Monday, 10 December 2012

ഇതിലെ നായകന്‍ ഞാന്‍ തന്നെ

ഇന്നു വരെയുള്ള ഈ കുഞ്ഞു ജീവിതത്തില്‍ (10.12.2012) എനിക്ക് ഏറ്റവും കോമഡി എന്ന് തോനിയിട്ടുള്ളത് എന്‍റെ തന്നെ പ്രണയങ്ങള്‍ ആണ് ...ആദ്യം പ്രണയം തോനിയത് പതിനെട്ടാം  വയസ്സില്‍ ആണ് അതായത് നാല്  വര്ഷം മുന്ന് ....സ്വന്തം നാട്ടിലെ സുന്ദരികളിലെ  എതെന്ഗ്ഗിലും ഒരുത്തി  മനസ്സിനെ കീഴടക്കിയിട്ടെ വേറെ ഏതു നാട്ടിലെ പെണ്ണും ഏതൊരു ആണിന്റെയും ഉറക്കം കെടുത്തിയിട്ടുണ്ടാകൂ....
അങ്ങനെ ഉറക്കമില്ലാത്ത രാത്രികളായിരുന്നു അവളെ കണ്ട അന്ന് മുതല്‍ .......താപ്പാന സിനിമയില്‍ മമ്മുട്ടി പാടി നടക്കുന്ന പാട്ട് പോലെ ഊരും പേരും അറിയാതെ കനവില്‍ നിറഞ്ഞ ഒരു പെണ്ണ്
 ഊര് അതികം വൈകാതെ തന്നെ അറിഞ്ഞു ...പക്ഷെ പേര് കിട്ടിയില്ല . അവളാണ് ആ ഭാഗത്തെ പഠിപ്പിസ്റ്റ് ...
അത് കൊണ്ട് തന്നെ ആ നാട്ടിലെ എല്‍ കെ ജി മുതല്‍ എഴാം ക്ലാസ്സു വരെയുള്ള കുട്ടികളെ വരെ അവള്‍ ടൂഷന്‍ എടുക്കുന്നുണ്ട് ....കോളേജ് വിട്ടു വന്നു കുളി കഴിഞ്ഞു മുടി കെട്ടാതെ ഉമ്മറത്തെ ഫാനിന്റെ ചുവട്ടില്‍ അവള്‍ വന്നിരിക്കും ....ഒരു കൈകൊണ്ട് മുടിയില്‍ എന്തൊക്കെയോ അഭ്യാസങ്ങള്‍ കാണിക്കും മറ്റേ കൈയ്യില്‍ ഒരു ചൂരലും ....പെണ്ണ് വിചാരിച്ച പോലല്ല ...എത്ര കുട്ട്യോളാ ടൂഷന്‍ പഠിക്കാന്‍ ...."കെട്ടിക്കഴിഞ്ഞാല്‍ നിനക്ക് പണിയെടുക്കാതെയും ജീവിക്കാം "ഒരു അലവലാതി കൂട്ടുകാരന്‍ മൊഴിഞ്ഞു .....പിറ്റേന്ന് മുതല്‍ ഓള്‍ടെ ടൂഷന്‍ എടുപ്പ് കാണാന്‍ പോകുന്നത് പതിവായി ....വീടിനു മുന്നിലുള്ളത് പഞ്ചായത്ത് വക റോഡ്‌ ആയതുകൊണ്ട് ധൈര്യം കൂടി ....ആദ്യത്തെ ദിവസം തന്നെ പൈഗ്ഗിളി നമ്പറുകള്‍ ഇറക്കി തുടങ്ങി ....വീടിനു മുന്നില്‍ ബൈക്ക് നിര്‍ത്തി .ബൈക്ക് കേടായത് പോലെ ഞാനും ധൈര്യത്തിന് കൊണ്ട് പോയ സുഹൃത്തും അഭിനയം തുടങ്ങി .....കുറെ നേരം അങ്ങനെ അവളുടെ മുഖത്തേക്ക് നോക്കി നിന്ന് ...എല്ലാ കുട്ടികളും ടീച്ചറെ എന്നല്ലാതെ പേര് ചേര്‍ത്തു ടീച്ചറെ എന്ന് വിളിക്കുന്നെ ഇല്ല.......വൃത്തി കെട്ട ജന്തുക്കള്‍...അല്ലെന്ഗ്ഗി ഇപ്പോ എന്തിനാലെ അങ്ങനെ വിളിക്കുന്നത്‌ ??
രണ്ടാം ദിവസവും ആദ്യത്തെ നമ്പര്‍ ഇറക്കിയാല്‍ പണി പാളും...അതുകൊണ്ട് ഞങ്ങള്‍ തൊട്ടടുത്തു ഒരു സിഗരറ്റും വലിച്ചു നിന്നു...ആ സമയം ഒരു പയ്യന്‍ ബാഗും തോളില്‍ ഇട്ട് വന്നു ...കണ്ടാല്‍ ഒന്നാം ക്ലാസ്സ്‌ അല്ലെന്ഗ്ഗില്‍ രണ്ടാം ക്ലാസ്സ്‌ .....
'മോനെ ....."ഞാന്‍ വിളിച്ചു ....
ടൂഷന് പോകാനോ ?അവന്‍ തല ആട്ടി .....
"ആ വീട്ടിലാണോ ടൂഷന്‍ ?" അവന്‍ വീണ്ടും തല ആട്ടി ....
."എന്താ ടൂഷന്‍ ടീച്ചര്‍ടെ പേര് ?"
അവന്‍ ഒന്നും മോഴിഞ്ഞില്ല ....കുറച്ചു മുന്നോട്ട് നടന്നു തിരിഞ്ഞു എന്നെ നോക്കി ഒരു കള്ള ചിരി അങ്ങട് പാസ്സാക്കി .എന്നിട്ട് പറയുവാ "ഇക്ക് മനസ്സിലായി മക്കളെ ........"
എന്തൂട്ട് ? എന്‍റെ സുഹൃത്ത് ആസ്ക്കി
"എല്‍ .ഓ .വി .ഇ ......love ..............ഞാന്‍ ടീച്ചറോട് പറയും ......"അതും പറഞ്ഞു ആ ചെറുക്കന്‍ ഒരൊറ്റ ഓട്ടം......ഹോ ...ഇവനൊക്കെ വലുതായാല്‍ ??
പക്ഷെ പണി പാളി എന്ന് ഉറപ്പായി ......ഇളം മനസ്സില്‍ ഒന്നും നില്‍ക്കില്ല ...അവന്‍ എല്ലാം അവളോട്‌ മൊഴിഞ്ഞുകാണും...പ്രണയം മുടക്കി....അന്ന് തിരിച്ചു ആ വഴി പോയപ്പോള്‍ അവള്‍ ഒരു നോട്ടം നോക്കിയിട്ടുണ്ട്....ഹോ ...എന്‍റെ അമ്മെ ..........എന്നെ അങ്ങ് ഇല്ലാതാക്കി കളഞ്ഞു........
പിന്നീടൊരിക്കലും അവള്‍ കുട്ടികളെ അവിടെ ഇരുത്തി ടൂഷന്‍ എടുത്തിട്ടില്ല ......പിറ്റേന്ന് ഞാന്‍ വന്നപ്പോള്‍ തട്ടിന്‍ മുകളില്‍ നിന്ന് പിള്ളേരുടെ ഒച്ചപ്പാടുകള്‍ കേള്‍ക്കുന്നുണ്ടായിരുന്നു .......പിന്നീട് ആ സാഹസത്തിനു മുതിര്‍ന്നിട്ടില്ല ...എപ്പോഴോ തോന്നിയ ഇഷ്ട്ടം .......എങ്ങനെയോ മനസ്സില്‍ നിന്ന് മായ്ക്കാന്‍ ശ്രമിച്ചു ...പക്ഷെ പേരൊക്കെ പിന്നീട് കണ്ടു പിടിച്ചു ....അവളുടെക്ലാസ്സ്‌മേറ്റ്ഒരുത്തന്‍എന്‍റെ സ്കൂള്‍ ചങ്ങാതി ആയിരുന്നു
പക്ഷെ ഒരിക്കല്‍ ,നാട് വിട്ടു ചങ്ങനാശ്ശേരിയിലെ പഠന കാലത്ത് ഒരു ക്രിസ്മസ്സിനു ഞാന്‍ ഒരു കുസൃതി ഒപ്പിച്ചു .അവളുടെ പേരും വെച്ച് കോളേജിലേക്ക് ഞാന്‍ ഒരു ക്രിസ്മസ് കാര്‍ഡ്‌ അയച്ചു .
അതില്‍ ഇങ്ങനെ എഴുതി "എന്‍റെ ശല്ല്യം ഒഴിഞ്ഞില്ലേ ..ഇനി പഴയ പോലെ താഴെ ഇരുന്നു ടൂഷന്‍ എടുത്തു കൂടെ "
പിന്നീടു ഒരു ദിവസം ഞാന്‍ ആ വഴി പോയപ്പോള്‍ അവള്‍ പഴയ പോലെ അതെ ഉമ്മറത്ത് മുടിയില്‍ കൈ കൊണ്ട് എന്തൊക്കെയോ കാണിച്ചു ടൂഷന്‍ എടുക്കുന്നത് കണ്ടു ....ഇനി ഇപ്പോ എന്‍റെ ശല്ല്യം തീര്‍ന്നു എന്ന് മനസ്സിലാക്കിയപ്പോള്‍ മുതല്‍ അങ്ങനെ ആയിരുന്നോ എന്നൊന്നും അറിഞ്ഞൂടാ ......അതിനിപ്പോ ആരറിഞ്ഞു ഞാന്‍ അയച്ച ക്രിസ്മസ് കാര്‍ഡ്‌ അവള്‍ക്കു കിട്ടി എന്ന് ......എന്നാലും വെറുതെ സമാധാനിക്കാലോ .......<ശുഭം >

                                 " പ്രണയങ്ങള്‍ പിന്നീട് പലതും ഉടലെടുത്തു കൊണ്ടേ ഇരുന്നു "`
                                                                                                                             ലിജോ പാവറട്ടി
                                                                                  
Tuesday, 4 December 2012

ഒരു ചളിയന്‍ പറഞ്ഞ ചളി കഥ

ഞാനും ചളിയനും(അപരനാമം )കൂടി കാറില്‍ ഇങ്ങനെ പോക്കൊണ്ടിരിക്കുവായിരുന്നു ..വല്ലാത്ത ബോറടി ...അത് മനസ്സിലാക്കി കൊണ്ടായിരിക്കണം അവന്‍ ആ കഥ പറഞ്ഞത് .
ഒരാള്‍ ഒരു ദിവസം കാട്ടില്‍ അകപെട്ടു ..കാടെന്നു പറഞ്ഞാല്‍ കൊടും കാട് ....അയാള്‍ക്ക്‌ ഭയന്ഗ്ഗരമായി വിശക്കുന്നുണ്ട്.എന്തെന്ഗ്ഗിലും കഴിക്കണം .ഇല്ലെ അയാള്‍ക്ക് ഒരടി മുന്നോട്ടു പോകാന്‍ ഒക്കില്ല .അയാളുടെ കയ്യില്‍ ഒരു തോക്കും ഒരു ചുറ്റികയും ഉണ്ട് ...അയാള്‍ എങ്ങനെ ഭക്ഷണം കഴിക്കും ??
നിനക്ക് പറയാന്‍ പറ്റുമോ ?? ചളിയന്‍ എന്നോട് ചോദിച്ചു .."ആ എനിക്കൊന്നും അറിഞ്ഞൂടാ "
അവന്‍ പറഞ്ഞു ...."അയാള്‍ ആ ചുറ്റിക എടുത്തു തലക്കടിക്കും .അപ്പൊ കിളി പറക്കും .എന്നിട്ട് ആ തോക്കൊണ്ട് വെടി വെച്ച് കൊല്ലും .എന്നിട്ട് തിന്നും .."

"പ്പ...പൊലയാടി മോനെ ഇനി ഇതു പോലത്തെ ഓരോന്ന് പറഞ്ഞാല്‍...എന്നാ ചളിയാട കു........................................."

                                                                                                 ലിജോ പാവറട്ടി (എന്നെ തെറി വിളിക്കരുത് ) 

Saturday, 1 December 2012

ഈ പ്രണയം വിജയിക്കുമോ ? (പാര്‍ട്ട്‌ ഒന്ന്,രണ്ടു ) )

പാര്‍ട്ട്‌ ഒന്ന്

ഒരു ദിവസം അവള്‍ ചോദിച്ചു എന്നെ കെട്ടാമോ ??
അയാള്‍ ജീവിതത്തില്‍ കേട്ട ഏറ്റവുംവലിയ തമാശ ആയിട്ടെ അന്ന് തോനിയുള്ളൂ ....
പിറ്റേന്നും അവള്‍ ഈ ചോദ്യം വീണ്ടും ആവര്‍ത്തിച്ചു .എന്താനിവള്‍ക്ക് വട്ടായോ ?അതോ ...??അയാള്‍ എന്ത് പറയാന്‍ഫേസ് ബുക്ക്‌ ലോഗ് ഔട്ട്‌ ചെയ്തു ഒരു സിഗരറ്റും വലിച്ചു ആലോചിച്ചു ...
ഞാനും അവളും ...എനിക്കെന്തു യോഗ്യത???
ഐ .എസ്സ് .ആര്‍.ഓ യിലെ ഉയര്‍ന്ന ഒരു ഉധ്യോഗസ്ഥന്‍ ന്റ്റെ മകളെ ഞാന്‍ ??
അതും ഒരു ക്രിസ്ത്യാനി ആയ താന്‍ ഒരുനായര്‍പെണ്ണിനെ ??
അല്ല ...ജാതി വിടൂ ...പക്ഷെ ബാക്കി കാര്യങ്ങള്‍
അയാള്‍ വീണ്ടും ഫേസ് ബുക്ക്‌ ഓപ്പണ്‍ ചെയ്തു ..അവളുടെ മെസ്സേജ് വായിച്ചു "എനിക്ക് മടുത്തു ഏട്ടാ ഇവിടെ...ഈ ഫ്ലാട്ടിനുള്ളില്‍ കിടന്നു ഞാന്‍ നരകിക്കുകയാണ് ...പലപ്പോഴും തോനിയിട്ടുനു ഇതിനുള്ളില്‍ നിന്ന് ഒന്ന് പുറത്തു ചാടാന്‍ ...എനിക്ക് പറ്റുന്നില്ല ഏട്ടാ ...ഞാന്‍ ഏട്ടനെ കണ്ടിട്ടില്ല ....വര്‍ഷങ്ങളായി ചാറ്റ് ചെയ്ത പരിചയം മാത്രം ....നിങ്ങളോട് സംസാരിക്കുമ്പോള്‍ എനിക്ക് എന്ത് ആസ്വാസമാന്നോ..പ്ലീസ് എനിക്ക് നിങ്ങളുടെ നാട്ടിലേക്ക് വരണം ..ഞാനും ഒരു മലയാളി ആണ് .പക്ഷെ ഞാന്‍ നാട്ടിലോട്ടു ചെറുപ്പത്തില്‍ വന്നതാ ......വീട്ടില്‍ വഴക്കുണ്ടാക്കിയാലും ഞാന്‍ ഇനി നാട്ടിലെ പടിക്കുന്നുള്ളൂ ...വയ്യ എനിക്ക് /....ഈ സിറ്റി ഞാന്‍ മടുത്തു ...പ്ലീസ്.....എനിക്കിഷ്ട്ടമാണ് .എനിക്ക് നമ്പര്‍ തരൂ ഞാന്‍ വിളിക്കാം ..."
അയാള്‍ക്ക്‌ എന്ത് പറയണം എന്ന് അപ്പോള്‍ അറിയുമായിരുന്നില്ല .....
മുന്ന് സ്നേഹിച്ചിരുന്ന പെണ്‍കുട്ടികളോട് തന്റെ ഇഷ്ട്ടം തുറന്നു പറയാന്‍ പറ്റാതിരുന്നത്‌ ഇവള്‍ക്ക് വേണ്ടി ആയിരിക്കുമോ ??
മനസ്സ് പറഞ്ഞു ..."ആയിരിക്കും "
പിറ്റേന്ന് പുലരാന്‍ അയാള്‍ കാത്തിരുന്നു ..രാത്രി മുഴുവന്‍ താന്‍ അയച്ച നമ്പര്‍ അവള്‍ കണ്ടിട്ടുണ്ടായിരിക്കുമോ എന്ന ടെന്‍ഷന്‍ ആയിരുന്നു മനസ്സ് നിറയെ .പിറ്റേന്ന് കുളിക്കുമ്പോള്‍ വരെ അയാള്‍ മോബൈല്‍ കൂടെ കൊണ്ട് പോയി .....
അവള്‍ വിളിക്കുമോ ???
ആ സമയം ഏറ്റവും ഇഷ്ട്ടപെട്ട മട്ടന്‍ ബിരിയാണി മുന്നില്‍ കൊണ്ട് വെചാല്‍ പോലും അയാള്‍ കഴിക്കുമായിരുന്നില്ല ....അതുപോലൊരു അവസ്ഥയായിരുന്നു അത് .....ഏതു ആണും ആഗ്രഹിക്കുന്ന ഒരു ഫീല്‍ ...എത്ര പൈസ കൊടുത്താലാണ് എങ്ങനെ ഒരു അനുഭവം ജീവിതത്തില്‍ ഉണ്ടാവുക ??
അറിയില്ല ........
ഒടുവില്‍ ഒരു സന്ധ്യ നേരത്ത് അവള്‍ വിളിച്ചു ...
"ഏട്ടാ " എന്ന് വിളിക്കലും അയാള്‍ നിലം കുത്തി ഇരിക്കളും ഒരുമിച്ചായിരുന്നു .എന്താ ശബ്ദം .....ആദ്യം വിളിച്ചത് അവളുടെ പേര് ആയിരുന്നില്ല "എനിക്കിഷ്ട്ടമാണ് "അയാള്‍ പറഞ്ഞു ....
ഫോണ്‍ കട്ട്‌ ആയി ......പിന്നീടൊന്നും അവള്‍ പറഞ്ഞില്ല ......എന്തൊരു യോഗം ?അയാള്‍ തിരിച്ചു വിളിച്ചു ...എടുത്തത് ഏതോ ഹിന്ദി പറയുന്ന ഒരുത്തന്‍ ...ഹിന്ദി അറില്ലെന്ഗ്ഗിലും അതൊരു ബൂത്ത് ആണെന്ന് അയാള്‍ക്ക്‌ മനസ്സിലായി
അന്നു അവള്‍ ഫേസ് ബുക്കില്‍ വര്ന്നതു വരെ മനസ്സ് വിങ്ങുകയായിരുന്നു ...
അവളല്ലേ ഇഷ്ട്ടമാണ് ആദ്യം മൊഴിഞ്ഞത് .പിന്നെ ഞാന്‍ ഇഷ്ട്ടമാനെന്നു പറഞ്ഞപ്പോള്‍ അവള്‍ എന്തിനു കട്ട്‌ ചെയ്തു ??ഇനി ഇപ്പോ ഫോണ്‍ മനപ്പോര്‍വ്വം കട്ട്‌ ചെയ്തതല്ലായിരിക്കുമോ ??
ആര്‍ക്കറിയാം അയാള്‍ക്ക്‌ ഭ്രാന്തു പിടിച്ചു ....അവള്‍ അന്ന് വന്നപ്പോള്‍ ആദ്യം ഒരു ഫോട്ടോ അയച്ചു തന്നു ....ഓപ്പണ്‍ ചെയ്തപ്പോള്‍ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ ആണ് ...ഇതു അവള്‍ ആയിരിക്കുമോ ??ആണെന്ഗ്ഗില്‍ സംഗതി ക്ലാസ്സ്‌ ആകും ...ഇത്രയും നല്ലൊരു കുട്ടി ...കണ്ടാല്‍ നായര്‍ നല്ല അസ്സല് നായര്‍ കുട്ടി തന്നെ "ഏട്ടാ ഇതു ഞാന്‍ ആണ് .ഞാന്‍ അത്ര ഗ്ലാമര്‍ ഒന്നും അല്ല "അത് കേട്ടപ്പോള്‍ സ്വന്തം മുഖം ആദ്യമായി കാണുന്ന പോലെ അയാള്‍ കണ്ണാടിയില്‍ നോക്കി നിന്നു .....ഒന്ന് തല തല്ലി ചരിക്കാന്‍ അയാള്‍ക്ക്‌ തോനീ ...എന്താണ് ഞാന്‍ കേള്‍ക്കുന്നത് ......
പ്രണയം ....തലയ്ക്കു പിടിച്ച പ്രണയം .......
അവള്‍ എന്നായിരിക്കും കേരളത്തില്‍ വരുന്നത് ...അയാള്‍ അവളോട്‌ ചോദിച്ചു കൊണ്ടേ ഇരുന്നു ...
ഞാന്‍ വരും ഏട്ടാ ...അടുത്ത അക്കാതമിക് ഇയറില്‍  ഞാന്‍ വരും ......
അയാള്‍ ദിവസങ്ങള്‍ എണ്ണി കാത്തിരുന്നു .....
പഴയ കാമുകി മാരെ വഴിയില്‍ വെച്ച് എന്നും കാണുമായിരുന്നു ....അവരുടെ ഒക്കെ മുഖം കാണുമ്പോള്‍ തന്റെ പെണ്ണിന്റെ ഫോട്ടോ ഓര്‍ത്ത്‌ അയാള്‍ സമാധാനിക്കും ...മനസ്സില്‍ അവരെ പുചിക്കും ..പോടീ ...പോടീ ......നീയൊക്കെ ഐശ്വര്യ റായിമാരനെന്നാനല്ലോ നിന്റെ വിചാരം ..ഒരു ദിവസം ഞാന്‍ അവളെ കെട്ടി നിന്റെ ഒക്കെ മുന്നിലൂടെ നടക്കും ......അത് മനസ്സിലാണ് പറയുന്നതെന്ഗ്ഗിലും അതിനൊരു സുഖം അയാള്‍ക്ക്‌ അനുഭവപെട്ടിരുന്നു ......
കുറച്ചു നാളായി അവള്‍ ഫേസ് ബുക്കില്‍ വന്നെ ഇല്ല ....
അയാളുടെ മനസ്സ് വീണ്ടും വേദനിച്ചു തുടങ്ങി ........
രാത്രികള്‍ തീര്‍ക്കാന്‍  ആഴ്ചകളും മാസങ്ങളും കടന്നു പോയി .....ജീവിതത്തിലെ ഏറ്റവും മോശപെട്ട ദിവസങ്ങള്‍ ...എവിടെ പോയി അവള്‍ ??
ഭക്ഷണം കഴിക്കാതെ ശരീരം ക്ഷീണിച്ചു തുടങ്ങി .....
ഒരു ദിവസം..ഒരു വെളുപ്പാന്‍കാലത്തു  അവള്‍ വന്നു .......അത് കണ്ടപ്പോള്‍ ശരീരത്തിലെ മുഴുവന്‍ എനര്‍ജിയും ചോര്‍ന്നു പോയ പോലെ അയാള്‍ ഇരുന്നു .."ഏട്ടാ ....ഞാന്‍ വിളിക്കാം എന്ന് പറഞ്ഞു അവള്‍ ലോഗ് ഔട്ട്‌ ചെയ്തു .....
നിമിഷങ്ങള്‍ക്കകം അവള്‍ വിളിച്ചു .....
സംഗതി അയാള്‍ വിചാരിച്ച പോലല്ല .........അയാള്‍ക്ക്‌ വേണ്ടി അവള്‍ വലിയൊരു യുദ്ധം തന്നെ വീട്ടില്‍ ചെയ്തിരിക്കുന്നു ...ഒരു നാട്ടിന്‍ പുറത്തു കാരനോട് തോനിയ പ്രണയം എത്രമാത്രം അവളുടെ ജീവിതത്തെ മാറ്റിമറിച്ചിരിക്കുന്നു .......അടുത്ത വര്ഷം കേരളത്തില്‍ പഠിക്കാന്‍ വരുമെന്ന തീരുമാനം വീട്ടുകാര്‍ ഒരിക്കലും അന്ഗീകരിച്ചില്ല ......അത് പക്ഷെ ഒരിക്കലും അയാള്‍ക്ക്‌ കൊടുത്ത വാക്കുപാലിക്കല്‍ മാത്രമായിരുന്നില്ല അവള്‍ക്കു ...വാശി ആയിരുന്നു ....സമ്മതിക്കില്ലെന്ന് വീട്ടുകാര്‍ ഉറപ്പിച്ചു പറഞ്ഞപ്പോള്‍ ഉടലെടുത്ത അല്‍പ്പം കടന്നു പോയ ഒരു വാശി ..ആ വാശി നിറവേറ്റാന്‍ ഒടുവില്‍ ആയുധമാക്കിയത് സ്വന്തം ശരീരം തന്നെ ആയിരുന്നു ...ഇടതു കൈയ്യിലെ ഞരമ്പ് മുറിക്കുമ്പോള്‍ അവള്‍ ഒന്നും ആലോചിച്ചില്ല .പക്ഷെ ജീവന്‍ പോകുമെന്ന് മനസ്സ് പറഞ്ഞു തുടങ്ങിയപ്പോ പേടിച്ചു .......ചെയ്തത് അബത്തമായിരുന്നു എന്ന് തോന്നി ...പക്ഷെ ഒടുവില്‍ അവള്‍ തന്നെ ജയിച്ചു ...അച്ഛനും അമ്മയും പിന്നീടവിടുന്നു  അവളെ പേടിച്ചു തുടങ്ങി ....മകളുടെ ഇഷ്ട്ടം പോലെ എല്ലാം എന്നായി അവര്‍...ഇതൊക്കെ കേട്ടപ്പോള്‍ അയാള്‍ക്ക് അന്നേരം ബാറില്‍ പോയി ഒരു കുപ്പി അകത്താക്കണം എന്ന് തോന്നി....ഹോ ..അന്ന് ഒന്നാം തിയതി ആയിരുന്നു .ഇത്രയും നാള്‍ എങ്ങനെ കഴിച്ചു കൂട്ടി എന്നാലോചിച്ചപ്പോള്‍ അയാള്‍ എല്ലാം മനസ്സില്‍ അടക്കി ....പക്ഷെ അവളെ നേരില്‍ കാണാന്‍ പറ്റുന്ന ഒരു അവസരം അയാള്‍ക്ക്‌ മുന്നില്‍ തെളിഞ്ഞു ...നീണ്ട നേരത്തെ സംസാരത്തില്‍ അവള്‍ അത് പറഞ്ഞു "ഞാന്‍ വരുന്നു ചെന്നൈക്ക് .കൈക്ക് പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്യാന്‍ "
അയാള്‍ മനസ്സില്‍ ഉറപ്പിച്ചു ഞാന്‍ അന്ന് അവളെ കാണും ....ദൂരെ ഒഴിഞ്ഞു മാറി അവള്‍ക്കു വേണ്ടി  കാത്തു നില്‍ക്കും .ആദ്യമായി അവളോട്‌ മറച്ചു വെക്കുന്ന സത്യമായിരിക്കും തന്റെ ആ വരവ് ...

പാര്‍ട്ട്‌രണ്ടു
ചെന്നൈക്ക് ട്രെയിന്‍ കയറാന്‍ അയാള്‍ സ്റ്റേറ്റഷനില്‍ കാത്തു നിന്നു ....അലക്കി തേച്ച ഷര്‍ട്ട് ലോകല്‍ കമ്പാര്‍ട്ട്മെന്റ്റിലെ യാത്രക്കാര്‍ കൊള മാക്കുമെന്നു ഉറപ്പുണ്ടായിട്ടും അയാള്‍ കയറി .സാരമില്ല അവള്‍ തന്നെ കാണാന്‍ പോകുനില്ലല്ലോ ...അപ്പൊ ഇത്ര കൂതറ ആയി പോയാലും കുഴപ്പമില്ല ..
യാത്ര തുടങി .മുന്ജ്ജമ്മത്തില്‍ ചെയ്ത പാപത്തിന്റെ കണക്കു വരെ അന്ന് ആരൊക്കെയോ അയാളോട് തീര്‍ത്ത്‌ ..കൊടും തിരക്കില്‍ അയാളുടെ കാലുകളില്‍ ആരൊക്കെയോ ചേര്‍ന്ന് ചവിട്ടി ഞെരിച്ചു ...കിലോമീറ്ററുകള്‍ താണ്ടിയിട്ടും ഒരേ നില്‍പ്പ് തന്നെ ...ഒന്ന് പൊട്ടി കരയാന്‍ അയാള്‍ക്ക്‌ തോനി ...പക്ഷെ അയാള്‍ തളര്‍ന്നില്ല ...അവളുടെ മുഖം മനസിലേക്ക് ആവാഹിച്ചപ്പോള്‍ സ്ഥലങ്ങള്‍ എല്ലാം പെട്ടെന്ന് പിന്നിടുന്ന പോലെ ....വിയര്‍പ്പു കൊണ്ട് ഒട്ടിയ ശരീരം തണുക്കുന്ന പോലെ .....ട്രെയിന്റെ വാതിലിലൂടെ സൂര്യ രശ്മികള്‍ അയാളുടെ കണ്ണിലേക്കു അടിച്ചു ...
.ചെന്നൈ നഗരം അയാളെ സ്വാഗതം ചെയ്തു...
സത്യത്തില്‍ അയാള്‍ക്ക്‌ ഒന്ന് നില്‍ക്കാന്‍ പോലും ആരോഗ്യം ഉണ്ടായിരുന്നില്ല .അതൊന്നുംഅന്നേരംഒരുവലിയപ്രശ്ന്നമായിട്ടുഅയാള്‍ക്ക്‌തോനിയാതെഇല്ല..
ആദ്യം തിരക്കിയത് അവളുടെ ട്രെയിന്‍ വരുന്ന സമയമാണ് ..ഏതാനുംനിമിഷങ്ങള്‍ക്കകംഅത്വരുംഎന്ന്അയാള്‍അറിഞ്ഞു ....എവിടെയാണ്ഒന്ന്നില്‍ക്കുക ..എത്രയുംതിരക്കുള്ളഒരുസ്റ്റേഷന്‍ ...ഹോ...അആരോക്കെയോമനപ്പൂര്‍വ്വം തിരക്ക്സൃഷ്ട്ടിക്കുന്നപോലെഅയാള്‍ക്ക്‌ തോനി ....അയാള്‍പ്ലാറ്റ്ഫോംലേക്ക്നടന്നു ...അതാട്രെയിന്‍വരുന്നു ...തന്റെകയ്യെത്തുംദൂരത്തുഉണ്ട്  അവള്‍ ......
നെഞ്ജു പിടയുന്നു ...ഒന്ന് കാണാന്‍ .ഇടക്ക്  ആരോ പറയും പോലെ "ഇനി വരില്ലേ ??"
വരും ...വരും ..വരും ...........
ട്രെയിന്‍ നിന്നു .....
ജനം എവിടെക്കോ ഒക്കെ പോകാനുള്ള പോലെ ആര്‍ത്തി പിടിച്ചു ഇറങ്ങി ....അതിനിടയില്‍ അവള്‍ ...ഈശ്വരാ ചതിക്കല്ലേ .....
ആ വരുന്നത് അവളാണോ ??അതോ പിന്നില്‍ വരുന്നതാണോ ??
അല്ല..അല്ല..അല്ല..അതൊന്നും അല്ല ......
ഇടക്ക് എ.സി കമ്പാര്‍ട്ട്മെന്റില്‍ നിന്ന് ഒരു അചാനും മകളും ഇറങ്ങി .....കയ്യില്‍ ഒരു വലിയ പെട്ടി ...ആ കുട്ടിയുടെ കൈ എന്തോ വെച്ച് മറച്ചിരിക്കുന്നു .....അതെ ...അത് തന്നെയാണ് അവള്‍ ...അവളെ അയാള്‍ ആദ്യമായി കണ്ടു .......അവള്‍ അയാളുടെ അടുത്തേക്ക്‌ തന്നെ ആണ് വരുന്നത് ......ഓടിഒളിക്കാന്‍ അയാള്‍ക്ക്‌ തോനിയില്ല .....അവള്‍ അയാളെ കടന്നു പോയി .....അവള്‍ക്കു തന്നെ മനസിലായി കാണുമോ ??ഒന്ന് ഇടം കണ്ണിട്ടു നോക്കിയായിരുന്നു ....പോയി പറഞ്ഞാലോ ???
അയ്യേ ...ഈ വേഷത്തിലോ ??
വേണ്ട .....വേണ്ടേ ...വേണ്ട
കൂടെ അച്ഛന്‍ .....തനി കാണ്ടാംമൃഗം .....
പക്ഷെ പുറകെ പോകാം .......അവളുടെ പുറകെ പോകാന്‍ അയാള്‍ക്ക്‌ മാത്രേ അവകാശം ഉള്ളു ...അയാള്‍ക്ക് മാത്രം             <തുടരും >

ഇതൊരു സംഭവ കഥ ആയതുകൊണ്ട് തന്നെ ഇതില്‍ നുണകള്‍ എഴുതി പിടിപ്പിക്കാന്‍ എനിക്ക് നിര്‍വാഹമില്ല ...ഒരു പക്ഷെ അയാളുടെ ജീവിതം ഇനി എങ്ങനെ കളര്‍ഫുള്‍ ആക്കാം എന്ന് ചിന്ധിക്കുമ്പോള്‍ ഒരുപാട്കാര്യങ്ങള്‍ ഉണ്ട് ...ഒരു പക്ഷെഇനി അവിടുന്ന് യാഥാര്‍ത്യംമാകുന്നത് അയാളുടെ സ്വപ്നനങ്ങള്‍ ആയിരിക്കും .....നാട്ടില്‍ പഠിക്കാനെത്തുന്ന തന്റെ കാമുകിയെ കാണാന്‍ വീട്ടുകാരുടെ കണ്ണ് വെട്ടിച്ചു പോകുന്നതു മുതല്‍ ആ ദിവസം കഴിയുന്നത്‌ വരെ ഒരിക്കലും വേരറ്റു പോകാത്ത ഓര്‍മ്മകള്‍ തന്നുകൊണ്ടായിരിക്കും .....ചില ദിവസങ്ങളില്‍ അവളെ തന്റെ നാട്ടിലേക്കു അയാള്‍ കൊണ്ട് വന്നേക്കാം  .....അയാള്‍ ഫേസ് ബുക്കിലെ ചാറ്റ് ബോക്സ്‌ ലൂടെ എഴുതി വിട്ട നാടിന്റെ ഭംഗി അവള്‍ക്കു കാണിച്ചു കൊടുക്കുമായിരിക്കും ..എന്തെന്ഗ്ഗിലും ഒരു വലിയ നുണ പറഞ്ഞു അയാള്‍ അവളെ തന്റെ വീട് കാണിക്കാന്‍കൊണ്ട് വന്നേക്കാം ......നഗരത്തിന്റെ ആരും കാണാത്ത ഇടങ്ങളില്‍ ചുംബനങ്ങള്‍ കൊണ്ട് അവളെ പൊതിഞ്ഞെക്കാം ..ഒടുവില്‍ ഒരു നാള്‍ അയാളുടെ കയ്യും പിടിച്ചു വീട്ടിലോട്ടു കയറുമ്പോള്‍ ഇരു കയ്യും നീട്ടി അച്ഛനും അമ്മയും .സ്വീകരിച്ചേക്കാം....................തേങ്ങ കൊല ...........ഇതു പോലൊക്കെ സംഭവിച്ചാല്‍ പിന്നെ ജീവിതത്തില്‍ സന്തോഷം മാത്രമല്ലേ ഉണ്ടാകൂ ....അങ്ങനെ ഒരു വെക്തിയുടെ ജീവിതത്തില്‍ ഉണ്ടാകില്ല ...കാരണം ജീവിതം ഒരിക്കലും സന്തോഷം നിറഞ്ഞത്‌ മാത്രമായിരിക്കില്ല ...ഈ ഊഹാപോഹങ്ങള്‍എല്ലാം കീഴ്മേല്‍ മറിച്ച് കൊണ്ടായിരിക്കും ഒരു പക്ഷെ സത്യം സംഭവിക്കാന്‍ പോകുന്നത് .....പ്രതീക്ഷിക്കാതെ ലൈഫ് ല്‍ വഴിത്തിരുവുകള്‍ ഉണ്ടാക്കുന്നതല്ലേ പടച്ചോന്റെ ഹോബി ......

                                                                                                    ലിജോ പാവറട്ടി

Wednesday, 17 October 2012

സംഭവബഹുലമായ ദിനങ്ങള്‍

സംഭവം നടക്കുന്നത് തൃശ്ശൂര്‍ ജില്ലയിലെ പാവറട്ടി ഗ്രാമാപഞ്ഞ്ജായത്തിലെ മരുതയൂര്‍ എന്ന ദേശത്താണ് .പുരാതന കാലം തൊട്ടേ പണിയില്ല ഫ്രീക്കന്മ്മാരെ ക്കൊണ്ട് പൊറുതി മുട്ടി നില്‍ക്കുന്ന ഒരു സ്ഥലം .സ്ഥലം എനിക്ക് സുപരിചിതമാണ് .എന്‍റെ അയല്‍ ഗ്രാമമാണെ.
എല്ലിന്റ്റെ ഇടയില്‍ വറ്റു കുത്തി നടക്കുന്ന ചില കൂടിയ പുരുഷവര്‍ഗ്ഗം ഇടതിങ്ങി താമസിക്കുന്ന ഒരു സ്ഥലമായത് കൊണ്ട് തന്നെ പോലീസ്‌ ഏമാന്‍ മാര്‍ക്ക് അത്രയും പ്രീയപ്പെട്ടതായിരുന്നു അവിടം .രാത്രി കാലങ്ങളില്‍ ശവത്തിനു ചുറ്റും വട്ടമിട്ടു പറക്കുന്ന കഴുകന്‍മ്മാരെ പോലെ കാശുതീനി പോലീസുകാര്‍ നാട് മൊത്തം കറങ്ങാറൂണ്ടായിരുന്നു  ...ഈ അടുത്ത കാലത്ത് പോലീസ്‌ വേട്ട അല്‍പ്പമൊന്നു കുറഞ്ഞപ്പോള്‍ അതിന്‍റെ മറവില്‍ ആ സംഭവം നടന്നു ...എന്ത് ചെയ്യാന്‍ പോലീസ് കാരുടെ യോഗം .
ഒരിക്കലും അതൊരു പാര്‍ട്ടി പ്രശ്ന്നം ആയിരുന്നില്ല .പക്ഷെ അത് അങ്ങനെ വളച്ചൊടിക്കാന്‍ ചിലര്‍ കാണിച്ച വ്യെഗ്രതയിലാണ് കഥ .സംഭവം തുടങ്ങുന്നത് സ്ഥലത്തെ ഒരു പ്ലസ്‌ ടു സ്കൂളില്‍ നിന്നാണ് .ഞങ്ങളുടെ നാട്ടില്‍ രണ്ടു പ്ലസ്‌ ടു സ്കൂളുകളാണ് ഉള്ളത് .ഒന്നില്‍ പടിപ്പിസ്റ്റുകള്‍ മാത്രം ഉള്ള സ്കൂള്‍ .മുഴുവന്‍ എ+ വാങ്ങുന്ന കുട്ടികളെ മാത്രം തിരഞ്ഞെടുത്തു എല്ലാ കൊല്ലവും നൂറു ശതമാനം വിജയം നേടി എന്നതില്‍ അഹങ്ഗ്ഗരിക്കുന്ന ഒരു പള്ളിക്കൂടം .അതിലെന്തു കാര്യം ??...രണ്ടാമത്തേത് ആണ് അഴിഞാട്ടത്തിന്റെയും ഒപ്പം തന്നെ വിജ്ഞാത്തിന്റ്റെയും ഉറവിടം ....പഠിക്കുന്നവരില്‍ കൂടുതലും പെന്ക്കുട്ടികള്‍ ....അതില്‍ ഭൂരിഭാഗവും തട്ടമിട്ട മൊന്ജത്തികള്‍ ...ഇവിടെയാണ് ഞാനും രണ്ടു വര്‍ഷം ഉഴപ്പിയത്  .എല്ലാത്തിലും വലിയ കാര്യം വേറെ ഒന്നുണ്ട് .ഞങ്ങളുടെ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പിള്ളേര് പഠിക്കുന്ന പ്ലസ്‌ ടു പള്ളിക്കൂടം ഇതാണ് ...
ഞാന്‍ നേരത്തെ സൂചിപ്പിച്ച മൊന്ജത്തികളില്‍ നിന്നാണ് പ്രശ്ന്നം തുടങ്ങുന്നത് .അവരുടെ ഗ്ലാമാറിലാണ്   എല്ലാം കുഴഞ്ഞു മറിഞ്ഞത് ..ആദ്യം പറഞ്ഞ ഫ്രീക്കന്‍ ചുള്ളന്‍ മ്മാര്‍ ഒരു ദിവസം വഴിയിലൂടെ പോകുന്ന രണ്ടു മൂന്നു തട്ടമിട്ട മോന്ജ്ജത്തികളെ കമന്റടിച്ചു .....ഉടനെ തന്നെ മനസ്സില്‍ യാതൊരു പിടിച്ചുറപ്പും ഇല്ലാത്ത ഒരു തരുണീമണി തേങ്ങി...അവള്‍ തട്ടത്തിന്റെ തുമ്പ് കടിച്ചു പിടിച്ചു തന്‍റെ കോളനിയിലേക്ക് ഓടി ...മതിയല്ലോ ലഹള തുടങ്ങാന്‍ ...ഈ വിവരം കാട്ടു തീ പടരുന്ന പോലെ ആ പ്രദേശം മൊത്തം പാട്ടായി .....കളിയാക്കിയ പെണ്ണിന്റെ ചേട്ടനും അവന്‍റെ കുറെ തെറിച്ച കൂട്ടുകാര്‍ക്കും വിശേഷിച്ച് വലിയ പണിയൊന്നും ഇല്ലാത്ത കാരണം അവര്‍ ഇറങ്ങി ...വെറുതെ അല്ല കയ്യില്‍ നല്ല ഒന്നാന്തരം പി വി സി പയ്പ്പിന്റ്റെ ഒരു മീറ്റര്‍ നീളത്തിലുള്ള കഷണങ്ങളും ഉണ്ടായിരുന്നു ...കളിയാക്കിയവാന്‍ മ്മാരെ തിരഞ്ഞു പിടിച്ചു  അടിക്കാന്‍ ഇറങ്ങി തിരിച്ചവര്‍ക്ക് പക്ഷെ തെറ്റ് പറ്റി ...സ്വന്തം കുഴി തന്നെ തോണ്ടുകയായിരുന്നു അവര്‍ .....പി വി സി പയ്പ്പിനെക്കാള്‍ വണ്ണത്തിലുള്ള ഇരുമ്പ് വടികള്‍ക്കൊണ്ട്  അവര്‍ക്ക് ചെന്നിടത്തു നിന്ന് നല്ല അസ്സല്ല് മേട്ടം കിട്ടി ..കിട്ടിയവര്‍ കിട്ടിയവര്‍ തിരിച്ചു കോളനിയിലേക്ക് ഓടി ....അവിടെ ചെന്ന് അവിടുത്തെ ആസ്ഥാന വില്ലമ്മാരുടെ മുന്നില്‍ നല്ല ഒന്നാംതരം കരച്ചില്‍ അങ്ങ് പാസ്സാക്കി .കൂടെ ഒരു ഉഗ്രന്‍ നുണയും ."തല്ലിയത്   എതിര്‍ പാര്‍ട്ടിക്കാര്‍ ആണെന്നും .പാര്‍ട്ടികള്‍ തമ്മിലുള്ള ശ ത്രുതയുടെ കണക്ക്     തങ്ങളുടെ മേല്‍ തീര്‍ത്തെന്നും അവര്‍ കാച്ചി ....
കൊടും ലഹള അവിടെ തുടങ്ങി ....
പിന്നെ അടിയുടെ പൂരം ...ഇരു കൂട്ടരും റോഡില്‍ കൂടി പോകുന്നവരെ വരെ പേര് ചോദിച്ചു ജാതി മനസ്സിലാക്കി തല്ലി തുടങ്ങി ..
എന്താ കഥ ??
പല സ്ഥലത്തു നിന്നും പോലീസ്‌ ജീപ്പുകള്‍ പാഞ്ഞു വന്നു .....ഇടിവണ്ടികളില്‍  പോലീസ് കാര്‍ വന്നിറങ്ങി ....നാട്ടില്‍ ക്രമസമാധാന നില ആകെ തെറ്റി ....
എങ്ങനെ  തുടങ്ങിയ പ്രശ്ന്നം ആണ് ??പോലീസ് കാരുടെ യോഗം ...തൊട്ടതിനും പിടിച്ചതിനും വരെ ചാര്‍ജ്ജു ഈടാക്കി അവര്‍ കൊട്ടക്ക് കാശ് കൊയ്തു കൂട്ടി ...

ഇതിന്‍റെ ഒടുവിലാണ് ഞങ്ങള്‍ ചിലര്‍ ആ സത്യം മനസ്സിലാക്കിയത് .....ഈ കളിയാക്കിയ പെണ്‍കുട്ടി കണ്ടിട്ടില്ലെന്ഗ്ഗിലും പറഞ്ഞു പറഞ്ഞു ഞങ്ങള്‍ക്ക് സുപരിചിതമാണ് ...അവളെ ഞങ്ങളില്‍ ഒരുത്തന്‍ സ്ഥിരം വായ നോക്കി നടന്നിരുന്നതാണ് ..ഈ മഹാ സംഭവത്തിനു ശേഷം അവന്‍ അവളുടെ പേര് പോലും പറയാറില്ല ....പറയാന്‍ പേടിയാണ് കാരണം വീണ്ടു ഒരു ലഹള പൊട്ടിപ്പുറപ്പെട്ടാലോ.........................<ശുഭം >

                                                                                              ലിജോ പാവറട്ടി

Monday, 17 September 2012

ചില സത്യങ്ങള്‍

ഇന്നലെ വരെ എങ്ങനെ ജീവിച്ചു എന്നല്ല ,ഇനി എങ്ങനെ ജീവിക്കും എന്നതിനെ പറ്റിയാണ് എന്നും എപ്പോഴുംചിനധിച്ചു കൊണ്ടിരിക്കെണ്ടതെന്നു ഈ അടുത്തിടെ ആണ് എനിക്ക് മനസിലായത്‌ ..
എന്നെപ്പോലെ തന്നെ ഇതുപോലുള്ള സത്യങ്ങള്‍ മറ്റുള്ളവരും മനസിലാക്കുന്നത് ജീവിതത്തില്‍ പ്രശ്ന്നങ്ങള്‍ വരുമ്പോഴാണ് ...
ഈ പ്രശ്ന്നങ്ങള്‍ വരുമ്പോള്‍ തന്നെ ആണ് സിനിമയുടെ തിരക്കഥയിലെ കോണ്‍ഫ്ലിറ്റ് എന്ന എലമെന്റ്റ്റ്‌ പോലെ ജീവിതത്തിലും വഴിത്തിരുവുകള്‍ ഉണ്ടാകുന്നത് ..
ഒരു പക്ഷെ ഇന്നലെ വരെ അപ്പന്‍റെ ചിലവില്‍ ജീവിച്ച മക്കള്‍ ഒരു പ്രശ്ന്നം വരുമ്പോള്‍ ആലോചിക്കും ഇതു ഞാന്‍ എങ്ങനെ തരണം ചെയ്യും എന്ന് ..ഈ പ്രശ്ന്നം എന്ന് പറയുന്നതില്‍ ഏറ്റവും കൂടുതല്‍ കടന്നു വരുന്ന സാധനമാണ് പണം ..ആരും വെറുതെ തരാത്ത ലോകത്തിലെ ഏക സാധനം .അതുവരെ  പെണ്‍വിഷയങ്ങളില്‍ മാത്രം ടെന്‍ഷന്‍ അടിച്ചിരുന്ന ചിലര്‍ ചിലപ്പോള്‍ അതുണ്ടാക്കാനുള്ള തന്ത്ര പ്പാടില്‍ പായും ...അന്ന് അവര്‍ മനസ്സില്‍ ഉറപ്പിച്ച ചില കാര്യങ്ങള്‍ നല്ല സോപ്പിട്ട വെള്ളത്തില്‍ കഴുകി പുതിയതൊന്നു സ്വയം എഴുതി ചേര്‍ക്കും ..ഇങ്ങനെയൊക്കെ ജീവിതത്തില്‍ സംഭവിച്ച ,എന്റെ അടുത്തൊരു സുഹൃത്ത് സ്വയം തിരുത്തിയ ഒരു സത്യം ഉധാഹരണമായി ഞാന്‍ പറയാം  "ഒരുകാലത്ത് ഞാന്‍ സ്വയം വിശ്വസിച്ചിരുന്നു അവളെ പിരിയുന്നതാണ് എന്‍റെ ലൈഫിലെ ഏറ്റവും വലിയ വിഷമം എന്ന് ..പക്ഷെ പഠിപ്പ് കഴിഞ്ഞു ജീവിതം എങ്ങനെ ജീവിച്ചു തീര്‍ക്കണം എന്ന് ആലോചിച്ചപ്പോള്‍ മനസ്സില്‍ നിന്ന് അവളുടെ മുഖം  മാഞ്ഞു കാതുകളില്‍ നിന്ന് അവളുടെ പരിഭവം പറച്ചില്‍ മാഞ്ഞു കണ്ണില്‍ നിന്ന് അവളുടെ ചിരികള്‍ മാഞ്ഞു .അന്ന് മനസ്സിലായി പ്രണയ പരാജയത്തെക്കള്‍ എത്ര വലിയ വേദനകളും വിഷമങ്ങളും ഞാനിനി എത്ര കണ്ടു അനുഭവിക്കാന്‍ കിടക്കുന്നു .എനിക്ക് വലുത് എന്‍റെ ഉത്തരവാദിത്വങ്ങള്‍ ആണ് .എന്‍റെ പ്രണയം മനസ്സില്‍ ഉണ്ട് .അതിനൊരിക്കലും മരണം ഇല്ല."
ഇങ്ങനെ എത്ര പേര്‍ തിരുത്തിയിട്ടുണ്ടാകും എന്നൊന്നും എനിക്കറിയില്ല ..പക്ഷെ എല്ലാം സത്യമാണ് .നഗ്നന സത്യം ..എത്ര തിരുത്തലുകള്‍ ഉണ്ടായാലും ഒരിക്കലും എല്ലാവരെയും ത്രിപ്ത്തിപ്പെടുത്തി കൊണ്ട് ഒരു വെക്തിക്ക്  ജീവിക്കാന്‍ പറ്റില്ല ..കാരണം എവിടെയും എപ്പോഴും നമുക്കിട്ടു കുത്താന്‍ ഒരു പരനാറിയുടെ വേഷമണിഞ്ഞു  ഒരു നാട്ടുകാരാണോ കൂട്ടുകാരനോ ബന്ധുക്കളോ ഉണ്ടാകും ...........<>
                                                                                         ലിജോ പാവറട്ടി

Sunday, 22 July 2012

ഇങ്ങേര്‍ക്ക് ഈ പ്രായത്തില്‍ എന്തിന്‍റെ ഏനക്കേടാ

ഇപ്പോഴും ,ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇതെല്ലാം ചിലര്‍ തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു ...ഇതെല്ലാം കണ്ടുന്നില്‍ക്കുന്ന സ്വന്തം മക്കള്‍ പറയും ഉപ്പയ്ക്ക് കാമം മൂത്ത് ബ്രാന്ധായതാണെന്ന്...മറ്റുചിലര്‍ പറയും " ഈ വയസാന്‍ കാലത്ത് മക്കള്‍ നോക്കിയിലെന്ഗ്ഗില്‍ അയാള്‍ ഇതു ചെയ്തതില്‍ ഒരു തെറ്റുമില്ല ."എന്നാല്‍ എനിക്ക് ഇതില്‍ കാണാന്‍ കഴിഞ്ഞത് ഒരുധൈര്യമാണ് ......ഒരു എഴുപതു വയസ്സുകാരന്റെ ധൈര്യം ...
അയാളെ എനിക്ക് ഒട്ടും പരിചയമത്ത ഒരു ആളാണ് ....ഉസ്മാന്‍ എന്നാണു അദ്ദേഹത്തിന്റെ പേര് എന്ന് മാത്രം അറിയാം .....ഭാക്കി എല്ലാം ഞാന്‍ ചികഞ്ഞെടുത്ത സംഭവങ്ങള്‍ ആണ് .
ഉസ്മാനിക്ക  ഒരു എഴുപതു വയസ്സുള്ള ഒരു വൃദ്ധനാണ് ...എന്നാല്‍ ആരോഗ്യം വേണ്ടത്ര ഉണ്ട് താനും ...ഈ ആരോഗ്യം എന്ന സാധനം ഏത് നിമിഷം വേണമെന്ന്ഗ്ഗിലും എല്ലാതാകാം ....ഏതു നിമിഷവും കിടന്നു പോകാം .....അറുപതാം വയസ്സില്‍ ആണ് അയാളുടെ ആദ്യ ഭാര്യ മരിക്കുന്നത് .മണ്ണില്‍ പണിയെടുത്തുണ്ടാക്കിയ കുറച്ചു ചെമ്പ് അയാളുടെ കയ്യിലുണ്ട് ....അതാണ്‌ ആകെ ഉള്ള സമ്പാദ്യം ....മൂന്ന് മക്കളെ നല്ല രീതിയില്‍ പഠിപ്പിച്ചു ...മൂനിനെയും ഗള്‍ഫിലേക്ക് കയറ്റി വിട്ടു ....ഉപ്പയുടെ സമ്പാദ്യം ഒന്നും അവര്‍ ഇതു വരെ കയ്യിട്ടു വാരാന്‍ വന്നിട്ടില്ല ...കാരണം അവര്‍ക്കെന്തിന്നാണ് അതെല്ലാം ...നല്ല രീതിയില്‍ മൂന്ന് പേരും സാമ്പാദിക്കുന്നുണ്ട് .
                                                          ഈ ആരോഗ്യം എന്ന സാധനം ഏത് നിമിഷം വേണമെന്ന്ഗ്ഗിലും എല്ലാതാകാം ....ഏതു നിമിഷവും കിടന്നു പോകാം...പെട്ടെന്നായിരുന്നു ഉസ്മാനിക്കക്ക് ശരീരത്തിന് ഒരു തളര്‍ച്ച അനുഭവപെട്ടത്‌ ..അയാള്‍ആദ്യമായി ഹോസ്പിറ്റല്‍ കിടക്കയില്‍ കിടന്നു ...പ്രതീക്ഷിക്കാതെ സംഭവിച്ച ഒരു കാര്യം അയാളെ മാനസികാംയി തളര്‍ത്തി ...അന്ന് ആ ഹോസ്പിറ്റല്‍ കിടക്കയില്‍ വെച്ചാണ് തന്‍റെ പൊന്നോമന മക്കള്‍ കെട്ടിക്കൊണ്ടു വന്ന ബീവിമാരുടെ ഒളിപ്പിച്ചു വെച്ചിരുന്ന ദംഷ്ട്രകള്‍ അയാള്‍ കാണുന്നത്  ..മൂനാം ദിവസം  മൂത്ത പുത്രന്റ്റെ ഭാര്യ ഫോണിലൂടെ അയാളുടെ  മകനോട്‌ പറയുന്നത് അയാള്‍ കേട്ടു "ഉപ്പാനേ നോക്കാന്‍ ഞമ്മക്ക്‌ ഒരു ഹോം നേഴ്സിനെ വെക്കാം ഇക്ക ...ഇക്കൊന്നും വയ്യ ഉപ്പാനേ നോക്കാന്‍"
നിസ്സഹായനായ  ആ മനുഷ്യന്റ്റെ പരാചയം അവിടെ തുടങ്ങി ...അയാള്‍ക്ക്‌ എന്ത് ചെയ്യാന്‍ പറ്റും മരുമക്കള്‍ ഇങ്ങനെ തുടങ്ങിയാല്‍ ??
ഹോസ്പിറ്റലില്‍ രണ്ടാം വാരം പിന്നിട്ടു ...
മരുമക്കളോട് ഡോക്ടര്‍ പറഞ്ഞു "ഇനിയും ഇങ്ങനെ വരാനുള്ള സാധ്യത ഉണ്ട് .."
വീട്ടില്‍ വന്നു ഉസ്മാനിക്ക്‌ ഒരൊറ്റ ഉറപ്പായിരുന്നു .....
ദിവസങ്ങളോളം അയാള്‍ ഒരേ ചിനധയില്‍ ഇരുന്നു ...ഇനിയെന്തു ഞാന്‍ ചെയ്യും ?മരുമക്കള്‍ ഇങ്ങനെ തുടങ്ങിയാല്‍ ?  "അങ്ങനെ ആര്‍ക്കും എന്നെ തോല്‍പ്പിക്കാന്‍ പറ്റില്ല .....
അങ്ങനെ ഇരിക്കുമ്പോള്‍ ആരോടും പറയാതെ അയാള്‍ ഒരു യാത്ര പോയി ...കൂടെ ആകെയുള്ള ചങ്ങാതി സെയ്താലി ക്കയും ...പോയത് എവിടെക്കാണെന്ന് ആര്‍ക്കും അറിയില്ല .എന്തായാലും അധികം ധൂരെക്കൊന്നും പോകാന്‍ വഴിയില്ല ..കാരണം അയാള്‍ രണ്ടു ദി വസത്തിനുള്ളില്‍ അദ്ദേഹം തിരിച്ചു വന്നു ..കൂടെ ആ പെണ്ണും ഉണ്ടായിരുന്നു ...അയാളുടെ പുതിയ ഭാര്യ ...മരുമക്കളും നാട്ടുകാരും മൂക്കത്ത് വിരല്‍ വെച്ച് പറഞ്ഞു" ഇങ്ങേര്‍ക്ക് ഇതു എന്തിന്‍റെ കടിയാ ??"
വിവരമറിഞ്ഞ മക്കള്‍ മക്കള്‍ കിട്ടിയ ഫ്ലൈറ്റ് നു നാട്ടില്‍ വന്നു .....ഉപ്പയെ ചോദ്യം ചെയ്യല്‍ തുടങ്ങി .എലാത്തിനും ഒരു ഉത്തരം മാത്രമേ അങ്ങേര്‍ക്കു ഉണ്ടായിരുന്നുള്ളൂ "ഈ വയസാം കാലത്ത് എന്നെ നോക്കാനും വല്ലവരും വേണം "
പുതിയ ഭാര്യക്ക് മരുമക്കളെ അംഗീകരിക്കാന്‍ ഒട്ടും കഴിഞ്ഞില്ല .....അവര്‍ തമ്മില്‍ എന്നും അടിയായിരുന്നു ..പക്ഷെ മക്കളുടെ പ്രാര്‍ത്ഥന അധികം വൈകാതെ പടച്ചോന്‍ കേട്ടു "ഒരു സുപ്രഭാതത്തില്‍ ഉസ്മാനിക്കയുടെ പുതിയ ഭാര്യെയെ കാണാനില്ല ....."
വിഷയം വേറൊന്നും ആയിരുന്നില്ല ..നമ്മടെ ഉസ്മാനിക്ക ഒരു കൊച്ചു കള്ളന്‍ തന്നെ ആണേ ..അവളെ നിക്കാഹ് കഴിച്ചു കൊണ്ടുവരുമ്പോള്‍ അയാള്‍ ഒരു രോഗി ആണെന്ന കാര്യം അയാള്‍ മറച്ചു വെചു ...താനിപ്പോഴും പൂര്‍ണ്ണ ആരോഗ്യവാനാണെന്നാണ്  ഉസ്മാനിക്ക പുതിയ ബീവിയെ ധരിപ്പിചിരുന്നത് ....പക്ഷെ പണി പാളി ,കെട്ടിക്കൊണ്ടു വന്നു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അവള്‍ ആ രഹസ്യം അറിഞ്ഞു ....താനൊരു രോഗിയാണ് എന്ന വിവരം അറിഞ്ഞാല്‍ ,അവള്‍ക്കു ഇത്രയും പ്രായം ആയതുകൊണ്ട് അവള്‍ നില്‍ക്കും എന്ന ധാരണ തെറ്റി ....ഇങ്ങനെയൊരു രോഗിയെ നോക്കാന്‍ എന്നെ കൊണ്ടാവുല്ല എന്ന കത്തും എഴുതി വെച്ച് അവള്‍ പോയി .....ഹും ....ഒരു അമ്പത് വയസ്സുകാരിയുടെ അഹങ്ഗ്ഗാരം നോക്കണേ ........??
പക്ഷെ അത് കൊണ്ടൊന്നും അയാള്‍ തോറ്റില്ല .അയാള്‍ ഇപ്പോഴും പെണ്ണന്ന്യേഷിച്ചു അലയുകയാണ് .......എവിടടെയോക്കയോ.....<ശുഭം >

                                                             ലിജോ പാവറട്ടി

Wednesday, 18 July 2012

ഏയ്‌ ഓട്ടോ ..........

 "ഏയ്‌ഓട്ടോ ..............................??"
ഞാനും എന്റെ സുഹൃത്തും പാവറട്ടി സെന്‍ററില്‍ വെച്ച് ആ ഓട്ടോ കാരനെ നീട്ടി വിളിച്ചു .അയാള്‍ വണ്ടി തിരിച്ചു ഞങ്ങളുടെ അടുക്കല്‍ നിര്‍ത്തി .
എവിടിക്കാ ?? അയാള്‍ ചോദിച്ചു --
"കെ .കെ റോഡു -വഴി വണ്ടി പോട്ടെ "ഞാന്‍ പറഞ്ഞു .
എവിടെയോ ആ ആട്ടോ കാരനെ ഞാന്‍ കണ്ടിട്ടുണ്ട് .നല്ല പരിചിതമുള്ള മുഖം .ഞാന്‍ സുഹൃത്തിനോട് ചോതിക്കാന്‍ അവന്‍റെ മുഖത്തേക്ക് നോക്കലും അതെ ചോദ്യം അവന്‍ എന്നോട് ചോദിച്ചു "ഡാ ഈ ഗെടീനെ ഇമ്മള്ക്ക് നല്ല കണ്ടുപരിചയം ഉണ്ടല്ലോ ?.....
സംശയം തീര്‍ത്തിട്ടു തന്നെ വേറെ കാര്യം .ഞാന്‍ തുറന്നു ചോദിച്ചു ."ചേട്ടന്‍ ഓട്ടോ ഓടിക്കാന്‍ തുടങ്ങീട്ടു കുറെ കാലം ആയോ ?
"ഏയ്‌ ഇല്ല്യ ...എനിക്ക് മുന്ന് ഒരു ജൂസ് കട ആയിരുന്നു ..ഇമ്മടെ  പാവറട്ടി സ്കൂളിന്റെ മുന്നില്‍ ......"
ആളെ പിടി കിട്ടി .എനിക്ക് മാത്രമല്ല  .എന്നെക്കാള്‍ നന്നായി എന്റെ സുഹൃത്തിന് ആളെ പിടി കിട്ടി .
കാരണം അയാളുമായി ഞങ്ങള്‍ക്ക് ഒരു ഫ്ലാഷ് ബാക്കുണ്ട് .ഞങ്ങള്‍ ഡിഗ്രിക്ക് പഠിക്കാന്‍ നാട് വിട്ടുന്നില്‍ക്കുന്നതിനു മുന്നുള്ള പ്ലസ്‌ടു കാലം .......
അതെ .......ആ പ്രണയ കാലം .മൊജ്ജ് കൂടിയ ഏത് പെണ്ണിന്റെയും പിന്നാലെ നടക്കാന്‍ ധൈര്യം കാണിച്ചിരുന്ന അന്ത കാലം .
ഇയാള്‍ടെ മകള്‍ക്കും ഈശ്വരന്‍മൊജ്ജ് വാരി കോരി കൊടുത്തിരുന്നു .
ഇനി ഫ്ലാഷ്  ബാക്ക്
ഒരു ദിവസം ക്ലാസ്സ്‌ കഴിഞ്ഞു ജൂസ് കുടിക്കാനായി ഞാനും എന്റെ സുഹൃത്തും ഇയാള്‍ടെ കടയില്‍ ചെന്നു  .ദോഷം പറയരുതല്ലോ .ചേട്ടന്‍റെ ജൂസ് നല്ല ഒന്നാന്തരം  സാധാനാണ് ...അത് കുടിച്ചാല്‍ ഒരു പ്രത്യേഗ എനെര്‍ജ്ജിയാണ് ..അങ്ങന ജൂസ് ആസ്വദിച്ചു കഴിച്ചു കൊണ്ടിരിക്കുംബോഴാനു അവള്‍ അവിടെ വന്നത് .അവള്‍ അവിടെ വന്നു ചേട്ടനോട് എന്തോ പറഞ്ഞു ചിരിച്ചു കൊണ്ട് മുകളില്‍ ഉള്ള ടൂഷന്‍ സെന്‍ററിലേക്ക് കയറിപോയി  ....
എന്താ മുടി ........
എന്താ .......................................
എന്റെ സുഹൃത്തിന് അവളെ അങ്ങട് പിടിച്ചു ....
പിന്നെ പറയണ്ടല്ലോ ജൂസ് കടയിലെ സ്ഥിരം സന്ദര്‍ശകരായി ഞങ്ങള്‍ ...ഇല്ലാത്ത കാശുണ്ടാക്കി അവളെ കാണാന്‍ ഞങ്ങള്‍ ജൂസ് കുടിക്കാന്‍ എത്തി ...എന്നും അവള്‍ വരും ......അവിടെ വന്നിട്ടേ അവള്‍ ടൂഷന്‍ സെന്‍ററിലേക്ക്... സ്ഥിരമായുള്ള അവളുടെ വരവില്‍ നിന്ന് ഞങ്ങള്‍ക്ക് ഒരു കാര്യം അധികം വൈകാതെ പിടികിട്ടി ....അവള്‍ ഇമ്മടെ ജൂസ് കട്ക്കാരന്റ്റെ മകള്‍ ആണ് .
ദിവസങ്ങളോളം  അവളെയും കാത്തു ജൂസ് നുണഞ്ഞു ഇരുന്നു എന്നല്ലാതെ അവളോട്‌ ഒരു വാക്ക് പോലും മിണ്ടാന്‍ അവനു കഴിഞ്ഞില്ല .....

ഒരു വര്‍ഷത്തെ ഫീസ് അവന്‍റെ അച്ഛന്‍ അവന്‍ പഠിക്കുന്ന ടൂഷന്‍ സെന്‍ററില്‍ കൊടുത്തില്ലായിരുന്നേല്‍ അവളുടെ കൂടെ അവനും ടൂഷന്‍ പഠിക്കാമായിരുന്നു ....ഒരിക്കലും ആരും ഒരു വര്‍ഷത്തെ ഫീസ്‌ മുന്‍കൂട്ടി അടക്കരുത് ...ഇങ്ങനെയും ചില പണികള്‍ വന്നെന്നെരിക്കും ......
ഒന്ന്  മിണ്ടാന്‍ എന്താണ് വഴി ??
അങ്ങനെ  ഇരിക്കുന്ന വേളയില്‍ ആണ് ഞങ്ങളുടെ ഒരു പെണ്സുഹൃത്തു അവളുടെ ഉറ്റ ചങ്ങാതി ആണെന്ന് അറിയുന്നത് ....അവള്‍ക്കു മുന്നില്‍ കാര്യം അവതരിപ്പിച്ചു ......അവള്‍ വഴി ഒരു പ്രണയ ലേഖനം തന്റെ പ്രയിനിക്ക് കൈമാറാം എന്ന പഴഞ്ജന്‍ രീതി എന്റെ സുഹൃത്ത് പ്രയോഗിക്കാന്‍ തീരുമാനിച്ചു .ആ പ്രണയ ലേഖനത്തിന്‍റെ അവസാനം അവള്‍ എഴുതി
"എന്നെ ഇയാള് കണ്ടിട്ടുണ്ടാകും ...ഞാന്‍ എന്നും താന്‍ കടയില്‍ വരുന്ന സമയത്ത് തന്നെ കാണാന്‍ വേണ്ടി മാത്രം തന്റെ കടയില്‍ ജൂസ് കുടിക്കാന്‍ വരാറുണ്ട് ...അടുത്ത ദിവസവും ഞാന്‍ വരും ....കൂടെ എന്റെ സുഹൃത്തും ഉണ്ടാകും ."
പിറ്റേന്ന് ഞങ്ങള്‍ പോയി .......പതിവ് പോലെ ജൂസ് പറഞ്ഞു .
അവള്‍ വന്നു ....പേടിച്ച കണ്ണുകളോടെ അവള്‍ ഞങ്ങളെ നോക്കി ...ഞങ്ങള്‍ ആകാശത്തോട്ടും ....
അന്നേരം എന്‍റെ സുഹൃത്തിന് സ്വര്‍ഗ്ഗം കിട്ടിയത് പോലെ ആയിരുന്നു .......
അന്ന് ആദ്യമായി ഞാന്‍ കുടിച്ച ജുസിന്റെ പൈസ അവന്‍ കൊടുത്തു ...
പക്ഷെ വിധി വരാന്‍ അധികം സമയം എടുത്തില്ല ...
അവള്‍ അവനു എഴുതി ......ഞങ്ങളുടെ പെണ്സുഹൃത്തു വഴി ആ കത്ത് സുഹൃത്തിന് കൈ മാറി ...
അവന്‍ അത് വായിച്ചു ...."ഞാന്‍ മടത്തില്‍ ചേരാന്‍ തീരുമാനിച്ചിരിക്കുകയാണ് .എനിക്ക് ഇതിലൊന്നും ഒട്ടും താല്പര്യം ഇല്ല...ഇനിയും കത്തുകലെഴുതുകയോ എന്നെ കാണാന്‍ കടയില്‍ വരുകയും അരുത് ....."
അങ്ങനെ ആ അദ്ധ്യായം അവിടെ പൂര്‍ണ്ണമായി ....പ്രായം തോനിപ്പിച്ച ഇഷ്ട്ടമല്ലേ .....എത്രയോ പേരോട് ഇതുപോലെ ..............

ഓട്ടോ  സ്ഥലത്ത് എത്താറായി ..ഞങ്ങള്‍ പറഞ്ഞു "ഞങ്ങള്‍ ചേട്ടന്‍റെ കടയില്‍ നിന്ന് ഒരുപാട് തവണ ജൂസ് കുടിച്ചിട്ടുണ്ട് .......എന്താ ജൂസ് കട നിര്‍ത്തിയത് ?
"പാവര്‍ട്ടില് നല്ല ട്ടയില്സിട്ട ജൂസ് കടകള്‍ തുടങ്ങിയില്ലേ ...അപ്പൊ ഇമ്മടെ ആപ്പീസ് പൂട്ടി .....രണ്ടു പെണ്‍ മക്കള്‍ ആണേ ....അതില്‍ ഒരുത്തി മടത്തില്‍ ചേര്‍ന്നു ....രണ്ടാമത്തോളും മടത്തില്‍ ചേരണം എന്നൊക്കെയാ പറഞ്ഞെര്‍ന്നെ ...പിന്നെ ഞാന്‍ നിര്‍ബന്ധിചിട്ടാ കെട്ടിച്ചു വിട്ടത് .......
ഈ പാവറട്ടി ക്കാര് ഇങ്ങനെയാ .പറഞ്ഞു തുടങ്ങിയാല്‍ എല്ലാം അങ്ങ് പറയും ...
പക്ഷെ ഒരു സംശയം മാത്രം ഭാക്കി ..."എന്‍റെ സുഹൃത്ത് പ്രണയിച്ച പെണ്ണ് തന്നെയാണോ ക്രിസ്തുവിന്‍റെ മണവാട്ടി ആയത് ??"  <ശുഭം >

                                                                          ലിജോ പാവറട്ടി

Friday, 13 July 2012

അമേരിക്കന്‍ അച്ചായന്‍

അയാളുടെ പേരോ ഊരോഒന്നും എനിക്ക് അറിയില്ല .ചങ്ങനാശേരിയില്‍ നിന്നു ഗുരുവായൂര്‍ക്കുള്ള ഫാസ്റ്റ് പാസഞ്ചര്‍ ബസ്സില്‍ ഒരു സീറ്റില്‍ ഒരുമിച്ചു ഇരുന്നു സംസാരിച്ച പരിചയം മാത്രം .ഞങ്ങളുടെ സംസാരങ്ങളില്‍ പല വിഷയങ്ങളും കടന്നു വന്നു.രാഷ്ട്രീയം സിനിമ കൃഷി  എന്തിനു കുട്ടനാട്ടിലെ താറാവ് കൃഷിയെ പറ്റി വരെ ഞങ്ങള്‍ സംസാരിച്ചു .രാഷ്ട്രീയപരമായ അറിവുകള്‍ എനിക്ക് തീരെ കുറവായതിനാല്‍ കേരള രാഷ്ട്രീയത്തിലെ  അട്ടിമാരികളെ പറ്റി അയാള്‍ സംസാരിച്ചപ്പോള്‍ ഞാന്‍ ഒന്നും മിണ്ടാതെ ചിരിച്ചു കൊണ്ട് കേട്ടിരുന്നു . സിനിമയെ പറ്റി ചെറുതായെന്ഗ്ഗിലും അറിവുള്ളത് കൊണ്ട് എനിക്കറിയാവുന്നത് ഒന്ന്  മോടി പിടിപ്പിച്ചു ഞാന്‍ അങ്ങേര്‍ക്കു വിളമ്പി .പാവം ...എല്ലാം വിശ്വസിച്ചോ എന്തോ ??
                                                       വലിയ വലിയ ചര്‍ച്ചകള്‍ക്കൊടുവില്‍ പിന്നീട് കടന്നു വന്നത് ചില വെക്തികള്‍ ആയിരുന്നു എനിക്കറിയാത്തതും അയാളെ അതിശയിപ്പിച്ചതുമായ ചില വ്യെക്തികള്‍ .അല്‍പ്പസ്വല്‍പ്പം എഴുത്തുകുത്തുകള്‍ ഒക്കെ ഉള്ളത് കൊണ്ട് അയാള്‍ പറയുന്നതൊക്കെ ഞാന്‍ അണുവിട തെറ്റാതെ കേട്ടുകൊണ്ടിരുന്നു .അതിനിടയിലാണ് ആ കഥാപാത്രം കടന്നു വന്നത് .
അതാണ്‌ "അമേരിക്കന്‍ അച്ചായന്‍ "
കോട്ടയം ജില്ലയിലെ ഒരു ഗ്രാമത്തില്‍ പഠിച്ചു വളര്‍ന്ന അയാള്‍ പെണ്ണ് കെട്ടിയപ്പോള്‍ എങ്ങനെയോ അമേരിക്കയിലേക്ക് കുടിയേറി .പെണ്ണിന് അവിടെ ഒരു ജോലിയും ഉണ്ടായിരുന്നു .അല്ലെന്ഗ്ഗിലും അച്ചായന്മ്മാരുടെ കേദ്രമാണല്ലോ  അമേരിക്ക
                                                           .അങ്ങനെ അമേരിക്കയില്‍  സുഖിച്ചു വാഴുന്ന കാലത്താണ് ഒരു ഷോപ്പിംഗ്‌ കോംപ്ലെക്സില്‍ വെച്ച് ഒരു  പാകിസ്താന്‍ കാരന്‍റെ ഗണ്‍ പോയിന്‍റു അച്ചായന്റെ ഭാര്യയുടെ നേരെ വന്നു നിന്നത് .അടിവയറ്റില്‍ വെടിയേറ്റ്‌ നിലം പതിക്കുമ്പോള്‍ അവള്‍ ഗര്‍ഭിണിയായിരുന്നു .തെറ്റിദ്ധാരണയുടെ പുറത്തു ആ പാകിസ്താന്‍ കാരന് പറ്റിയകയ്യബധത്തില്‍ അവരുടെ കുഞ്ഞു മരിച്ചു .യൂട്രസ് റിമൂവ് ചെയ്തു ഡോക്ടര്‍മാരുടെ കഠിന പ്രയത്നത്തില്‍ അവളെ രക്ഷിച്ചു ...ചികില്‍സയുടെ പേരില്‍അച്ചായന്റെ സമ്പാദ്യത്തിന്റെ മുക്കാല്‍ ഭാഗവും  ആശുപത്രിയില്‍ ചിലവഴിച്ചു ...തന്റെ ഭാര്യ ഇനി ഒരിക്കലും ഗര്‍ഭിണി ആകില്ല എന്നാ സത്യം അച്ചായന്റെ മനസ്സിനെ വല്ലാതെ അലട്ടി ...അങ്ങനെ ഇരിക്കുന്ന സാഹചര്യത്തിലാണ് കോടതി വന്നത് .നഷ്ട്ട പരിഹാരമായിഒരു വലിയ തുക പാകിസ്താന്‍ കാരന്‍ അച്ചായന് കൊടുക്കാന്‍ ആ വിധി ഉത്തരവായി ...അച്ചായന്റെ പ്രതീക്ഷകളെ ആ വിധി ഇളക്കി മറിച്ചു.....കിട്ടിയ പണം കൊണ്ട് എല്ലാം കെട്ടിപ്പെറുക്കി  രണ്ടു പേരും അമേരിക്ക വിട്ടു നാട്ടില്‍ തിരിച്ചെത്തി ...പിന്നീടായിരുന്നു അച്ചായന്‍റെ പുതിയ ജീവിതം തുടങ്ങിയത് ....പതിനഞ്ചു ബസ്സുകളുടെ ഉടമയാണ് എന്ന് അയാള്‍ ...കിട്ടിയ പൈസക്ക് മൊത്തം അയാള്‍ ബസ്സു വാങ്ങി ......അങ്ങനെ അമേരിക്കന്‍ അച്ചായന്‍ ബസ്സു മുതലാളി യായി .......

                              എങ്ങനെയുണ്ട് ഓരോ കഥകള്‍ ?  അയാള്‍ എന്നോട് ചോദിച്ചു ...ഞാന്‍ ചെറുതായൊന്നു ചിരിക്കാന്‍ ശ്രമിച്ചു .പിന്നീടാലോചിച്ചു നമ്മളെക്കാള്‍ എത്ര വിചിത്രമായ കാര്യങ്ങള്‍ ഈ ലോകത്ത് ചിലരുടെ ജീവിതത്തില്‍ സംഭവിക്കുന്നു ....അല്ലെ ?.....<ശുഭം >

                                                                                   ലിജോ പാവറട്ടി 
                                       
Tuesday, 5 June 2012

ഓട്ടോഗ്രാഫ് (പാര്‍ട്ട്‌ ഒന്ന് )

ഒരുപാടു നാളുകളായി കൊതിക്കുന്ന കാര്യമായിരുന്നു നാട്ടിലൊന്നു വരണമെന്ന് ...വന്നു ...നാട് കണ്ടു അമ്മയെ കണ്ടു .അച്ഛനെ കണ്ടു ..പഴയ സുഹൃത്തുക്കളെ കണ്ടു ...അമ്പലം കണ്ടു ..അമ്പലക്കുളം കണ്ടു ......ഇരുപതു ദിവസമായിരുന്നു ലീവ് ...പത്തു ദിവസം കഴിഞ്ഞപ്പോഴേക്കും വല്ലാത്ത ബോറടി ...അങ്ങനെ നാട്ടില്‍ വന്നു പതിനൊന്നാമത്തെ പ്രഭാതവും പൊട്ടി വിടര്ന്നിരിക്കുന്നു...അച്ഛന്‍റെ ഒരു സുഹൃത്തിന്‍റെ മകളുടെ വിവാഹത്തിനു അച്ഛനും അമ്മയും രാവിലെ പോയി....അമ്മയിട്ടുവേച്ചിരുന്ന കാപ്പിയും നുണഞ്ഞുകൊണ്ട്  ഒരു ബര്‍മുഡ മാത്രം ഇട്ട് ,സ്കൂളില്‍ പോകുന്ന കുട്ടികളെ നോക്കി ഞാന്‍  ഇരുന്നു ...എന്താണ്    ഇന്നത്തെ പരിപാടി ? കുറെ വട്ടം മനസ്സില്‍ ആലോചിച്ചു ...എന്തായാലും ലീവ് മുതലെടുത്തെ പറ്റൂ..ഇങ്ങനെ ഒരു ലീവ് ഇനി കിട്ടിയെന്നു വരില്ല ....മുറ്റത്ത് നിന്ന് പതിയെ എഴുനേറ്റു വീടിനകത്തേക്ക് വന്നു ...അമ്മയും അച്ഛനും ഇല്ലാത്തതിനാല്‍ വല്ലാത്തൊരു നിശബ്തത ...രാവിലെ കേള്‍ക്കാറുള്ള സ്റ്റീല്‍ പാത്രങ്ങളുടെയും പ്രഷര്‍ കുക്കറിന്റെയും ശബ്ദം ഇന്നില്ല..വീടിനുള്ളില്‍ ഒരുപാട് തവണ അങ്ങോട്ടും ഇങ്ങോട്ടും നടന്നു ....ഒരു സിഗരറ്റ് എടുത്തു കത്തിച്ചു ......പെട്ടൊന്നൊരു തോന്നല്‍...കുറച്ചുകാലം പുറകോട്ടു സഞ്ചരിച്ചാലോ.......??
                                                                     ഞാനെന്‍റെമുറിയിലോട്ടു നടന്നു കട്ടിലിനടിയില്‍ സൂക്ഷിച്ചു വെച്ചിരുന്ന ആ പെട്ടി എടുത്തു വെച്ചു......ആ പെട്ടിനിറയെ പലതരത്തിലുള്ള ചായം പൂശിയ ഓര്‍മ്മകളായിരുന്നു ...പൊടിതുടച്ചു പെട്ടി തുറന്നപ്പോള്‍ ഹൃദയ മിടിപ്പ്‌ കൂടി തുടങ്ങി ....എന്‍റെ കണ്ണുകള്‍ നനയുന്നത് ഞാനറിഞ്ഞു ....
മനസ്സില്‍ മരണമില്ലാത്ത കലാലയ ജീവിതത്തിന്‍റെ ഓര്‍മ്മകള്‍  കടലാസുകളില്‍ അക്ഷരങ്ങളായി ചിരം ജീവികളെ പോലെ ജീവിക്കുന്നു ....
അന്നെഴുതി കൂട്ടിയ ഡയറി കുറിപ്പുകള്‍ ഓരോന്നും പുതുമയോടെ ഞാന്‍ വായിച്ചു ...
ഓരോ കുറിപ്പുകളിലും കുറെ ചിരിയും കുറച്ചു നൊമ്പരങ്ങളും .....നൊമ്പരപ്പെടുത്തുന്ന കുറുപ്പുകളില്‍ എല്ലാം അവളുണ്ടായിരുന്നു ...അവളുടെ ചിരിക്കുന്ന മുഖം .....അവള്‍ ....വര്‍ഷ ....ഇപ്പോഴും മനസ്സില്‍ അവളുണ്ട് ...അവളോട്‌ പറയാന്‍ ബാക്കി വെച്ച പ്രണയം ഉണ്ട് ...സത്യത്തില്‍ ഞാനവളെ സ്നേഹിച്ചിരുന്നോ??
അന്നൊക്കെ ഈ ചോദ്യം ആരെന്ഗ്ഗിലും ചോദിച്ചാല്‍ അവളോടുള്ള പ്രണയത്തിന്‍റെ അളവ് നിശയിക്കാന്‍ സാധ്യമാല്ലാത്തത് പോലെ ഞാന്‍ ഉത്തരം നല്‍കുമായിരുന്നു ...പക്ഷെ ഇന്നോര്‍ക്കുമ്പോള്‍ അതൊരു യഥാര്‍ത്ത പ്രണയം ആയിരുന്നോ ??
പ്രായം അവളുടെ വെളുത്ത ശരീരത്തോടും വര്‍ണ്ണനകള്‍ക്കതീതമായ മിഴികലോടും ചുവന ചുണ്ട്ടുകളോടും ആകര്‍ഷണം മാത്രമായിരുന്നോ എന്നൊരു തോന്നല്‍ .....
തോന്നലല്ല ...അത് തന്നെയാണ് സത്യം .......
എനിക്കവളെ ഒന്ന് വിളിക്കണം ഒന്ന് തോന്നി ...
കയ്യിലുള്ളത് പഴയ ലാന്‍ഡ്‌ ഫോണ്‍ നമ്പര്‍ മാത്രം .....മൊബൈലുകള്‍ വാഴുന്ന ഈ ലോകത്ത് അവള്‍ക്കുമുണ്ടായിരിക്കണം കയ്യില്‍ പിടിക്കാന്‍ ഒന്ന് എന്ന ബോധ്യം ഉണ്ടായിരുന്നിട്ടും വിളിച്ചു ...കോള്‍ പോയത് അവളുടെ പഴയ തറവാട്ടിലേക്ക് ...എടുത്തത് മുത്തശ്ശിയാ ....
                        "ഹെലോ ......വര്‍ഷയുടെ വീടാണോ ??"
                        "ഓള് ...വീടിനു പുറത്താണ് ....ഞാനിപ്പോ വിളിക്കാം...."
സത്യം  പറഞ്ഞാല്‍ ഞാന്‍ ഞെട്ടി ,,,ഉണ്ടായിരിക്കും എന്ന് കരുതിയില്ല .....
"വര്‍ഷക്കുട്ട്യെ ......................നെനക്കൊരുകാള്‍........"എന്ന് മുത്തശ്ശി വിളിച്ചു പറയുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു .....അവള്‍ വന്നു ...
                       "ഹെലോ .......വര്‍ഷയാണ് ...ആരാണ് ?"
                       "ഞാന്‍ ദീപന്‍ ....എന്‍ .എസ്സ് .എസ്സ് ...കോളേജില്‍ കൂടെ പഠിച്ച ......."
അവള്‍ ഒന്നും മിണ്ടിയില്ല...ഞാന്‍ വീണ്ടും ചോദിച്ചു ...."മനസ്സിലായില്ലേ എന്നെ ?"
"ഓ ...അത്ഭുതം ....ഒരിക്കലും പ്രതീക്ഷിച്ചില്ല ഈ കാള്‍ ...അതും തറവാട്ടിലേക്ക് ..റിയലി അണ്‍ എക്സ്പെറ്റട്...."അവള്‍ പറഞ്ഞു ...
എനിക്ക് അല്‍പ്പം ആശ്വാസം തോനി....
"പഴയ ഓട്ടോഗ്രാഫ് തപ്പിയപ്പോള്‍ നമ്പര്‍ കിട്ടി ...ഒരു കവ്തുകത്തിനു വിളിച്ചു ...അത്രേ ഉള്ളു ....ഇപ്പോഴും തറവാട്ടിലാണോ താന്‍ ...?"  ഞാന്‍ ചോദിച്ചു ...
"ഒരു ചേഞ്ച്‌ ...കുറെ കാലം കല്‍ക്കത്തയില്‍ ആയിരുന്നു ......താന്‍ നാട്ടിലാണോ ?"
"ലീവിന് വന്നതാ ..തിരിച്ചു പോണം ...ഇപ്പോഴും എഴുതാറുണ്ടോ ഇയാള് ....?" ഞാന്‍ ചോദിച്ചു ...
"ഇല്ല" എന്ന് മാത്രമായിരുന്നു അതിനു മറുപടി ...പക്ഷെ ഈ ചോദ്യം തിരിച്ചു എന്നോട് ചോദിച്ചപ്പോള്‍ നിശബ്ദനായിരുന്നു ഞാന്‍ .....
പിന്നീട് അവള്‍ പറഞ്ഞ കാര്യം എന്നെ ശരിക്കും ഞെട്ടിച്ചു ....
അവള്‍ പറഞ്ഞു
"ലാസ്റ്റ്‌ ഇയറില്‍യുണിവേഴ്സിറ്റി കലോല്‍സവത്തില്‍ താന്‍ എഴുതിയ നാടകം ....സുപര്‍ ആയിരുന്നു.. റിയലി ഗ്രേറ്റ്‌...ഞാന്‍ എഴുതിയ നാടകതിലം അന്നും ഇന്നും എനിക്കൊരു ത്രിപ്ത്തിയും തോനിയിട്ടില്ല ...പക്ഷെ എന്നിട്ടും അതിനു ഫസ്റ്റ് പ്രൈസ് കിട്ടി ........"
ഒരിടിത്തീ പോലെ എന്‍റെ മനസ്സിലേക്ക് ആ നാളുകള്‍ കടന്നു വന്നു ...ഈ സംഭവമാണ് എന്‍റെ പ്രണയത്തെ നശിപ്പിച്ചത് ...ആദ്യമായി തോന്നിയ വെറുപ്പിനെ പ്രായം വലുതാക്കി ...പിന്നീട് സ്വയം കാരണങ്ങള്‍ ഉണ്ടാക്കി മനസ്സില്‍ അവള്‍ക്കു പോരായ്മകള്‍ സൃഷ്ട്ടിച്ചു ....പക്ഷെ ഇപ്പോഴും ഇതെല്ലാം ഇവള്‍ ഓര്‍ത്തിരിക്കുന്നു ....അതെന്നെ വല്ലാതെ അതിശയിപ്പിച്ചു ....
ഞാന്‍ ചോദിച്ചു "ഇതെല്ലാം എപ്പോഴുഓര്‍ത്തിക്കുന്നോ ?
"ഇതാണ് എന്‍റെ സുഹൃത്തുക്കള്‍ ....."
ആ മറുപടിയില്‍ ഞാന്‍ വീണ്ടും ഞെട്ടി ....
വിവാഹം ....വിവാഹം കഴിച്ചില്ലേ ?...ഞാന്‍ ചോദിച്ചു ..."പിരിഞ്ഞു ...ഒന്നര വര്‍ഷമായി "...പെട്ടെന്നായിരുന്നു ആ മറുപടി ...കുറച്ചു നിമിഷത്തേക്ക് ഞാന്‍ ഒന്നും മിണ്ട്ടിയില്ല .....പിന്നീട് അവള്‍ തന്നെ തുടര്‍ന്നു ...."ഒരിക്കലും പ്രതീക്ഷിച്ചില്ല അല്ലെ ?..ഇനി പിരിഞ്ഞതിന്റെ കാരണം അറിയണോ ഇയാള്‍ക്ക് ?"
വേണ്ട ...പത്തിഞ്ഞന്സ്വരത്തില്‍ ഞാന്‍ പറഞ്ഞു .....
"പ്രതീക്ഷിച്ചത് പോലൊന്ന് മല്ലടോ എന്നെ ജീവിതം കൊണ്ടുപോകുന്നത് കല്‍ക്കത്തയിലെ ലൈഫിന് ശേഷം വീട്ടില്‍ പോലും പോയില്ല ...നേരെ വന്നത് തറവാട്ടിലേക്ക ...താന്‍ വന്നിട്ടുള്ളതല്ലേ തറവാട്ടില്‍ ...സമയം ഉണ്ടെന്ഗ്ഗില്‍ ഇങ്ങോട്ടൊക്കെ ഒന്ന് ഇറങ്ങു ....വെറുതെ ഒന്ന്  കാണാലോ ...."

ഞാന്‍ ..... ഞാന്‍ വരം ...എനിക്കും ഒന്ന് കാണണം ....
അത് പറഞ്ഞു കഴിഞ്ഞു കാള്‍ കട്ട്‌ ചെയ്തപ്പോഴാണ് ....പോയാല്‍ ...??എന്തുണ്ടാകും എന്ന് ഞാന്‍ ആലോചിച്ചത് ....
പഷേ അന്ന്  തന്നെ ഞാന്‍ വര്‍ഷയെ കാണാന്‍ പോയി ....ഞാന്‍ മുമ്പൊരിക്കല്‍ ആ തറവാട്ടില്‍ പോയിട്ടുണ്ട് ...കോളേജില്‍ പഠിക്കുമ്പോഴായിരുന്നു അവളുടെ അമ്മയുടെ മരണം ..ആ ദിവസം ഇപ്പോഴും ഞാന്‍ മറന്നിട്ടില്ല ...തറവാടിന്റെ അടുക്കള ഭാഗത്ത് ഒറ്റയ്ക്ക് ഒരു കോണില്‍ ഇരുന്നു വാവിട്ട് നിലവിളിക്കുന്ന അവളുടെ കണ്ണീരില്‍ കുതിര്‍ന്ന മുഖം ഇപ്പോഴും എന്‍റെ ഉള്ളില്‍ ഉണ്ട് ...അന്ന് ഞാനും അറിയാതെ കരഞ്ഞു പോയി ....
                                                                 പഴയ വര്‍ഷയുടെ മുഖം ഇപ്പോഴും എന്‍റെ മനസ്സില്‍ ഉണ്ട് ...ആ മുഖം മനസ്സില്‍ ഇട്ട് ആ തറവാട്ടു പടിക്കല്‍ ഞാന്‍ എത്തി ...വാതില്‍ തുറന്നത് അവളായിരുന്നു ...വര്‍ഷ ......
ഒരുപാട്  ഞെട്ടലുകള്‍ എനിക്ക് ഈ ദിവസം തന്നിരിക്കുന്നു .....പക്ഷെ ......ആ മുഖം കണ്ടപ്പോളുണ്ടായ  ..........ഇതു പഴയ വര്‍ഷയല്ല ....ആ പേരുള്ള മറ്റേതോ സ്ത്രീ രൂപം മാത്രമാണ് ...എന്ന് എനിക്ക് തോന്നി ....മെലിഞ്ഞുണങ്ങിയ ശരീരം ...ചുവന്നു തുടുത്ത ചുണ്ട്ടുകള്‍ ഇരുണ്ട് പോയിരിക്കുന്നു ..മുഖത്തിനു ഒരിക്കലും ചേരാത്ത കണ്ണട....പക്ഷെ ആ കണ്ണുകളില്‍ ഇപ്പോഴും ആ ...പഴയ ........പഴയ ...................
"രണ്ടാമത്തെ അല്ബുതം...ഇന്നു തന്നെ കാണാന്‍ പറ്റുമെന്ന്  വിജാരിച്ചതെ ഇല്ല ..."അവള്‍ പറഞ്ഞു .....
"ആകെ മാറിയിരിക്കുന്നു ........."
"താനും ......"
നീണ്ട ഇടവേളക്കു ശേഷം അവളെ കണ്ടപ്പോള്‍ ,ഒറ്റക്കുള്ള യാത്രകളില്‍ അവളെ പറ്റി ഞാന്‍ ഓര്‍ക്കുമ്പോള്‍ പറയാന്‍ മനസ്സില്‍ സൂക്ഷിച്ചു വെച്ച അക്ഷര ഗോപുരം പെട്ടെന്ന് നിലം പതിച്ചു .....
എന്നിരുന്നാലും പാതി നിശബ്ധനും പാതി വാചാലനുമായി ഒരുപാട് നേരം അവളുടെ അടുത്തു ചിലവഴിച്ചു .....ഇടക്ക് ഒരു കാര്യം അവള്‍ എന്നോട് ആവശ്യപ്പെട്ടു ......"എനിക്ക് വിനായകിനെ ഒന്ന് കാണണം "
ഞാന്‍ വീണ്ടും പകച്ചു നിന്ന അവസരമായിരുന്നു അത് .....കാരണം വിനായക് എന്റെ ഓര്‍മ്മകളില്‍ നിന്നും ദൂരേക്ക് പോയ ഒരു സുഹൃത്തായിരുന്നു ...കലാലയ ജീവിതത്തില്‍ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ ....എല്ലാത്തിലുമുപരി ഒരു നല്ല ഫുട്ബോള്‍ പ്ലെയേര്‍ ...കാലം പലരെയും മനസ്സില്‍ നിന്നു മായ്ച്ച കൂട്ടത്തില്‍ ആ ഫുട്ബോള്‍ പ്ലെയരേയും എന്‍റെ മനസ്സില്‍ നിന്ന് മായ്ച്ചു കളഞ്ഞിരുന്നു .....
                                                                   ഞങ്ങള്‍ എന്‍റെ കാറില്‍ വിനയാകിന്റെ പഴയ മേല്‍വിലാസത്തില്‍ യാത്ര തുടങ്ങി .....കാറില്‍ മിണ്ടാതെ ഇരുന്ന വര്‍ഷ പെട്ടെന്ന് എന്നോട് ഒരു കാര്യം ചോദിച്ചു
"വിനയാകിന്റെ കാലുകള്‍ നടന്നു തുടങ്ങിയിട്ടുണ്ടാകുമോ  ദീപന്‍ ?"
അപ്പോഴാണ്‌ ഞാനും ആ സംഭവം ഓര്‍ത്തത് ....ഞങ്ങള്‍ പിരിയുമ്പോള്‍ വിനയകന്റെ കാലുകള്‍ക്ക് സ്വാധീനം ഉണ്ടായിരുന്നില്ല ...കളിക്കിടയില്‍ അവനു പറ്റിയ ഒരു അപകടം അയാളുടെ കാലുകളുടെ സ്വാധീനം നഷ്ട്ടപ്പെടുത്തിയിരുന്നു ....അതൊരിക്കലും ശരിയാകില്ല എന്നായിരുന്നു അന്നത്തെ ഡോക്ടര്‍ മാരുടെ വിധിയെഴുത്ത് ....പക്ഷെ പിനീടോന്നും ഞാന്‍ അറിഞ്ഞിട്ടില്ല ...അറിയാന്‍ ശ്രമിച്ചിട്ടില്ല എന്നതായിരുന്നു സത്യം .....

"അവന്‍...നടന്നു തുടങ്ങിയിട്ടുണ്ടാകും ദീപന്‍ ...അതാണ്‌ എനിക്ക് ഈശ്വരന്‍ തരുന്ന ശിക്ഷ ......" വര്‍ഷ പറഞ്ഞു ....
ഞാന്‍ കാര്‍ നിര്‍ത്തി ..."എന്താ പറഞ്ഞെ താന്‍ ?" ഞാന്‍ ചോദിച്ചു ....പിന്നീട് അവള്‍ പറഞ്ഞത് ഒരു പ്രണയ കഥയാണ് .....
മനസ്സില്‍ എഴുത്തുക്കാരി ആകണമെന്ന് മോഹിച്ച വര്‍ഷ എന്ന പെണ്‍കുട്ടിക്ക് വിനായക് പയ്യനോട് തോണിയ ആരാധന ....ആരാധന പുരുഷനോട് നാളുകള്‍ കടന്നു പോയപ്പോള്‍ മനസ്സില്‍ അറിയാതെ രൂപം കൊണ്ട പ്രണയം ....ഒരിക്കല്‍ പോലും അവള്‍ ആ ഇഷ്ട്ടം പുറത്തു പറഞ്ഞില്ല ...ഒരിക്കല്‍ തോറ്റുകൊടുക്കാന്‍ ......മനസ്സില്‍ അടക്കി വെച്ച പ്രണയവുമായി അവള്‍ അയാള്‍ക്ക്‌ മുന്നില്‍ ചെന്ന നാളിലായിരുന്നു അപ്രതീക്ഷിതമായ ആ അപകടം വിനയകന്റെ കാലുകളെ തളര്‍ത്തിയത് ....അതറിഞപ്പോള്‍ ഒരു പാട് ചിന്തിച്ചിരുന്ന വര്‍ഷ എന്ന പെണ്‍കുട്ടിക്ക് ഒരു സാധാരണ പെണ്‍കുട്ടി ആകാനെ സാധിച്ചുള്ളൂ .....അവള്‍ അവനോടു ആ ഇഷ്ട്ടം പറഞ്ഞില്ല ....കൊണ്ടുപോയ പ്രണയ ലേഖനം വെളിച്ചം കാണിക്കാതെ ആ പുസ്തക താളുകള്‍ക്കിടയില്‍ ഭദ്രമായി വെച്ച് മടങ്ങി ....പിന്നീട് പെട്ടെന്നുള്ള വിവാഹം ...കല്‍ക്കത്തയിലെ ഫ്ലാടറ്റിനുള്ളില്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ അവള്‍ എഴുതി ....ഒരുപാടെഴുതി ........അങ്ങനെ ഒരു എഴുത്തുകാരിയായി അവള്‍ മാറുകയായിരുന്നു ......പക്ഷെ വര്‍ഷയുടെ അക്ഷരങ്ങളെ സാഹിത്യത്തിന്റെ നീലവിഹായുസ്സില്‍ പറന്നു നടക്കാനുള്ള അവകാശം ഭര്‍ത്താവ് നിഷേധിച്ചു ......ആഴ്ചയില്‍ ഒരിക്കല്‍ മാതരം ഫ്ലാറ്റില്‍ വരുമ്പോള്‍ മാത്രം ഉപയോഗിക്കാന്‍ ഉള്ള ഒരു ഉപകരണം മാത്രമായിരുന്നു അയാള്‍ക്ക്‌ അവള്‍ ......ഒരു ദിവസം ഇതേ ചൊല്ലി രണ്ടു പേരും തമ്മില്‍ പൊരിഞ്ഞ വഴക്ക നടന്നു ...നാളുകളായി  മനസ്സില്‍ ഒതുക്കിയ പ്രതികരണ സ്വരങ്ങള്‍ വര്ഷയില്‍ നിന്ന് അണപൊട്ടി ഒഴുകി ..അന്ന് വഴക്കിനോടുവില്‍ അയാള്‍ ഒരു കാര്യം പറഞ്ഞു ..."നമുക്ക് പിരിയാം "...പിറ്റെന്നുള്ള വണ്ടിക്കു അവള്‍ നാട്ടിലോട്ടു കയറി ...തിരികെ വന്നപ്പോള്‍ കയ്യില്‍ ആകെ ഉണ്ടായിരുന്നത് ഫ്ലാട്ടിനുള്ളില്‍  ചോര നീരാക്കി എഴുതി കൂട്ടിയ ആ കടലാസു കഷണങ്ങള്‍ മാത്രം ......

                                                        അവരുടെ യാത്ര ഒടുവില്‍ വിനയകന്റെ വീടിനു മുന്നില്‍ എത്തി .....വര്‍ഷ ആദ്യം വീടിനകത്തേക്ക് പ്രവേശിച്ചു ...പക്ഷെ ഞാ കാറില്‍ തന്നെ ഇരുന്നു ....ഞാന്‍ ആലോചിച്ചു ...കാലം എത്ര നാടകീയമായാണ് എന്‍റെ മുന്നില്‍ സത്യങ്ങള്‍ വെളിപ്പെടുത്തുന്നത് ...വിനായകനോട് വര്‍ഷക്ക് പ്രനയമായിരുന്നത്രേ .....എന്നാല്‍ എന്‍റെ മനസ്സില്‍ അവലോടുണ്ടായിരുന്ന പ്രണയം വിനായകന് മാത്രമേ അറിയൂ എന്ന സത്യം ആലോചിച്ചു ഞാന്‍ വെറുതെ ഒന്ന് ചിരിച്ചു....
                                                         ആ വീടിനു മുന്നില്‍ ഞാന്‍ ഒരാളെ കണ്ടു ,,,നല്ല പരിചിതമുള്ള മുഖം .....അത് വനായകന്റെ അച്ഛനായിരുന്നു ...അച്ഛന് എന്നെ പെട്ടെന്ന് പിടികിട്ടിയില്ല ...അവസാനം ഞാന്‍ എന്നെ മനസ്സിലാക്കി കൊടുത്ത്...
വിനായകനെ കാണണ്ടേ ? അച്ഛന്‍ ചോദിച്ചു .......
കാണണം ...ഞാന്‍ പറഞ്ഞു ...
അച്ഛന്‍ എന്നിട്ട്=യും കൂട്ടി പുറകില്‍ ഉള്ള പാടത്തിന്റെ വരമ്പിലൂടെ നടന്നു ....കുറെ നടന്നപ്പോള്‍ എനിക്ക് സംശയമായി ...എന്തിനാണ് അച്ഛന്‍ എന്നെ ഇതിലൂടെ കൊണ്ട് പോകുന്നത് .....അയാള്‍ വീട്ടില്‍ അല്ലെ ....അതുകൊണ്ടല്ലേ വര്‍ഷ വീടിനകത്ത് തന്നെ നിന്നത് .....പെട്ടെന്ന് ഞാന്‍ കആ കാഴ്ച കണ്ടു ....
വിശാലമായ ആ പടത്തിന്റെ അറ്റത്ത് ഒരു വലിയ ഗ്രൗണ്ട്...അവിടെ വിനായകാനും അയാളുടെ ശിഷ്യന്മ്മാരും ....ഫുട്ബോള്‍ കളിയുടെ ഹരം തലയ്ക്കു പിടിച്ചു ആര്‍ത്തു വിളിച്ചു കളിക്കുന്ന ശിഷ്യന്മ്മാര്‍ ....അവരുടെ ഇടയില്‍ നിന്ന് പുഞ്ചിരിയാര്‍ന്ന ഒരു മുഖം എനിക്ക് നേരെ നീങ്ങി .....ആ പഴയ വിനായക് തന്നെ ..ഒരു മാറ്റവും ഇല്ല.....അവന്‍ എന്‍റെ അടുത്തു വന്നു ...ഞാനയാളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു .........അയാളുടെ മുഖത്തെ പ്രസന്നത .....ഈശ്വര ............
അവന്‍ വന്നു എന്നെ കെട്ടിപ്പിടിച്ചു ..."ഡാ ...നിന്നെയൊന്നും ഈ ജീവിതത്തില്‍ കാണാന്‍ പറ്റുമെന്ന് വിജരിച്ചില്ല ........
ലീവിന് വന്നപ്പോള്‍ ....നിന്നെ ഒന്ന് കാണണം ഇന്നു തോന്നി ...വന്നു ......ഞാന മാത്രല്ല വര്‍ഷയും ഉണ്ട് ....
അത് പറഞ്ഞപ്പോള്‍ അവന്‍ അതിശയപെട്ടു ......"എന്നിട്ട് ഇങ്ങോട്ട് കൂട്ടിയില്ലേ ?
"ഇല്ല ..നിന്റെ വീട്ടില്‍ ഉണ്ട് ....ഞാന്‍ അങ്ങോട്ട്‌ കയറിയില്ല .....
ഞാനും  വിനയാകുംവീട്ടിലോട്ടു നടക്കാന്‍ ഒരുങ്ങി ....
അവന്‍ ഒരടി വെച്ചപ്പോള്‍ ഒരു കൈ എന്‍റെ തോളില്‍ വെചു ....പിന്നീട് അവന്‍ വെച്ച കാലടികള്‍ക്ക് എന്‍റെ തോളില്‍ ബലം കൊടുത്തിരുന്നു .....അപ്പോഴാണ്‌ ഞാന്‍ അയാളുടെ കാലുകളിലേക്ക് നോക്കിയത് ...ഇടത്തെ കാലിലെ ഷൂസിന് ഭയന്ഗ്ഗര കട്ടി ...
ഞാന്‍ നടത്തം നിര്‍ത്തി ....
"എടൊ തന്റെ കാലു ...?"
ഞാന്‍ ആകാംഷയോടെ ചോദിച്ചു ...
"അപ്പൊ ഇതു വരെ നീ എന്‍റെ കാലിലോട്ടു നോക്കിയില്ലേ ?"
എന്‍റെ അമ്പരപ്പ് മാറിയില്ല ...
"തനെതിനാടോ എങ്ങനെ അബരക്കുന്നെ?നവ് ...ഐം..പെര്‍ഫെക്റ്റ്ലി ഓക്കേ ...ഒരു കാല്‍ ഈല്ലഞ്ഞിട്ടും ഇവരെയെല്ലാം ഞാന്‍ പഠിപ്പിക്കുന്നുണ്ട് ...അതൊക്കെ മതിയടോ എന്റെ ഈ ജീവിത കൊണ്ട് .....
അമ്പരപ്പ്  വിട്ടുമാറാതെ ഒരു ചെറു പുഞ്ചിരിയോടെ ഞാന്‍ നടന്നു ......
"എനിക്കറിയാമായിരുന്നു താനും വര്‍ഷയും ഒന്നാകുമെന്നു ...പക്ഷെ ഇപ്പോ ...എത്രയും കാലത്തിനു ശേഷം നിങ്ങള്‍ രണ്ടു പേരും എന്നെ കാണാന്‍ വരുമെന്ന് ഒട്ടുംപ്രതീക്ഷിച്ചില്ല ...."

ഓട്ടോഗ്രാഫ് (പാര്‍ട്ട്‌ രണ്ടു )

"എനിക്കറിയാമായിരുന്നു താനും വര്‍ഷയും ഒന്നാകുമെന്നു ...പക്ഷെ ഇപ്പോ ...എത്രയും കാലത്തിനു ശേഷം നിങ്ങള്‍ രണ്ടു പേരും എന്നെ കാണാന്‍ വരുമെന്ന് ഒട്ടുംപ്രതീക്ഷിച്ചില്ല ...."
അന്നേരം ഞാന്‍ ഒന്നുംമിണ്ടിയില്ല ...കാരണം സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ ഓര്‍ത്ത്‌ എന്‍റെ മനസ്സില്‍ മേളമായിരുന്നു ...പറയാന്‍ ഭാക്കി വെച്ച പ്രണയത്തെ കുറിച്ച് വര്‍ഷ വിനായകിനോട് പറഞ്ഞാല്‍ എന്തായിരിക്കും അവന്‍റെ പ്രതികരണം ..അന്നേരം എന്‍റെ പ്രണയത്തെ കുറിച്ച് വിനായക് പറയുമോ ??ചോദ്യങ്ങള്‍ ഓരോന്നായി ഉയര്‍ന്നു വന്നു ....
                                                  നടത്തം അന്ത്യ ഗട്ടത്തിലേക്ക് അടുത്തു ...എപ്പോള്‍ എനിക്ക് വിനായകിന്റ്റെ വീട് കാണാം ...അതിനു മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന എന്‍റെ കാര്‍ കാണാം ..."തന്നെ ഞാനൊന്നു ശരിക്കും ഞെട്ടിക്കാന്‍ പോവുകയാണ് " വിനായക് പറഞ്ഞു ...ഈശ്വര ഇനിയും ഞെട്ടലോ ??
ഞങ്ങള്‍  നടന്നു വീട്ടുപടിക്കല്‍ എത്തി ...
ആരോ വീടിനുള്ളില്‍ നിന്ന് ഓടി വരുന്നത് പോലെ എനിക്ക് അനുഭവപ്പെട്ടു ...കിലുങ്ങുന്ന പാദസ്വരമണികള്‍...ആ ശബ്ദം ഒടുവില്‍ എനിക്ക് മുന്നില്‍ വന്നു നിന്നു...സിന്ദൂരം തൊട്ടു ,ചെമ്പകത്തിന്റെ മണമുള്ള ഒരു ചെറുപ്പകാരി.....എനിക്കറിയാം അവളെ ......ഭാമ .. എന്‍റെ സഹപാടി .....വിനായകിനെ പോലെ കോളേജ്‌ ലൈഫില്‍ വര്‍ഷക്കുണ്ടായിരുന്ന ഒരു കൂട്ടുകാരി ...എന്നെ കണ്ട ഭാവം അവള്‍ നടിച്ചില്ല ......ഞാനും ...
"വിനായക് വര്‍ഷ വന്നിരുന്നു ഇവിടെ നമ്മുടെ കൂടെ കോളേജില്‍ ഉണ്ടായിരുന്ന ....പക്ഷെ എപ്പോ കാണുന്നില്ല ......"ഭാമ പറഞ്ഞു ..
അത് കേട്ടപ്പോള്‍  എനിക്ക് വലിയ അതിശയം ഒന്നും തോനിയില്ല .....
ഇനിയിപ്പോള്‍ തന്നെ അന്ന്യേഷിച്ചു എവിടെക്കെന്ഗ്ഗിലും പോയി കാണുമോ ?
വിനായക് പറഞ്ഞു ...."ഇല്ല അവള്‍ തിരിച്ചു പോയിക്കാണും ...."
ഇവിടം  വരെ വന്നിട്ട് അവള്‍ എന്നെ കാണാതെ പോകുമോ ? വിനായക് പറഞ്ഞു ...."അവള്‍വന്നത് ഭാമയെ കാണാന്‍ ആണ് " ഞാന്‍ വലിയൊരു നുണ പറഞ്ഞു ....
ഭാമ എന്നെ നോക്കി ഒന്ന് ചിരിച്ചത് കൂടി ഇല്ല ......"പക്ഷെ ദീപാ അവള്‍ എന്നോടൊന്നും പറഞ്ഞില്ല ...ഞാനൊന്നു അകത്തേക്ക് പോയപ്പോഴേക്കും അവള്‍ പോയിക്കഴിഞ്ഞിരുന്നു ....."
"ദീപാ നീ വാ നമുക്കൊന്ന് പോയി നോക്കാം ....."
കാണില്ല എന്ന് ഉറപ്പുണ്ടായിട്ടും ഞാന്‍ ഒരു നാടകം അവിടെ കളിച്ചു .....എന്‍റെ കാറില്‍ വിനായകനുമോത്തു അവളെ തേടി ഇറങ്ങി .......
കാറില്‍ ഇരുന്നു വിനായക് എന്നോട് ഒരു ചോദ്യം ചോദിച്ചു ...."തന്‍റെ ഭാര്യ തന്നോട് പറയാതെ പോകുമോ ?"
ഞാന്‍ ചിരിച്ചു ...'എന്‍റെ കൂടെ വന്നത് കൊണ്ട് മാത്രം അവള്‍ എന്‍റെ ഭാര്യ ആകുമോ ?"
അയാള്‍ ഞെട്ടി ....."അവള്‍ പോയിക്കാണും വിനായക് ..ഈ  തിരച്ചിലിന് ഒരു അന്ത്യം ഉണ്ടാകില്ല"
നേരം സന്ധ്യ ആകുന്നു ...ഞാന്‍ വന്ന വഴി വണ്ടി തിരിച്ചു വിട്ടു ....
വിനായക് കാറില്‍ നിശബ്ദനായിരുന്നു ...ആ നിഷ്ബ്ധതയെ തകര്‍ക്കാന്‍ ഞാന്‍ ചോദിച്ചു "എന്നായിരുന്നു ഭാമയുമൊത്തുള്ള  വിവാഹം ?"
"കോളേജില്‍ പഠിക്കുമ്പോഴേ ഞങ്ങള്‍ പ്രണയത്തില്‍ ആയിരുന്നു ...ആരും വരാത്ത സ്ഥലങ്ങളില്‍ ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടി ....ആരെയും അറിയിക്കാതെ പ്രണയത്തെ കൊണ്ട് പോയി .....എന്‍റെ കാലുകള്‍ക്കൊപ്പം മനസ്സും തളര്‍ന്നപ്പോള്‍ അവളാണ് എന്നെ പിടിച്ചു നിര്‍ത്തിയത് ........"
ഇത്രമാത്രമേ  അയാള്‍ എന്നോട് പറഞ്ഞുള്ളൂ ......ചെറിയ സമയം കൊണ്ട് വര്‍ഷയുടെ കഥ ഞാന്‍ അവനോടു പറഞ്ഞു ....പക്ഷെ ഒരു കഥ വിട്ടു ...ഒരു വലിയ പ്രണയ കഥ ......
കാര്‍ വിനായകിന്റെ വീട്ടുപടിക്കല്‍ എത്തി .....അവനെ ഇറക്കി ഞാന്‍ നേരെ വര്‍ഷയുടെ വീട്ടില്‍ വന്നു ....അവള്‍ വീട്ടില്‍ ഉണ്ടായിരിക്കും എന്ന എന്‍റെ ഓഓഹം തെറ്റിയില്ല ......നിലാവുള്ള ആ രാത്രിയില്‍ ആകാശത്തെ നക്ഷത്രങ്ങളെ നോക്കി മുത്തശിയുടെ മടിയില്‍ ഒരു കുഞ്ഞിനെ പോലെ അവള്‍ കിടക്കുന്നു ......എന്നെ കണ്ടപ്പോള്‍ എന്‍റെ അടുക്കലേക്ക് വന്നു ..."വരുമെന്ന് എനിക്ക് ഉറപായിരുന്നു ....."
എന്താണ് ഞാന്‍ പറയേണ്ടത് ....കുറെ ആലോചിച്ചു വെച്ചതാണ് ....പക്ഷെ എല്ലാം മറന്നു .....എന്ഗ്ഗിലും ഒന്ന് മാത്രം പറഞ്ഞു "എപ്പോ തനിക്ക്‌ സ്വാതന്ത്ര്യം ഉണ്ട് ....ആരെയും പേടിക്കാനില്ല ....കഴിഞ്ഞതോന്നും മറക്കരുത് .....ആ അനുഭവങ്ങളുടെ ചൂട് ഇനിയുള്ള തന്‍റെ രചനകളില്‍ ഉണ്ടാകണം ...."
ഇനി ഒരിക്കലും കാണില്ല എന്ന് മനസ്സില്‍ പറഞ്ഞു ഞാന്‍ പിരിഞ്ഞു ....

നേരെ വീട്ടിലോട്ടു വന്നു ....അമ്മ വാതില്‍ തുറന്നു ...ഒന്നും മിണ്ടാതെ പോയി കിടന്നു ........ഉറക്കം ദൂരെ എവിടെയോ നില്‍ക്കുകയാണ് ......കണ്ണടച്ച് കുറെ നേരം കിടന്നപ്പോള്‍ ഒരു കോള്‍ ........
ആരായിരിക്കും ??
"ഹെലോ "
"ആരാ ...?"
ഞാന  ദീപാ ....ഭാമ ....താന്‍ വര്ഷയെ കണ്ടിരുന്നോ ??എന്താഅവള്‍ പോയിക്കളഞ്ഞത് ??
ഈശ്വര ഞാന്‍ എന്ത് പറയും ......വീണ്ടും നുണ പറയേണ്ടി വന്നു ...."അത് അവള്‍ക്കു പരിഭവം കാണില്ലേ ??...എത്രയും അടുത്ത കൂട്ടുകാരി ആയിരുന്നിട്ടും ഒന്ന് പറയാമായിരുന്നില്ലേ ടിഹനിക്ക് തന്‍റെ പ്രണയത്തെ പറ്റി....."
എനിക്ക് അവളെ കാണണം ....ഞാന്‍ നാളെ വിനായകനെയും കൂട്ടി അവളുടെ തറവാട്ടിലേക്ക് വനാലോ ??
എന്നിക്കൊന്നും പറയാന്‍ സാധിച്ചില്ല ........കാള്‍  കട്ട്‌ ചെയ്തു വീണ്ടും പോയി കണ്ണടച്ച് കിടന്നു .....<ശുഭം >

*(2008)
(ഞാന്‍ ആദ്യമായി എഴുതിയ കഥ )                                    ലിജോ പാവറട്ടി

Monday, 4 June 2012

ഓട്ടോഗ്രാഫ് (full story )

Monday, 21 May 2012

പേരില്ലാത്ത ഒരു കഥ

കുറെ നാളായി ഒരു ബ്ലോഗ്‌ എഴുതിയിട്ട് .....കോളേജ്‌ ലൈഫ്‌ ഒരു ഗട്ടം പൂര്‍ത്തിയാക്കി വീട്ടിലോട്ട് തിരിച്ചെത്തിയപ്പോള്‍ അനുഭവങ്ങള്‍ക്ക് ചെറുതായൊരു പഞ്ഞം ......നാട്ടിലെ വിശേഷങ്ങള്‍ ചികഞ്ഞെടുക്കാന്‍ നേരവും കിട്ടാത്ത അവസ്ഥ ...ഇതൊക്കെ കാരണം മനസ്സ്‌ വളരെ സന്ഗ്ഗീര്‍ണ്ണമായ ചുറ്റുപാടില്‍ ,ഒരിടത്തും നില്‍ക്കാതെ അലയുന്നു ....പിന്നീട് ചിനധിച്ചത്  എന്തുകൊണ്ട് ഈ അവസ്ഥയെ പറ്റി എഴുതിക്കൂട എന്നായിരുന്നു ....മനസ്സില്‍ വിജാരിച്ച പലതും നടക്കാതെ പോകുന്നു ...ചിലത് നമുക്ക് തന്നെ പാരയാകുന്നു ..
അതിലും വിഷമം സുഹൃത്തുക്കളെ ഓര്‍ത്താണ്.....അവര്‍ക്കൊക്കെ എന്നെപ്പോലെ ഈ വിഷമം ഉണ്ടാകുമോ ?..എവിടുന്നാണ് ഈ വിഷമം വരുന്നത് ?കോളേജ്‌ല്‍ നിന്ന് പിരിഞ്ഞപ്പോള്‍ സോഭാവികമായി സംഭവിക്കാവുന്ന വിഷമം ....ച്ചെ ..ഇതതോന്നുമല്ല .പിന്നെ ? പിന്നെ എന്തായിരിക്കും ?
ഞാന്‍ വേഗം പോയി മലയാളമാനോരമയിലെ വാര്ഷികഫലം ഫലം നോക്കി ...ഉം ....പോക്കാ ......കുറച്ചു നാള്‍ കഷ്ട്ടകാലമാണ് ...

                                                           പിന്നീട് ദിവസഫലങ്ങള്‍ നോക്കാന്‍ ഒരുങ്ങി ...വേണ്ട ....എന്തിനാണ് ഇനിയും വിഷമം കൂട്ടുന്നത്‌ ??
                                                               ഓരോ സിനിമകളും ഇറങ്ങാന്‍ കാത്തു നിന്നു ...  നല്ലതായാലും പൊട്ടയായാലും രണ്ടു മണികൂര്‍ നേരത്തേക്ക് അല്‍പ്പം ചിനധകളില്‍ മുഴുകി ഇരിക്കാമല്ലോ എന്ന് വിചാരിച്ചു ...."മന്ജ്ജാടിക്കുരു ' എന്ന സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ കണ്ടത് അബത്തമായി തോനി...വീണ്ടും മനസ്സിന് വിങ്ങല്‍ ......"ബാലകാല ഓര്‍മ്മകള്‍ "വല്ലാതെ അലട്ടി ....എന്തൊരു സിനിമയാണത് ......എന്നെ കരയിപ്പിച്ചു .....തിരിച്ചു ബൈക്കില്‍ വന്നപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു ....അടുത്തു കണ്ട ബാറില്‍ കേറി രണ്ടെണ്ണം അടിച്ചാലോ ??.....പേഴ്സ് നോക്കി ...കാലി.....ഹോ ഇതെന്തൊരു ദുരിതം ......
മനസ്സ്‌ ശാന്തമാക്കാന്‍ എന്താണ് വഴി .....അറിഞ്ഞുകൂടാ ........
                                                           പിന്നെ ചിന്ധിച്ചു ഒരു യാത്ര ....അത് ഇതിനൊരു പരിഹാരം ????.....അത് പോയി നോക്കിയാലല്ലേ പറയാന്‍ പറ്റൂ ......പക്ഷെ എവിടെ പോകണം ?? അതും ഞാന്‍ ഒറ്റക്ക് ..  പണ്ട് സ്വന്തമായി പോയ കുറെ സ്ഥലങ്ങള്‍ ഉണ്ട് ...അവിടെക്കൊക്കെ ഒന്നുകൂടി പോയാലോ ??....പിന്നീട് ചിന്ധിച്ചു ...ഇതൊരു ഒളിച്ചോട്ടം ...??...ആണോ ??..വിഷമത്തില്‍ നിന്ന് ഒരു ഒളിച്ചോട്ടം ?.....ആ എന്ത് മാങ്ങാത്തൊലി ആണാവോ ?? വരണത് വരട്ടെ ...ഞാന്‍ പോകാന്‍ തീരുമാനിച്ചു .....ഈ സമയത്താണ് അപ്പന്‍ ബാഗ്ലൂര് പോകാന്‍ തീരുമാനിച്ചത് ....കുറച്ചു കാര്യങ്ങള്‍ ഉണ്ടായിരുന്നു....എന്നോട് എല്ലാ കാര്യവും ഏല്‍പ്പിച്ചു രണ്ടു ദിവസത്തേക്ക് ബാഗ്ലൂര്‍ പോയി ....ഹോ ...ഇതെന്തൊരു അവസ്ഥ .....എന്‍റെ വിഷമം ...ആരും കാണുന്നില്ലേ .................??
                                                          ഉത്തരവാദിത്വംങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ എനിക്കാവില്ല .....അതെന്‍റെ കടമയാണ് ...ഞാന്‍ വീണ്ടും കടിച്ചു പിടിച്ചു നടന്നു...അപ്പന്‍ വന്നിട്ട് പോകാം ......പൈസ ഒക്കെ ശരിയാക്കി വെച്ചു.....മനസ്സ് പിടിച്ചിടത്തു നില്‍ക്കുന്നില്ല .....ആ എനിക്കറിഞ്ഞൂട ...എന്താണ് സംഭവിച്ചതെന്ന് ...........ബൈക്കില്‍ പോകുമ്പോള്‍ വല്ലാത്തൊരു സുഖമുണ്ട് ....സകല സന്ഗ്ഗടങ്ങളും മനസ്സില്‍ വെച്ച് ബൈക്ക്‌ സ്പീഡില്‍ പറത്തുമ്പോള്‍ വേറെ ഒരു അനുഭവമാണ് എന്നെനിക്ക് പലപ്പോഴും തോനിയിട്ടുണ്ട് ....വെറും തോനല്‍ മാത്രമാണെ .....അങ്ങനെ യാത്ര പോയി .....കുറച്ചു കറങ്ങി .........പക്ഷെ വിഷമം മാറിയോ ??അറിയില്ല .....പഷേ ഞാന്‍ എന്‍റെ മനസ്സിനെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു ..........ലിജോ നീ ഇപ്പോ ഹാപ്പി ആണ് ...ലിജോ നീ ഇപ്പോ ഹാപ്പി ആണ് ..............അങ്ങനെ കുറെ നേരം പറഞ്ഞുകൊണ്ടേ ഇരുന്നു ....മനോരമയിലെ വാര ഫലം ഇനിനോക്കണോ ??.......ഏയ്‌ ....ഒട്ടും വേണ്ട .....

                                                                                ലിജോ പാവറട്ടി

Saturday, 12 May 2012

മുതലമട

കുറെ കാലം മുന്‍പ്‌ ഞങ്ങള്‍ നടത്തുന്ന അഗ്രികള്‍ച്ചര്‍ ഫാമിലെ ഒരു ഓര്‍ഡര്‍ കിട്ടി .പാലക്കാട് ,മുതലമട എന്ന സ്ഥലത്ത് പ്ലാന്‍റ് ചെയ്യാന്‍ ആയിരം D*Tതൈകള്‍ എത്തിക്കണം ....
അന്നൊക്കെ ഇതു ലോഡ്‌ ഉണ്ടായാലും ഞാന്‍ കൂടെ പോകും .യാത്രകളായിരുന്നു അന്നത്തെ എന്റെ ഇഷ്ട്ട ഹോബി .ആ യാത്രകളാണ് കേരളത്തിലെ പല സ്ഥലങ്ങളും എനിക്ക് കാട്ടിത്തന്നത് .മുതലമട എന്ന സ്ഥലം തമിഴ്നാട് ബോര്‍ഡറില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ...കേരളത്തില്‍ ആണെന്ഗ്ഗിലും മുഴുവന്‍ തമിഴന്‍ മാരാണ് ...
എണ്ണിയാലോടുങ്ങാത്ത മാവിന്‍ തോട്ടങ്ങളാണ് ആ നാടിനെ കൂടുതല്‍ മനോഹരിയാക്കുന്നത് ...
മുന്ന് നെല്ലിയാമ്പതിയില്‍ വെച്ച് സൂയിസൈട്‌ പോയിന്‍റില്‍ നിന്ന് താഴോട്ടു നോക്കിയപ്പോള്‍ മണ്ണിരപ്പുറ്റുപോലെ  തോനിക്കുന്ന ആ മാവിന്‍ തോപ്പുകള്‍ ഞാന്‍ കണ്ടിട്ടുണ്ട് ...അനായിരുന്നു കേരളത്തില്‍ മാവിന്‍ കൃഷിയുണ്ടെന്നു ഞാന്‍ അറിഞ്ഞത് ...
മുതലമടയിലെത്തി ലോഡിറക്കുന്ന സമയം കൊണ്ട് ആ പ്രദേശ മൊക്കെ നടന്നു കാണാന്‍ ഞാനും ഡ്രൈവറും തീരുമാനിച്ചു ..

കാല്‍മുട്ട് വരെ ഉയരമുള്ള മാതള നാരങ്ങ ചെടികള്‍ പൂവിട്ടു കായ്ച്ചു നില്‍ക്കുന്നത്‌ ഞങ്ങളെ അത്ഭുതപ്പെടുത്തി ...ആരും കാണാതെ രണ്ടു  മൂന്ന് മാതളനാങ്ങകള്‍ ഞാന്‍ ആരും കാണാതെ പൊട്ടിച്ചു പോക്കറ്റിലിട്ടു ഞാന്‍ മാവിന്‍ തോപ്പുകളിലേക്ക് നടന്നു ...
മീനമാസ വെയിലിന്‍റെ ആക്രമണം ഉണ്ടടെന്ഗ്ഗിലും അതി ശക്തമായി വീശുന്ന കിഴക്കന്‍ കാറ്റ് എന്‍റെ വിയര്‍ത്ത ശരീരത്തെ ഉണക്കി ..തോപ്പുകളില്‍ പണിയെടുക്കുന്നത് മൊത്തം ആദിവാസികളാണ് ...അതില്‍ കുറെ ബാലികമാരും ഉണ്ടായിരുന്നു ....കുഞ്ഞു കുട്ടികളെ മാവിന്‍ ചില്ലകളില്‍ സാരികൊണ്ട് തോട്ടില് കെട്ടി കിടത്തിയിരിക്കുന്ന കാഴ്ച എനിക്ക് പുതിയ അനുഭവമായിരുന്നു ......
ഞങ്ങള്‍  മാങ്ങ പോട്ടിക്കണം എന്നാ ഉധേശത്തോട്ക്കൂടെ അധികം ആരും ഇല്ല്ലാത്ത സ്ഥലത്തേക്ക് നടന്നു .വേറെ ഒന്നിനുമല്ല വിശന്നിട്ടു കണ്ണ് കാണാന്‍ പോലും വയ്യായിരുന്നു ...അതുകൊണ്ട് മാങ്ങ തിന്നു വിശപ്പടക്കാന്‍ തീരുമാനിച്ചു .നിറയെ കായ്ച്ചു നില്‍ക്കുന്ന ഒരു മാവ് എന്‍റെ ശ്രദ്ധയില്‍ പെട്ടു...കയ്യെത്തും ദൂരത്തു തൂങ്ങിയാടുന്ന മാങ്ങകള്‍ ....ഒന്ന് തോട്ടപ്പോഴേക്കും ആദ്യ മാമ്പഴം താഴെ വീണു ....
ഹോ ....തേന്‍ മധുരം എന്നൊക്കെ കേട്ടിട്ടേ ഉള്ളു ..അന്നായിരുന്നു ആദ്യമായി രുചിച്ചറി ഞ്ഞത്...
വീണ്ടും വീണ്ടും മാമ്പഴങ്ങള്‍ വീണു ..........
ഞാനും  ഡ്രൈവറും കൂടി എല്ലാം എടുത്തു അകത്താക്കാന്‍ തുടങ്ങി ..
വിദേശത്തേക്ക് എക്സ്പോട്ടു ചെയ്യാനുള്ള മാങ്ങകള്‍ ആയിരുന്നു അതെല്ലാം ....ബെന്ഗ്ഗനപ്പിള്ളി,സിന്ദൂരം ,ചന്ദ്രകാരന്‍ തുടങ്ങി മാവുകളുടെ ഒരു നീണ്ട നിര തന്നെ അവിടെ ഉണ്ട് .....
ഈ  സമയത്താണ് ഒരു നരിന്തു ചെറുക്കന്‍ ഞങ്ങള്‍ മാങ്ങ അകത്താക്കി കൊണ്ടിരിക്കുന്നത് കണ്ടത് .....കണ്ടാല്‍ നീര്‍ക്കോലി പാമ്പ് പോലെ ഉണ്ട് .....എന്നേക്കാള്‍ കറത്തിട്ടു ഒരു പ്രത്യേഗ ഐറ്റം ..പക്ഷെ ഒന്നും അവന്‍ മിണ്ടിയില്ല ..ഒരൊറ്റ ഓട്ടം ....ഞങ്ങളെ കണ്ടിട്ട് പേടിചോണ്ടായിരിക്കും എന്ന് ഞങ്ങള്‍ വെറുതെ വിചാരിച്ചു .....
വീണ്ടും ഞങ്ങള്‍ തീറ്റയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു ...
പക്ഷെ അന്നം മുട്ടിക്കാന്‍ നീര്‍ക്കോലി മതിയല്ലോ ..മിണ്ടാതെ പോയ ആ കറുബന്‍ പൂച്ച ഞങ്ങളുടെ നെന്ജ്ജത് കേറി കലമുടച്ചു ...അതെ ..നീര്‍ക്കോലി ച പണി തന്നു .....
തോപ്പില്‍ പണിയെടുക്കുന്നമറ്റു കുട്ടികള്‍ എല്ലാം ഞങ്ങള്‍ക്ക് ചുറ്റും കൂടി 
അവന്‍  വിളിച്ചോണ്ട് വന്നതായിരിക്കണം...കരിങ്ഗ്ഗാളികള്‍ ഞങ്ങളെ വളഞ്ഞു ........
മാങ്ങകള്‍ ഓരോന്നായി നിലത്ത് വീണു ......
മെല്ലെ രണ്ടടി മുന്നോട്ടു വെച്ചു...

പിന്നെ  ഭീഷണി ആയിരുന്നു ......അവരുടെ ഭീഷണിയുടെ സ്വരം മാവിന്തോപ്പില്‍ മുഴങ്ങി ....നൂറു രൂപ തന്നില്ലെന്ഗ്ഗില്‍ ഞങ്ങളില്‍ മാവിന്തോട്ടത്തില്‍ കേറി മാങ്ങ മോഷ്ട്ടിചെന്നു എല്ലാരോടും പറയും എന്നവര്‍ പറഞ്ഞു ..പിന്നെ ....കുറച്ചു മാങ്ങാ പറിച്ചതിനാ ഈ അഭ്യാസം .....പിള്ളേര് പൈസ അടിക്കാന്‍ വേണ്ടി പറയുന്നതാ ......ഞാന്‍ ഡ്രൈവര്‍രുടെ ചെവിയില്‍ പറഞ്ഞു ...
പിള്ളേര് അടുത്ത അടവിറക്കി...അത് കേട്ടപ്പോള്‍ ഇവിടുത്തെ പിള്ളേര്‍ക്ക് ഇതിനു മാത്രം ബുദ്ധിയോ?? എന്ന് ഞാന്‍ ചിന്ധിച്ചു ...അവര് പറഞ്ഞു പൈസ തന്നില്ലെന്ഗ്ഗില്‍ മാങ്ങ പൊട്ടിക്കുന്നത് ചോതിക്കാന്‍ ചെന്നതിനു  ഒരുത്തനെ നിങ്ങള്‍ അടിച്ചു എന്ന് കൂടി പറയുമെന്ന് .....
അത് പൊളിച്ചു മോനെ ......
ഇതു അടി ഉറപ്പാ .....
വന്നപോലെ  എന്തായാലും തിരിച്ചു പോകാന്‍ പറ്റുകേല .....
ഒടുവില്‍ അവര്‍ തന്നെ ജയിച്ചു ...
നൂറിന്‍റെ ഒരു ഗാന്ധി പിള്ളേര്‍ക്ക് കൊടുത്തു........<ശുഭം >

പിന്നീട് പല തവണ ഞങ്ങള്‍ മീനാക്ഷിപുരം ,ഗോവിന്ദാപുരം ഒക്കെ പോയപ്പോള്‍ പല മാവിന്‍ തോട്ടങ്ങളിലെ മാങ്ങകള്‍ ഞങ്ങളെ മാടി വിളിച്ചു ...പക്ഷെ ഞങ്ങള്‍ പോയില്ല ........കണ്ണടച്ച് വായില്‍ വെള്ളമിറക്കി ....എന്തിനാ വെറുതെ  നമ്മളായിട്ട് ഒരു സീന്‍ ഉണ്ടാക്കുന്നെ...  

                                                                             ലിജോ പാവറട്ടി

lijopavaratty@gmail.com

Wednesday, 9 May 2012

എന്‍ട്രന്‍സ്‌ ക്ലാസ്സ്‌

ഞങ്ങള്‍  എന്‍ട്രന്‍സ്‌ ക്ലാസിനു പോയിട്ടേ ഇല്ലെന്നു വേണം പറയാന്‍ .....
കാരണം അതുവരെ പഠിച്ചതും പഠിപ്പിക്കുന്നതും പോലെ അല്ലായിരുന്നു അവിടെ ....

ഫാക്കല്റ്റികള്‍ ആണെന്ഗ്ഗില്‍ ധംഷ്ട്ട്ട്രകള്‍ കൂര്‍പ്പിച്ച ചിലന്ത്തികളെ പോലെ ...
ഞങ്ങള്‍ പാവങ്ങളെ മറ്റുള്ള പണക്കാരുടെ മുന്നില്‍ ,സി .ബി .എസ്സ് .ഇ സിലബ്ബസ്സും ഐ .സി .ഐ .സി സിലബസ്സും പഠിച്ചു വന്ന പണച്ചാക്കുകളുടെ മക്കളുടെ മുന്നില്‍ നാണം  കെടുത്തുകയായിരുന്നു പ്രധാന വിനോധം ...
ക്ലാസ്സുകള്‍ രാജധാനി എക്സ്സ്പ്രെസ്സ് പോലെ ചീറി പാഞ്ഞു കൊണ്ടേ ഇരുന്നു ..
ഇതൊന്നും ഞങ്ങള്‍ക്ക് താങ്ങാന്‍ പറ്റുന്നതിനേക്കാള്‍ പരിധി വിട്ടതായിരുന്നു .
അതുകൊണ്ട് തന്നെ ഞങ്ങള്‍ ആ നശിച്ച സ്ഥാപനത്തിന് മുന്നില്‍ അബത്തത്തില്‍ പോലും വന്നു പെടരുതെ എന്ന് പ്രാര്‍ത്തിച്ചു ....
ഒരുദിവസം ക്ലാസ്സ്‌ കട്ട്‌ ചെയ്തു ഞങ്ങള്‍ തൃശ്ശൂര്‍ക്ക് സിനിമയ്ക്കു പോയി .അതും പ്രിയ താരം ലാലേട്ടന്റ്റെ പടത്തിനു....

അന്ന് തൃശൂര്‍ ജോസ്  തീയറ്ററില്‍ ആയിരുന്നു പടം ...
പടത്തിനാണെന്ഗ്ഗില്‍  മുടിഞ്ഞ തിരക്ക് ..നൂണ്‍ ഷോക്ക് തിരക്ക്...അത് ഞങ്ങള്‍ അതുവരെ കണ്ട തിരക്കുകളെക്കാള്‍ ഗംബീരമായിരുന്നു ..പക്ഷെ ബ്ലാക്കിന് ടിക്കെറ്റ് ഒപ്പിച്ചു .....
പന്ത്രണ്ടു മണിക്ക് ഷോ തുടങ്ങി .....
തീയറ്ററിനകത്ത് കയ്യടിയുടെ മേളം ......
ഓരോ  മിനിറ്റിലും പടത്തിനെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഓരോരുത്തരുടെയും മൊബൈല്‍ ലില്‍ നിന്ന് മറ്റു സുഹൃത്തുകളുടെ മൊബൈലിലേക്ക് മെസ്സേജ് ആയി പോയി കൊണ്ടേ ഇരുന്നു .
സിനിമ കഴിഞ്ഞപ്പോള്‍ ഫാന്‍സ്സിന്റെ ആരവം ആയിരുന്നു ....
എന്ഗ്ഗില്‍ പിന്നെ അതും കൂടി കണ്ടിട്ട് പോകാന്‍ എന്നായി ഞങള്‍ ....
പടക്കവും ചെണ്ടമേളവും പാലഭിഷേകവുംഎല്ലാം ഉണ്ടായിരുന്നു ...
സിനിമ കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ തന്നെ  രണ്ടര കഴിഞ്ഞിരുന്നു .
ഇപ്പോള്‍ സമയം മൂന്നര ..മാറ്റിനി തുടങ്ങി .ഒരു പൂരം കണ്ട പ്രതീതിയോടെ ഞങ്ങള്‍ നേരെ തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡിലേക്ക് നടന്നു ....
അവിടെ  ചെന്നപ്പോള്‍ പാവറട്ടി ഭാഗത്തേക്കുള്ള ബസ്സൊന്നും കാണുന്നില്ല .....
ഇതെന്താണ് സംഭവം ...
ഈ സമയം ഞാനടുത്തു നില്‍ക്കുന്ന ഒരാളുടെ കയ്യിലുള്ള സായാന്ന പത്രത്തിന്‍റെ ആദ്യ പേജ് ലേക്ക് ഒന്ന് നോക്കി .....ഞങ്ങളുടെ അടുത്ത പ്രദേശത്തു നടുറോഡില്‍ വെച്ച് ഒരാളെ വെട്ടി കൊന്നിരിക്കുന്നു ...അതുകൊണ്ട് അവിടെ ഹര്‍ത്താല്‍ ആണ് പോലും ..അതായിരുന്നു ആദ്യ പേജ് ലെ വാര്‍ത്ത .
അളിയാ പണി പാളി .....
ഇനി അവിടേക്ക് ബസ്സ്‌ ഒന്നും ഇല്ല പോലും .....
ഗുരുവായൂര്‍ പോയിട്ട് വേണം പോകാന്‍ ....പക്ഷെ അവിടുന്നും വണ്ടി ഉണ്ടാകില്ല ....മൂന്ന് കിലോമീറ്റര്‍ നടക്കണം ..
അതിനിടയില്‍ ഞങ്ങള്‍ എന്‍ട്രന്‍സ്‌ ക്ലാസ്സ്‌ലുള്ള ഒരു സുഹൃത്തിനെ വിളിച്ചു ...
അളിയ ക്ലാസ് വിട്ടോ ?
ക്ലാസ്സ്‌ ഒക്കെകാലത്തെ വിട്ടു ...നമ്മടെ അവിടെ നടന്നതൊന്നും അറിഞ്ഞില്ലേ നീ ...അതുകൊണ്ട് ക്ലാസ് ഉച്ചക്കെ വിട്ടു .....
പണി വീണ്ടും പാളി ....
വീട്ടില്‍ ഇപ്പോള്‍ ഒരു ലഹള നടക്കുന്നുണ്ടാകും ..അതെല്ലാവര്‍ക്കും ഉറപ്പായി ..
ആലോചിച്ചു  സമയം കളഞ്ഞില്ല
ഞങ്ങള്‍  ഗുരുവായൂര്‍ക്ക് ബസ്സ്‌ കേറി ...
വിചാരിച്ചത് പോലെ തന്നെ അവിടുന്നും ബസ്സ്‌ ഇല്ലായിരുന്നു
ഇനി  എന്ത് ചെയ്യും ?   നടക്കന്നെ ..അല്ലാണ്ടെന്താ ..
ഞങ്ങള്‍ നടന്നു .......നടന്നു നടന്നു ഞങ്ങളുടെ ഗ്രാമം എത്തി ...
പക്ഷെ അത് ഞങ്ങളുടെ ഗ്രാമം അല്ലായിരുന്നു ....രാവിലെ പോയ സ്ഥലം അല്ലായിരുന്നു അത് ...
ഒരു മനുഷ്യ കുഞ്ഞു പോലും അവിടെ ഇല്ല ......
ഒരു കടപോലും തുറന്നിട്ടില്ല .....ആകെ ഉള്ളത് പോലിസ്‌ ജീപ്പുകള്‍ ....ജീപ്പില്‍ ഇരുന്നു പോലിസ്‌ വിളിച്ചു പറയുന്നത് ഞങള്‍ കേട്ടു...നാട്ടില്‍ സന്ഗ്ഗര്‍ഷാവസ്ഥ  നിലനില്‍ക്കുന്നതിനാല്‍ മൂന്ന് ദിവസത്തേക്ക് പാവറട്ടിയില്‍ മൂന്ന് ദിവസത്തെ അടിയന്തരാ വസ്ഥ പ്രക്ക്യാപിചിരിക്കുന്നു ...അതിനാല്‍ കൂട്ടംക്കൂടി നടക്കുന്നതു ശിക്ഷാര്‍ഹമാണ് ........
അത് കേട്ട പാടെ ഞങ്ങള്‍ നാലും നാല് വഴിക്ക് പിരിഞ്ഞു ...
അടുത്തടുത്തുള്ള വീടുകളില്‍ ഞങള്‍ പല സമയങ്ങളില്‍ വന്നെത്തി ...പിന്നെ പറയണ്ടല്ലോ .......എല്ലാം തകര്‍ന്നു ....വീട്ടില്‍ സകലതും അറിഞ്ഞു ...നുണകള്‍ ഏശിയില്ല ......
പക്ഷെ അതൊരു പാഠമായിരുന്നു ...വലിയൊരു പാഠം...ഒരുനാള്‍ കള്ളന്‍ മരുനാള്‍ പിടിക്കപ്പെടും എന്ന് മനസ്സിലാക്കി തന്ന  അദ്ധ്യായം .ഇത്തരം പണികള്‍ക്ക് പിന്നീട് ഞങ്ങള്‍ മുതിരുംബ്ബോള്‍ ഈ അനുഭവത്തിന്‍റെ ചൂട് ഞങ്ങളെ പലപ്പോഴും പിന്ധിരിപ്പിക്കാരുണ്ട്........<ശുഭം >

Wednesday, 2 May 2012

സൈക്കിള്‍

എന്ത് വലിയ പഠിപ്പായാലും ജോലിയായാലും പാവറട്ടി ക്കാര്‍ പെരുനാള് മിസ്സ്‌ ചെയ്യാറില്ല .അതുകൊണ്ട് തന്നെ ഈ വര്‍ഷവും  പെരുനാള്‍ക്ക് എന്‍റെ എല്ലാ കൂട്ടുകാരും ഒന്ന് കൂടി ..ഒന്നിച്ചിരുന്നു സംസാരിച്ച കൂട്ടത്തില്‍ ഭാവി ആയിരുന്നു പ്രധാന ചര്‍ച്ചാവിഷയം .....പെരുനാള്‍ ആയിട്ട് പറയാന്‍ കണ്ടൊരു വിഷയം ....ബോറടിച്ചപ്പോള്‍ ഞാന്‍ ദേഷ്യപ്പെട്ടു ....കാരണം സ്കൂള്‍ കലാഗട്ടത്തില്‍ പെരുനാള്‍ക്ക് പടക്കം മേടിക്കുന്നത് ചര്‍ച്ച ചെയ്തിരുന്ന ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ജീവിതമെന്ന വലിയ പുസ്തകം വായിച്ചു തീര്‍ക്കേണ്ടത് എങ്ങനെ എന്നാണു .....ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ...അതങ്ങനെ വരൂ .....സോഭാവികം ..
പക്ഷെ ഇനിയും ഇങ്ങനെ പെരുനാള്‍ എല്ലാരും കൂടി ....?
അറിയില്ല ...
അടുത്ത കൊല്ലം ആരൊക്കെ ഗള്‍ഫില്‍ പോകുമെന്ന് പറയാന്‍ പറ്റില്ല ...
വേറെ ഒന്നും കൊണ്ടല്ല .....ഇതു സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു യാഥാര്‍ത്യ മാണെ.....പെട്ടൊന്നൊരു ദിവസമായിരിക്കും ഒരുത്തന് വിസവരുന്നത്...പിറ്റേന്ന് അവന്‍ ഭുബൈലോ ഷാര്‍ജെലോ എത്തിക്കാനും ...എന്നിട്ട് വല്ലപ്പോഴും കുറച്ചു റിയാല്‍ അയച്ചു തരും ...എന്നിട്ട് വിളിച്ചു പറയും "കൊണ്ട് പോയി കള്ള് കുടിക്കട ....."
അതുകൊണ്ട് ഈ പെരുന്നാള്‍ക്ക് ഓര്‍ത്തിരിക്കാന്‍ എന്തേലും ചെയ്യണം .....
ഈ  സമയത്താണ് പഴയ ഓര്‍മ്മകളെ ഒന്ന് കൂടെ മുറുക്കി കൂടെ പിടിക്കാന്‍ സൈക്കിള്‍ എന്ന ആശയം ഉദിക്കുന്നത് ......
നാട്ടില് മൊത്തം സൈക്കിളില്‍ കറങ്ങി അടിക്കുക .....
അതിനു വേണ്ടി ഇത്രമാത്രം സൈക്കിള്‍ എവിടെ ഇരിക്കുന്നു ??
അതിനായി അടുത്തുള്ള പിള്ളേരുടെ സൈക്കിളുകള്‍ക്ക് വേണ്ടി ഞങ്ങള്‍ കയ്യും കാലും പിടിച്ചു
"കൂട്ടത്തില്‍ എന്‍റെ ഒരു അയല്‍ വാസി കുരുത്തം കെട്ട ഒരു  ക്ടാവ് <കുട്ടി >ന്‍റെ അടുത്തു ഞാന്‍ സൈക്കിള്‍ ചോദിക്കാന്‍ ചെന്നപ്പോള്‍ ഗെഡി പറയുവാ "അയ്യട ..ബൈക്ക്‌ കിട്ടിയപ്പോ ഒടുക്കത്ത പവര്‍ <ജാഡ >ആയിരുന്നില്ലേ .....എന്‍റെ സൈക്കിളോ ന്നും കിട്ടില്ല ...പോടാ പട്ടി ......"
പക്ഷെ അവനു പത്തു രൂപ കൊടുത്ത് ഞാന്‍ സൈക്കിള്‍ ഒപ്പിച്ചു ...

എന്നിട്ട് ഞങ്ങള്‍ ഒരുമിച്ചു ചവിട്ടി....ശരീരം ക്ഷീണിക്കുന്നത് വരെ ചവിട്ടി....അത് പലതും ഞങ്ങളെ ഓര്‍മ്മിപ്പിച്ചു ...
പണ്ട് സൈക്കിള്‍ മേടിച്ചു ചെത്തി നടക്കുക ...അതായിരുന്നു ഏറ്റവും വലിയ മോഹം ...അമ്മയുടെ പേഴ്സില്‍ നിന്നും പൊക്കിയിരുന്ന പല നാണയ തുട്ടുകളും പോയിട്ടുള്ളത് കവലയില്‍ സൈക്കിള്‍ കട നടത്തുന്ന ജയന്‍ ചേട്ടന്റെ പോക്കറ്റിക്കാണ്....കാരണം അയാള്‍ക്ക്‌ സൈക്കിള്‍ വാടകക്ക് കൊടുക്കുന്ന ഏര്‍പ്പാടുണ്ട്.....വെക്കെഷനായാല്‍ ഇതു തന്നെയാണ് പണി ...
എന്‍റെ  സുഹൃത്തുക്കളെല്ലാം എന്നെക്കാള്‍ മുതിര്‍ന്നവര്‍ ആയിരുന്നത് കൊണ്ടും എന്നെക്കാള്‍ ആരോഗ്യം അവര്‍ക്ക് ഉണ്ടായിരുന്നത് കൊണ്ടും സൈക്കിള്‍ കൂടുതലും അവരുടെ കയ്യില്‍ ആയിരിക്കും ...തിരിച്ചു കൊണ്ട് കൊടുക്കാന്‍ നേരത്ത് കുറച്ചു സമയം അവര്‍ എന്നെയും കേറ്റി അല്‍പ്പമൊന്നു ചുറ്റി എന്‍റെ ആഗ്രഹം അടക്കും .....പിന്നീട് എനിക്ക് അപ്പന്‍ ആദ്യം ഒരുസൈക്കിള്‍ മേടിച്ചു തന്നപ്പോള്‍ അവരെല്ലാം എന്‍റെ പിന്നാലെ വന്നു ..അന്നൊക്കെ ഞാന്‍ കരുതിയിരുന്നത് ഇതില്‍ പരം സന്തോഷം  ഇനി ജീവിതത്തില്‍  ഇല്ല എന്നായിരുന്നു ..
അന്ന്  എന്‍റെ എന്‍റെ പ്രീയ സുഹൃത്തിന് ഞാന്‍ സൈക്കിള്‍ ആദ്യമായി  ചവിട്ടാന്‍ കൊടുത്തു ...അവനതും കൊണ്ട് ഞങ്ങളുടെ ക്ലാസ്സ്മേറ്റ് ആയ ഒരു പെണ്‍ കുട്ടിയെ കാണിക്കാന്‍ വേണ്ടി കൊണ്ട് പോയി ...എന്നിട്ട് അവളോട്‌ ഒരുഗ്ഗ്രന്‍ നുണയും കാച്ചി "ആ സൈക്കിള്‍ അവനു മേടിച്ചതാണെന്"...അതവള്‍ വിസ്വസിച്ചപ്പോ അവനരിയാവുന്ന ചെറിയ അഭ്യാസപ്രകടനങ്ങള്‍ ഒക്കെ ചെറിയ രീതിയില്‍ അവന്‍ അവള്‍ക്കു മുന്നില്‍ നടത്തി ...പക്ഷെ പണി പാളി ...."ധാ കെടക്കണ് പടോന്നും "പറഞ്ഞു നിലത്ത് ...അതറിഞ്ഞ എന്‍റെ അപ്പന്‍ സൈക്കിള്‍ എനിക്ക് പിന്നെ തന്നില്ല ......
ഞാന്‍ വെറുതെ വിടോ......ജീവിതത്തില്‍ നിലവിളിക്കാത്ത ഉച്ചത്തില്‍ ഞാന്‍ നിലവിളിച്ചു .....കരഞ്ഞു കരഞ്ഞു തളര്‍ന്നു .........ഏങ്ങലടിച്ചു കരയുന്ന എന്നെ കണ്ടു എന്‍റെ അമ്മ അപ്പനറിയാതെ എനിക്ക് സൈക്കിളിന്‍റെ താക്കോല്‍ എടുത്തു തന്നു ....
ഇങ്ങനെ എത്ര ഓര്‍മ്മകള്‍ .........
ഒരു കൂമ്പാരം ഓര്‍മ്മകള്‍ .............

പിന്നീട് കാലാന്തരത്തില്‍ എല്ലാവക്കും ബൈക്കായി ...ചിലര്‍ക്ക് കാറുമായി ......
ഇതാണ് ലൈഫ് ........പക്ഷെ ഞങ്ങളാരും ഇതുവരെ നാടിനെ മറന്നില്ല .....ഓടിക്കളിച്ച  മണ്ണിനെ മറന്നില്ല ....ഓര്‍മ്മകളെ എന്നും ഒരുമിചിരിക്കുമ്പോള്‍ പറഞ്ഞു പറഞ്ഞു നെഞ്ചോടു ചേര്‍ക്കാന്‍ മടിച്ചില്ല .....ഇനിയുള്ള കാലം ഇതിനെല്ലാം അനുവദിക്കുമോ ആവോ ?  <ശുഭം >

                                                      ലിജോ പാവറട്ടി

Thursday, 26 April 2012

ഞാന്‍ കാസിനോവ

എന്നെ ഉഴപ്പാനും പഠിക്കാനും പറഞ്ഞു തന്ന ചങ്ങനാശ്ശേരിനഗരത്തിലെ എന്‍റെ കൂട്ടുകാര്‍ക്ക് ഈ കഥ  െഡഡിക്കേറ്റു ചെയ്യുന്നു .

"രാത്രിയിലെ യാത്ര "എന്ന ബ്ലോഗ്‌ സ്റ്റോറി യിലെ നായകന്‍ മ്മാര്‍ തന്നെ ആണ് ഇതിലേയും നായകന്‍മ്മാര്‍ .അതുകൊണ്ട് ഇവന്മ്മാരെ നമുക്ക്‌ A,B,C,D എന്ന് തന്നെ വിളിക്കാം ....ഒരു ദിവസം വെറുതെ ബോറടിച്ചിരുന്നഅവസരത്തിലാണ് ഒരുത്തന്റ്റെ തലയില്‍ ആ തെണ്ടടിത്തരം ഉതിക്കുന്നത്...
അത് കേട്ടപ്പോള്‍കൊള്ളാം എന്ന് എല്ലാര്‍ക്കും തോന്നി ....ഇനി എന്തായിരുന്നു പരിപാടി എന്ന് വെളിപ്പെടുത്താം ."A"എന്ന മഹാന്‍റെ പുതിയ റിലൈന്‍സ് സിംമില്‍ റിലൈന്‍സ് ടൂ റിലൈന്‍സ് കാളുകള്‍ ഫ്രീ ആയിരുന്നു  അതില്‍ നിന്ന് എതെന്ഗ്ഗിലും റിലൈന്‍സ് നമ്പറിലോട്ട് വിളിച്ചു പെണ്ണാണ് എടുക്കുന്നതെന്ഗ്ഗില്‍ ഒന്ന് കളിപ്പിക്കാം എന്നായിരുന്നു വിചാരിച്ചിരുന്നത് .
ആദ്യം  ഡയല്‍ ചെയ്ത നമ്പറുകള്‍ ഒന്നും നിലവില്‍ ഇല്ല എന്ന് പറഞ്ഞു ...
അങ്ങനെ ഒരു നമ്പര്‍ ഡയല്‍ ചെയ്തപ്പോള്‍ റിംഗ് ചെയ്തു "ഈശ്വര പെണ്ണായിരിക്കണേ ......"
എടുത്തത് ഒരു പെണ്ണ് തന്നെ ആയിരുന്നു ...
"ഹെലോ........"അവള്‍ പറഞ്ഞു ....ഏതോ പ്രായ മുള്ള പെണ്ണിന്‍റെ ശബ്ദം
"ഹെലോ "...."B" പറഞ്ഞു
ആരാ ഇതു ?
ഞാന്‍ കാസിനോവ .......
ആരാന്ന്....?
പ്രണയിച്ചു കൊതി തീരാത്തവാന്‍ ......
ഓഹോ ..ഏതവനാട ഇത്ര കഴപ്പ് ......(തിരുവനതപുരം സ്ലാംഗ് )

സീന്‍ ഒന്ന് കട്ട്‌

അത് കേട്ടപ്പോള്‍ ഒരു നിമിഷം എല്ലാരും നിശബ്ദരായി നിന്നു .
"അളിയാ ഇവള് തറയാട.....'ഒ രുത്തന്‍ പതറിയ ശബ്ദത്തോടെ പറഞ്ഞു .
അത്  കഴിഞ്ഞു "ഡി "ഒരു നമ്പര്‍ കൊണ്ട് വന്നു ....എന്നിട്ട് പറഞ്ഞു "എടാ ഇതു ഒരു നഴ്സിന്റെ നമ്പറാ ...എന്‍റെ നാട്ടിലെ പിള്ളാര് വിളിച്ചു സെറ്റ്‌ ആക്കിയതാ ..."
 അത് റിലൈന്‍സ് നമ്പര്‍ ആയിരുന്നില്ല .എന്ഗ്ഗിലും അവര്‍ വിളിച്ചു .
ഹെലോ ....."C"പറഞ്ഞു ...
ആരാ .......?അവള്‍ ഫോണ്‍ എടുത്തു 
ഞാന്‍ കാസിനോവ ...
എന്നതാ  .....(കോട്ടയം സ്ലാഗ് )
"പ്രണയിച്ചു കൊതി തീരാത്തവാന്‍ എന്നര്‍ത്ഥം "

"സൂക്കേട് മനസ്സിലായി ....അതികം വെളചില്‍ എടുത്താല്‍ "22 femail kottayam" പടം കണ്ടതാണല്ലോ ....അതിലെ നായകന്‍റെ ഗതിയായിരിക്കും .........കേട്ടോട "

 സീന്‍ രണ്ടു കട്ട്

അളിയാ  ഇനി വിളിക്കണോ ?
ഇതു പറയലും എന്‍റെ "മഹാനായ പാമ്പ്‌ " എന്ന ബ്ലോഗ്‌ സ്റ്റോറി യിലെ നായകന്‍ ഫോണ്‍ മേടിച്ചു ഒരു നമ്പര്‍ ഡയല്‍ ചെയ്തു ...
"ഹലോ .......<ഒരു പെണ്‍ ശബ്ദം >
"ഹലോ ...സീതയല്ലേ ...ഞാനെ ഹനുമാനാ ...ഞാന്‍ എന്‍റെ ഗത അവിടെ വെച്ച് മറന്നു ....അതൊന്നു കൊടുത്ത് വിടണേ ...."
അതവന്‍ പറയലും കേട്ട് നിന്നവര്‍ക്ക് ചിരി അടക്കാന്‍ പറ്റിയില്ല .ചിരിയോ ചിരി .......

പിന്നെ അവര്‍ ആരെയും  വിളിച്ചില്ല .....
അന്ന് ആരെയും അവര്‍ക്ക് വിധിചിട്ടില്ലായിരുന്നു .......<ശുഭം >

                                                                        ലിജോ പാവറട്ടി