ഞങ്ങള്‍ എന്‍ട്രന്‍സ് ക്ലാസിനു പോയിട്ടേ ഇല്ലെന്നു വേണം പറയാന്‍ .....
കാരണം അതുവരെ പഠിച്ചതും പഠിപ്പിക്കുന്നതും പോലെ അല്ലായിരുന്നു അവിടെ ....
ഫാക്കല്റ്റികള്‍ ആണെന്ഗ്ഗില്‍ ധംഷ്ട്ട്ട്രകള്‍ കൂര്‍പ്പിച്ച ചിലന്ത്തികളെ പോലെ ...
ഞങ്ങള്‍ പാവങ്ങളെ മറ്റുള്ള പണക്കാരുടെ മുന്നില്‍ ,സി .ബി .എസ്സ് .ഇ സിലബ്ബസ്സും ഐ .സി .ഐ .സി സിലബസ്സും പഠിച്ചു വന്ന പണച്ചാക്കുകളുടെ മക്കളുടെ മുന്നില്‍ നാണം കെടുത്തുകയായിരുന്നു പ്രധാന വിനോധം ...
ക്ലാസ്സുകള്‍ രാജധാനി എക്സ്സ്പ്രെസ്സ് പോലെ ചീറി പാഞ്ഞു കൊണ്ടേ ഇരുന്നു ..
ഇതൊന്നും ഞങ്ങള്‍ക്ക് താങ്ങാന്‍ പറ്റുന്നതിനേക്കാള്‍ പരിധി വിട്ടതായിരുന്നു .
അതുകൊണ്ട് തന്നെ ഞങ്ങള്‍ ആ നശിച്ച സ്ഥാപനത്തിന് മുന്നില്‍ അബത്തത്തില്‍ പോലും വന്നു പെടരുതെ എന്ന് പ്രാര്‍ത്തിച്ചു ....
ഒരുദിവസം ക്ലാസ്സ് കട്ട് ചെയ്തു ഞങ്ങള്‍ തൃശ്ശൂര്‍ക്ക് സിനിമയ്ക്കു പോയി .അതും പ്രിയ താരം ലാലേട്ടന്റ്റെ പടത്തിനു....
അന്ന് തൃശൂര്‍ ജോസ് തീയറ്ററില്‍ ആയിരുന്നു പടം ...
പടത്തിനാണെന്ഗ്ഗില്‍ മുടിഞ്ഞ തിരക്ക് ..നൂണ്‍ ഷോക്ക് തിരക്ക്...അത് ഞങ്ങള്‍ അതുവരെ കണ്ട തിരക്കുകളെക്കാള്‍ ഗംബീരമായിരുന്നു ..പക്ഷെ ബ്ലാക്കിന് ടിക്കെറ്റ് ഒപ്പിച്ചു .....
പന്ത്രണ്ടു മണിക്ക് ഷോ തുടങ്ങി .....
തീയറ്ററിനകത്ത് കയ്യടിയുടെ മേളം ......
ഓരോ മിനിറ്റിലും പടത്തിനെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഓരോരുത്തരുടെയും മൊബൈല്‍ ലില്‍ നിന്ന് മറ്റു സുഹൃത്തുകളുടെ മൊബൈലിലേക്ക് മെസ്സേജ് ആയി പോയി കൊണ്ടേ ഇരുന്നു .
സിനിമ കഴിഞ്ഞപ്പോള്‍ ഫാന്‍സ്സിന്റെ ആരവം ആയിരുന്നു ....
എന്ഗ്ഗില്‍ പിന്നെ അതും കൂടി കണ്ടിട്ട് പോകാന്‍ എന്നായി ഞങള്‍ ....
പടക്കവും ചെണ്ടമേളവും പാലഭിഷേകവുംഎല്ലാം ഉണ്ടായിരുന്നു ...
സിനിമ കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ തന്നെ രണ്ടര കഴിഞ്ഞിരുന്നു .
ഇപ്പോള്‍ സമയം മൂന്നര ..മാറ്റിനി തുടങ്ങി .ഒരു പൂരം കണ്ട പ്രതീതിയോടെ ഞങ്ങള്‍ നേരെ തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡിലേക്ക് നടന്നു ....
അവിടെ ചെന്നപ്പോള്‍ പാവറട്ടി ഭാഗത്തേക്കുള്ള ബസ്സൊന്നും കാണുന്നില്ല .....
ഇതെന്താണ് സംഭവം ...
ഈ സമയം ഞാനടുത്തു നില്‍ക്കുന്ന ഒരാളുടെ കയ്യിലുള്ള സായാന്ന പത്രത്തിന്‍റെ ആദ്യ പേജ് ലേക്ക് ഒന്ന് നോക്കി .....ഞങ്ങളുടെ അടുത്ത പ്രദേശത്തു നടുറോഡില്‍ വെച്ച് ഒരാളെ വെട്ടി കൊന്നിരിക്കുന്നു ...അതുകൊണ്ട് അവിടെ ഹര്‍ത്താല്‍ ആണ് പോലും ..അതായിരുന്നു ആദ്യ പേജ് ലെ വാര്‍ത്ത .
അളിയാ പണി പാളി .....
ഇനി അവിടേക്ക് ബസ്സ് ഒന്നും ഇല്ല പോലും .....
ഗുരുവായൂര്‍ പോയിട്ട് വേണം പോകാന്‍ ....പക്ഷെ അവിടുന്നും വണ്ടി ഉണ്ടാകില്ല ....മൂന്ന് കിലോമീറ്റര്‍ നടക്കണം ..
അതിനിടയില്‍ ഞങ്ങള്‍ എന്‍ട്രന്‍സ് ക്ലാസ്സ്‌ലുള്ള ഒരു സുഹൃത്തിനെ വിളിച്ചു ...
അളിയ ക്ലാസ് വിട്ടോ ?
ക്ലാസ്സ് ഒക്കെകാലത്തെ വിട്ടു ...നമ്മടെ അവിടെ നടന്നതൊന്നും അറിഞ്ഞില്ലേ നീ ...അതുകൊണ്ട് ക്ലാസ് ഉച്ചക്കെ വിട്ടു .....
പണി വീണ്ടും പാളി ....
വീട്ടില്‍ ഇപ്പോള്‍ ഒരു ലഹള നടക്കുന്നുണ്ടാകും ..അതെല്ലാവര്‍ക്കും ഉറപ്പായി ..
ആലോചിച്ചു സമയം കളഞ്ഞില്ല
ഞങ്ങള്‍ ഗുരുവായൂര്‍ക്ക് ബസ്സ് കേറി ...
വിചാരിച്ചത് പോലെ തന്നെ അവിടുന്നും ബസ്സ് ഇല്ലായിരുന്നു
ഇനി എന്ത് ചെയ്യും ? നടക്കന്നെ ..അല്ലാണ്ടെന്താ ..
ഞങ്ങള്‍ നടന്നു .......നടന്നു നടന്നു ഞങ്ങളുടെ ഗ്രാമം എത്തി ...
പക്ഷെ അത് ഞങ്ങളുടെ ഗ്രാമം അല്ലായിരുന്നു ....രാവിലെ പോയ സ്ഥലം അല്ലായിരുന്നു അത് ...
ഒരു മനുഷ്യ കുഞ്ഞു പോലും അവിടെ ഇല്ല ......
ഒരു കടപോലും തുറന്നിട്ടില്ല .....ആകെ ഉള്ളത് പോലിസ് ജീപ്പുകള്‍ ....ജീപ്പില്‍ ഇരുന്നു പോലിസ് വിളിച്ചു പറയുന്നത് ഞങള്‍ കേട്ടു...നാട്ടില്‍ സന്ഗ്ഗര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ മൂന്ന് ദിവസത്തേക്ക് പാവറട്ടിയില്‍ മൂന്ന് ദിവസത്തെ അടിയന്തരാ വസ്ഥ പ്രക്ക്യാപിചിരിക്കുന്നു ...അതിനാല്‍ കൂട്ടംക്കൂടി നടക്കുന്നതു ശിക്ഷാര്‍ഹമാണ് ........
അത് കേട്ട പാടെ ഞങ്ങള്‍ നാലും നാല് വഴിക്ക് പിരിഞ്ഞു ...
അടുത്തടുത്തുള്ള വീടുകളില്‍ ഞങള്‍ പല സമയങ്ങളില്‍ വന്നെത്തി ...പിന്നെ പറയണ്ടല്ലോ .......എല്ലാം തകര്‍ന്നു ....വീട്ടില്‍ സകലതും അറിഞ്ഞു ...നുണകള്‍ ഏശിയില്ല ......
പക്ഷെ അതൊരു പാഠമായിരുന്നു ...വലിയൊരു പാഠം...ഒരുനാള്‍ കള്ളന്‍ മരുനാള്‍ പിടിക്കപ്പെടും എന്ന് മനസ്സിലാക്കി തന്ന അദ്ധ്യായം .ഇത്തരം പണികള്‍ക്ക് പിന്നീട് ഞങ്ങള്‍ മുതിരുംബ്ബോള്‍ ഈ അനുഭവത്തിന്‍റെ ചൂട് ഞങ്ങളെ പലപ്പോഴും പിന്ധിരിപ്പിക്കാരുണ്ട്........<ശുഭം >