Saturday, 31 March 2012

ഒടുക്കത്തെ പ്രണയം

      

പ്രണയം തോന്നിയ വ്യക്തിയോട് "എനിക്ക് നിന്നെ ഇഷ്ട്ടമാണ് " എന്ന് പറയുന്നതാണ് ആണത്തം ...
അത് പറയാന്‍ വിറയ്ക്കുന്ന പലരും കുറെ കഷ്ട്ടപ്പെടും ...അങ്ങനെ കഷ്ട്ട പെട്ട ഒരു സുഹൃത്ത്‌ എനിക്കുണ്ടായിരുന്നു ...
തൃശ്ശൂരില്‍ നിന്ന് പാവറട്ടി യിലേക്ക് വിഷ്ണു മായ ബസ്സില്‍ വരുമ്പോഴാണ് ഞാനും എന്റെ സുഹൃത്തും ആദ്യമായി അവളെ കാണുന്നത്
അന്നവള്‍ ധരിച്ചിരുന്ന ഇളം റോസ് നിറത്തിലുള്ള യുണിഫോം ആയിരുന്നു .അത് ഞങ്ങള്‍ സ്ഥിരം വായ നോക്കുന്ന പാവറട്ടി പ്രൈവറ്റ്‌ കോളേജിലെ യുണിഫോം ആണെന്ന് മനസ്സിലാക്കാന്‍ അധികം ചിനധിക്കേണ്ടി വന്നില്ല ..
അവിടം മുതലാണ്‌ എന്റെ സുഹൃത്തിന്‍റെ മനസ്സില്‍ ആദ്യപ്രണയത്തിന്റെ സിഗ്നല്‍ കത്തിയത് ....
പക്ഷെ അവളെ കുറിച്ച് കൂടുതല്‍ അറിയാന്‍ എന്താണ് വഴി ??
അന്ന് ബസ്‌ ഇറങിയത് മുതല്‍ ഒടുക്കത്ത ആലോചന തുടങി
എന്തൊക്കെ അറിയണം ?
ഒന്ന് :എന്താണ്  പേര് ?
രണ്ടു :ഇതു ഇയര്‍ ആണ് പഠിക്കുന്നത് ?
മൂന്നു :ഏതാണ് ജാതി ?
നാല് :എവിടാ വീട് ?
അഞ്ചു ;പെട്ടെന്ന് ഇണങുന്ന പ്രകൃതക്കാരി ആണോ ?
ആറു: വേറെ എതെന്ഗ്ഗിലും ലൈന്‍ വലിച്ചിട്ടുണ്ടോ ?
അങ്ങനെ എത്ര ചോദ്യങ്ങള്‍
ഇതിനൊക്കെ എന്താണ് വഴി ?
ഞങ്ങളുടെ നാട്ടില്‍ പുതുതായി പണി കഴിപ്പിച്ച പാലത്തിന്റെ അടിയില്‍ ഇരുന്നുആലോചന തുടങി
ഒരു പരിച്ചയവുമിലാത്ത ഒരു പെണ്ണിനെ എങ്ങനെ വിളിച്ചു നിര്‍ത്തി സംസാരിക്കും ?
അതുകൊണ്ട് അവള്‍ പോലും അറിയാതെ അവളെ പിന്തുടരാന്‍ എന്റെ സുഹ്രിതു തീരുമാനിച്ചു
അവനു സഹായി ആയി ഞാനും ....
പിറ്റേന്ന് ഞങ്ങള്‍ വിഷ്ണു മായ ബസ്സില്‍ കേറി ..
അവള്‍ കയറുന്ന സ്ഥലം കണ്ടു പിടിക്കുകയായിരുന്നു ആദ്യ ലക്‌ഷ്യം
അതിനു വേണ്ടി അധികം കാത്തിരിക്കേണ്ടി വന്നില്ല .കരിവന്തല (തൃശൂര്‍ ജില്ലയിലെ ഒരു കു ഗ്രാമം )എന്ന സ്ഥലത്ത് നിന്ന് അവള്‍ കയറി ..
കൂടെ രണ്ടു മൂന്നു വായാടി പെണ്പിളെരും..
അങ്ങനെ ഒരു ചോദ്യത്തിന് ഉത്തരം കിട്ടി ...

അന്ന് തന്നെ അവളുടെ ക്ലാസ്സ്‌ കഴിയുന്ന സമയം നോക്കി ഞങ്ങള്‍ ബസ്‌ സ്റ്റാന്‍ഡില്‍ വന്നു ..
 അവള്‍ കയറിയ കരിവന്തല എന്ന സ്ഥലത്ത് അവളുടെ ഒപ്പം ഇറങി
അവളുടെ  ശരീരവടിവിന്‍റെ  ഭംഗി ആസ്വദിച് എന്‍റെ സുഹൃത്ത് അവള്‍ക്കു പുറകെ നടന്നു ...ഒപ്പം ഞാനും .
ആ ഏരിയ അത്ര ശരിയല്ലെന്ന് ഞങ്ങള്‍ക്ക് നേരത്തെ അറിയാമായിരുന്നു .
മറ്റൊരു പണിക്കും പോകാതെ തല്ലാനും കൊല്ലാനും പോകുന്ന പെഴച്ച കുറെ പിള്ളാരുടെ ഗല്ലി ആയിരുന്നു അത് .
അതുകൊണ്ട് എന്‍റെ കാല്‍മുട്ടുകള്‍ ചെറുതായി വിറച്ചിരുന്നു
നടന്നു  നടന്നു അവള്‍ ഒരു വലിയ വീട്ടിലേക്കു കയറി പോയി
ആ വീട്ടില്‍ വെച്ചിരുന്ന "അന്ത്യ അത്താഴത്തിന്‍റെ "ചിത്രം പെണ്ണ് ഒരു ക്രിസ്ത്യാനി കുട്ടിയാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലാക്കി തന്നു .
അതറിഞ്ഞപ്പോള്‍ എന്‍റെ സുഹൃത്ത്‌ സന്തോഷം കൊണ്ട് തുള്ളി ചാടി..

പിന്നീട് നടന്ന പരാക്രമാണങ്ങള്‍ക്കൊന്നും ഞാന്‍ ഉണ്ടായിട്ടില്ല ...
എല്ലാ ഡെവലപ്പ്മെന്‍റ്കളും സുഹൃത്ത്‌ രാത്രി വിളിച്ചു പറയും .
പ്രണയം തുറന്നു പറയാന്‍ മടിക്കുന്നവര്‍ക്കായി അവന്‍ പുതിയ ഒരു കലക്കന്‍ ഐഡിയ കണ്ടെത്തി ...
പിറ്റേന്ന് മുതല്‍ അവന്‍ അവളെ പിന്തുടര്‍ന്ന് കൊണ്ടേ ഇരുന്നു ...
ക്ലാസ്സ്  വിട്ടാല്‍ അവളുടെ സ്ഥലത്ത് അവളുടെ ഒപ്പം അവന്‍ ഇറങി ഒരല്‍പം ഗ്യാപ്‌ ഇട്ട്  പിന്നാലെനടക്കും ..

എന്നിട്ട് മൊബൈല്‍ ഫോണ്‍ എടുത്തു പ്രണയ വാചകങ്ങള്‍ ഉരുവിടും ..
"എനിക്ക്  നിന്നെ ഇഷ്ട്ടമാണ് .....എനിക്ക് നിന്നെ ഇഷ്ട്ടമാണ് ..."

അവള്‍ ഇതു കേട്ട് തിരിഞ്ഞു നോക്കുമ്പോള്‍ വിജാരിക്കും ഫോണില്‍ സംസാരിക്കുന്ന ആളോട് അവന്‍ പറയുന്നതാണെന്ന് ...
"മണ്ടന്‍.... . .മരമണ്ടന്‍ .." ഒരു ദിവസം അവന്‍ ഫോണ്‍ ചെയ്തപ്പോള്‍ ഞാന്‍ പറഞ്ഞു ....പറയാനുളത് നേരിട്ട് പറയാതെ ...ഒരു കോപ്പിലെ ഐഡിയ കൊണ്ട് വന്നിരിക്കുന്നു ...
ഈ പരിപാടി കുറെ നാളുകളില്‍ തുടര്‍ന്നു ...
അവന്‍റെ സൂക്കേട് മനസിലാക്കിയത് കൊണ്ടാകണം അവള്‍ ആ നടപ്പ്‌ നിര്‍ത്തി .
പിറ്റേന് അവള്‍ അവിടെ ഒരു ലേഡി ബേര്‍ഡ് സൈക്കിള്‍ കൊണ്ട് വെക്കും .
എനിട്ട് അതില്‍ കേറി പോയി തുടങി ...
അത്  മനസിലാക്കിയ എന്‍റെ സുഹൃത്ത് ആ സൈക്കിളിന്റെ മുന്നില്‍ ഉള്ള ബോക്സില്‍ചില പ്രണയ ലേഖനങ്ങള്‍ആരും കാണാതെ നിക്ഷേപിക്കാന്‍ തുടങി ..
ആ  പ്രണയ ലേഖനങ്ങള്‍ എഴുതി കൊടുത്തത് ഞാനായിരുന്നു ..
ഒരു ദിവസം അത് എന്‍റെ വീട്ടില്‍ പിടിക്കപ്പെട്ടു ...
എന്‍റെ സുഹൃത്തിന് വേണ്ടി വീടുകാരുടെ മുന്നില്‍ ഞാനൊരു കാമുകനാകേണ്ട അവസ്ഥ വരെ വന്നു ..
അതവിടെ നില്‍ക്കട്ടെ ...
പിന്നീട് ഉണ്ടായ കാര്യങ്ങള്‍ പറയാം ...

അവളുടെ പേര് കണ്ടു പിടിക്കാന്‍ എന്താണ് വഴി എന്ന ആലോചന അവസാനം എത്തിയത്  പാവറട്ടി പള്ളി പെരുനാളിന്നോടനുബദ്ധിച്ചു അച്ചടിച്ച ഒരു സമ്മാന കൂപ്പണ ില്‍ ആയിരുന്നു ... 
ആ കൂപ്പണ്‍ വില്‍ക്കാനായി എന്‍റെ സുഹൃത്ത് ഒരു ദിവസം എന്നേയും കൂട്ടി അവളുടെ വീട്ടില്‍ ചെന്നു ..എങ്ങാനും ആ സമ്മാന  കൂപ്പണ്‍ അവളുടെ പേരില്‍ എടുത്താല്‍ അവളുടെ പേര് കിട്ടുമല്ലോ .....
ഒടുക്കത്ത ഐഡിയ......
അങ്ങനെ  ഞങ്ങള്‍ ആ വലിയ വീട്ടിലേക്കുകയറി ചെന്നു ...
അവള്‍തന്നെ ആയിരുന്നു  വാതില്‍ തുറന്നത് ..
അവനെ കണ്ടപ്പോള്‍ തന്നെ അവളുടെ മുഖത്തുണ്ടായിരുന്ന ഭാവം ഞാന്‍ ശ്രദ്ധിച്ചു ..
പക്ഷെ പിന്നീട് ഞാന്‍ ശ്രദ്ധിച്ചത് അവളുടെ നെറ്റിയിലെക്കാണ്..
ആ നെറ്റിയിലെ സിന്ദൂരം .....
ഞങ്ങള്‍  സൂക്ഷിച്ചു നോക്കിയത് കൊണ്ടായിരിക്കണം ഉടനെ  തന്നെ ഉടുപ്പിനുള്ളില്‍ ഒളിപ്പിച്ചു വെച്ചിരുന്ന ആ താലി മാല അവള്‍ പുറത്തേക്കിട്ടു ....

(നാകൃഥാന...ധിരനാന...നാകൃഥാന...ധിരനാന...നാകൃഥാന...ധിരനാന...........)

ഞാന  സുഹൃത്തിന്റെ ചെവിയില്‍ പറഞ്ഞു "തളരരുത് മോനെ ..."
ഉടനെ തന്നെ വീടിനുള്ളില്‍ നിന്ന് ഒരാള്‍ .....അവളുടെ കെട്ട്യോന്‍ ആകണം.ഒരു ചുള്ളന്‍ ചെക്കന്‍ പുറത്തേക്കു വന്നു ..
എന്താ .....?
ഒരു ക്കൂപ്പണ്‍........ഞങ്ങള്‍ ബ ഭ പ്പ അടിച്ചു ..
ഇവിടെ ഒന്നും വേണ്ട ........
ഒകെ ...ചേട്ടാ .....
ഒരൊറ്റ ഓട്ടമായിരുന്നു അവിടുന്ന് ...

പിന്നീട് ഞങ്ങള്‍ അന്ന്യേഷണത്തില്‍ നിന്നും ഞങ്ങള്‍ക്ക് മനസിലായി ആ പ്രൈവറ്റ്‌ കോളേജില്‍ പഠിക്കുന്ന ഒട്ടു മിക്ക്യ പെണ്‍കുട്ടികളുടെയും കല്യാണം കഴിഞ്ഞിട്ടുല്ലതാണ് .......എന്തായാലും അവള്‍ കേട്ട്യോനെ കൊണ്ട് തല്ലിചില്ലല്ലോ...അത് തന്നെ മഹാ ഭാഗ്യം ...<ശുഭം >


                                                            ലിജോ പാവറട്ടി 


 



.






Thursday, 29 March 2012

ഫെയര്‍വെല്‍

college days  will never come again...........................
 
സീന്‍                   :ഒന്ന്  
ലൊക്കേഷന്‍  :ഞങ്ങളുടെ കോളേജ്‌ 

ഞങ്ങളുടെ ഫെയര്‍ വെല്‍ കഴിഞ്ഞ ദിവസം

ഒലക്കേടെ മൂഡ്‌ ...
ഫെയര്‍വെല്‍ ആണത്രേ ...
എന്തൂട്ട്  .....ഫെയര്‍ വെല്‍ ...ത്തൂ ...
ഓരോ പുരുഷ്യനും അവനവന്‍ വിവാഹം കഴിക്കാന്‍ പോകുന്ന  പെണ്ണിനെ പറ്റി ചില സന്ഗ്ഗല്‍പ്പങ്ങള്‍ ഉണ്ടാകും ...അത് പോലായിരുന്നു ഞങ്ങള്‍ക്ക് ഫെയര്‍ വെലിനെ പറ്റിയുണ്ടായിരുന്ന സന്ഗ്ഗല്‍പ്പങ്ങള്‍...
മൂന്ന്  വര്ഷം പഠിച്ചതില്‍ എന്നുംഓര്‍മ്മയില്‍ നില്‍ക്കേണ്ട ഒരു ദിവസം
പക്ഷെ  എന്തായി ....
എല്ലാം തകര്‍ത്തു ....
ആരാ  ?
വിദ്യാര്‍ത്ഥികളുടെ മനസ്സും വികാരങ്ങളും മനസ്സിലാക്കാത്ത കോളേജിലെ ചില ഫാക്കല്‍റ്റികള്‍ ..(ഇംഗ്ലീഷ് പണ്ഡിതന്‍ എന്ന ബ്ലോഗ്‌ സ്റ്റോറി വായിച്ചവര്‍ക്ക് അദ്ധേഹത്തെ  മനസിലായി കാണും )(ഹി ഓര്‍ ഷി  )
കുര്‍ബ്ബാന കാണുന്ന പോലെ ഫെയര്‍ വെല്‍ കാണാന്‍ ഞങ്ങളുടെ പട്ടി വരും..
അത് തന്നെ ആയിരുന്നു എല്ലാം തകരാന്‍ ഉണ്ടായിരുന്ന കാരണം
ഒരു വഴിപാട്‌ കഴിക്കും പോലെ ചില പരിപാടികള്‍ കാണിച്ചിട്ട് ,ഉച്ച കഴിയുമ്പോഴേക്കും ഒരു അനൌണ്‍സ്മെന്റ് "പരിപാടികള്‍ അവസാനിച്ചു .എല്ലാരും പൊടിയും തട്ടി എഴുനേറ്റു പൊയ്ക്കോളാന്‍..."
യഥാര്‍ത്ഥത്തില്‍ അവിടെ എല്ലാവരുടെയും മനസ്സ്‌ ചത്തു....
ഇതെന്ത് കോളേജ്‌ ...?
ഈ കാര്യം ഞങ്ങള്‍ ചോദിക്കാന്‍ ചെന്നു
കൂട്ടത്തില്‍ എന്റെ ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞു "ഇതു പോലെ തെണ്ടിത്തരം കാണിക്കുമെന്ന് അറിഞ്ഞിരുന്നെന്ഗ്ഗില്‍ ഏതെങ്കിലും ബാറില്‍ കേറി രണ്ടെണ്ണം വിട്ടിട്ട് ഈ പരിപാടി ഞങ്ങള്‍ കുളമാക്കിയേനെ ..."
അത് കേട്ടപ്പോള്‍ വാദ്ധ്യാര്‍ മാര്‍ക്ക് ഉത്തരം മുട്ടി ..പിന്നെ കൊഞ്ഞനം കുത്തുകയല്ലേ നിവര്ത്തിയുള്ളു "നീയൊക്കെ കോണ്ടാക്റ്റ്‌ സര്ടിഫിക്കെറ്റ്‌ മേടിക്കാന്‍ ഇങ്ങോട്ട് വാടാ ...ശരിയാക്കി തരാം ......"എന്ന് അവരുടെ മറുപടി (പിള്ളാരെ ഒതുക്കാനുള്ള നാറിയ പത്തൊമ്പതാമത്തെ അടവ് )
ഇതിനെയൊക്കെ എന്ത് വിളിക്കണം ??
മൂന്ന് വര്ഷം പഠിച്ച കോളേജിനെ യല്ല തള്ളി പറയുന്നത് ..
ഒരിടത്തും  കാണാന്‍ പറ്റാത്ത ചില നിയമങളെയാണ് ..
ഭാവിയില്‍ ഒരു പക്ഷെ ഇങ്ങനൊരു കോളേജില്‍ പഠിച്ചത് ഒരഭിമാനമായി പറഞ്ഞുനടനെന്നും വരാം ..
എല്ലാം ഓരോ നിമിത്തമായി മാറിയെന്നിരിക്കാം..

എന്നാലും ഇതു മറക്കാന്‍ പറ്റാത്ത ഒരു അനുഭവമായി പോയി ...
നാട്ടില്‍  ഉള്ള സുഹൃത്തുക്കള്‍ അവരുടെ ഫെയര്‍ വെല്‍ അടിച്ചു പൊളിച്ചു എന്ന സത്യം പറയുമ്പോള്‍ ഞങ്ങളുടെ  ഫെയര്‍ വെല്‍ "പൊളിച്ചു മോനെ " എന്ന നുണ പറയേണ്ട ഗതികേടായി.....

സീന്‍    :രണ്ട്
ലൊക്കേഷന്‍ :ഞങ്ങള്‍ വാടകക്ക് താമസിക്കുന്ന വീട്

കോളേജില്‍ നടന്ന ഈ നെറികെട്ട സംഭവത്തിന്‌ ശേഷം ഞങ്ങള്‍ ഒരു തീരുമാനം എടുത്തു ...
എന്തുകൊണ്ട് നമ്മള്‍ താമസിക്കുന്ന വീട്ടില്‍ ഫെയര്‍ വെല്‍ ആഘോഷിച്ചു കൂടാ ..
എന്നാ പൂവന്നെ ..
എല്ലാരും എസ് .ബി കോളേജിനു അടുത്തുള്ള ഞങ്ങളുടെ വീട്ടിലോട്ട് പാഞ്ഞു ...
ഹ ....ഹ ....ഹ .........
പൊട്ടട്ടെ മയക്ക വെടികള്‍ ...
അതില്ലാതെ എന്ത് ആഘോഷം ?
പല  മാന്യന്‍മാരുടെയും നോമ്പ് മുറിഞ്ഞു ..
മധ്യമേ വിഷ മധ്യമേ എന്ന് പാടി നടന്ന പലരുടെയും ചിനധാകതികള്‍  തന്നെ മാറി
ഇന്നത്തെ ദിവസം അടിചില്ലെന്ഗ്ഗില്‍ പിന്നെ എന്നാട അടിക്കാന്‍ പറ്റുന്നെ ?(അടിക്കാന്‍ വേണ്ടിയുള്ള കാരണങ്ങള്‍)
അളിയാ ദയവ്‌ ചെയ്തു പെണ്‍ വിഷയം ഇന്നു എടുത്തിടരുത്...ഒരുത്തന്‍ വിളിച്ചു പറഞ്ഞു ..
പക്ഷെ എന്ത് ചെയ്യാന്‍ മധ്യം തലയ്ക്കു പിടിച്ചാല്‍ ആ വിഷയമാല്ലാതെ ഏതു വിഷയം വരാന്‍ ?
അത് തന്നെ വന്നു ......
"ആ ......മോളെന്നെ ചതിചെടാ ..."ഇങ്ങനെ പറഞ്ഞു കൊണ്ട് ഒരുത്തന്‍ തുടക്കം കുറിചു ...പിന്നെ പറയണ്ടല്ലോ .."
ഞാനും  എന്‍റെ സുഹൃത്തുക്കളും അനുഭവിച്ച വേദനകളുടെ കണക്ക്‌ മൊത്തം ഇറക്കി വെക്കാന്‍ തുടങി ...
പലരുടെയും കാമുകി മാരുടെ പേര് വെളിപ്പെടുത്താന്‍ തുടങി ..
ജൂനിയര്‍ പെണ്‍കുട്ടികളുടെ പേരുകളാണ് കൂടുതലും പലരുടെയും വായില്‍ നിന്നും പുറത്തു വന്നത് ...
അവസാന വെളിപ്പെടുത്തലുകള്‍ ...
ചിലര്‍ പേരുകള്‍ വെളിപ്പെടുത്തിയപ്പോള്‍ മറ്റു ചിലര്‍ പറഞ്ഞു "അവളെ തന്നെയാട ഞാനും ഇത്ര നാളും മനസ്സില്‍ ഇട്ടോണ്ട് നടന്നത് ..
നെഞ്ചില്‍ കൈ കൊണ്ട് ഒരു വട്ടം വരച്ചു കാണിച്ചിട്ട് ഒരുത്തന്‍ പറഞ്ഞു "ദാ കണ്ടോ ഇത്രേം നാളും അവളെ ദാ ഈ നെഞ്ജ്ജിനകതാ ഞാന്‍ കൊണ്ട് നടന്നെ ......"
ഈ കാട്ടി കൂട്ടലോക്കെ ആ കുട്ടി കാണുന്നുണ്ടോ ഈശ്വര .....?
അവള് അറിയുന്നുണ്ടോ ഈ മധ്യം മുഴുവന്‍ അവളെ പിരിയാന്‍ പോകുന്ന വിഷമത്തില്‍ അടിച്ചു കേറ്റുന്നതാണെന്നു.....?
എന്താ കഥ ......

 കലാലയ ജീവിതത്തില്‍ പ്രണയം സോഭാവികമാണ് ....
ഉള്ളിലുള്ള പ്രണയം തുറന്നു പറയാതെ നടക്കുന്ന കാമുകന്‍മ്മാര്‍ കാമ്പസ്സുകളില്‍ ഒരുപാടുണ്ട്...ആ ഭീരുക്കളില്‍ പെടും ഞാനടക്കമുള്ള എന്‍റെ സുഹൃത്തുക്കള്‍ തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിന്റെ വിങലാണെന്ന് പത്മരാജന്‍ സര്‍ പറഞ്ഞിട്ടുണ്ട് ........
അതുകൊണ്ട് ഈ ഓര്‍മ്മകള്‍ ഇനിയുള്ളജീവിതത്തില്‍  ഞങ്ങളെ അലട്ടല്ലേ ഈശ്വരാ ......<ശുഭം >. 







Tuesday, 27 March 2012

കേട്ടറിഞ്ഞ ഒരു കഥ

രാത്രി സമയം പന്ത്രണ്ടു മണി കഴിഞ്ഞു ....
ആ വലിയ വീട്ടിലെ ലൈറ്റുകള്‍ എല്ലാം അണഞ്ഞു .....
ഈ സമയത്താണ് ബാപ്പുട്ടിക്ക അന്‍വറിനെ വിളിക്കുന്നത്
"ഡാ ബിലാലെ എന്തൊരു ഒറക്കാഡാ ഇത്...എഴുനെല്ക്കു...ഞമ്മക്ക് പോണ്ടേ ?"
അവന്‍ എഴുനേറ്റു ..
"ബാപ്പുട്ടിക്ക ഞമ്മക്ക്‌ പോണോ ?ആരേലും അറിഞ്ഞാല്‍ എന്നെ കൊന്നു കളയും.." അവന്‍ പറഞ്ഞു ...
"ആരും അറിയില്ലട മണ്ടാ...നീ വാ ...അനക്ക് ഞാന്‍ കഴിഞ്ഞ പെരുനാള്‍ക്ക് വേടിച്ചു തന്ന ഉടുപ്പെടുതിട്ടോ ....എന്നിട്ട് വേഗം വാ ....സമയം പോണു .."

ആരും  ...ഒരു കുഞ്ഞു പോലും അറിയാതെ അവര് രണ്ടു പേരും ആ വലിയ വീട്ടില്‍ നിന്നും ചാടി
നേരെ നടന്നത് അടുത്തുള്ള ഹൈവേയിലോട്ടാണ് ...
രണ്ടു മണിക്കുള്ള എറണാകുളം സൂപ്പര്‍ ഫാസ്റ്റില്‍ കേറി ഒരൊറ്റ ഇരിപ്പിരുന്നു.
രണ്ടു  പേരും ഒന്നും മിണ്ടുന്നില്ല ....
നിശബ്ദം ....
ആ  നിശബ്ദതയെ തകര്‍ത്തു കൊണ്ട് ബപ്പുട്ടിക്ക ബിലാലിന്റെ മുഖത്ത് നോക്കി ഒന്ന്ഉച്ചത്തില്‍ചിരിച്ചു .
വണ്ടിയില്‍കിടന്നു പോത്ത് പോലെ ഉറഗിയിരുന്നവര്‍ എല്ലാം എഴുനേറ്റുബാപ്പുട്ടിക്കയെ ഒന്ന് തുറിപ്പിച്ചു നോക്കി
ബാപ്പുട്ടിക്കക്ക് വീണ്ടും ചിരിക്കാന്‍ തോന്നി ...
കാരണം ..അയാളുടെ ജീവിതത്തിലെ ഒരു ആഗ്രഹമായിരുന്നു ഈ യാത്ര ....
"അധികം ഇങ്ങള് ചിരിക്കണ്ട ,,ഇക്ക' ബിലാല് പറഞ്ഞു

എവിടെക്കായിരിക്കും അവരുടെ യാത്ര ...? 

ഇടക്ക് കണ്ടെട്ടര്‍ വന്നു പറഞ്ഞു .."ഒച്ചയുണ്ടാക്കാതെ ഇരിക്കണം ..."
ബാപ്പുട്ടിക്ക  ഒന്ന് ചിരിച്ചു കൊണ്ട് അയാളോട് പറഞ്ഞു "നെടുമ്പാശ്ശേരി വിമാന താവളത്തിന്റെ സ്റ്റോപ്പ്‌ ആകുമ്പോള്‍ ഒന്ന് പറഞ്ഞേക്കണേ മോനെ ..."
ചെറുതായൊന്നു തലയാട്ടി അയാള്‍ പോയി
പെട്ടിയില്‍ നിന്ന് രണ്ടു ടിക്കെട്ടുകള്‍ പുറത്തെടുത്ത്‌ ബാപ്പുട്ടിക്ക ബിലാലിനെ കാണിച്ചു "കണ്ട ഇയ്യ്..വിമാനത്തിന്‍റെ ടിക്കെറ്റ് ...ഒന്നനക്കും ..പിന്നെ ഒന്ന് ഞമ്മക്കും ..ഒക്കെ ഞമ്മള്നാട്ടിലെ ട്രാവേലേജന്‍സില്പോയി ശരിയാക്കീതാ ...."
ബിലാലിന് ഇത് കണ്ടു സന്തോഷിക്കാന്‍ പറ്റോ??
എന്താണ്  ഉണ്ടാവുക ?ആലോചിച്ചിട്ട് അവന്റെ തല പെരുത്ത്‌ കേറി
വീണ്ടും അവന്‍ ചോദിച്ചു "ഞമ്മക്ക്‌ തിരിച്ചു പോയാലോ ഇക്ക?
"ഇയ്യോന്നു ബെജാരാകാന് ഇരിക്കടോ ..ഒന്നും ഉണ്ടാകില്ല ..ഇന്‍റെ ഒരു ധൈര്യത്തിന് വേണ്ടീട്ടല്ലേ അന്നേം കൂടെ കൂട്ടീത്‌ ......"
പിന്നെ  അവന്‍ ഒന്നും പറഞ്ഞില്ല..ഒരു തീരുമാനം എടുത്താല്‍ ബാപ്പുട്ടിക്ക അത് മാറ്റില്ല ...
ഈ പോക്കിന് പിന്നില്‍ഒരു കഥയുണ്ട്..
ബാപ്പുട്ടിക്കക്ക് ചെറുപ്പം തൊട്ടു വിമാനത്തില്  പോകാന്‍ വലിയ ആശയായിരുന്നു .....
ഈ കൊതി മൂത്താണ്അത്യാവശ്യം പടിപ്പുണ്ടായിരുന്നിട്ടും അറബിയുടെ വീട്ടില് വേലക്കാരനായി  പണ്ട് ഗള്‍ഫില്‍ പോകാന്‍  അയാള്‍ തീരുമാനിച്ചത്‌ ...
പക്ഷെ അത് നടന്നില്ല ..
ആ സമയത്താണ് അയാള്‍ക്ക്‌ നാട്ടിലെ ഒരു മുസ്ലിം സ്കൂളില്‍ അറബി അധ്യാപകനായി ജോലി കിട്ടീത് ...
അപ്പൊ  എല്ലാരും പറഞ്ഞു "എന്തിനാണ്ട നീ അവിടെ കിടന്നു കഷ്ട്ടപ്പെടാന്‍ പോണത് ..ഇവിടെ കിട്ടിയ ജോലിക്ക് പോകാന്‍ നോക്കട..
മനസില്ലാ മനസ്സോടെ അയാള്‍ തന്റെ തീരുമാനം മാറ്റി
..
പിന്നീട് ബാപ്പുട്ടിക്ക വിവാഹം കഴിച്ചു ..
മൂന്ന് തല തെറിച്ച പിള്ളാരും ഉണ്ടായി ..അതും മൂന്നും ആണ്‍കുട്ടിള്‍..
കുരുത്തക്കേട് കുബുദ്ധിയും കയ്യില്‍ കുറെ ഉണ്ടായിരുന്നത് കൊണ്ട് മൂന്നും  കൈ നിറയെ കാശുണ്ടാക്കി ...
ഭാര്യ ജമീലാത്ത മൂന്നു വര്‍ഷം മുന്ന് മരിച്ചു ...
അതിനു ശേഷം അയാള്‍ ഒറ്റപെട്ടു ...
മക്കള്‍ എല്ലാരും ഗള്‍ഫില്‍ ആയിരുന്നു ...
മൂന്നിനും നാലും അഞ്ചും സൂപര്‍ മാര്‍ക്കെറ്റുകളാണ് അവിടെ ...
അതുകൊണ്ട്  ആഴച്ചയില്‍ ആഴ്ചയില്‍ അവര്‍ നാട്ടില്‍ വരും ....
അത് പക്ഷെ വാപ്പയെ  കാണാന്‍ അല്ല ...സ്വന്തം ബീവിമാരെയും കുട്ടികളെയും കാണാന്‍ ....
ആകെ  ഉണ്ടായിരുന്ന ജോലിയില്‍ നിന്ന് റിട്ടേര്‍ടായപ്പോ ഒന്നും കൂടി ഒറ്റ പെട്ടു എന്നൊരു തോനാല്‍ ...
മക്കള് ഗള്‍ഫില്‍ പോകുമ്പോള്‍ പിള്ളാരേം എല്ലാം വാരിക്കൂട്ടി ബീവിമാര്‍ അവരുടെ വീട്ടിലോട്ടു പോകും ...
അപ്പൊ അവിടെ  ബാപ്പുട്ടിക്കയും ബിലാലും മാത്രം ....
ബിലാല്‍  അവിടുത്തെ വേലക്കാരന്‍ ആണ് ..
പണ്ട്ഒരു നോമ്പ് കാലത്ത് കൊല്ലഗോട്ടന്നു കുറെ മുസ്ലിം പെണ്ണുങ്ങള്‍ സക്കാത്തിന് വന്നപ്പോള്‍ അവരുടെ കൂടെ ഉണ്ടായിരുന്ന ഒരു പയ്യനാണ് ബിലാല്‍ ..അന്ന് ജമീലാത്ത ആണ് അവനെ അവിടെ ഒരു സഹായത്തിനു വേണ്ടി അവിടെ നിര്‍ത്തിയത്‌ ..

അങ്ങനെ വിമാനത്താവളത്തിന്‍റെ സ്റ്റോപ്പ്‌ എത്തി
അവിടെ നിന്ന് ഒരു ഓട്ടോ പിടിച്ചു എയര്‍ പോര്‍ട്ടില്‍ എത്തി
തന്‍റെ ചെറുപ്പം തൊട്ടുള്ള ആഗ്രഹം പൂവണിയാന്‍ പോവുകയാണ് ഇപ്പോള്‍...
ഒന്ന് ഹജ്ജിനു പോകണമെന്ന് പറഞ്ഞപ്പോള്‍ സമ്മതിക്കാത്ത മക്കളോട് ഈ കാര്യവും പറയുന്നില്ല എന്നു ബാപ്പുട്ടിക്ക ഉറപ്പിച്ചിരുന്നു ..
എറണാകുളത്ത് നിന്ന് തിരുവനതപുരം വരെ ആണ് അവര്‍ ടിക്കെറ്റ് എടുത്തത് ..
വെറുതെ  ഒന്ന് വിമാനത്തില്‍ യാത്ര ചെയ്‌താല്‍ മതി ...അത്രേ ബാപുട്ടിക്കആഗ്രഹിച്ചിരുന്നുളൂ....

ടിക്കെറ്റ്കാണിച്ചു രണ്ടു പേരും അകത്തു കേറി ...
പുതിയൊരുലോകമാണോ ഇത് ?ബിലാല് പല കാഴച്ചകളും കണ്ടു മിഴിച്ചുനിന്നു...
കാണാത്ത  എത്ര കാഴ്ചകള്‍ ......

 ബാപ്പുട്ടിക്കക്ക് ഇംഗ്ലീഷ് ഒക്കെ നല്ല പോലെ അറിയാം ...
അതുകൊണ്ട്  ഫ്ലൈറ്റ്ന്‍റെ അനൌണ്‍സ്മെന്റ് കേട്ടപ്പോള്‍ വേഗം മനസിലായി ...
"ഇയ്യ് വാടാ ബിലാലെ ..ഞമ്മടെ വിമാനത്തിന്‍റെ സമയമായി ....."

രണ്ടു പേരും വിമാനത്തില്‍ കേറി ...
ബിലാല് പേടിച്ചു വിരണ്ടാണ് ഇരിക്കുന്നത് ...
അവന്‍റെ വിറയ്ക്കുന്ന കൈകള്‍ കണ്ടു ബാപ്പുട്ടിക്ക ചിരിച്ചു ...
ഇങ്ങള് അത്ര ചിരിക്കണ്ട ഇക്ക ..ഈ ചിരിയൊക്കെ വീട്ടില്‍ ചെല്ലുമ്പോ മാറിക്കോളും"
ബാപ്പുട്ടിക്ക  വീണ്ടും ചിരിച്ചു ....

വിമാനം അതിന്‍റെ ലക്ഷ്യ സ്ഥാനത്തേക്ക്മിനിട്ടുകള്‍ ക്കുള്ളില്‍ എത്തി
"ഇത്ര പെട്ടെന്ന് എത്തിയോ ഇക്ക ..."ബിലാല്‍ ആകാംഷയോടെ ചോദിച്ചു ...
"ഇയ്യെന്താണ്ട വിജാരിച്ചേ ?ഇതേ ഇമ്മടെ ചാവക്കാട് തൃശൂര്‍ റൂട്ടിലോടണ മായ ബസ്സല്ല...ഇത് വിമാനാണ്ട മണ്ടാ ...വിമാനം "

അവര്‍ തിരുവന്തപുരത്ത് എത്തി നല്ലൊരു ഹോട്ടലില്‍ കേറി ഭക്ഷണം കഴിച്ചു ...
"ഇനിയെന്ത ഇക്കാ പരിപാടി ......?ബിലാല്‍ ചോദിച്ചു ...
ഇനി ഞമ്മക്ക്‌ വീട്ടി പോകാ ..
എങ്ങനെ ?ഇനീം വിമാനതിലാണോ പോകുന്നെ ?
അപ്പൊ ബാപ്പുട്ടിക്ക വേറെ ഒരു ടിക്കെറ്റ് എടുത്തു കാട്ടി ...
"തിരുവനതപുരം -ഗുരുവായൂര്‍ "എക്സ്പ്രസ്സ്‌ ടിക്കെറ്റ് ആയിരുന്നു അത്..അതും എ .സി ടിക്കെറ്റ് 
ഇനി ഞമ്മക്ക്‌ ട്രെയിനില്‍ പോകാട .ഞാനെല്ലാം ശരിയാക്കീട്ടാട വന്നെക്കണേ .....ബാപ്പുട്ടിക്ക പറഞ്ഞു
അവര്‍ റെയില്‍ വേ സ്റേഷനിലോട്ട് വണ്ടി കേറി ....

ഗുരുവായൂര്‍ എക്സ്പ്രസ്സ്‌ എഞ്ഞു വലിഞ്ഞു എത്തിയ പ്പോഴേക്കും അവര്‍ ഇന്നലെ പുറപെട്ട സമയം ആയി ......
എന്താണ്  വീട്ടില്‍ പോയാല്‍ സംഭവിക്കുക ?
ബിലാല്‍ വീണ്ടും വിറച്ചു തുടങി ...
ബാപ്പുട്ടിക്ക  അപ്പോഴും ഒരു പേടിയും ഇല്ലാതെ ഗേറ്റ് തുറന്നു വീടിനുള്ളില്‍ കേറി
അവിടെ മൂത്ത പുത്രന്‍റെ ബെന്‍സ്‌ കാര്‍ കിടപ്പുണ്ട് ....
ആരെയും പുറത്തു കാണുന്നില്ല ...
ബാപ്പുട്ടിക്ക തന്‍റെ കയ്യിലുള്ള താക്കോല്‍ ഉപയോഗിച്ച് വീടിനകതു കേറി ..ആരോടും ഒന്നും പറയാന്‍ പോയില്ല ...
ബിലാല്‍ തന്‍റെ വീടിനു പുറകില്‍ കുഞ്ഞു മുറിയിലോട്ട് പോയി ...
എല്ലാം ശുഭം ..
ആ വലിയ വീടിന്‍റെ ലൈറ്റുകള്‍ വീണ്ടും അണഞ്ഞു ....

പിറ്റേന്ന്  രാവിലെ .....
"ബിലാലെ....." ബാപ്പുട്ടിക്ക നീട്ടി വിളിച്ചു ....
ബിലാല് വിളി കേട്ടില്ല ...
ബാപ്പുട്ടിക്ക അവന്‍റെ മുറിയിലേക്ക് നടന്നു ....
അപ്പോഴാണ്‌ മൂത്ത പുത്രന്‍ മുന്നില്‍ പ്രത്യക്ഷപെട്ടത്‌ ....
"അവനെ വിളിക്കണ്ട ....ഞാനവനെ പറഞ്ഞു വിട്ടു ...ഇനി നിങ്ങള് എവിടിക്കാ പോണേന്നു എനിക്കൊന്നു കാണണം ....അടിച്ചവന്റെ തൊട പൊളിച്ചപ്പോ അവന്‍ എല്ലാം പറഞ്ഞു .....വയസ്സാന്‍ കാലത് ഓരോ ആഗ്രഹങള്.."

പിന്നീട് ബിലാലിനെ ബാപ്പുട്ടിക്ക കണ്ടിട്ടില്ല .......മക്കളും മരുമക്കളും പേര ക്കുട്ട്യോളും പോകുമ്പോള്‍ അയാള്‍ അവിടെ ....ആ ഉമ്മറത്ത്‌...ഒറ്റയ്ക്ക് ...<ശുഭം >

{ഞാന്‍ കേട്ടറിഞ്ഞ,എന്‍റെ നാട്ടിന്‍ പുറത്തെ ഒരു കഥ } 

                                                                                   

                                                                                     ലിജോ പാവറട്ടി 


 

 

Monday, 26 March 2012

കല്ല്‌


കിഡ്ണ്ണി സ്ടോണിനെ (മൂത്രത്തില്‍ കല്ല്‌ )പറ്റി കേട്ടിട്ടുണ്ടോ ??
അതിന്‍റെ വേദനയെ പറ്റി കേട്ടിട്ടുണ്ടോ ?
ആ  വേദനയുടെ മൂര്‍ധന്യാവസ്തയില്‍ ചെയ്തു കൂട്ടുന്ന ചെയ്തികളെ പറ്റി കേട്ടിട്ടുണ്ടോ ?
 ആര്‍ക്കും ഒന്നും പറയാന്‍ പറ്റില്ല ..
അതി കാഠിന്യ മായ ആ അവസ്ഥ ഭീകരമാണ് ......ആ വേദനയെ പറ്റി എനിക്ക് പറയാന്‍ വാക്കുകളില്ല.........

ആ  വേദനയുടെ ഒരു കഥ പറയാം ....

എല്ലാ വര്‍ഷവും വേളാംഗ്ഗണ്ണി യാത്ര സണ്ണി ചേട്ടന് പതിവുള്ളതായിരുന്നു...
അയാള്‍ ഒരിക്കലും അത് മുടക്കിയിട്ടില്ല ...
വലിയ നോമ്പ് വീടുന്നതിന്റെ അവസാന ആഴ്ച്ച അയാള്‍ വേളാംഗ്ഗണ്ണിഎസ്പ്രെസ്സില്‍ കേറും ...
ഇത്തവണ പക്ഷെ ഓര് പ്രത്യേഗത ഉണ്ട് ...
അയാള്‍ വിവാഹിതനായി ........
വിവാഹം കഴിഞ്ഞിട്ട്ഇതാദ്യമായാണ് അയാള്‍ വേളാംഗ്ഗണ്ണിക്ക് പോകുന്നത് ..
ഇത്തവണ ജീവിത സഖി "ഹരിത "യും കൂടെ ഉണ്ട് ....
രണ്ടും രണ്ടു ജാതികള്‍ ....
എങ്ങനെയാണ് ഹരിതയുംസണ്ണി ചേട്ടനും വിവാഹിതരായത് ??
അതിനു പിന്നില്‍ വലിയൊരു കഥ ഉണ്ട് ...
സണ്ണി ചേട്ടന്‍ ഒരു ഫാം ഉടമ ആണ്  ...'
ഫാം എന്ന് പറഞ്ഞാല്‍ പൂച്ചെടികളും ഫല വര്‍ഗ്ഗ ചെടികളും വില്‍ക്കുന്ന ഒരു അഗ്രികള്‍ച്ചര്‍ ഫാമിന്‍റെ ഉടമ .....

കഴിഞ്ഞ  വര്‍ഷം കോഴിക്കോട് ഫ്ലവര്‍ ഷോക്ക് പോകുന്ന വഴി ബസ്സില്‍ ഇരുന്നു അയാള്‍ക്ക്‌ ഒരു വേദന വന്നു ...
മൂത്രത്തിലെ കല്ലിന്‍റെ വേദന ...
പണ്ട് തൊട്ടേ സണ്ണി ചേട്ടനെ വേട്ട ആടിയിരുന്ന ഒരു രോഗം ആയിരുന്നു ഇതു ..
സഹിക്കാന്‍ ആകാത്ത വേദന വരുമ്പോള്‍ പരിസരം പോലും നോക്കാതെ അയാള്‍ നിലവിളിക്കും  .....
ഒരു ആന ചിന്നം വിളിക്കുന്നതിനേക്കാള്‍ ഉച്ചത്തില്‍ ......
കാരണം അത്രക്കും ഭീകരമാണ് കല്ലിന്‍റെ വേദന ........
ഇത്തവണ ബസ്സില്‍ ഇരുന്നാണ് വേദന വന്നത് ....
പിടിച്ചു നില്‍ക്കാവുന്നതിന്റെ പരമാവധി അയാള്‍ പിടിച്ചു നിന്നു ...
പക്ഷെ വേദന നിന്നില്ല .."എന്നെ ഒന്ന് ആശുപത്രീല് കൊണ്ട് പോടാ " അയാള്‍ നിലവിളിച്ചു....
ആ നിലവിളി കണ്ട ബസ്‌ യാത്രക്കാര്‍ ശല്യം സഹിക്ക വയ്യാതെ കുറ്റിപ്പുറത്തിനടുത്ത് വെച്ച് അയാളെ ഇറക്കി വിട്ടു ....
അയാള്‍  എവിടേക്ക് പോകും ??
അസഹനീയ മായ വേദന കടിച്ചു പിടിച്ചു രണ്ടും കല്‍പ്പിച്ചു കൊണ്ട് സണ്ണി ചേട്ടന്‍ അടുത്ത് കണ്ട വീട്ടിലെ കട്ടിലില്‍ കേറി ഒരൊറ്റ കിടപ്പ് കിടന്നു ...കട്ടിലില്‍ കിടന്നു വേദന കൊണ്ട് അയാള്‍ പുളഞ്ഞു .....
"അമ്മെ ...."
"എന്‍റെ മാതാവേ ..."
"നിക്ക് വയ്യേ ...."
"മാതാവേ ............"
ആ ശബ്ദം കേട്ടായിരുന്നു അവളുടെ വരവ് ...........
ആ വീട്ടില്‍ അവളും ഒരു വൃദ്ധനും  മാത്രേ ഉണ്ടായിരുന്നുള്ളൂ ....
ഈ കാഴ്ച കണ്ട അവള്‍ ആകെ പകച്ചു നിന്നു ...
എന്താണിത് കഥ ?
ആരാണ് ഇതു ?
"നോക്കി നില്‍ക്കാതെ എന്നെ എതെന്ഗ്ഗിലും ആശുപത്രീല് കൊണ്ട് പോടീ ......."
"കൊണ്ട് പോ ......."
 അവളൊന്നും നോക്കിയില്ല ...എന്താണ് അസുഖം എന്ന് പോലും ചോദിച്ചില ...
ഉള്ള ആരോഗ്യം വെച്ച് അയാളെ പൊക്കി ....
ഒരു ഓട്ടോ വിളിച്ചു അയാളെഅതില്‍ എടുത്തിട്ടു....
പോകുന്ന വഴിപൈസയുടെ ഒരു കെട്ടു അവളുടെ കയ്യില്‍ വെച്ച് കൊടുത്തു ...
"ഇതു നീ വെച്ചോ ...ആ നായിന്‍റെ മക്കള് ,ഡോക്ടര്‍മാര് ഓപ്പെറേഷെന്‍ വേണന്നു
പറയും ....സമ്മതിക്കരുത് ..."
വീണ്ടും നില വിളി തുടങി ......അവള്‍ അറിയാതെഅയാളുടെ വാ പൊത്തി "ഒന്ന് മിണ്ടാതിരിക്കു ..."

ഹോസ്പിറ്റല്‍ എത്തി ...സണ്ണി ചേട്ടന്‍ പറഞ്ഞത് പോലെ ഒപ്പെരെഷന്‍ വേണമെന്ന് ഡോക്ടര്‍ മാര്‍ ...പക്ഷെഅതില്ലാതെ എന്‍റെ സൂക്കേട് മാറ്റിയാല്‍ മതിയെന്ന് സണ്ണിചേട്ടന്‍ ......ഒടുവില്‍ വേദന ശമിക്കാന്‍ അവര്‍ അയാള്‍ക്ക്‌ ഒരു ഇന്ജ്ജെക്ഷന്‍
കൊടുത്തു ....വേദന നിന്നു..നിന്ന പാടെ അയാള്‍ അവിടെ നിന്നും ചാടി ....
കാരണം വേറെ ഒന്നും അല്ല അവര്‍ തങ്ങളെ ഒപെറേഷന്‍ ചെയ്യുമോ എന്നുള്ള ഭയം .....
അയാള്‍ അവളെ ആ ഹോസ്പിറ്റല്‍ മൊത്തം അവളെ തിരഞ്ഞു ....
ഈ മുപ്പത്തഞ്ഞ്ജു വയസ്സിനിടക്ക് ആ പെണ്ണ് കാണിച്ച ഒരു ദയ അയാളോട് ഇന്നെ വരെ ആരും കാണിച്ചിട്ടില്ല ......
അതുകൊണ്ട് തന്നെ അവളുടെ ആ മനസ്സിന്റെ ആരാധകനായി സണ്ണി ചേട്ടന്‍ 
ആ ആരാധനയാണ് "ഞാന്‍ നിന്നെ കെട്ടിക്കോട്ടേ "എന്ന് ചോദിക്കാന്‍ അയാള്‍ക്ക്‌ പിന്നീട് പ്രേരണയായത് ....
പതിനഞ്ചു വയസ്സിന്റെ വെത്യാസവും ജാതിയും മതവും ഗ്ലാമറും എല്ലാം കാറ്റില്‍ പറത്തി അവള്‍ അയാളെ അങ്ങ് കെട്ടി .....കാരണം അയാളെ അവള് ശരിക്കും മനസ്സിലാക്കിയിരുന്നു .......
അതെ  ...ആ പെണ്ണാണ് ഹരിത ......

അങ്ങനെ വേളാംഗ്ഗണ്ണി എക്സ്പ്രസ്സ്‌ യാത്ര തുടങി .....
ആദ്യമായി  ട്രെയിനില്‍ കേറുന്ന പേടി  കൊണ്ട് ഹരിത സണ്ണി ചേട്ടനെ കെട്ടി പിടിച്ചു ഇരുന്നു .....
വണ്ടി കോയിമ്പതൂരും ഈറോടും ഒക്കെ കഴിഞ്ഞു വെളുപ്പിനെ ആറു മണിക്ക് കരൂര്‍ സ്റേഷനില്‍ എത്തി ...പിന്നെ വണ്ടി ഓടിയിട്ടില്ല ...കാരണം വേറെ ഒന്നും അല്ല ...അന്ന് തമിള്‍ നാട്ടില്‍ ഹര്‍ത്താല്‍ ആയിരുന്നു ....ഒരു പറ്റം സാമൂഹ്യ വിരുദ്ധര്‍ ചേര്‍ന്ന് ട്രെയിന്‍ തടഞ്ഞു ....
വൈകീട്ട് ആറു മണിക്കേ ട്രെയിന്‍ വിടുകയുള്ളൂ ...
സമയം പോയിക്കൊണ്ടേ ഇരുന്നു ...
അതി കഠിനമായ വെയില്‍ .....
ട്രെയിനിനകം ചുട്ടു പഴുത്തു ....
അതാ വീണ്ടും കല്ലിന്‍റെ ഇളക്കം ....
വേദന തുടങി ......ആദ്യം അയാള്‍ കാര്യമാക്കിയില്ല ...ഹരിതയോട് പോലും പറഞ്ഞില്ല ......പക്ഷെ പിന്നീട് പറയേണ്ടി വന്നു.. കാരണം കല്ല്‌ ചതിച്ചു ......
വേദന കൂടി തുടങി .....
അയാള്‍ നിലവിളി തുടങി .....
ട്രെയിനികതുണ്ടായിരുന്നവര്‍ പുതിയൊരു കാഴ്ച കാണും പോലെ നോക്കി നിന്നു ..
എന്ത് ചെയ്യണം എന്ന് ഹരിതക്ക് ഒരു പിടിയും ഇല്ല ....
എങ്ങനെ അവള്‍ മിണ്ടാതെ കിടക്കാന്‍ പറയും ??
യാത്രക്കാര് പറഞ്ഞു "മോളെ എതെന്ഗ്ഗിലും ആശുപത്രീല് കൊണ്ട് പോകാന്‍ നോക്ക് ..."
പക്ഷെ ഈ സ്ഥലം ??എവിടെയാന്നു വെച്ചിട്ടാ ??
നിലവിളി കൂടിയപ്പോ അവള്‍ ഒന്നുംനോക്കിയില്ല പഴയ [പോലെ പൊക്കി എടുത്തു ...ആ ട്രയിനിനത്തെ ഒരു തെണ്ടി പോലും കൂടെ വന്നില്ല ...
പോകുന്ന വഴി "വീണ്ടും അതെ വാചകങ്ങള്‍ "എന്നെ കീറി മുറിക്കാന്‍ നീ സമ്മതിക്കരുത് ഹരിതെ..."
പക്ഷെ അവസ്ഥ അല്‍പ്പം മോശമായിരുന്നു .....ഹോസ്പിറ്റലില്‍ കൊണ്ട് പോകുന്ന വഴി ചോര പുറത്തു വന്നു .....വെളുത്ത മുണ്ടില്‍ നിറയെ ചോര നിറം പറന്നു ..
കല്ല്‌ മൂത്രത്തിലൂടെ പുറത്തോട്ടു വരുമോ ??അയാള്‍ ആഗ്രഹിച്ചു ....വേദന സഹിക്കാം എന്നല്ലാതെ വേറെ ഒന്നും ഉണ്ടായില്ല ..
ഹരിത  കൂടി തളര്‍ന്നിരുന്നെഗ്ഗില്‍ എന്താകുമായേനെ ??
നിനക്ക് എന്നെ കെട്ടണ്ടായിരുനു എന്ന് തോനുന്നുണ്ടോ ?/അയാള്‍ പോകും വഴി ചോദിച്ചു ....
നിലവിളി കേട്ടു അവള് അതെ വരെ അയാളുടെ വാ പോത്തിയിയിരുന്നില്ല ...
പക്ഷെ ഇതു കേട്ടപ്പോള്‍ അവള്‍ ............................

ഹോസ്പിറ്റലില്‍ ആദ്യം വേദന കുറയാനുള്ള ഇന്‍ജെക്ഷന്‍ കുത്തി കേറ്റി..
"നമുക്ക്‌ ഇതു ഓപ്പറേഷന്‍ ചെയ്തു കളയാം ഏട്ടാ ...എന്തിനാ ഇങ്ങനെ വേദന തിന്നുന്നെ ??"
ഹരിത ആവുന്നത്ര പറഞ്ഞു നോക്കി ...
 അവളു കൂടി അത് പറഞ്ഞപ്പോള്‍ അയാള്‍ക്ക് വിറ തുടങി ......
ആ  വിറക്ക് ഒരു കാരണം ഉണ്ട് ...ആ കഥ അപ്പോഴാണ്‌ അയാള്‍ ഹരിതയോട് പറയുന്നത് ..
പണ്ട് വയറു വേദന വന്നപ്പോള്‍ ഒപ്പെ റേഷന്‍ ചെയ്തപ്പോള്‍ ആയിരുന്നു സണ്ണി ചേട്ടന്‍റെ അപ്പന്റെ മരണം ....അത് ഡോക്ടര്‍ മാരുടെ കൈ പ്പിഴ കൊണ്ട് സംഭവിച്ചതെന്നാണ് അയാള്‍ ഇപ്പോഴും വിശ്വസിക്കുന്നത് ...ആ സംഭവത്തിന്‌ ശേഷം ഒപെരെഷന്‍ അയാള്‍ക്ക്‌ -പേടിയാണ്

അങ്ങനെ  വന്ന യാത്ര അവര്‍ മുടക്കിയില്ല ...
വേളാംഗ്ഗണ്ണിയില്‍ എത്തി റൂം എടുത്തു  ...
ഒന്ന് മൂത്രം ഒഴിക്കാന്‍ അയാള്‍ ബാത്ത് രൂമിലോട്ടു കേറി ...
"മാതാവേ ........."എന്നൊരു വിളി ആണ് .....
ഹരിത പേടിച്ചു അവിടേക്ക് ഓടി ചെന്ന് .....
അടിയില്‍ നിറയെ രക്തം ....
"എന്താ പറ്റ്യേ ഏട്ടാ ..."
"കൈ നീട്ടു ..."അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു ....
അവള്‍ക്കൊന്നും മനസിലായില്ല .....
"ഇന്ന നിന്‍റെ ശത്രു ......"
അവള് നോക്കിയപ്പോ ഒരു കുഞ്ഞു "കല്ല്‌" ......
"ക്ലോസറ്റില്‍  വീഴുന്നതിനു മുന്ന് ഞാന്‍ പിടിച്ചു...ഈ മോതലിനെ അങ്ങനെ അങ്ങ് കളയാന്‍ പറ്റൊടി...നിന്നെ ഇത്രേം നാള് കഷ്ട്ടപെടുതീതല്ലേ...?"
സന്തോഷം  കൊണ്ട് അവള്‍  അയാളെ കെട്ടിപ്പിടിച്ചു ....
എന്നിട്ട്  പറഞ്ഞു "ഇപ്പോ പറഞ്ഞ ഈ മൊതല് കാരണ എനിക്ക് ഇപ്പോ ഇങ്ങനെ ഇവിടെ ഏട്ടനെ കെട്ടിപ്പിടിച്ചു നില്‍ക്കാന്‍ പറ്റുന്നത് ..."
പിന്നെ ഒന്നും നോക്കിയില്ല ..അയാള്‍ അവളെയും കൂട്ടി  മാതാവിന്‍റെ തിരു സന്നിധിയിലേക്ക് ഓടി ...
അയാള്‍ക്കുറപ്പായിരുന്നു.."ഇതു മാതാവിന്‍റെ അത്ഭുതം ആണെന്ന് ...

തിരിച്ചു വന്ന ഓരോ പാവറട്ടി കാരനും ഈ വാര്‍ത്ത അറിഞ്ഞു അയാളോട് പറഞ്ഞു "ഡാ ഗെഡീ ലോട്ടറി ആണ്‍ല്ലോട അടിച്ചേ ...അതും ബംബര്‍ ലോട്ടറി   <ശുഭം >


                                                                                                                    
(ഇതു ഞാന്‍ ഏറ്റവും കൂടുതല്‍ അറിയുന്ന ഒരാളുടെ കഥയാണ് ......)

                                                                                   ലിജോ പാവറട്ടി



 









Saturday, 24 March 2012

പെണ്ണോരുംബെട്ടാല്‍ ????



പുതിയ യുവത്വത്തിന്‍റെ ചിന്തകളും പ്രവര്‍ത്തികളും വളരെ വിചിത്രമാണ്
പ്രത്യേഗിച്ച് പ്രണയത്തിന്റെ കാര്യത്തില്‍ ...കാരണം കണ്ണില്‍ മാത്രം പ്രണയിച്ചു നടന്നിരുന്ന ആ പൈഗ്ഗിളി പ്രണയങ്ങള്‍ ഇന്നു വംശനാശം നേരിടുന്ന ജന്തുക്കളെ പോലെ ആണ് ....

എന്‍റെ നാട്ടില്‍ഒരു കോളേജില്‍ നടന്ന ഒരു   ചെറിയ    സംഭവഭഹുലമായ കഥ പറയാം.....

വളരെ  ചുരുക്കം ചില സുഹൃത്തുക്കളെ എനിക്ക് നാട്ടില്‍ ഉള്ളു ...
അതില്‍ ഏറ്റവും അടുത്തരണ്ടു സുഹൃത്തുക്കളും പിന്നെ ഞാനും ആണ് ഇതിലെ കഥാപാത്രങ്ങള്‍...ഒരാളുടെ  പേര്  ഞാന്‍ വെളിപ്പെടുത്തുന്നില്ല ....
മറ്റയാള്‍ "രഞ്ജിത്ത്"..
എന്‍റെ മറ്റേ സുഹൃത്ത്‌ ഒരു പ്രേമ രോഗി ആണ് ...അവന്‍പത്തോ പന്ത്രണ്ടോപേരെ അവന്‍ഒരു രസത്തിനു വേണ്ടി പ്രണയിച്ചിട്ടുണ്ട്....
മൂന്നു മാസം മുന്ന് മഞ്ജു എന്ന് പറഞ്ഞ ഒരു പെണ്ണിനെ അവന്‍ ഉപേക്ഷിച്ചു ഏറ്റവും കൂടുതല്‍ അവന്‍ പ്രണയിച്ചു നടന്ന പെന്നുഅവല് മാത്രേ ഉള്ളു അവള്‍ക്കു സംശയ രോഗം ആണെന്ന് പറഞ്ഞു അവന്‍ അവളെ ഉപേക്ഷിച്ചു സത്യം പലതും അവള്‍ കണ്ടെത്തിയപ്പോള്‍ ഇവന്‍ മനപ്പൂര്‍വ്വം ഒഴിവാക്കി എന്നതാണ് സത്യം ...
ഇപ്പോള്‍ പുതിയ ഒന്നിനെ പ്രണയിച്ചു നടക്കുന്നുണ്ട് . ഇപ്പോഴത്തെ പ്രണയം കണ്ടാല്‍  ഒരാള് മരിച്ചാല്‍ മറ്റയാള്‍ ആത്മഹത്യ ചെയ്തേക്കും എന്ന മട്ടാണ് ...അത്രക്കും ആഴത്തിലുള്ള പ്രണയമാണ് ???
ആര്‍ക്കറിയാം ?നമ്മള്‍ ഇത ഇത്ര കണ്ടിരിക്കുന്നു .....
ഒരു ദിവസം ഞങ്ങള്‍ മൂന്ന് പേരും കൂടി സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ എന്‍റെ  സുഹൃത്തിന് ഒരു കാള്‍ വന്നു ...
 ഒരു പെണ്ണാണ് വിളിച്ചതെന്നു എനിക്കും രഞ്ജിത്തിനും മനസിലായി ..നേരിയതോതില്‍ ശബ്ദം പുറത്തു കേള്‍ക്കാമായിരുന്നു ...പെട്ടെന്നായിരുന്നു സുഹൃത്തിന്റെ ഭാവ മാറ്റം .....അവന്‍ വല്ലാതെ വിയര്‍ക്കുന്നു ......
എന്താണ്  വിളിച്ചവള്‍ പറഞ്ഞിടട്ടുണ്ടായിരിക്കുക ??
ഞങ്ങള്‍ ആ വാര്‍ത്ത കേള്‍ക്കാന്‍ ആകാംഷയോടെ ഇരുന്നു ..
അവന്‍ ഫോണ്‍ കട്ട്‌ ചെയ്തു ...
എന്താട ...?ആരാ ഫോണില്‍ ?ഞങ്ങള്‍ രണ്ടും ഒരിമിച്ചു ചോദിച്ചു ...
"വിളിച്ചത് മഞ്ജു ന്‍റെ ഫ്രെണ്ടാ ...." അവന്‍ പറഞ്ഞു
എന്താ  അവള് പറഞ്ഞെ ??
എടാ മഞ്ജു .......പ്രെഗ്നെന്‍റ്ആണത്രേ ...."അവന്‍ പറഞ്ഞു
എന്ത് ??
എന്താ പറഞ്ഞെ ??
ആ  എനിക്കറിഞ്ഞൂട ....ആ പിശാച് വിളിച്ചിട്ട് പറഞ്ഞതാ .....അവള് ഇതു എന്‍റെ തലയില്‍ കെട്ടി വെക്കാന്‍ നോക്കാ .....അവന്‍ പറഞ്ഞു
ഓഹോ  ..അപ്പൊ നീ അല്ലെ ?ഞങ്ങള്‍ ചോദിച്ചു .....
"ഞാനോ  ?...നിങ്ങള്ക്ക് എങ്ങനെ ഇതു പറയാന്‍ തോന്നി ......അവന്‍ കയര്‍ത്തു
"പിന്നെ നീ അല്ലാതെ ആരാ ??"ഞങ്ങള്‍ അങ്ങനെ ചോദിച്ചതില്‍ ഒരു കാരണമുണ്ട്...ഇവന്‍ എല്ലാ അനുഭവങ്ങളും എന്നോടും രഞ്ജിത്തിനോടും വന്നു പറയുമായിരുന്നു ...അതൊക്കെ ശരിയാനെന്ഗ്ഗില്‍ മഞ്ജു ഗര്‍ഭിണി ആയതില്‍ അതിശയം ഒന്നും ഇല്ല....
പക്ഷെ  അവന്‍ തീര്‍ത്തു പറഞ്ഞു .."ഞാനല്ല ...ഞാനല്ല ഞാനല്ല "
ഉടനെ തന്നെ എന്റെയും രഞ്ജിത്തിന്റെയും മൊബൈലില്‍ ഇടവിട്ട് രണ്ടു കാള്‍ ...
അവനെ വിളിച്ച അതെ പെണ്ണ് തന്നെ
അവള്‍ ഞങ്ങളുടെ സുഹൃത്തിനോട് പറഞ്ഞ കാര്യം തന്നെ ഞങ്ങളോടും പറഞ്ഞു ..
കൂട്ടത്തില്‍ ഒരു കാര്യം കൂടി "അവനെ നിങ്ങള്‍ "അവന്‍ സമ്മതിചില്ലെന്ഗ്ഗില്‍ അവള്‍ അവന്‍റെ വീട്ടില്‍ കേറി വരും എന്നും കൂടി പറഞ്ഞേക്കു .."
പണി  പാളി ....
ഞങ്ങള്‍ അവനെ ശരിക്കും ചോദ്യം ചെയ്തു .."സത്യം പറ ...എന്താ സംഭവിച്ചേ ..നിനക്ക് ചതി പറ്റിയില്ലേ ...??ഞങ്ങള്‍ ആവര്‍ത്തിച്ചു ചോദിച്ചു ...
പക്ഷെ അവന്‍ സമ്മതിച്ചില്ല ...
"അപ്പൊ നീയും അവളും അഴിഞ്ഞാടി നടന്ന കഥകള്‍ ഒക്കെ ഞങ്ങളോട് നീ പറഞ്ഞിട്ടുണ്ട് ...അത് നീ മറക്കണ്ട..."
ഒന്ന് തല കുനിച്ചു എന്‍റെ സുഹൃത്ത്‌ പറഞ്ഞു "അതില് പലതും ഞാന്‍ ചുമ്മാ അടിചിറക്കീത..."
ഞാനും രഞ്ജിത്തും മുഖത്തോട് മുഖം നോക്കി ...
പക്ഷെ എന്തൊക്കെ ആയാലും എന്തെന്ഗ്ഗിലും ഒക്കെ നടക്കാതെ ഒരു പെണ്ണ് ഇങ്ങനെ ഇത്ര ഉറപ്പില്‍ വിളിച്ചു പറയില്ല ...എന്ന് ഞങ്ങള്‍ ഉറപ്പിച്ചു ...മാത്രമല്ലഅവള്‍ വീട്ടിലോട്ട് കേറി വന്നാല്‍ എല്ലാം കുഴയും
ഇനി എന്ത് ചെയ്യും ??അവന്‍ ചോദിച്ചു .....
ആ ഞങ്ങള്‍ക്കറിയില്ല ......

അന്ന് രാത്രി എന്നെയും രണ്ജിത്തിനെയും മഞ്ജു വിളിച്ചു ...നാളെ അവനെയും കൂട്ടി .ശ്രീകൃഷ്ണന  കോളേജിന്റെ പുറകില്‍ വരാന്‍ പറഞ്ഞു ..ഞങ്ങള്‍ പറഞ്ഞാല്‍ അവന്‍ കേള്‍ക്കും എന്നും അവള്‍ പറഞ്ഞു ....(എന്റെയും രണ്ജിതിന്റെയും നമ്പര്‍ അവള്‍ക്കു മുന്നേ അറിയാമായിരുന്നു ...)
ഉടനെ തന്നെ ഞാന്‍ സുഹൃത്തിനെ വിളിച്ചു ...കാര്യം പറഞ്ഞു .....
അവന്‍ ജീവന്‍ പോയാല്‍ വരില്ല എന്ന് പറഞ്ഞു ...
അതില്‍ ഒരു കാര്യം ഉണ്ട് ...അവന്‍ ഇപ്പോള്‍ പ്രണയിച്ചു നടക്കുന്ന കുട്ടി പഠിക്കുന്നത് ആ കോളേജില്‍ ആണ് ....അവള്‍ ഇതു കണ്ടാല്‍ ??
അതുകൊണ്ട് വേറെ എതെന്ഗ്ഗിലും  സ്ഥലം പറയാന്‍ പറഞ്ഞു ...മഞ്ജു പഠിക്കുന്നത് വേറെ ഒരു കോളേജില്‍ ആയിരുന്നു ...
അങ്ങനെ ഞാന്‍ അവളോട്‌ വേറെ ഒരു സ്ഥലം പറയാന്‍ പറഞ്ഞു ...
അങ്ങനെ ഒരു സ്ഥലം പറഞ്ഞു ....
അവള്‍ പറഞ്ഞു "ഇന്ദിരാഗാന്ധി ടൌണ്‍ ഹാള്‍ "

പിറ്റേന്ന് ഞാനും അവനും രഞ്ജിത്തുംകൂടി ഓട്ടോയില്‍  അവള്‍ പറഞ്ഞ സ്ഥലത്തേക്ക് പോയി ....
ഓട്ടോയില്‍   ഇരുന്നു ഞാനും രഞ്ജിത്തും എരിയുന്ന തീയിലേക്ക് അല്‍പ്പം എണണ കോരി ഒഴിച്ചു  .."കുഞ്ഞിനു ഇടാനുള്ള പേര് വരെ ഞാനും രഞ്ജിത്തും ചര്‍ച്ച ചെയ്തു ......
സുഹൃത്തിന്‍റെ നെഞ്ച് മെഴുക് ഉരുകും പോലെ ഉരുകി ...
ഹൃദയമിടിപ്പ്‌ കൂടി അവന്‍ ചാകുമോ ഈശ്വര ??
എന്തായിരിക്കും  സംഭവിക്കാന്‍ പോകുന്നത് ??

ഒടുവില്‍ ഞങ്ങള്‍ അവിടെ എത്തി .......
അവിടെ ഒരു കാര്‍ കിടപ്പുണ്ട് ....അതില്‍ നിന്ന് ഒരു പെണ്‍കുട്ടി ഇറങി ....
ആരായിരിക്കും അത് ??
അവളുടെ പേരാണ് " ശ്രുതി "...
ആരാണ് ശ്രുതി എന്നറിയണ്ടേ ?
നമ്മുടെ പ്രേമരോഗിയുടെ പുതിയ ഗാമുഗി <കാമുകി >
ഞാനും രഞ്ജിത്തും കുറച്ചു മാറി നിന്ന് കൈ കൊട്ടി ചിരിച്ചു .....
മഞ്ജു ഒരുക്കിയ കെണിയില്‍ മദന കുമാരന്‍ <സുഹൃത്ത് >വീണു ..
അവിടെ മഞ്ജു ഒന്നും ഉണ്ടായിരുന്നില്ല ...
അവള്‍  മാത്രം .."ശ്രുതി"
മഞ്ജു  എല്ലാ കഥയും ശ്രുതിയോടു പറഞ്ഞിരുന്നു ..........
പിന്നെ ഞാന്‍ അവിടെ നടന്നത് പറയണ്ടല്ലോ
പാവം പ്രേമരോഗി .......ooooooooooooooooooooooooooo........
പോടാ  പുല്ലേ എന്നും പറഞ്ഞു ശ്രുതി അവന്‍റെ ജീവിതത്തില്‍ നിന്നും പോയി ...

എല്ലാം  കഴിഞ്ഞു മഞ്ജു അവസാനമായി അവനു വിളിച്ചു .."ഇനി മേലില്‍ നീ പ്രേമിക്കരുത് ....."അത് മാത്രം പറഞ്ഞു മഞ്ജു അവളുടെ കൂട്ടുകാരികള്‍ക്ക് ഫോണ്‍ കൊടുത്തു . കൂട്ടുകാരികള്‍ അവനെ വിളിച്ചു അവന്‍ പോലും കേള്‍ക്കാത്ത തെറികള്‍ കൊണ്ട്അവനെ അഭിസംബോധന ചെയ്തു ..........
ഇതു പോലോരൊരു ചിമിട്ടന്‍ പണി ഏതു പെണ്ണായിരിക്കും കൊടുക്കുക ??

ഇതാണ്  ഞാന്‍ ആദ്യം പറഞ്ഞ പുതിയ യുവത്വത്തിന്‍റെ പ്രവര്‍ത്തികള്‍ ...

 ഒരു ചോദ്യം മാത്രം ഭാക്കി നിന്നു "മഞ്ജു ശ്രുതിയുമായുള്ള പ്രണയം എങ്ങനെ അറിഞ്ഞു ......ആ ചോദ്യത്തിന് മാത്രം ഇന്നെ വരെ ഉത്തരം കിട്ടിയിട്ടില്ല ....<ശുഭം >

                   
                                                                                      ലിജോ പാവറട്ടി

 











 

Wednesday, 21 March 2012

സെയില്‍സ്‌ ഗേള്‍


നേരം സന്ധ്യ ആയി തുടങി ...
പുറത്ത്‌  മഴ ആര്‍ത്ത് പെയ്യുന്നു ....
ഞാനും എന്‍റെ സുഹൃത്തും ഒരു ചായ പോലും കുടിക്കാന്‍ കാശില്ലാതെ ഇരിക്കുവായിരുന്നു .......
"ഈശ്വരാ എന്തൊരു വിശപ്പ്‌ ...ഒരു കാലിച്ചായ എന്ഗ്ഗിലും കിട്ടിയായിരുന്നെഗ്ഗില്‍ ?? ദൈവം മനുഷ്യനെ സൃഷ്ട്ടിച്ചപ്പോ ഈ ആമാശയം ഇല്ലാതെ സൃഷ്ട്ടിച്ചാല്‍ മതിയായിരുന്നു .."
ഇങ്ങനെയുള്ള അവസരങ്ങളില്‍ ഇങ്ങനെയൊക്കെ പറഞ്ഞു പോകും ...കാരണം വിശപ്പിനെക്കാള്‍ വലിയ ദുരിതം മനുഷ്യനില്ല എന്ന് ഞങ്ങള്‍ മുന്നേ മനസ്സിലാക്കിയതാണ് ...
ഇങ്ങനെ  ഇരിക്കുംബ്ബോഴാണ്  വാതിലില്‍ ഒരു മുട്ട് കേള്‍ക്കുന്നത് ...
ആരാണ് ഈ പെരു മഴയത്ത് ??മറ്റു കൂട്ടുകാര്‍ എല്ലാം വീട്ടില്‍ പോയിരുന്നു ...
"ആരാണെന്ഗ്ഗിലും പോയി തുറക്കട ..."ഞാന്‍ പറഞ്ഞു ....
അവന്‍  വാതില്‍ തുറക്കാന്‍ പോയി ......
പാതി  കീറിയ പഴയഒരു പഴയ ജീന്‍സാണ് അവന്‍ ഇട്ടിരുന്നത് ...ഒരു ഇന്നര്‍ ബനിയന്‍ പോലും അന്നേരം ധരിച്ചിരുന്നില്ല ....
പോയ പാടെ അവന്‍ ഓടിമുറിയില്‍ വന്നു
"അളിയാ എന്‍റെ മാനം പോയി ...എന്‍റെ എല്ലാം അവള്‍ കണ്ടു അളിയാ ........"
എനിക്കൊന്നും മനസ്സിലായില്ല ...."എന്താടാ...ആരാ പുറത്ത്‌ ?"
"ഏതോ  ഒരു നായിന്‍റെ മോള്....പക്ഷെ ഒടുക്കത്ത ചരക്കാ ...."
"എന്ത്...പെണ്ണോ ...അതും ഈ മഴയതോ ??ഞാന്‍ ചോദിച്ചു
ഞങ്ങള്‍ രണ്ടു പേരും ഷര്‍ട്ട് എടുത്തിട്ട് ചെറിയ പുഞ്ചിരിയോടെ പുറത്തോട്ടു ചെന്നു...
അവന്‍ പറഞ്ഞത്‌ തെറ്റിയില്ല .....മുടിഞ്ഞ ചരക്ക്‌ തന്നെ ...
രാവിലെ തൊട്ട ചന്ദന  കുറി മഴ വെള്ളം വീണു നെറ്റിയില്‍ ആകെ പരന്നിരിക്കുന്നു ..അവള്‍ അത് കയ്യിലുള്ള തൂവാല കൊണ്ട് ഒപ്പിയെടുക്കുക യായിരുന്നു ....അപ്പോഴാണ്‌ ഞങ്ങള്‍ ചെല്ലുന്നത് ..
"മഴ  നനഞ്ഞപ്പോള്‍ കേറി  നിന്നതായിരിക്കും അല്ലെ ??"ഞാന്‍ ചോദിച്ചു ....
"അതെ  സര്‍"അവള്‍ പറഞ്ഞു ...
"അയ്യോ സര്‍ എന്നൊന്നും വിളിക്കണ്ട .....ഞങ്ങള്‍ ഇവിടെ മീഡിയ വില്ലേജില്‍ (ഒരു സംഭവം കോളേജ്‌ )പഠിക്കുന്നവരാ .....
 "അതെയോ ...പിന്നെ സര്‍ എന്ന് വിളിച്ചത് ഞങ്ങളുടെ ഡ്യൂട്ടി യുടെ ഭാഗമാണ് ...ഞാനൊരു സെയില്‍ ഗേള്‍ ആണ് .....ഞാന്‍ ഞങ്ങളുടെ കമ്പനിയുടെ  കുറച്ചു
 പ്രോഡക്റ്റ്സു നിങ്ങളെ പരിചയപ്പെടുത്താം "
ഞാന്‍  എന്‍റെ സുഹൃത്തിനെ ഒന്ന് നോക്കി ....
എന്‍റെ സുഹൃത്ത്‌ അവളുടെ ചന്തം കണ്ടു വാപൊളിച്ചുനില്‍ക്കുവായിരുന്നു ...
"അളിയാ ഇതു കേസ് വേറെയാണ് ...മെല്ലെ വലിയാം ...."ഞാന്‍ സുഹ്രിത്തിന്റെ ചെവിയില്‍ പറഞ്ഞു ...
"വലിയാനോ..അതും ഇത്ര നല്ല ഒരു പെണ്ണ് ആദ്യമായിട്ട് വീട്ടില്‍ വന്നിട്ടോ ...നമുക്ക് കുറച്ചു നേരം ഒന്ന് സുഖിക്കാട ..." സുഹൃത്ത്‌ പറഞ്ഞു
പിന്നെ  ...ഇവള് കാണിക്കുന്ന സാധനം വേടിക്കാന്‍ നിന്‍റെ കയ്യില് പൈസ അടക്കി ഇരിക്കുന്നുണ്ട്ടല്ലോ ??
"ഹ .....അതിനാരു സാധനം വേടിക്കുന്നു.......അവള് കാണിക്കട്ടെ ....നമുക്ക്‌ ഒന്ന് കാണാമല്ലോ ?"

അങ്ങനെ  അവള് കാണിച്ചു തുടങി ....
ആദ്യം കാണിച്ചത്‌ ചായ പ്പൊടി ആയിരുന്നു ...
"സര്‍...ഇതൊരു പ്രത്യേഗ തരം ടീ പൌഡര്‍  ആണ്...മറ്റു ചായ പോടികളെ ക്കാള്‍ കുറവ്‌ ഉപയോഗിച്ചാല്‍ മതി .."
"ഓഹോ ..കൊള്ളാലോ ..."എന്‍റെ സുഹൃത്ത്‌ അവളുടെ കയ്യില്‍ നിന്ന് അത് മേടിച്ചു .അവള്‍രണ്ടാമത്തെ ഐറ്റം കാണിച്ചു ....
അതൊരു കമ്പിളി പുതപ്പ് ആയിരുന്നു ആയിരുന്നു ..
"സര്‍ ഈ മഴക്കാലത്ത്‌ കമ്പിളി പുതപ്പില്‍ കിടന്നുറങ്ങുന്നതിനെ പറ്റി ഒന്ന് ചിന്ധിച്ചു നോക്കു  ....."
"ദൈവമേ ...എവളിന്നു എന്തെന്ഗ്ഗിലുമൊക്കെ മേടിപ്പിക്കും ....മഴയത് അസമയത് ഒരു പെണ്ണ് കേറി വന്നു ഇങ്ങനെയൊക്കെ ചിന്ധിക്കാന്‍ പറഞ്ഞാല്‍ ....എന്തായിരിക്കും അവസ്ഥ ?"
കല്യാണം  കഴിഞ്ഞിട്ടാണെ മേടിക്കാമായിരുന്നു "എന്‍റെ സുഹൃത്ത്‌ ഒരു തമാശ പോലെ പറഞ്ഞു ...
അവള്‍ക്കു എന്ത് മനസിലായിട്ടാണെന്നറിയില്ല...അവളും ചെറുതായൊന്നു ചിരിച്ചു 
 സര്‍ ഈ പുതപ്പിന് വെറും നാന്നൂടറ്റി തൊണ്ണൂറ്റൊമ്പത് രൂപ മാത്രേ ഉള്ളു ...അവള്‍ പറഞ്ഞു
"ആഹ .......വളരെ വിലക്കുറവാലോ ? എന്റെ സുഹൃത്തിന്റെ മറുപടി ...
അവന്‍  എന്റെ ചെവിയില്‍ പറഞ്ഞു   "അളിയ ...പൈസ ഇല്ലെന്നു പറഞ്ഞു നാറ്റിക്കരുത് ..പ്ലീസ്‌ ....."
ഞാന്‍ തലചെറുതായൊന്നു ആട്ടി കൊടുത്തു ...
"ഈശ്വര ....ഇവനിതെന്ത്‌ ഭാവിച്ചിട്ടാ കര്‍ത്താവേ ..."
"സര്‍ ...ഒരു പുതപ്പ് എടുക്കട്ടെ "
"പറയാം  ...നിക്ക്...ഇനി വല്ലതും കാണിക്കാന്‍ ഉണ്ടോ ?"
അടുത്തതായി  അവള്‍ എടുത്തത് ആവി കൊള്ളുന്ന ഒരു ഉപകരണം ആണ് <അതിന്‍റെ പേര് ഞാന്‍ മറന്നു പോയി >
"സര്‍ ഈ മഴക്കാലത്ത്‌  പനിയെങ്ങാനും വന്നാല്‍ ഇതില്‍ അല്‍പ്പം വിക്ക്സ്‌ ഇട്ട് ആവി പിടിച്ചു വിയര്‍ത്തു കഴിഞ്ഞാല്‍ എല്ലാ പനിയും പോയി കിട്ടും "
"ഈ നിലക്ക് പോയാല്‍ നീ കുറെ വിയര്‍ക്കും ..".ഞാന്‍ സുഹൃത്തിന്‍റെ ചെവിയില്‍ പറഞ്ഞു ...
"ഇതൊന്നു  എടുത്താലോ ചേട്ടാ ..."സര്‍ എന്നുള്ള വിളി നിര്‍ത്തി ...ഏട്ടാ എന്ന് വിളിച്ചു തുടങി..അതെന്റെ കൂട്ടുകാരന് അല്‍പ്പം സുഖിച്ചുട്ടോ .......
മേടിക്കു  ഏട്ടാ  ........
എന്താ ഏട്ടാ ഇതു ...
ഇന്നു മൊത്തം മഴയായ കാരണം ഒന്നും വിറ്റില്ല...
പ്ലീസ്‌ ഏട്ടാ .........

അളിയാ പണി പാളി ....
ഇവള് എന്നെക്കൊണ്ട് മേടിപ്പിക്കും .....
എന്‍റെ സുഹൃത്ത്‌ എന്നെ മെല്ലെ അകത്തേക്ക് വിളിച്ചു ...
"എടാ...എന്തെലോന്നു മേടിച്ചില്ലേ ...നാണക്കേടല്ലേ ?പാവം ...ഈ മഴയത്ത് കിടന്നു കഷ്ട്ടപ്പെടുന്നതല്ലേ ??
നിനക്ക്  മുഴു വട്ടാ കോപ്പേ ....അവള് ഒന്ന് ഒലിപ്പിച്ചപ്പോ നീ അതില് വീണു ല്ലേ ...അല്ല ഇതൊക്കെ മേടിക്കാന്‍ പൈസ എവിടുന്നാ ....??"
"നമുക്ക്‌  കറണ്ട് ബില്‍ അടക്കാന്‍ വെച്ച പൈസ മുക്കിയാലോ ??എടാ നാളെ എന്‍റെ വീട്ടില്‍ നിന്ന് പൈസ ഇടും ...അപ്പൊ അടക്കാം...."
നിനക്ക് വട്ടാ ........
അളിയ പ്ലീസ്‌ ...എനിക്കാ കൊച്ചിനെ ഒരുപാടിഷ്ട്ടപെട്ടു ......"
ഓഹോ ....അപ്പൊ ഇനി പറഞ്ഞിട്ട് കാര്യല്ല്യ....എന്ത് വേണന്നു വെച്ചാല്‍ ആയിക്കൊളൂ......പക്ഷെ നാളെ പൈസ കിട്ടണം ....

അവന്‍ പൈസ എടുത്ത് .....അഞ്ഞൂറ് രൂപക്ക്‌ എന്തൊക്കെയോ മേടിച്ചു ......
എന്നിട്ട് ഒരു ആയിരത്തിന്റെ  നോട്ടു അവള്‍ക്കു കൊടുത്തു ....
"അയ്യോ ...ചെയ്ന്ജ്‌ ഇല്ലല്ലോ ഏട്ടാ ......."
വീണ്ടും പണി ....
"ഏട്ടാ ...ഒരു കാര്യം ചെയ്യു...ഞങ്ങള്‍ ഇവിടെ അടുത്താണ് താമസിക്കുന്നത് ...നാളെ കോളേജില്‍ പോകുമ്പോ ....അവിടെ വന്നാല്‍ ഭാക്കി പൈസ തരാം ...."
മനസ്സില്‍  വീണ്ടും ലഡ്ഡു പൊട്ടി .....
ഒരു വെടിക്ക്‌ രണ്ടു പക്ഷി ...........
അവന്‍  ഓക്കേ അടിച്ചു .......

ഒരു നനുത്ത ഒരു പുഞ്ചിരി സമ്മാനിച്ചു അവള്‍ തിരിഞ്ഞു നടന്നു .......

പിറ്റേന്ന് ഞാനും എന്‍റെ സുഹൃത്തും അവളുടെ വീട് തപ്പി പോയി ....
വീട് കണ്ടു പിടിച്ചു ..... കാളിംഗ് ബെല്‍ അടിച്ചു ...
എന്‍റെ ഫ്രെണ്ട് അവളെ കാണാന്‍ കൊതി പൂണ്ടു നില്‍ക്കുവായിരുന്നു
ഉടനെ തന്നെ വാതില്‍ തുറന്നു ഒരു പെണ്‍ പട പുറത്തു വന്നു ...
അതില്‍ അവളെ ഞങ്ങള്‍ തിരഞ്ഞു ...
കാണുന്നില്ല .....
എന്ത് വേണം ? ചോദ്യം വന്നു
ഒരഞ്ഞൂറു രൂപ ഭാക്കി കിട്ടാന്‍ ഉണ്ടായിരുന്നു ....ഞാന്‍ പറഞ്ഞു ...
ഉടനെ അവള്‍ അവിടെ വന്നു ....
കണ്ടു കഴിഞ്ഞാല്‍ കുളിച്ചു  ഇപ്പോ ഇറങിയതെ ഉള്ളു ഇന്നു തോന്നും ...
അഴിഞ്ഞു കിടക്കുന്ന മുടിയില്‍ നിന്ന് വെള്ളം ഊര്‍ന്നു വീഴുന്നു ...
മനസ്സില്‍ വീണ്ടും എന്തൊക്കെയോ പൊട്ടി .........
ഞാന്‍ അവളോട്‌ പറഞ്ഞു .."അഞ്ഞൂറ് രൂപ.....
ഏതു അഞ്ഞൂറ് ??അവള്‍ ചോദിച്ചു
ഇന്നലെ വീട്ടില്‍ വന്നില്ലേ ??അപ്പൊ താരാന്‍ ഭാക്കിയുള്ള അഞ്ഞൂറ് ...ഞാന്‍ പറഞ്ഞു ....
ഞാനൊരു അഞ്ഞൂറും നിങ്ങള്ക്ക് തരാന്‍ ഇല്ല....ആളു മാറി എന്ന് തോനുന്നു ...
എടി പെരും കള്ളി ....ഞാന്‍ അലറി ..
ഈ സമയം കാട്ടു പോത്ത് പോലത്തെ ഒരു പെണ്ണ് പറഞ്ഞു ..
"പെണ്ണുങ്ങള്‍ മാത്രം താമസിക്കുന്നസ്ഥലം ആണ് ഇതു...മക്കള് പോകാന്‍ നോക്കു ..."

ഇതുപോലൊരു ട്വിസ്റ്റ്‌ ഞാന്‍ പ്രതീക്ഷിച്ചില്ല ......
ആ പ ........................................മോള് ഇങ്ങനെ കാണിക്കും എന്ന് ഞാന്‍ സ്വപ്ന്നതില്‍ പോലും വിജാരിച്ചില്ല ....വല്ലാത്ത ചതി ആയി പോയി ...
അവിടെ  നിന്നാല്‍ അടി ഉറപ്പാണ് എന്ന് മനസിലായത് കൊണ്ട് ഞങ്ങള്‍ മെല്ലെ വലിഞ്ഞു ........
എന്‍റെ സുഹൃത്ത് ഒന്നും മിണ്ടിയില്ല....കാരണം അവന്‍ മിണ്ടിയിട്ടു കാര്യം ഒന്നും ഇല്ലാന്‍ എന്ന് അവനു തന്നെ അറിയാമായിരുന്നു ...നേരെ പോയി എ ടി എമ്മില്‍ നിന്ന് എനിക്ക് ആയിരം രൂപ എടുത്തു തന്നു ......
എന്നിട്ട്  പറഞ്ഞു
"അളിയാ നമ്മുടെ വീടിനു മുന്നില്‍ സെയില്‍സ്‌ ഗേള്‍സിനു പ്രവേശനം ഇല്ല എന്നുള്ള ഒരു ബോര്‍ഡ്‌ തൂക്കിയാലോ ? "  <ശുഭം >

                                                                                   ലിജോ പാവറട്ടി


അവളുടെ കയ്യില്‍ നിന്ന് അന്ന് മേടിച്ച ചായപ്പൊടി ഇന്നും ഞങ്ങളുടെ വീട്ടിലെ അടുക്കളയില്‍ ഇരിക്കുന്നുണ്ട് .........................

 






Monday, 19 March 2012

ഇംഗ്ലീഷ് പണ്ഡിതന്‍

                                                              


കേരളത്തിലെ പ്രസിദ്ധമായ ഒരു കോളേജില്‍ നടന്ന സംഭവം ആണിത് ....

ഒരു ദിവസം ഞാന്‍ കുരുത്തക്കെട് കാണിച്ചതിന്റെ പേരില്‍ അപ്പോളജി യുമായി  പ്രിന്‍സിപ്പാളിന്റെ അടുത്ത് ചെന്നു.......പ്രിന്‍സിപ്പാളിന്റെ ഇംഗ്ലീഷ് പറച്ചിലിനെ പറ്റി സീനിയര്‍സ് പറഞ്ഞത്‌അപ്പോള്‍ ഓര്‍മ്മ വന്നു ..."പറയുന്നത് എല്ലാം നമ്മുടെ ഒരു കോമണ്‍ സെന്‍സ് കൊണ്ട് മനസ്സിലാക്കണം ....."
രണ്ടും കല്‍പ്പിച്ചു ഞാന്‍ അകത്തു കേറി ...

ഞാന്‍ : മേ ഐ കമിംഗ് സര്‍ .....
പ്രി       : യെസ് കമിംഗ് ....
ഞാന്‍ : സര്‍ അപ്പോളോജി ...
പ്രി      :ഓള്‍ ഈസ്‌  വ്രയ്റ്റ് ?<എല്ലാം എഴുതിയോ എന്നാണ്ഉദ്ധേശിച്ചത്>
ഞാന്‍ :യെസ്
പ്രി      :ഓക്കേ .......

ഞാന്‍  അത് കൊടുത്ത് തിരിഞ്ഞു നടന്നു ...
ഉടനെ ഒരു വിളി ....

പ്രി   :  സ്റ്റോപ്പ്‌ .....ഷാരോണ്‍ യുവര്‍ ക്ലാസ്സ്‌ ??< ഷാരോണ്‍ എന്ന വിദ്യാര്‍ഥി എന്‍റെ ക്ലാസ്സില്‍ ആണോ എന്നാണു ഉദ്ധേശിച്ചത് >

ഞാന്‍ :യെസ്
പ്രി     :ഷാരോണ്‍  ഈസ്‌ ഹി ഓര്‍ ഷീ <ആണാണോ പെണ്ണാണോ എന്നാണ് ഉദ്ധേശിച്ചത് >
ഞാന്‍ : ഹി ഈസ്‌ ഹി.....ഹി ..ഹി ഹി .."ഞാന്‍ ചിരിച്ചു "
അപ്പോള്‍  പ്രിന്‍സിപ്പാള്‍ : ഓ...യെസ് ..ഹി ഈസ്‌ ഹി .യു ഗോ ..ആന്‍ഡ്‌ ടെല്‍ ഹിം..ഐ കാള്‍ ഹിം ..
ഞാന്‍ :ഓക്കേ ....

ഞാന്‍ പുറത്തു കടന്നു ചിന്ധിച്ചു ... ഇത് ഏതു നാട്ടിലെ ഇംഗ്ലീഷ് ...??ഇനി സര്‍ അദ്ധേഹത്തിനു പറയാന്‍ വേണ്ടി മാത്രം ഉണ്ടാക്കിയതാണോ ??
എന്തായാലും ഇതു മനസിലാക്കനമെന്ഗ്ഗില്‍ മമ്മൂക്ക പറഞ്ഞത്‌ പോലെ ..
"സെന്‍സ്‌ വേണം
സെന്സിബിളിടി  വേണം
സെന്‍സിറ്റീവിറ്റി വേണം "...........

പിന്നെ  ഒരിക്കലും ഞാനൊരു കുറ്റം അവിടെ ചെയ്തിട്ടില്ല ...കാരണം എനിക്ക് വയ്യ ആ ഇംഗ്ലീഷ് കേള്‍ക്കാന്‍ ..<<ശുഭം >>


                                                                                 ലിജോ പാവറട്ടി 

Sunday, 18 March 2012

ഒളിച്ചോടി പെണ്ണുങ്ങളുടെ നാട്



      ആ നാടിന്‍റെ പേര് ഞാന്‍ വെളിപ്പെടുത്തുന്നില്ല ...പറഞ്ഞാല്‍  എനിക്ക് ഇരുട്ടടി ഉറപ്പാ .അത്രയ്ക്ക് ഭീകരമാര്‍ ആണ് അവിടുത്തെ ലോക്കല്‍ നിവാസികള്‍ .പാലക്കാട്‌ ജില്ലയും തൃശ്ശൂര്‍ ജില്ലയും കൂട്ടി മുട്ടുന്ന ഒരു പ്രദേശമാണെന്നു മാത്രം പറയാനേ എനിക്ക് നിവര്‍ത്തി ഉള്ളു ......
നാട്ടില്‍ എനിക്കൊരു സുഹൃത്ത്‌ ഉണ്ട് ..
ഒരു ദിവസം രാത്രി അവന്‍ എന്നെ വിളിച്ചു പറഞ്ഞു ..."എടാ നാളെ നമുക്ക്‌ ഒരു സ്ഥലം വരെ പോണം ...രാവിലെ ഞാന്‍ വരാം ...സ്ഥലം അല്‍പ്പം അകലെ ആണ്..അതുകൊണ്ട് ബസ്സില്‍ പോകാം ......"
എനിക്ക്  പ്രത്യേഗിച്ച് പരുപാടികള്‍ ഒന്നും തന്നെ ഇല്ലാത്തത് കൊണ്ട് ഞാന്‍ വരാം എന്ന് സമ്മതിച്ചു ......

പിറ്റേന് രാവിലെ പറഞ്ഞത്‌ പോലെ അവന്‍ വന്നു ....അന്ന് അവന്‍ ഇട്ടിരുന്ന ജീന്‍സ്സുംഷര്‍ട്ടും ഇതിനു മുന്ന് ഞാന്‍ അവന്‍ ഇട്ട് കണ്ടിട്ടുണ്ടായിരുന്നില്ല ....
അതെക്കുറിച്ച് ഞാനൊന്നും ചോദിച്ചില്ല ......ഞങ്ങള്‍ യാത്ര തുടങി ...

തൃശ്ശൂര്‍  ചെന്ന് വടക്കേ ബസ്‌ സ്റ്റാന്‍ഡില്‍ നിന്ന് ഞങ്ങള്‍ മറ്റൊരു ബസ്സില്‍ കേറി ..അവന്‍ ആ സ്ഥലത്തേക്ക് ടിക്കെറ്റ് എടുത്തു ...ആ സ്ഥലപ്പേര് ഞാന്‍ കേട്ടിട്ടുണ്ട് എന്നല്ലാതെ, ആദ്യമായാണ് പോകാന്‍ പോവുന്നത് ...."എന്തിനാണ് നമ്മള്‍ പോകുന്നത്?" എന്ന് കുറെ വട്ടം ഞാന്‍ അവനോടു ചോദിച്ചു ...അപ്പോഴൊന്നും അവന്‍ മറുപടി പറഞ്ഞില്ല ...
അവസാനം മടുത്തു ഞാന്‍ ചോദിക്കല് നിര്‍ത്തി ....
.ബസ്സ്ഞാന്‍ കാണാത്ത തൃശ്ശൂര്‍ജില്ലയുടെ സുന്ദരി ഗ്രാമങളിലൂടെ സഞ്ചരിച്ചുക്കൊണ്ടിരുന്നു...
തനി നാട്ടിന്‍ പുറം ....
ഇപ്പോഴും വികസനം ഒട്ടും നടക്കാത്ത നാടുകള്‍ .....
പഴയ  ചില മലയാള സിനിമകളില്‍ ഈ സ്ഥലഗള്‍ കണ്ടതായി ഓര്‍ക്കുന്നു ....
എന്‍റെ സുഹൃത്ത്‌ അന്നേരം ഫോണില്‍ മെസേജ് അയച്ചു ക്ഷീണിക്കുക യായിരുന്നു ...ആര്‍ക്കാണ് ഇവന്‍ മെസേജ് അയക്കുന്നത് .....?ഞാന്‍ ചോദിച്ചില്ല ....
ബസ്സ്‌  ഞങ്ങള്‍ ടിക്കറ്റ്‌ എടുത്ത സ്ഥലത്ത് എത്തി .....
നല്ല ചൂട് കാലമായിരുന്നതിനാല്‍ ഞാനും എന്‍റെ സുഹൃത്തുംവിയര്‍ത്തു കുളിച്ചു ..
 ആരെയാണ് കാണാന്‍ വന്നത് എന്ന് പറയാതെ ഒരടി മുന്നോട്ടു വെക്കില്ലെന്നു ഞാന്‍ പറഞ്ഞു ..
"കാണാന്‍  പോകുന്നത് ഒരു പെണ്ക്കുട്ടിയെ ആണ്.. " അത്ര മാത്രം അവന്‍ പറഞ്ഞു .
പെണ്ണോ  ???
അതെത് പെണ്ണ് ??
അതും ഞാന്‍ അറിയാത്ത പെണ്ണ് ?
ഈ കുഗ്രാമാത്തിലോ?
പക്ഷെ ഞാന്‍ അവനെ അങ്ങനെവിട്ടില്ല ...
എന്താണ് കഥ എന്നറിയാതെ ഞാന്‍ വരില്ല എന്ന് നിര്‍ബ്ബന്ധം പിടിച്ചു ...ഇനി പറഞ്ഞില്ലെന്ഗ്ഗില്‍ അടുത്ത ബസ്സില്‍ കേറി വീട്ടി ഞാന്‍ വീട്ടില്‍ പോകും എന്ന് പറഞ്ഞപ്പോ ....
പല പുതിയ കഥകളും കഥാപാത്രങ്ങളും അവന്‍റെ നാവില്‍ നിന്നും പുറത്തു ചാടി ...
കാണാന്‍ വന്ന പെണ്ണിനെ  ഈ മഹാന്‍ ഫോണിലൂടെ പരിച യപെട്ടതാണ്...
വിളിച്ചു  വിളിച്ചു കൊതി അടഗിയപ്പോ എന്റെ സുഹൃത്തിന് അവളെ കാണാന്‍ ഒരു മോഹം ......
പക്ഷെ ഈ കുഗ്രാമത്തിലും ഇതു പോലുള്ള പെണ്ണുങ്ങള്‍ ഉണ്ടോ എന്ന് ഞാന്‍ സംശയിച്ചു ....
പക്ഷെ കഥ മാറിയില്ലേ ??
ഈ നാട്ടിലെ ഒരു പെണ്ണിനെ അല്ല എന്‍റെ സുഹൃത്ത്‌ വിളിക്കുന്നത് ...മൂന്നു എണ്ണത്തെയാണ് ...
പക്ഷെ അതില്‍ രണ്ടെണ്ണം പോക്ക് കേസുകളാണ് ...പക്ഷെ മൂന്നാമാതവള്‍ നല്ല പെണ്‍കുട്ടി ആണെന്നാണ് എന്‍റെ സുഹൃത്ത്‌ പറയുന്നത് ....അവളെ കാണാനുള്ള വരവായിരുന്നു ഇതു ....
പിന്നെ വേറെ ഒരു ട്വിസ്റ്റ്‌ ...
ഈ മൂന്നു പെണ്‍കുട്ടികളും സുഹ്രിതുക്കാലാണ്...
ഒരേ സ്കൂളില്‍ പഠിക്കുന്നു ....
"സ്കൂളിലോ ??"
"അപ്പൊ ചെറിയ കുട്ടികളാണോ??"
ഞാന്‍ ചൊദിച്ചു?
"അതെ ...പത്താം ക്ലാസ്സില്‍ പഠിക്കുന്നു ....."
എന്‍റെ  മാതാവേ ...ഞാന്‍ നെഞ്ചത്ത് കൈ വെച്ചു....
ഇതെന്ത് നാട് ??
അവിടെ വെച്ച് ഒരു തര്‍ക്കത്തിന് ഞാന്‍ നിന്നില്ല ...വീട്ടില്‍ പോയി സുഹൃത്തിനെ പറഞ്ഞു മനസ്സിലാക്കാന്‍ തീരുമാനിച്ചു ...
എന്തായാലും എനിക്ക് അവന്‍ കാണാന്‍ വന്ന ഐറ്റത്തെ ഒന്ന് കാണാന്‍ മോഹം തോന്നി .....
അവന്‍ പറയുന്ന വഴിയിലൂടെ ഞാന്‍ നടന്നു ....
ഏതോ ഒരു അമ്പലത്തിനടുത്തുള്ള പാമ്പിന്‍ കാവിനടുത്‌ മീറ്റ്‌ ചെയ്യാം എന്നാണു അവള്‍ പറഞ്ഞിരുന്നത് ......കാരണം അവിടെ ആരും അങ്ങനെ പോകാറില്ല പോലും ...
"ഈശ്വര വല്ല മൂര്‍ക്കന്റെ കടി കൊണ്ട് ചാകുമോ ??"

ഞങ്ങള്‍  നടന്നു നടന്നു ഒരു വളവില്‍ വന്നെത്തി ...അവിടെ ഒരു കുഞ്ഞു  വെയ്റ്റിംഗ് ഷെഡ്‌ ഉണ്ട് ...അതിനടുത്തായി ഒരാള് നില്‍ക്കുന്നുണ്ട് ....കണ്ടാല്‍ മാന്യന്‍ ...എന്‍റെ സുഹൃത്ത്‌ ചെന്ന് അവള്‍ പറഞ്ഞ ആ അമ്പലം എവിടാന്ന് തിരക്കി .....
അയാള്‍ വഴി പറഞ്ഞു കൊടുത്തു ...എന്തോ അയാളുടെ മട്ടും ഭാവവും അത്ര ശരിയല്ല .....ഇനി എനിക്ക് തോനിയതാണോ??
ഞങ്ങള്‍ വീണ്ടും നടന്നു ...
രണ്ടു പേരുംപരസ്പ്പരം ഒന്നും മിണ്ടുന്നില്ല ...
ഞാന്‍ ഇടക്ക് വഴി പറഞ്ഞു തന്ന ആളെ ഒന്ന് തിരിഞ്ഞു നോക്കി ...
അപ്പോള്‍ അയാളുടെ അടുത്തു വേറെ ഒരാളും കൂടി ഉണ്ടായിരുന്നു ...
അയാള്‍ ബൈക്കില്‍ ആയിരുന്നു .....
അവര്‍ രണ്ടു പെരും ഞ്ഞങ്ങളെ തന്നെ നോക്കി നില്‍ക്കുന്നു ...
പെട്ടെന്ന് ബൈക്കില്‍ വന്ന ആള്‍ ഞങ്ങളുടെ മുന്നില്‍ കൊണ്ട് വന്നു ബൈക്ക്‌ നിര്‍ത്തി ...
"നിങ്ങള്‍ എവിടേക്ക പോകുന്നെ ??"അയാള്‍ ചോദിച്ചു ..
എന്‍റെ  സുഹൃത്ത്‌ ആ അമ്പലത്തിന്‍റെ പേര് പറഞ്ഞു ...
അവിടെ ആരെകാണണം ....?
ഒരു  സുഹൃത്തിനെ ....
ആ സുഹൃത്തിന് പേരില്ലേ ??
ഉണ്ട്  ...സിനോജ് ....
ഈ പറഞ്ഞ സിനോജ് എന്തു ചെയ്യുന്നു .....?അയാള്‍ വീണ്ടും ചോദിച്ചു ....
ഇതൊക്കെ എന്തിനാ നിങ്ങള്‍ അറിയുന്നത്??എന്‍റെ സുഹൃത്ത് കലിപ്പിച്ചു...
പണി  പാളി ....ഉടനെ ഞങ്ങള്‍ക്ക് വഴി പറഞ്ഞു തന്ന മാന്യന്‍  അവിടെ വന്നു ....
പിന്നെ അവര് രണ്ടു പേരും കൂടി ആയി ചോദ്യം ചെയ്യല്‍ ...
മക്കളെ സത്യം പറ ...നിങ്ങള്‍ ആരെ കാണാന്‍ വന്നതാ ...?
എന്നോട് ഒന്നും ചോദിചില്ല ....എല്ലാ സുഹൃത്തിനോട് ആയിരുന്നു ....
എന്ഗ്ഗില്‍ ഒരു കാര്യം ചെയ്യ് ...നീ പറഞ്ഞ ആ സിനോജിന്റെ നമ്പര്‍ ഒന്ന് തരുമോ ??
സുഹൃത്ത്‌ ഒരു നമ്പര്‍ കൊടുത്തു ......
അത് എന്‍റെ കളഞ്ഞു പോയ സിമ്മിന്റെ നമ്പര്‍ ആയിരുന്നു ..
അയാള്‍ അതില്‍ കുറെ നേരം വിളിച്ചു ...
കിട്ടുന്നില്ല ..ഹും ..എങ്ങനെ കിട്ടും ??ഞാന്‍ ചിരിച്ചു ....
എന്താട ചിരിക്കുന്നേ ?ബൈക്കില്‍ വന്നവന്‍ ചൂടായി ....
നിങ്ങള്‍ പറഞ്ഞത്‌ മൊത്തം കള്ളമാണ് .....മര്യാതക്കു സത്യം പറയണം .....?
ഈ  സമയം വഴി പറഞ്ഞു തന്ന മഹാന്‍ ഫോണ്‍ എടുത്തു വിളിച്ചു .....
അയാള്‍ ഫോണിലൂടെ സംസാരിച്ചത്‌ ഇങ്ങനെ ആയിരുന്നു .."ആ ...സാറെ ....രണ്ടു പിള്ളാരെ കിട്ടിയിട്ടുണ്ട് ...ചോദ്യം ചെയ്തപ്പോ മൊത്തം നുണയാണ് പറയുന്നത് ...."എന്ന് പറഞ്ഞു അയാള്‍ ഫോണ്‍ വെച്ചു
"അളിയാ പണി പാളി ..."
ഞാന്‍ കൂട്ടുകാരന്‍റെ ചെവിയില്‍ പറഞ്ഞു ...
ഞങ്ങള്‍  രണ്ടു പേരും ഉരുഗി ....
ആസമയം ഒരു സോഡാ കിട്ടിയിരുനെന്ന്ഗ്ഗില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോയി ....
രക്ഷപ്പെടാന്‍ എന്താണ് വഴി ...?
"പോലിസ്‌ നിര്‍ത്തിയിരിക്കുന്നവരാന് ഞങ്ങള്‍......ഈ നാട്ടില്‍ മോഷണം പെരുകി വരികയാണ് ...പെണ്ണുങ്ങള്ളെ യാണ് ഏറ്റവും കൂടുതല്‍ അടിച്ചോണ്ട് പോകുന്നത് ...ഇന്നലെയും പോയി ഒരു പെണ്ണ് ഒരുത്തന്റെ കൂടെ ...മക്കളെ ഈ നാട്ടിലെ പെണ്ണുങ്ങള്‍ ഒന്നും ശരിയല്ല ...ആരുടെയെന്ഗ്ഗിലും  കൂടെ ഒളിച്ചോടാന്‍ കാത്തിരിക്കുകയാണ് കൂ ................കള്‍...."അതുകൊണ്ട് പുതിയ ആരെയെന്ഗ്ഗിലും ഈ നാട്ടില്‍കണ്ടാല്‍ അപ്പൊ ഞങ്ങള് പോക്കും "
ഞാന്‍  വീണ്ടും മനസ്സില്‍ചോദിച്ചു ??"ഇതെന്ത് നാട് ?"
"അത്  കൊണ്ട് സത്യം പറ ആരാ നിങ്ങള്‍ ...ഇതപെണ്ണിനെ കാണാന വന്നെ ??"അവര്‍ വീണ്ടും ചോദിച്ചു ....
ഈശ്വരാ എന്ത് ചെയ്യും ......എന്ത്പറയും ??
കിട്ടി .........
എനിക്ക് കിട്ടി ............
പിന്നെ ഞാനാണ് സംസാരിച്ചത്‌ ...
ചേട്ടാ ...ഞാന്‍ സത്യം പറയാം ....ഞങ്ങള്‍ സിനിമാക്കാര്‍ ആണ് ...ഇവിടെ അടുത്ത ഒരു മന ഉണ്ടല്ലോ ??{ഞാന്‍ ബസ്സില്‍ ഇരിക്കുമ്പോള്‍ ഒരു മന പോലത്തെ വീട് കണ്ടിരുന്നു }...ആ മന ഷൂട്ട്‌ ചെയ്യാന്‍ കിട്ടുമോ എന്നറിയാന്‍ വേണ്ടി വന്നവര്‍ ആണ് ....."
ഒരൊറ്റ അടി ....വഴി പറഞ്ഞു തന്ന മാന്യന്റെ കൈ എന്‍റെ സുഹൃത്തിന്റെ കവിളില്‍ പതിഞ്ഞു ....
"എന്നാ നിനക്കിത് നേരത്തെ പറഞ്ഞൂ കൂടായിരുന്നോ ??"

എല്ലാം  ...ശുഭം ....ഒന്ന് കിട്ടിയാല്‍ എന്താ .........മാനം പോകാതെ തിരിച്ചു കിട്ടിയില്ലേ .....
അവര്‍  ആ മനയിലെക്കുള്ള വഴി പറഞ്ഞു തന്നു .......
ഞങ്ങള്‍ രണ്ടുപേരും ഓടി ....
അപ്പോള്‍ അതാ ഒരു ബസ്സ്‌ വരുന്നു  ....എവിടേക്കാണ് പോകുന്നത് എന്ന് പോലും നോക്കാതെ കേറി ...
"ചേട്ടാ രണ്ടു തൃശൂര്‍  ടിക്കെറ്റ് ....."
"മക്കളെ ഇതു പട്ടാമ്പി വണ്ടിയാണ് ...."
"എന്ഗ്ഗില്‍  രണ്ടു പട്ടാമ്പി ..."
എവിടെക്കെങ്ങിലും പോട്ടെ ..ഈ നശിച്ച നാട്ടില്‍ നിന്ന് ഒന്ന് രക്ഷപെട്ടാല്‍ മതിയേ.........................................................................................................................

വണ്ടിയില്‍ ഇരുന്നു  ഞാന്‍സുഹൃത്തിന്റെ കയ്യില്‍ നിന്ന് മൊബൈല്‍ മേടിച്ചു ....ഒരൊറ്റ ഏറു കൊടുത്തു ."നിന്‍റെ ഒരു .............."<ശുഭം >



{ഈ മൊബൈല്‍ ഫോണിന്‍റെഓരോ കഥകള്‍ ...
എത്ര പെണ്‍കുട്ടികള്‍ ഈ മൊതല് കാരണം ചതിക്കപ്പെടുന്നു ...?
എത്ര ആണ്‍കുട്ടികള്‍ ഇ സാധനം മൂലം പെണ്‍ വര്‍ഗ്ഗത്തെ വെറുക്കുന്നു ....?
ഒരു വര്‍ഗ്ഗത്തെ മാത്രം എന്തിനു കുറ്റം പറയണം ....എല്ലാം കണക്കാ ....
പക്ഷെ ഒന്നോര്‍ക്കണം എല്ലാം വെറും ഒരു സുഖത്തിനു വേണ്ടി ........}


                                                                                             ലിജോ പാവറട്ടി




'













Friday, 16 March 2012

പാവറട്ടി പെരുനാള്‍ -130

 
"വാതില് തുറക്കടി കൂ ..........മോളെ....
ഇല്ലെങ്ങി ഇപ്പോ ഞാനിത് ചവിട്ടി പൊട്ടിക്കും .....
നെനക്ക് ഇന്‍റെ  സോഭാവം  അറിയില്ല ശോശാമേ ............പൊലയാടി മോളെ ..........."
ജോസേട്ടന്‍  ആ കൊച്ചു മുറിക്കു അകത്തു നിന്ന് വിളിച്ചു പറഞ്ഞു .....
പക്ഷെ  ആര് കേള്‍ക്കാന്‍ ...ശോശാമ കുറ്റിയിട്ട വാതില്‍ തുറക്കാനെ പോയില്ല .....
എന്തിനാണ് ജോസേട്ടന്‍ കിടന്നു വിളിക്കുന്നത് എന്നറിയണ്ടേ ...?
അയാള്‍ക്ക്‌ പാവറട്ടി പെരുനാള് കാണാന്‍ പോണം ...
സ്വന്തം ഇടവകപ്പെരുനാളിനു പോകാന്‍  സമ്മതിക്കില്ല എന്ന് പറഞ്ഞാല്‍  
എവിടത്തെ നിയമാ  .....??
പക്ഷെ "ശോശാമ" ....ജോസേട്ടന്റെ ജീവിത സഖി ആ വാതില്‍ തുറക്കാതത്തില്‍ ഒരു
കാര്യം ഉണ്ട് കേട്ടോ ....
ഇമ്മടെ ജോസേട്ടന്  അല്‍പ്പം സുഖമില്ലായ്മ ഉണ്ടേ ...അതും തലക്ക്....കുട്ടികളില്ലാത്ത വിഷമം മൂത്ത് വട്ടായെന്നാണ് ശോശാമ പറയുന്നത് ...ശോശാമയെ കെട്ടുമ്പോള്‍ അയാള്‍ക്ക്‌ ഒരു കുഴപ്പോം ഉണ്ടായിരുന്നില്ല .....
കഴിഞ്ഞ  വര്‍ഷം...അതായത്‌ 129 മത്തെ പെരുനാളിനു ജോസേട്ടന്‍ വെടിക്കെട്ട്‌ കാണാന്‍ പള്ളിയില്‍ പോയി .....രാത്രി എട്ടുമണിക്ക് ഉള്ള വെടികെട്ടിനു ജോസേട്ടന്‍ ഏഴു മണിക്കേ പോയി സ്ഥലം പിടിച്ചു ...
പക്ഷെ വയറു പണി പറ്റിച്ചു ...
വെടികെട്ട് തുടഗുന്നതിനു  അല്‍പ്പം മുന്ന് ഇമ്മടെ ഗെടിക്ക് തൂറാന്‍ മുട്ടി .....
"ഇനി ഒരു പക്ഷെ ഞാന്‍ കാര്യം സാധിച്ചു തിരിച്ചു വരുമ്പോഴേക്കും വെടിക്കെട്ട്‌ തുടങിയാലോ?" അയാള്‍ ചിനധിച്ചു ...അതയാള്‍ക്ക് സഹിക്കാന്‍ പറ്റിയില്ല ...
പിന്നെ ഒന്നും നോക്കിയില്ല നേരെ ജനക്കൂട്ടത്തിന്റെ ഇടയിലൂടെ ഇടിച്ചു കേറി വെടിമരിനിനു തിരി കൊളുത്തി......
ഏഴു മണിയിലെ കുര്‍ബ്ബാന തീരും മുന്ന് മാനത്ത്‌ നിറങ്ങള്‍ പൊട്ടി വിടര്‍ന്നു ....
പിന്നെ പറയണ്ടല്ലോ പൂരം ....
വികാരിയച്ചന്‍ വരെ ശോശാമയോട് പറഞ്ഞു ..."പോന്നു ശോശാമേ നീ ഇയാളെ എതെന്ഗ്ഗിലും ഭ്രാന്താശുപത്രിയില്‍ കൊണ്ട് പോ ....."
പക്ഷെ  ശോശാമ ആരുടേയും വാക്ക്‌ കേള്‍ക്കാന്‍ നിന്നില്ല ....
അയാളെ തന്റെ കൂടെ തന്നെ നിര്‍ത്തി ......അല്ലാതെ അവള്‍ക്കു വേറെ ആരുണ്ട്‌ ?

പക്ഷെ കഴിഞ്ഞ പെരുനാളിനു കയറൂരി വിട്ടത്‌ പോലെ തന്‍റെ മൊതലിനെ ഇപ്രാവശ്യം വിടില്ല എന്ന് ശോശാമ ഉറപ്പിച്ചിരുന്നു ...അത്കൊണ്ടാണ് വീട്ടിനകത്ത്‌ പൂട്ടി ഇട്ടത്‌ ...
പെരുനാളിനു ഉണ്ടാക്കിയ അച്ചപ്പോം ഉണ്ണിയപ്പോം എല്ലാം ജനലിലൂടെ അകത്തേക്ക് വെച്ച് കൊടുത്ത് അയാളെ അവിടെ ഇരുത്തി ....
പക്ഷെ ...ബ്രാന്തെടുതല്‍ അയാള്‍ക്ക്‌ കുതിരയുടെ ശക്തിയാണ് ....
ഒരൊറ്റ ചവിട്ടു വെച്ച് കൊടുത്തു ...
ശോശാമ പൂട്ടിയ വാതില്‍ രണ്ടു കഷ്ട്ടം ......
"അല്ല പിന്നെ"...പുറത്തു വന്ന ജോസേട്ടന്‍ പറഞ്ഞു ...
പിന്നെ  ആരേം നോക്കിയില്ല...ശോശാമെടെ കണ്ണ് വെട്ടിച്ചു അയാള്‍ പുറത്തു ചാടി...
നേരെ പോയത് പള്ളിയിലെക്കാണ്.....

പള്ളിയില്‍ പോയി യവ്സെപ്പിതാവിന്റെ രൂപം നോക്കി  പ്രാര്‍ഥിച്ചു ....
കഴിഞ്ഞ പ്രാവശ്യത്തെ പോലെ വെടിക്കെട്ട്‌ തുടങന്നതിന് മുന്ന് തൂറാന്‍ മുട്ടല്ലേ ....
അത് കഴിഞ്ഞു ജോസേട്ടന്‍ പള്ളി മൈധാനത് കുറെ അലഞ്ഞു തിരിഞ്ഞു നടന്നു ....
പഴയ കൂട്ടുകാരെ കണ്ടപ്പോള്‍ അയാള്‍ സംസാരിക്കാന്‍ അടുത്ത് ചെന്നു...
പക്ഷെ "അമ്മെ വട്ടന്‍ വരുന്നുണ്ട് ..." എന്ന് പറഞ്ഞു അവര്‍ ഓടി കളഞ്ഞു ....

അങ്ങനെ നടക്കുമ്പോള്‍ അതാ  ഒരു കുഞ്ഞു കുട്ടി കൂട്ടം തെറ്റി അയാളുടെ അടുത്തേക്ക് വന്നു ...ഒരു ആണ്‍കുട്ടിയാണ് ...മൂനോ നാലോ വയസ്സ് വരും ..
അതിന്റെ മുഖത്തെ  ചന്തം കണ്ടപ്പോള്‍ ജോസേട്ടന് എടുക്കാതിരിക്കാന്‍ തോനിയില്ല ...അയാള്‍ എടുത്തു .....കുറെ നാളുകള്‍ക്കു ശേഷമാണ് ഒരു കുഞ്ഞിനെ അയാള്‍ എടുക്കുന്നത് .....
അതിനെ ച്ചുംബ്ബിച്ചു ച്ചുംബ്ബിച്ചു അയാള്‍ക്ക്‌ കൊതി മാറിയില്ല ......
നേരെ കൊണ്ട് പോയി ഐസ് ക്രീം മേടിച്ചു കൊടുത്തു .....ഐസ്ക്രീം മാത്രല്ല അവന്‍ മേടിക്കാന്‍ പറയുന്നതൊക്കെ മേടിച്ചു കൊടുത്തു ....
കാശു  തീര്‍ന്നപ്പോള്‍ ജോസേട്ടന്‍ ചോദിച്ചു  "ഇമ്മക്ക് ഇമ്മടെ വീട്ടി പൂവാ ..."
കൊച്ച് അത് കേട്ടപ്പോള്‍ എന്താണെന്നു മനസ്സിലാകാതെ മെല്ലെ തലയാട്ടി കൊടുത്തു ....

"ശോശാമേ....................?"
വീട്ടില്‍ ചെന്നു ജോസേട്ടന്‍ നീട്ടി വിളിച്ചു ....
വെളിച്ചപ്പാടിനെ പോലെ തുള്ളി ക്കൊണ്ട് ശോശാമ പുറത്തു വന്നു ...
ആ വാതില് പൊളിച്ചു ലെ....?
എടി ഞാന്‍ നിനക്ക് കൊണ്ട് വന്ന സമ്മാനം നീ കണ്ടോ ??"ജോസേട്ടന്‍ ചോദിച്ചു
അപ്പോഴാണ്‌  ശോശാമ ആ കുഞ്ഞിനെ കാണുന്നത് ....ജോസേട്ടന്‍ അവനെ പുറകില്‍ ഒളിപ്പിച്ചു നിര്‍ത്തിയിരിക്കുവായിരുന്നു.....
എന്റെ മാതാവേ ഇതേതാ ഈ കുട്ടി ??അവള്‍ ചോദിച്ചു ...
"നീ പറയാറില്ലേ ...ഞാന്‍ കാരണാ നമുക്ക്‌ കുട്ടികള്‍ ഉണ്ടാകത്തെന്നു ....ഇന്ന നിനക്കൊരു കുട്ടി ...."
"എന്‍റെ കര്‍ത്താവേ ....നിങ്ങള്‍ക്കിതിനെ എവിടുന്നു കിട്ടീതാ?
പള്ളിന്നു...കിട്ടീതാണ് .......എനിക്ക് കളഞ്ഞിട്ട് പോരാന്‍ തോനീല .....നീ  ഒരു ഉമ്മ കൊടുത്തു നോക്ക്യേ ??
"എന്‍റെ കാലമാട ...നിങ്ങളെ കൊണ്ട് ഞാന്‍ തോറ്റു...കുട്ടികള്‍ ഇല്ലാത്തതിനു ഇതാണോ ചെയ്യാ ??ആ പണി നിങ്ങള്ക്ക് അറിയതോണ്ട ഈ പ്രശ്ന്നം മുഴുവന്‍ ..എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട....എന്‍റെ ജോസേട്ടാ ഇതിനു ഒരു തന്തേം തള്ളേം ഉണ്ടാകും .......അവരിപ്പോ ഇതിനെ കാണാതെ നെഞ്ഞതടിച്ചു നിലവിളിക്കായിരിക്കും ......."
 അത് കേട്ടപ്പോള്‍ ജോസേട്ടന്‍ തല കുനിച്ചു ...
എന്നിട്ട് ആ കൊച്ചിനെ നോക്കി ഒന്ന് ചിരിച്ചു ...
ശോശാമ കലി തുള്ളിക്കൊണ്ട് ആ കുഞ്ഞിനെ എടുത്ത് പള്ളിയിലേക്ക് നടന്നു ....പുറകെ ജോസേട്ടനും ...പക്ഷെ ജോസെട്ടന്റെ കൂടെ പോണം എന്ന് പറഞ്ഞു കുഞ്ഞു വാശി പിടിച്ചപ്പോള്‍ കുഞ്ഞിനെ ശോശാമ തന്റെ മോതലിനു കൊടുത്തു ....
എന്നിട്ട് ഉച്ചത്തില്‍ പറഞ്ഞു .."നടക്ക്  പള്ളിയിലോട്ടു ...."

പള്ളിയില്‍ ചെന്നപ്പോള്‍ തന്നെ ശോശാമ മൈക്കില്‍ വിളിച്ചു പറയുന്നതു കേട്ടു...
നീല  ഷര്‍ട്ട്‌ ഇട്ട ഒരു മൂന്നു വയസ്സ് തോനിക്കുന്ന കുഞ്ഞു കൂട്ടം തെറ്റി പോയിട്ടുണ്ട് ...കണ്ടു കിട്ടുന്നവര്‍ എന്ക്കൊയറി ഓഫിസുമായി ബന്ധപ്പെടുക...
ശോശാമ ജോസേട്ടനെ വിളിച്ചു വേഗം എന്ക്കൊയറി ഓഫിസിലേക്ക് നടന്നു ...
അവിടെചെന്നപ്പോള്‍കുറെ ആളുകള്‍ ...വികാരിയച്ചന്‍  അടക്കം ഉണ്ട് ......
ജോസെട്ടന്റെ കയ്യിലെ കുഞ്ഞിനെ എല്ലാവരും കണ്ടു ......
കൂട്ടത്തില്‍ നിന്ന് ഒരാള്‍ ജോസെട്ടന്റെ ചെവിക്കല്ല് നോക്കി ഒരെണ്ണം പൊട്ടിച്ചു ...
"എന്‍റെ പോന്നച്ചോ ഈ പൊലയാടി മോനെ കൊല്ലണം..."അടിച്ചവാന്‍ വികാരി അച്ചനോട് പറഞ്ഞു ...
"ക്ഷമിക്കണം സുഖം ഇല്ലാത്ത ആളാ" ശോശാമ ആ കുഞ്ഞിന്റെ അമ്മയോട് പറഞ്ഞു .......എന്‍റെ കണ്ണ് വെട്ടിച്ചു ഓടി പോന്നതാ ...ക്ഷമിക്കണം .."
അവള്‍ കുഞ്ഞിനെ മേടിച്ചു അതിന്റെ അമ്മയ്ക്ക് കൊടുത്തു ......
കുഞ്ഞിനെ മേടിച്ചു ആ അമ്മ ച്ചുംബ്ബനം കൊണ്ട് പൊതിഞ്ഞു ...
അത് കണ്ടപ്പോള്‍ ജോസെട്ടന്റെയും ശോശാമേടെം കണ്ണ് നിറഞ്ഞു .....

അവര്‍ വീട്ടിലോട്ടു നടന്നു ...
പോകുന്ന വഴി ജോസേട്ടന്‍ പറഞ്ഞു ...
ശോശാമേ  എനിക്കെന്താടി സൂക്കേട് ??അങ്ങനെസൂക്കേട് കാരന്‍ ആണെന്ഗ്ഗില്‍ നീയെന്നെ വീട്ടില്‍ പൂട്ടിയിട്ടോ ...ഞാനിനി ഒരു വാതിലും ചവിട്ടി പൊട്ടിക്കില്ല 
ശോശാമ ഒന്നും മിണ്ടിയില്ല ...
"എന്തെലോന്നുപറ ശോശാമേ ...?"
വേണ്ട  ഇന്നു നമുക്ക്‌ ഒരുമിച്ചു വെടിക്കെട്ട്‌ കാണാന്‍ പോകാം ......അവള്‍ വിഷയം മാറ്റി ...കാരണം ആദ്യമായാണ്ശോശാമ ജോസേട്ടന്‍ ഒരു സൂക്കേട് കാരന്‍ ആണെന്ന് അയാള്‍ അടുത്ത് നില്‍ക്കുംബോള്‍ പറയുന്നത് ...........<ശുഭം >

 <പാവറട്ടി പള്ളി  തൃശൂര്‍ ജില്ലയിലെ ഏറ്റവും വലിയ ഇടവക പള്ളി ആണ് >


                                                                                      ലിജോ പാവറട്ടി
   






Thursday, 15 March 2012

മോനെ അച്ഛനൊരു പഫ്....?



അയാള്‍ കഥ പറയാന്‍ ഞങ്ങളെ എല്ലാവരെയും വിളിച്ചു വരുത്തി ...
ആരാണീ അയാള്‍ ????
ഞങ്ങളുടെ ഒരു സുഹൃത്താണ് ...
ഇടക്കൊക്കെ അയാള്‍ ഞങ്ങളുമായി ആഹാരവേട്ടക്ക് വരാറുണ്ട്
അങ്ങനെയാണ് ഞങ്ങളും {ചങ്ങനാശേരിയിലെ വീട്ടില്‍ ഒരുമിച്ചു താമസിക്കുന്നവര്‍)..അങ്ങനെയാണ് അയാളും ഞങ്ങളും തമ്മില്‍ കൂടുതല്‍ സുഹൃത്തുക്കള്‍ ആയത്..
അയാള്‍  എടുക്കുന്ന ഷോട്ട് ഫില്മിന്റെ കഥ കേള്‍ക്കാനാണ് ഞങ്ങളെ അയാള്‍ വിളിച്ചു വരുത്തിയത്‌...കഥ കേള്‍ക്കാനുള്ള ആകാംഷയില്‍ ഞങ്ങള്‍ ചെന്നു..
കഥ പറഞ്ഞു തുടങി
"ഈ കഥയുടെ പേരാണ് "മോനെ അച്ഛനൊരു പഫ് "
പേര് കേട്ടപ്പോള്‍ തന്നെ ആരോ സിംബല്‍ അടിച്ച ഒച്ച ....ഇനി തോനിയതാണോ ???
അയാള്‍ വീണ്ടും തുടങി ..
"ഒരു അമ്പത്‌ വയസ്സായ ആള്‍ ...
അയാള്‍ മരണ കിടക്കയില്‍ കിടക്കുകയാണ് ..
സിഗരറ്റ് വലിച്ചു വലിചാണ് അയാള്‍ ഈ അവസ്ഥയില്‍ ആയത് ....
അയാള്‍ക്കൊരു മകന്‍ ഉണ്ട് ....
ആ മകനൊരു സുഹൃത്തും ....
ആ സുഹൃത്ത്‌ മുടിഞ്ഞ വലിയനാണ് ...വലിച്ചു വലിച്ചു ചാകാന്‍ കിടക്കുന്ന അച്ഛന്റെ അവസ്ഥ കാണിക്കാന്‍ ഒരു ദിവസം ആ മകന്‍ തന്റെ സുഹൃത്തിനെ വീട്ടിലോട്ടു ക്ഷണിക്കുന്നു ..
സുഹൃത്ത് വീടിലോട്ടു വരുന്നു ...
അയാളുടെ പോക്കെറ്റില്‍ ഒരു പാക്ക്‌ ഗോള്‍ഡ്‌ ഫ്ലാക്ക് ഉണ്ട് {സിഗരറ്റ് }
അച്ഛന്റെ അവസ്ഥ കണ്ട സുഹൃത്തിന് അപ്പോള്‍ തന്നെ ഒരു സിഗരറ്റ് വലിക്കണം എന്ന് തോനുന്നു ...
അയാള്‍ പുറത്തു പോയി സിഗരറ്റ് കത്തിക്കുന്നു ...
കത്തിച്ച ഉടനെ ആ മണം മരണകിടക്കയില്‍ കിടക്കുന്ന ആളുടെ മൂക്കില്‍ അടിക്കുന്നു ...
അപ്പോള്‍ അയാള്‍ക്കൊരു മോഹം ...എന്താ ...?? അവസാനമായി ഒരു പഫ് എടുക്കണം ....അയാള്‍ തന്റെ മകനെ വിളിച്ചു കാര്യം പറഞ്ഞു ...
അച്ഛന്റെ ദാരുണമായ അവസ്ഥ കണ്ട മകന്‍ സ്വന്തം സുഹൃത്തിന്റെ പോക്കെറ്റില്‍ നിന്ന് ഒരു ഗോള്‍ഡ്‌ എടുത്ത് കത്തിച്ചു അച്ഛന്റെ കറുകറുത്ത ചുണ്ടില്‍ വെച്ച് കൊടുക്കുന്നു ...
അയാള്‍ സര്‍വ്വ ശക്തിയും ഉപയോഗിച്ച് അയാള്‍ പുക തന്റെ ആത്മാവിലോട്ടു വലിച്ചു വിടുന്നു ...അപ്പൊ ദാ പോകുന്നു അച്ഛന്റെ ആത്മാവ് പരലോകത്തേക്കു ...
ഡിം....
അച്ഛന്‍ ചത്തു......"
കഥ തീര്‍ന്നു ...എങ്ങനെ ഉണ്ട് ??അയാള്‍ അഭിപ്രായം ചോദിച്ചു തുടങി ...
കഥ  കേട്ടവര്‍ക്ക് എന്ത് പറയണം എന്നറിയില്ല ...

ഒരുത്തന്‍ ചോദിച്ചു ...
"എടാ വല്ല മക്കളും സ്വന്തം അച്ഛന് മരണ കിടക്കയില്‍ സിഗരറ്റ് കൊടുക്കുമോ ?
അപ്പോള്‍ അയാള്‍ .."പിന്നല്ലാതെ ..ഞാനാണേ കൊടുക്കും ......അങ്ങനെ കൊടുക്കാത്തവന്‍ ഒരു മകനാണോ ??ഈ കഥയുടെ അവസാനം കാണികള്‍ കരഞ്ഞു പോകും
ചോധിച്ചവന്‍ ചിരി അടക്കാന്‍ പറ്റാത്തതിനാല്‍ ബാത്ത് റൂമിലേക്ക്‌ ഓടി ...ആരും കാണാതെ മതിയാവോളം ചിരിച്ചു അയാള്‍ തിരിച്ചു വന്നു ...
എന്നിട്ട്  പറഞ്ഞു .."എന്നാ നമുക്ക്‌ ഷൂട്ട്‌ ചെയ്യാം .....?"

ഷൂട്ട്‌ തീര്‍ന്നു ...
എഡിറ്റിംഗ് കഴിഞ്ഞു ...ഔട്ട്‌ പുറത്തു വന്നു ...

കണ്ടവരെല്ലാം പറഞ്ഞു ..."അളിയാ അടിപൊളി ....സൂപ്പര്‍...ഇതു പോലെ കോമഡി ഉണ്ടാക്കാന്‍ നിനക്ക് മാത്രേ സാധിക്കു ..."
അയാള്‍  ആയ അഭിപ്രായ പ്രകടനം കേട്ട് മനസ്സില്‍ പറഞ്ഞു  
"ഞാനാരാ മൊതല് ......."  <ശുഭം >

                                                                                             ലിജോ പാവറട്ടി


Monday, 12 March 2012

മാന്യന്‍മാര്‍ ഇന്‍ മൈസൂര്‍



ആ ദിവസം മൈസൂര്‍ നഗരം തണുത്തു വിറയ്ക്കുകയായിരുന്നു...
ആ തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ അവര്‍ അഞ്ചുപേരും കാറിന്‍റെ ഗ്ലാസ്‌ അടച്ചു ....
ആദ്യമായി മൈസൂര്‍ ട്രിപ്പ്‌ വന്നത് കൊണ്ട് തന്നെ വഴികള്‍ ഒന്നും തന്നെ അവര്‍ക്കറിയില്ലായിരുന്നു ....
ചുറ്റി പിണഞ്ഞു കിടക്കുന്ന റോഡുകള്‍ അവരെ സംശയത്തിന്റെ മുനയിലൂടെ യാത്ര ചെയ്യിപ്പിച്ചു .....
ആ കൂട്ടത്തില്‍ ഒരുത്തന് അന്ന് രാത്രി പെട്ടെന്ന് അവന്റെ നാട്ടിലോട്ടു
{തൃശൂര്‍ }പോകേണ്ട അത്യാവശ്യം ഉണ്ടായിരുന്നതിനാല്‍ അവര്‍ ലോങ്ങ്‌ റൂട്ട് ബസ്സ്‌ നിര്‍ത്തിയിടുന്ന സ്ഥലം തപ്പി നടക്കുകയായിരുന്നു ...
കന്നട  ഭാഷ അറിയാവുന്ന ഒരുത്തനും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല ....
അത്  കൊണ്ട് തന്നെവഴി പറഞ്ഞു  കൊടുത്തവരുടെ കൈകൊണ്ടുള്ള ആക്ഷന്‍ കണ്ടു തലയാട്ടി അവര്‍ തിരിച്ചു പോന്നു ..
റോഡിലൂടെ പോകുമ്പോള്‍ കേരളത്തിലേക്കുള്ള പല ബസ്സുകളും പോകുന്നത് അവര്‍ കണ്ടു...
പക്ഷെ ഇതൊക്കെ എവിടുന്നാണ് വരുന്നത് ....?
ഒരെത്തും പിടിയും കിട്ടുന്നില്ല ...
അവസാനം  ഒരു ഒരു ബസ്‌സ്റ്റാന്‍ന്‍റ് കണ്ടു ...പോകേണ്ടവന്‍ വേഗം ചാടി ഇരഗി...
പക്ഷെ വീണ്ടും പരീക്ഷണം ...അത് അവിടുത്തെ ലോക്കല്‍ ബസ്സുകള്‍ നിര്‍ത്തുന്ന സ്ഥലമായിരുന്നു .....
ഈ സമയം എല്ലാവരും വണ്ടിയില്‍ നിന്ന് പുറത്തു വന്നിരുന്നു ...
അതാ വരുന്നു ഒരുത്തന്‍ അവരുടെ അടുത്തേക്ക് ...
ആ കള്ള ലക്ഷണം കണ്ടാല്‍ അറിയാം മലയാളി ആണെന്ന് ...
അയാളുടെ  കൈയ്യില്‍ ഒരു സിഗരറ്റ്കത്തി തീര്‍ന്നു കൊണ്ടിരിക്കുന്നു ....
അടുത്ത് വന്നുആത്മാവിലേക്ക് ഒരു പുക ആഞ്ഞു വലിച്ചു വിട്ടു അയാള്‍പറഞ്ഞു ..." സാധനം വേണം അല്ലെ ......?"
കൂട്ടത്തില്‍ ഒരുത്തന്‍ പറഞ്ഞു ..."മനസ്സിലായില്ല .."
അയാള്‍ ഒന്ന് ചിരിച്ചു ...

"ചേട്ടാ ഞങ്ങള്‍ ഈ തൃശൂര്‍ ഭാഗത്തേക്കുള്ള ബസ്സ്‌ ഇടുന്ന  സ്റ്റാന്‍ന്‍റ് നോക്കി നടക്കുവാ ...എവിടെ ആണെന്ന് ഒന്ന് പറഞ്ഞു തരുമോ?
"ഓ  മക്കളെ അധികം നാടകം കളിക്കണ്ട...നിങ്ങള്‍ ആ മുരുഗന്‍ പറഞ്ഞിട്ട് വന്നവര്‍ അല്ലെ ??.....ഞാന്‍ എത്ര നേരമായി കാത്തു നില്‍ക്കുന്നു ..."
 ഏതു മുരുകന്‍ ? കൂട്ടത്തില്‍ ഒരുത്തന്‍ പറഞ്ഞു .....
"എന്റെ മക്കളെ ഞാനിതു എന്നും ഇന്നലെയും കാണാന്‍ തുടങിയത് അല്ല ...ഏതു വേണം എന്ന് പറഞ്ഞാല്‍ മതി ...വേണമെന്ഗ്ഗില്‍ മലയാളികളെ തന്നെ ഒപ്പിച്ചു തരാം ......" അയാള്‍ പറഞ്ഞു ...
ചേട്ടാ ആളു മാറി പോയെന്നു തോനുന്നു ....ഞങ്ങളീ തൃശൂര്‍ ഭാഗത്തേക്കുള്ള ബസ്സു .......
നിങ്ങള് വണ്ടിയില്‍ കേറു....തമാശ കളിക്കാതെ .....
"അളിയാ ഇതു കേസ് വേറെയാ ..."എല്ലാവരും പരസ്പ്പരം പറഞ്ഞു ....
മെല്ലെ വലിയാം .....
എല്ലാവരും പെട്ടെന്ന് വണ്ടിയില്‍ കേറി .....
പക്ഷെ  അയാള്‍ അവരെ വിട്ടില്ല ...അയാള്‍ ഒരു ഓട്ടോ പിടിച്ചു അവരുടെ പിന്നാലെ വന്നു .......
പുറകില്‍ വരുന്ന ഓട്ടോയില്‍ തല പുറത്തേക്കിട്ടു അയാള്‍ വിളിച്ചു പറഞ്ഞു ....
"റേറ്റ്...നമുക്ക്‌ അട്ജിസ്റ്റ്റ്റു ചെയ്യാം ........"
"അളിയാ ആ ഗ്ലാസ്‌ അങ്ങ് അടച്ചോ ...എല്ലെന്ഗ്ഗി അവന്‍ നമ്മളെല്ലാം കൊണ്ടേ പോകു ...ഇഷ്ട്ടമില്ലാഞ്ഞിട്ടല്ല ..ഇപ്പോ സമയം ഇല്ലാതായി പോയി ....എന്‍റെ അമ്മോ ഇതുപോലൊരു പെഴച്ച നഗരം ......."കാര്‍ ഓടിക്കുന്നവന്‍ പറഞ്ഞു ...
അത് പറഞ്ഞു കഴിയുമ്പോഴേക്കും കാറിന്‍റെ ഗ്ലാസ് എല്ലാം അടഞ്ഞു കഴിഞ്ഞിരുന്നു ....<ശുഭം >


                                                                             ലിജോ പാവറട്ടി


Sunday, 11 March 2012

വെറുതെ ഒരു സുഖം

"വീഞ്ഞും സ്ത്രീയും ബുദ്ധിമാന്‍ മാരെ വഴി തെറ്റിക്കും ...വേശ്യകളുമായി ഇടപെടുന്നവന് വീണ്ടു വിചാരം നഷ്ട്ടപ്പെടുന്നു ..." {ബൈബിള്‍ }{ പ്രഭാ:19:2 }  

                                              
ഈ ലോകത്ത്‌ ...അല്ലെന്ഗ്ഗില്‍ വേണ്ട ഈ കേരളത്തില്‍ പരസ്പ്പരം കണ്ടിട്ടില്ലാത്ത എത്ര ആണും പെണ്ണും ഉണ്ടാകും എന്നും മൊബൈല്‍ ഫോണിലൂടെ പുളകിത സന്ദേശങ്ങള്‍ കൈമാറുന്നത് ?? 
പെണ്‍കുട്ടികളുടെ നമ്പര്‍ ഒപ്പിക്കുന്ന കാര്യത്തില്‍ ആണ്‍കുട്ടികള്‍ മിടുക്കന്മ്മാരാന് ..
ഇപ്പോ പണി അല്‍പ്പം കൂടി ഒന്ന് കുറഞ്ഞിട്ടുണ്ട്....കാരണം ഫേസ്ബുക്ക് എന്ന സംഭവം ചെറുതായൊന്നുമല്ല പുതിയ പിള്ളേരുടെ തലയ്ക്കു പിടിച്ചിട്ടുള്ളത് ...."ആ പെണ്ണ് അവന്‍റെ അസ്ഥിയില്‍ പിടിചൂട്ടോ " എന്ന് പറയും പോലാണ് ഫേസ്ബുക്ക് ....തലയ്ക്കു പിടിച്ചാല്‍ ഇതും പെണ്ണിനെ പോലാണ് ...
പെണ്ണിന്റെ സ്വഭാവ സവിശേഷതകള്‍ അറിയാവുന്ന ഏതൊരു ആണിനും നമ്പര്‍ വേടിചെടുക്കുന്ന വിദ്യഎളുപ്പമായിരിക്കും .....
ഒരു പെണ്കുട്ടിയെന്ഗ്ഗിലും വിളിചാലേ ഉറക്കം വരൂ എന്ന് നിര്‍ബന്തമുള്ളവര്‍ ധാരാളം ......

ഒരു സംഭവ കഥ പറയാം .....

എങ്ങനെ ആ പെണ്ണിന്‍റെ നമ്പര്‍ കിട്ടിയെന്നു അയാള്‍ ഇതുവരെ എന്നോട് പറഞ്ഞിട്ടില്ല ....ഫ്രെണ്ട്സ്സെല്ലാം പല പെണ്‍കുട്ടികളെയും വിളിക്കുന്നത് കണ്ടാണ് അയാള്‍ ഈ പരുപാടി തുടഗാന്‍ തീരുമാനിച്ചത്‌...ആദ്യമൊക്കെ അയാള്‍ വിചാരിച്ചു അവരെല്ലാം വിളിക്കുന്നത്അവരവരുടെ കാമുകി മാരെ ആണെന്ന് ..."എന്തിനാണ് ഇങ്ങനെ പെണ്‍കുട്ടികളെ വിളിച്ചു സംസാരിക്കുന്നത്" എന്ന് അയാള്‍ പല തവണ സുഹൃത്തുക്കളോട് ചോദിച്ചപ്പോള്‍ ഒക്കെ അവര്‍ മറുപടി പറയും ..."ഒരു സുഖം .....അല്ലാതെ ഈ ചവറുകളെയൊക്കെ കെട്ടി കൂടെ പൊറുപ്പിക്കാന്‍ ആണോ പൈസേം കളഞ്ഞു വിളിക്കുന്നത് .....ഒരു വിളിക്ക്  അല്പം സുഖം കിട്ടുമെന്ഗ്ഗില്‍ എന്തിനു നമ്മള്‍ വിളിക്കാതിരിക്കണം .."

പിന്നീടാണ് അയാള്‍ ഈ ഏര്‍പ്പാടിനെ പറ്റി പടികുന്നതും മനസ്സിലാക്കുന്നതും ...ഇതു പോലുള്ള കാര്യങ്ങള്‍ ഒരു സുഹൃത്തിന് പറഞ്ഞു കൊടുക്കാന്‍ ആണിനു പ്രത്യേഗ മിടുക്ക് തന്നെ ആണ് ....അതുകൊണ്ട് തന്നെ അയാള്‍ ഈ ഏര്‍പ്പാടിനെ പറ്റി വേഗം പഠിച്ചു .....
                                                                       എന്തായാലും ആദ്യമായി അയാള്‍ അവളെ വിളിക്കുമ്പോള്‍ ആ പെണ്ണ് തികച്ചും ആത്മഹത്യയുടെ വക്കിലാണ് .....
ആ ഒരു കാരണം കൊണ്ട് തന്നെ അയാള്‍ക്ക്‌ അവളോട്‌ പറയാന്‍ ഒരുപാട് കാര്യങ്ങള്‍ഉണ്ടായിരുന്നു....
ഈ അത്മഹത്യ എന്നത് ഒരു വെക്തിയുടെ തീരുമാനമാണ് ...അത് മാറിമാറിയാന്‍ അധികം താമസം ഒന്നും വേണ്ട ...അങ്ങനെ സംഭവിച്ചാല്‍ ഒരു ജീവനാണ് തിരിച്ചു കിട്ടുന്നത് ...
അതെ ...അയാളുടെ കാളുകള്‍ അവളെ ആ തീരുമാനത്തില്‍ നിന്നും പിനധിരിപ്പിച്ചു.....
"ഇപ്പോ അവള്‍ക്കു അയാള്‍ തന്‍റെ ജീവന്‍ മടക്കി തന്ന വ്യെക്തിയാണ് ...."
"അവളുടെ ജീവിതത്തില്‍ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയ ഒരുത്തന്‍" ഇതുപോലൊരുത്തനെ അവള്‍ക്കു മറക്കാന്‍ പറ്റുമോ ??
ഇല്ല....
ഒരിക്കലും ഇല്ല ....
പിന്നീടവിടുന്നു റീചാര്‍ജ്‌ കൂപ്പണ്‍ ഉരച്ചു ഉരച്ചു അയാളുടെ നഖത്തിന്റെ തുമ്പ് തേഞ്ഞു തുടങി ....
അതുപോലത്തെ വിളി ആയിരുന്നു .....
അയ്യോ ...ഞാന്‍ അതു പറയാന്‍ മറന്നു ......
എന്തിന്നാണ് അവള്‍ ആത്മഹത്യക്ക് തയ്യാറായതെന്നു അറിയണ്ടേ ??
ആദ്യ കാമുകന്‍ ചതിച്ചു പൊയ്ക്കളഞ്ഞു ...കുറെ  കാമുകി മാരില്‍ ഒരുവള്‍ മാത്രമായിരുന്നു   അയാള്‍ക് ഇവളും ...<സോഭാവികം >
അത് സഹിക്കവയ്യാതെ ആണ് നമ്മുടെ കഥാ നായിക ആത്മഹത്യ എന്ന പഴയ ഐറ്റം തിരഞ്ഞെടുത്തത്‌ <ഇപ്പോ ഒക്കെ പോടാ പുല്ലേ എന്നും പറഞ്ഞു ചന്തിയിലെ പൊടിയും തട്ടി പോവുകയാണല്ലോ >

അങ്ങനെ നായകന്‍ വിളിച്ചു വിളിച്ചു പ്രണയത്തില്‍ വന്നെത്തി <അതും സോഭാവികം ...ആണ്‍കുട്ടികള്‍ക്ക് പെണ്ണെന്നു പറഞ്ഞാല്‍ പിന്നെ ആക്രാന്തം കൂടുതല്‍ ആണല്ലോ >
അവന്‍ നേരെ കേറി പറഞ്ഞു ..."ഐ ലവ് യു "
ഡിം.....
അവള് പറഞ്ഞു "എനിക്ക് ഫോട്ടോ കാണണം ഇയാള്‍ടെ ....."
ഇയാള്‍ ഫേസ് ബുക്കില്‍ആദ്യമായി ,അവള്‍ക്കു വേണ്ടി തന്‍റെ ഫോട്ടോ ഇട്ടു...
പക്ഷെ അയാള്‍ ഫോട്ടോഷോപ്പ് എന്ന സോഫ്റ്റ്‌വെയര്‍ കൈ കാര്യം ചെയ്യുന്നതി മിടുക്കന്‍ ഒന്നും ആയിരുന്നില്ല ..ഇതോടെ സ്വന്തം ഫോട്ടോ എഡിറ്റ് ചെയ്തു അയാള്‍ ഫോട്ടോഷോപ്പ് പഠിച്ചു ....
 തന്‍റെ കറുത്ത മേനിയെ വെളുപ്പിക്കാന്‍ നോക്കി ...അതും ചെറുതായൊന്നു മല്ല ...ആളാകെ മാറി പോകുന്ന വിധത്തില്‍ ....കണ്ടു കഴിഞ്ഞാല്‍ റണ്ബി കപൂര്‍ തോറ്റു പോകും ....
ഡിം .....
അവള്‍ ഒക്കെ അടിച്ചു ......  
പിന്നെ സംസാരം മൊത്തം ഫേസ് ബുക്കിലെ ചാറ്റ് ബോക്സില്‍ കൂടി ആയിരുന്നു..
അയാള്‍ അവളെ കാണിക്കാന്‍ തന്റെ ഒരു പാട് ഫോട്ടോകള്‍ വെളുപ്പിച്ചു ....
<കാക്ക കുളിച്ചാല്‍ കൊക്കാകുമോ ?>
ഒരിക്കല്‍ അവള്‍ അയാളോട് പറഞ്ഞു ...
"എനിക്ക് ഇയാളെ കാണണം .."                                                
ഡിം...
ദാ കളഞ്ഞു പൂശാരി കവടി .....
ഇത്രയും പെട്ടെന്ന് അയാള്‍അയാള്‍ ഇതു പ്രതീക്ഷിച്ചില്ല....
ഇവളെ വിട്ടിട്ട് വേറെ ഒന്നിനെ പിടിച്ചാലോ ....?
എങ്ങനെ ഞാന്‍ അവളെ കാണും ...കണ്ടാല്‍ ....?
അയാള്‍ ചിനഥകള്‍തുടങ്ങി...'
എന്നെ  കണ്ടാല്‍ ....?.എന്‍റെ നിറംകണ്ടാല്‍ ....?
അയാള്‍ക്ക്‌ കൈയും കാലും വിറച്ചു
അവളുടെ നിര്‍ബ്ബന്ധം അയാളെ കുഴച്ചു ..
ഒടുവില്‍ അയാള്‍ സമ്മതിച്ചു ...
എവിടെ വരണം ??
"എറണാകുളത്ത് ഒരുഹോട്ടലില്‍ വെച്ച് മീറ്റ്‌ ചെയ്യാം ..."
 അയാള്‍അന്ന് ആദ്യമായി മുഖം ഫേഷ്യല്‍ ചെയ്തു ...
പുതിയ ജീന്‍സും ഷര്‍ട്ടും എടുത്തു ...പ്യൂമ കമ്പനിയുടെ ചപ്പല്‍ മേടിച്ചു ...<ഇനിയും എത്ര കോലം കെട്ടേണ്ടി വരും ..?>

അവളെയും  കാത്തു ഉരുഗി കൊണ്ട് അയാള്‍ ആ വലിയ ഷോപ്പിംഗ്‌ മാളിലെ ഒരു ഹോട്ടലില്‍ ഇരുന്നു ....
അധികം വൈകിയില്ല അവള്‍ വന്നു ....
അവള്‍ അയാളുടെ അടുത്ത് വന്നു ഒറ്റ പറച്ചില്‍...
"എക്സ്ക്യുസ്മി ...അല്‍പ്പം മാറി ഇരിക്കാമോ ...ഞാന്‍ എന്‍റെ ഫ്രെണ്ടിനെ ഇവിടെ  മീറ്റ് ചെയ്യമെന്നായിരുന്നു പറഞ്ഞിരുന്നത് ...
"എടൊ തനിക്ക്‌ മനസിലായില്ലേ ..ഇതു ഞാന്‍ തന്നാ" ......അയാള്‍ പറഞ്ഞു ..
അല്‍പ്പനേരം നിശബ്ദം ...
പക്ഷെ ഈ കളര്‍ ....??ഫോട്ടോസ്സില്‍ ഇതു പോലല്ലോ ....
അയാള്‍ വീണ്ടും ഉരുഗി ... 
"അത് ഞാന്‍ എഡിറ്റ് ചെയ്തു അങ്ങനെ ആക്കിയതാണ്" ....കണ്ണടച്ച് കൊണ്ട് രണ്ടും കല്‍പ്പിച്ചു അയാള്‍ ആ സത്യം പറഞ്ഞു
അവളുടെ മുഖത്ത് ഭാവ മാറ്റം ഒന്നും തന്നെ ഉണ്ടായില്ല ....

രണ്ടു പേരും ഓര്‍ഡര്‍ ചെയ്ത ജൂസ് കഴിച്ചു ...സംസാരം വളരെ കുറവ് ...അയാള്‍ക്ക്‌ എന്തൊക്കെയോ പറയണം എന്നുണ്ട് ...പക്ഷെ സാധിക്കുന്നില്ല ...
അവള്‍ അയാളുടെ മുഖത്ത് പോലും നോക്കിയില്ല ....അങ്ങനെസമയം പോയി //

പോകാന്‍ നേരത് അവള്‍ അയാളെ ഒരു ഫോട്ടോ അവളുടെ മൊബൈലില്‍ കാണിച്ചു കൊടുത്തു ....അത് അവളെ ചതിച്ചിട്ടു പോയ ആദ്യ കാമുകന്‍റെഫോട്ടോ ആയിരുന്നു ....അത് കണ്ട അയാള്‍ ഞെട്ടി .....എന്തൊരു വെളുപ്പ്‌ ....
"ബൈ "...പറഞ്ഞു അവള്‍ പോയി ......
എന്തിനാണ് അവള്‍ ആ ഫോട്ടോ കാണിച്ചത് ......?
അയാള്‍ മനസ്സില്‍ ചോദിച്ചു ...
പക്ഷെ വീട്ടില്‍ ചെന്നപ്പോള്‍ ഉത്തരം കിട്ടി ....ഫേസ് ബുക്കില്‍ നിന്ന് അവള്‍ അയാളെ റിമൂവ് ചെയ്തിരുന്നു .....
പിന്നീടു അയാള്‍ അവളെ വിളിച്ചിട്ടില്ല ..അവള്‍ തിരിച്ചും...
അവസാനമായി  അയാള്‍ അവള്‍ക്കു ഒരു മെസ്സേജു അയച്ചു ....

"നിന്നെ കെട്ടുന്നവന്‍റെ ശരീരത്തിന് എത്ര വെളുപ്പ്‌ ഉണ്ടോ ?അതിന്‍റെ ഇരട്ടി അവന്‍റെ മനസ്സ്  കറുത്തതായിരിക്കും ...അന്ന് നീ ഓര്‍ക്കും എന്നെ പറ്റി....."

ഈ ജീവിതത്തില്‍ അയാള്‍ ഏറ്റവും കൂടുതല്‍ ശബിചിട്ടുള്ളത് അവളെ ആണ് .....
പെണ്ണെന്ന വര്‍ഗ്ഗത്തിനെ വെറുക്കാന്‍ ഈ അനുഭവം അയാള്‍ക്ക്‌ കാരണമായി..

ഇതാണ്  കഥ ......>ഇതിലെ കഥാനായകന്‍ ഒരു കോട്ടയത്ത്‌ കാരനാണ് ,വളര്‍ന്നു വരുന്ന ഒരു ഫിലിം എഡിറ്ററും >

ഇതു  ഇപ്പോള്‍ സോഭാവികമായി സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യമാണ് ..
ഞാനൊന്നു ചോദിച്ചോട്ടെ എന്തിനാണ് നിങ്ങള്‍ ഈ അമിട്ടുകളെ വിളിക്കുന്നത് ....?
വെറുതെ എന്തിനാണ് നിങ്ങളുടെ ചിന്ധകളെ സ്വയം തകര്‍ക്കുന്നത്?
വെറുതെ എന്തിന്നാണ് മണിക്കൂറുകളോളം ഫോണ്‍ ചെവിയില്‍ വെച്ച് കാന്‍സര്‍ വരുതിക്കുന്നത് ......?<ശുഭം >

എന്തൊക്കെ എഴുതിയാലും ഞാന്‍ സ്ത്രീ വിരോധി അല്ല ..
പുതിയ പെണ്‍കുട്ടികളുടെ പല ചിന്തകളും എനിക്ക് ഒരു പാട് ഇഷ്ട്ടമാണ് ....


                                                                                       ലിജോ പാവറട്ടി                





Thursday, 8 March 2012

അമരാവതിയുടെ പടിവാതിലില്‍

                                 
           മൂന്ന് വര്‍ഷം മുന്ന് ഒരു മഴക്കാലത്ത് ഞാന്‍ വീട്ടിലോട്ട് നനഞ്ഞു കുളിച്ചു കയറി വരുമ്പോഴാണ് എന്‍റെ അനുജത്തി ആ വാര്‍ത്ത എന്നോട് പറയുന്നത് ..
"ഏട്ടാ ലോഹിതദാസ് മരിച്ചു പോയി എന്ന് ..."  കേട്ടപ്പോള്‍ ഒരു മരവിപ്പാണ്          തോനിയത്ത്.....മഴയത്ത് കുളിച്ചു തണുത്തു വിറച്ച എന്‍റെ ശരീരം ചൂടുപിടിച്ചു .....
ടീവിവെച്ചപ്പോള്‍ എല്ലാ ചാനലിലും അദ്ദേഹത്തിന്റെ മരണ വാര്‍ത്ത ആയിരുന്നു ...
വളരെ പെട്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വിടപറച്ചില്‍..പിറ്റേന്ന് തൃശൂര്‍ ടൌണ്‍ഹാളില്‍ ഹാളില്‍ അദ്ദേഹത്തിന്റെ മൃതദേഹം പൊതു ദര്‍ശനത്തിനു വെച്ചിരുന്നു ..."ഞാന്‍ പോകട്ടെ അമ്മേ" എന്ന് ഒരുപാട്കേണുനോക്കി പക്ഷെ സമ്മതിച്ചില്ല ....കോരിച്ചൊരിയുന്ന ആദിവസത്തെ നശിച്ച മഴ "എന്റെപോക്കിനെ വിലക്കി .....അന്ന് തീരുമാനിച്ചതാണ് ഞാന്‍ ...ഒരു ദിവസം ആ വീട്ടില്‍ പോണം ...പതിനാറുവര്ഷം മുന്ന് ലോഹി സര്‍ വെടിച്ചആ മനയിലെലേക്ക്...

                         ആ ആഗ്രഹം സാധിച്ചത് ചങ്ങനാശ്ശേരിയില്‍ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ....ഞാനും എന്‍റെ സുഹൃത്തുക്കള്‍ ആയ സച്ചിന്‍ അമ്പാടിയും കാര്‍ത്തികും കൂടി ഒരു ദിവസം പാലക്കാടിനു പോയപ്പോള്‍ "നമുക്ക്‌ ലോഹി സര്‍ ന്‍റെ വീട്ടിലും{അമരാവതി ഭവനം } പോണം "എന്ന് മുന്‍കൂട്ടി തീരുമാനിച്ചിരുന്നു....ആഗ്രഹം പോലെ പലയിടത്തും അന്ന് പോയി ....പാലക്കാടു ജില്ലയെ പ്രണയിക്കാന്‍ തുടങിയതു അന്ന് മുതലാണ്‌ ....രായിനെല്ലൂര്‍ മല ,വരിക്കാശേരി മന ,കുന്ജ്ജന്‍ നബ്യാരുടെ ഭവനം പിന്നെ  അമരാവതിയിലും ....

                                                       വള്ളുവനാടന്‍ ഗ്രാമഭംഗി അവര്‍ണ്ണനീയം തന്നെ ... ഗ്രാമീണത എന്ന വാക്കിന്‍റെ അര്‍ഥം പൂര്‍ണ്ണമായും  മനസ്സിലാകണമെന്ഗ്ഗില്‍ ആ നാട്ടുവഴികളിലൂടെ സഞ്ചരിക്കണം എന്ന് അഭിപ്രായമുള്ള വ്യക്തിയാണ് ഞാന്‍...എന്തോ അവിടുത്തെ മണ്ണിനു വരെഎന്തോഒരു അപൂര്‍വ്വ ലാവണ്യം എനിക്ക് അനുഭവപെട്ടിട്ടുണ്ട് ..അത് കൊണ്ട്തന്നെ ആകണം അമരാവതി എന്ന വീടു  ലോഹി  സര്‍ വേടിച്ചത്..തന്റെ സര്‍ഗ്ഗവാസനക്ക് കൂടുതല്‍ ഉണര്‍വ്വ് ആ നാട് അദ്ധേഹത്തിനു കൊടുത്തിരിക്കണം ......
                                                                                                           
                                                        ഞങ്ങള്‍ ആ വീടിനു മുന്നില്‍ എത്തിയപ്പോള്‍ ആരും അവിടെ ഉണ്ടായിരുന്നില്ല ....പടിവാതില്‍ അടച്ചു പൂട്ടിയിരിക്കുന്നു ... പലതരം മരഗളുടെ ചില്ലകള്‍ അമരാവതിയെ ആവരണം ചെയ്തു നില്‍ക്കുന്നു ...അതുകൊണ്ട് ചെറുതായി വീട് കാണാം ....ചുറ്റും നോക്കി ...അകലെ പാടവരമ്പിലൂടെ ഒരു സ്ത്രീ നടന്നു വരുന്നത് കണ്ടു ...ആ സ്ത്രീ നടന്നു വീടിനടുത്ത്‌ എത്തിയപ്പോള്‍ ഞങ്ങള്‍ തിരക്കി .."ഇവിടെ ആരും താമസം ഇല്ലെ ?"....
അപ്പോഴാണ്‌  അറിയുന്നത് ആ വീട് കുറെ നാളായിട്ട് ആളെനെക്കം ഒന്നും ഇല്ലാതെ കിടക്കുവാണെന്ന്....പിന്നെ ആ ചേച്ചി ഒരു കാര്യം പറഞ്ഞു .."തുറന്നുകാണാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ ആ പൊന്നന്നെ പോയി കണ്ടോളു കുട്ട്യോളെ ...ഓന ഇവടത്തെ കാര്യസ്ഥന്‍ ...."
അത്  പറയലും അടുത്തുള്ള ഷാപ്പില്‍ നിന്ന് ഞങ്ങള്‍ പോന്നനെ പൊക്കി ....
ആളു വന്നു പടിവാതിലിന്റെ പൂട്ട്‌ തുറന്നു ...
ഞങ്ങള്‍ അകത്തു കയറി ...
ആ മണ്ണിലൂടെ നടക്കുമ്പോള്‍ എനിക്ക്പണ്ട് ഗുരുവായൂര്‍ ടൌണ്‍ ഹാളില്‍നടന്ന ഒരു ചടങ്ങ്ല്‍ സര്‍ നടത്തിയ ഒരു പ്രഭാഷണം ഓര്‍മ്മ വന്നു ....
ഒരിക്കലും മറക്കാത്ത ആ വാക്കുകളുടെ ഓര്‍മ്മയോടെ അദ്ദേഹത്തെ അടക്കിയ ആ മണ്ണില്‍ കൈ ചേര്‍ത്തു....
അവിടെ എന്നും വിളക്ക് കത്തിക്കുന്നത് അമരാവതിയുടെ കാവല്‍ക്കാരനായ പൊന്നന്‍ ആണ് ...

കഥയുടെ ബീജം വളര്‍ന്നു ശക്തമായ തിരക്കഥകള്‍ രൂപം കൊണ്ട ആ മണ്ണില്‍ എന്‍റെ സുഹൃത്തുക്കളുടെ ഒപ്പം ചുറ്റി നടക്കാന്‍ മോഹംതോന്നി
പടി വാതിലില്‍ വെറുതെ കുറെ നേരം ചാരി നില്‍ക്കാന്‍ മോഹം തോന്നി ...
ആ  വീട്ടുവളപ്പിലെ മാവിന്‍ ചുവട്ടില്‍ ഇരുന്നു സര്‍ ന്‍റെസിനിമകളെ പറ്റി സംസാരിക്കാന്‍ മോഹം തോന്നി ...
വീട്ടുവളപ്പിലെ ആ ചെറിയ കുളത്തില്‍ മുഖം നനക്കാന്‍ മോഹം തോന്നി ...

മനയുടെ ഉള്‍ഭാഗം കാണാന്‍ മോഹം തോന്നി ...

എല്ലാ മോഹവും പൊന്നന്‍ ഞങള്‍ക്ക് നടത്തി തന്നു ....
പക്ഷെ  മനയുടെ ഉള്‍ഭാഗം കാണാനുള്ള മോഹം എന്തിനാണ് മനസ്സില്‍ തോന്നിച്ചത് ??
എന്‍റെ  കണ്ണുകളെ ന്നനയിക്കണോ ??
ഒരു  കാലത്ത് സിനിമാകാരുടെ താവളമായിരുന്ന ആ വീടിനെ ഇന്നു പലരും മറന്ന മട്ടാണ് ...
എന്താണ്  ഇവര്‍ ഇങ്ങനെ....
അവിടേക്ക് ഞങ്ങള്‍ കയറി ചെന്നപ്പോള്‍ മൊത്തം ഇരുട്ടായിരുന്നു ..എന്‍റെ കാല്‍ എന്തിലോ തട്ടിയപ്പോള്‍ ഞാന്‍ മെല്ലെ എന്താനതെന്ന് എടുത്തു  നോക്കി ...കൈയ്യിലെ മൊബൈലിന്റെ വെളിച്ചത്തില്‍ നോക്കി.അത് ഒരു ട്രോഫി ആയിരുന്നു . അതില്‍ എഴുതിയിരിക്കുന്നു " വീണ്ടും ചില വീട്ടുകാര്യങ്ങള്‍ നൂറാം ദിവസം " എന്ന് ...ഞാന്‍ ഞെട്ടി പോയി ....
എന്താണിത് ? 
അതിനകത്ത് സൂക്ഷിച്ചിരിക്കുന്ന അവാര്‍ഡുകള്‍ക്ക് ഒരു വിലയും ഇല്ലെ ??
ഒരു അവാര്‍ഡിന് വേണ്ടി ഓടി നടക്കുന്ന ഇന്നത്തെ പല സിനിമാക്കാരും ആ വീടിനകത്ത്‌ ചിന്നി ചിതറി കിടക്കുന്ന പല അവാര്‍ഡുകളും കാണണ്ട ഒരു കഴ്ച്ചയ്യാണ് .....കിരീടത്തിനും ഭരതത്തിനും തനിയാവര്തനതിനും അങ്ങനെ പല സിനിമകള്‍ക്കും കിട്ടിയ  എണ്ണിയാല്‍ തീരാത്ത അവാര്‍ഡുകള്‍  പൊടി പിടിച്ചു കിടക്കുന്നുണ്ട് അമരാവതിയുടെ മച്ചിന്‍ മുകളില്‍ ......അധികം നേരം ഞാന്‍ അത് കണ്ടു നിന്നില്ല ........ഞാനിറങ്ങി ...നെഞ്ചില്‍ അടക്കി പിടിച്ച നീറ്റലോടെ<ശുഭം >

                                                                                                    ലിജോ പാവറട്ടി

Wednesday, 7 March 2012

രാത്രിയിലെ യാത്ര

                                                     

മാന്യരെ .....

കടുത്ത ചൂടില്‍ നിന്ന് രക്ഷ നേടാന്‍ നൂറു കിലോമീറ്റര്‍ വണ്ടിയോടിച്ചു കുറച്ചു പിള്ളേര്‍  ഒരു ഹില്‍ സ്റ്റേഷനില്‍ പോയ കഥ നിങ്ങള്‍ എവിടെയെന്ഗ്ഗിലും കേട്ടിട്ടുണ്ടോ ????.....
എന്ഗ്ഗില്‍  അങ്ങനൊരു സംഭവം നടന്നു ......
എവിടെയാ ???.....
അങ്ങ് ചങ്ങനാശേരിയില്‍ ........


അത്  വേനല്‍ കാലമായിരുന്നു ....
വേനല്‍ എന്ന് പറഞ്ഞാല്‍ വെട്ടി തിളയ്ക്കുന്ന വെയിലടിക്കുന്ന വേനല്‍ ....
രാത്രികളില്‍ വീടിനകം പുഴുകുകയായിരുന്നു .....
അങ്ങനെ ഒരു കാലത്താണ് രാത്രി ഏഴു മണിക്ക് ചങ്ങനാശേരിയില്‍ ഞങ്ങള്‍ താമസിക്കുന്ന വാടക വീട്ടില്‍ നിന്ന് ആ ചോദ്യം ഉയരുന്നത് .....
"അളിയാ ...മുടിഞ്ഞ ചൂട് ...നമുക്കൊന്ന് കുട്ടിക്കാനം{ഇടുക്കി ജില്ലയിലെ ഒരു ഹില്‍ സ്റ്റേഷന്‍}  വരെ പോയാലോ ??കുറച്ചു തണുപ്പ് കൊള്ളാം ...."
ആ സമയം വീട്ടില്‍ ഉണ്ടായിരുന്നത് അഞ്ചു പേരാണ് (പേര് വെളിപ്പെടുത്തുന്നില്ല )
തല്‍ക്കാലം അവരെ A,B,C,D,E എന്ന് വിളിക്കാം ...
A ആയിരുന്നു ആ ചോദ്യം ചോദിച്ചത്‌ ?
 അത് കേട്ടപ്പോള്‍നാല് പേര്‍ക്ക്  ഒരു ആക്കം ...എന്തിനാ ?? കുട്ടിക്കാനതോട്ടു വെച്ച് പിടിക്കാന്‍...

പക്ഷെ  E യ്ക്ക് മാത്രം അത് കേട്ടിട്ട് ഒന്നും തോനിയില്ല..അയാള്‍ പറഞ്ഞു "അളിയാ ഇളക്കം ഉണ്ട് ...പക്ഷെ ഇത്രക്ക് ഇളക്കം ഇല്ല "
"ഓഹോ നിനക്ക് വരാന്‍ പറ്റില്ല ...ആയിക്കോട്ടെ ..നീ വല്ല്യേ പുള്ളി ......"
കുറച്ചു നേരം നിശബ്ദം ...ആരും ഒന്നും മിണ്ടിയില്ല ...
"എടുത്തു വണ്ടിയില്‍ ഇടഡാ  ഇവനെ ..."
എല്ലാവരും ചേര്‍ന്ന് E യെ വണ്ടിയില്‍ എടുത്തിട്ടു....
വണ്ടി  ഒമിനി ആയിരുന്നു ....
പുറകിലെ സീറ്റെല്ലാം മാറ്റി ഒരു ബെഡ് എടുത്തു തറയില്‍ വിരിച്ചു ...
ഉള്ള  പൈസ എല്ലാം എടുത്തു പോക്കെറ്റില്‍ ഇട്ട് തുടഗിയില്ലേ യാത്ര ...
ആദ്യ  സ്റ്റോപ്പ്‌ പാറേല്‍പ്പള്ളി മാതാവിന്‍റെ പള്ളിയുടെ മുന്നില്‍ ...
എല്ലാവരും പ്രാര്‍ത്ഥന തുടങി ..."മാതാവേ ചൂടായത് കൊണ്ടാണ് ഞങ്ങളീ സാഹസം കാണിക്കുനത് ..ഒന്നും തോനരുതെ...എത്തിചെക്കണേ തിരിച്ചുവീട്ടിലോട്ടു ..."

വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു ....
സായിപ്പിന്‍റെ നല്ല അടിച്ചു പൊളി പാട്ടുകള്‍ വണ്ടിക്കുള്ളില്‍ മറ്റൊരു ലോകം സൃഷ്ട്ടിച്ചു ....
ചങ്ങനാശേരി വിട്ടാല്‍ പിന്നെ എന്ത് അരാംപിറപ്പും കാണിക്കുന്ന കൂട്ടര്‍ ആയത് കൊണ്ട് വഴിയില്‍ കാണുന്നവരെ എല്ലാം നല്ല കുറച്ചു തെറികള്‍ കൊണ്ട് വാഴ്ത്തി പാടി .....
അല്‍പ്പം പോയപ്പോള്‍ അതാവഴിയരികില്‍നീണ്ട ഒരു ക്യു ....
എന്താ ഇതു ?ബീവ്രെജോ???
ചവിട്ടട വണ്ടി ...
A 150
B 50
C 100
D 60
E18
അവരവര്‍ക്ക്  ഇടാന്‍ പറ്റുന്ന അത്രയും തുക ഇട്ട് എല്ലാവരും സഹകരിച്ചു ...
സെലിബ്രേറ്റ്  ചെയ്യാന്‍ പോകുന്നത് കൊണ്ട് സെലിബ്രേഷന്‍{ഒരു തരം റം} തന്നെ എടുത്തു
മദ്യപാനത്തിന്റെ  കാര്യത്തില്‍ മലയാളികള്‍ എല്ലാം സഹകരണ മനോഭാവം ഉള്ളവര്‍ ആണല്ലോ ...
"അളിയാ പൊട്ടട്ടെ മയക്കു മയക്കുവെടി ..."
ഓരോ സ്റ്റോപ്പിലും നിര്‍ത്തി അടിയോടടി ......
നിമിഷനേരം കൊണ്ട്അഞ്ചും വിഷമില്ലാത്ത പാമ്പുകളായി....
ആദ്യ വാള്‍ E യുടെ വായില്‍ നിന്ന് കോരി ചൊരിയുന്ന മഴ പോലെ പുറത്തു വന്നു ..അതും ഏതോ ഒരു കാഞ്ഞിരപ്പിള്ളിക്കാരന്‍ അച്ചായന്‍റെ ഭാര്യയുടെ മേലക്ക്...അയാളും ഭാര്യയും{ഊഹം } കൂടി ബൈക്കില്‍  പോവുകയായിരുന്നു ....
കൊടുഗല്ലൂര്‍ പറവൂര്‍ ഭാഗത്തുള്ളവര്‍ പോലും ഇതു പോലെ തെറി പറയില്ല ...അത് പോലത്തെ തെറി ആയിരുന്നു അച്ചായന്‍ ബൈക്കില്‍ ഇരുന്നു വിളിച്ചു പറഞ്ഞത്‌ ....

കിഴക്കന്‍ മല കേറാന്‍ തുടങി ...
ചൂട് കുറഞ്ഞു തുടങി ....
അധികം വൈകാതെ തണുപ്പിന്റെ ആക്രമണം തുടങി ...
പാമ്പുകള്‍ ചെറുതായി ഉയര്‍ത്തെഴുന്നേറ്റു തുടങി ....
"അളിയാ മുടിഞ്ഞ തണുപ്പ് ...നമുക്ക്‌ തിരിച്ചു വീട്ടില്‍ പോയാലോ ....ഇതു കൊണ്ടാല്‍ ഉള്ള കിക്കും കൂടി പോകും " ഒരു പാമ്പ്‌ അഭിപ്രായപെട്ടു ......
പക്ഷെ ആരും ആ അഭിപ്രായത്തോട് യോജിച്ചില്ല ....
വീണ്ടും വണ്ടി നിര്‍ത്താതെ പോയി ...

ഒടുവില്‍ അതാ കുട്ടിക്കാനം എത്തി ...
സമയം പുലര്‍ച്ച ഒരു മണി ...
വണ്ടി ഒരു ചെറിയ റോഡിലേക്ക് നീക്കി ..
എല്ലാവരും ഇറഗി ....
പലരുടെയും  പല്ലുകള്‍ കിടുകിട കൂട്ടി ഇടിച്ചു ...
ഇനി എന്ത് ????
"നമുക്കെല്ലാവര്‍ക്കും കൂടി ഈ റോഡില്‍ അങ്ങ് കിടക്കാം ...."
പറഞ്ഞു  കഴിയലും  അഞ്ചും റോഡില്‍ നിരന്നു കിടന്നു ...
ആഹ എന്താ രസം ....
അവിടെ കിടന്നു കൊണ്ട് ഭാവിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തി ...
ചില  ചര്‍ച്ചാവിഷയഗല്‍ ഇങ്ങനെ ആയിരുന്നു ...

പെണ്ണ്
ജോലി
ഭാവിയിലെ   ഭാര്യ സന്ഗ്ഗല്‍പ്പം ..
കെട്ടിയാല്‍  കുട്ടികളുടെ എണ്ണം ...
കെട്ടിയ പെണ്ണിന് മറ്റൊരു കാമുകന്‍ ഉണ്ടെഗ്ഗിലത്തെ അവസ്ഥ ...
അച്ഛന്‍റെ പേരിലുള്ള പറമ്പ്‌ അടിചെടുക്കുനതിനെ പറ്റി ...
അങ്ങനെ നീണ്ടു പോയി ആ ചര്‍ച്ചകള്‍ ...

പെട്ടെന്ന് B യ്ക്ക് ഒരു ആഗ്രഹം ...
കുട്ടിക്കാനത്തെ മരിയന്‍ കോളേജിന്‍റെ മുന്നില്‍ പോയി  ഒരാളെ തെറി വിളിക്കണം ...
"ആരെയാട സെക്യൂരിറ്റി യെ ആണോ ?" ഒരു പാമ്പ് ചോദിച്ചു
"അല്ല..നാട്ടിലെ  എന്റെ പഴയ   കാമുകി "സോണിയ സോമനെ "..അവളിപ്പോ ഇവിടെ പഠിക്കാ..."
എന്നാ പൂവന്നെ ...ഒന്നും നോക്കണ്ട...
ആയിരക്കണക്കിന് സുന്ദരിമാര്‍ പഠിക്കുന്ന ആ കോളേജിനു മുന്നില്‍ ഞങ്ങള്‍ എത്തി ....ബി മാത്രം കോളേജിന്റെ ഗേറ്റിനടുത്ത് പോയി വലത്തേ കൈ ഉയര്‍ത്തി
വിളിച്ചു  പറഞ്ഞു " FU.................... U  സോണിയ സോമന്‍ ...FU...............U...
ഉടനെ സെക്യുരിറ്റി ടോര്‍ച്ച് അടിച്ചു ....
അളിയാ പണി പാളി ......
വിട്ടോ .............

പിന്നെ എത്തിയത് ഏലപ്പാറ ആണ് ....
"ഏതായാലും ഇവിടെ വരെ വന്നിട്ട് വാഗമണ്‍ പോവാതെ വരുന്നത് മോശമല്ലേ ??"
അടുത്ത ചോദ്യം ഉയര്‍ന്നു ...
പാമ്പുകള്‍ ഒക്കെ പറഞ്ഞു ...
വണ്ടി വാഗമണ്‍ എന്ന് ബോര്‍ഡ്‌ വെച്ച റോഡിലേക്ക് ചലിച്ചു ...
എതിരെ വരുന്ന വാഹനത്തെ പോലും കാണാന്‍ പറ്റാത്ത കോടമഞ്ഞുള്ള ദിവസമായിരുന്നു അത് ......
എന്നിട്ടും വയറ്റില്‍ കിടക്കുന്ന സാധനത്തിന്റെ പവര്‍ കൊണ്ട് വണ്ടി ഓടിക്കൊണ്ടേ ഇരുന്നു ...

കുറച്ചു  കൂടി പോയപ്പോള്‍ ഒരു ചോദ്യം "മച്ചാ ..നമുക്ക്‌ വഴി തെറ്റിയോ ??
തെറ്റിയോ ??
ഏയ്‌ ഇല്ല...
ഉണ്ടോ ??
ഇതു തന്നെ ആണെന്ന് തോന്നുന്നു..
ഏയ്‌ നമുക്ക്‌ തെറ്റി ...
തെറ്റിയെന്നു ഉറപ്പായി ...കാരണം റോഡ്‌ അവിടെ തീര്‍ന്നു..../
വണ്ടി മെല്ലെ തിരിച്ചു ...
ഒരു വീട് പോലും ഇല്ല...
തണുപ്പ് ഞങളെ വേട്ടയാടുകയായിരുന്നു....
{സത്യം പറയാലോ സകല കഴപ്പും തീര്‍ന്നു }
അവസാനം  ഒരു വീട് കണ്ടു ...അതിനകത്ത്‌ ചെറുതായൊരു വെളിച്ചം ...
ഒരാള്‍ വണ്ടിക്കാകതുനിന്നും ഇരഗി ആ വീടിന്റെ ഉമ്മറത്തേക്ക് പോയി വഴി ചോദിച്ചു .....ചേച്ചി ......ചേട്ടാ .......ചേച്ചി വഴി തെറ്റി വന്നതാണേ ....ചേട്ടാ .....
ആര് കേള്‍ക്കാന്‍ ....രാത്രിരണ്ടു മണി കഴിഞ്ഞു ....
പിന്നേം വിളിച്ചു ...
അവസാനം വീടിനകത്ത് നിന്ന് ഒരു ശബ്ദം ...."ആരാ "
അതൊരു  സ്ത്രീ ശബ്ദം ആയിരുന്നു .....
"ഞങ്ങളാ ...വഴി തെറ്റി വന്നവരാ....."
"ഇങ്ങക്ക് എന്താ വേണ്ടേ ....?"
"പാലായ്ക്ക് പോകാനുള്ള വഴി എങ്ങോട്ട ??"
"വഴി എനിക്കറിയില്ല ..."അകത്തു നിന്നു മറുപടി
"ഇക്കാ...ഇക്ക ...അവള്‍ അകത്തു ആരെയോ വിളിച്ചു ....
ഈസമയം വഴി ചോധിക്കുന്നവന്‍ വതിലിന്റെ ചെറിയ വിടവിലൂടെ അകത്തേക്ക് നോക്കി ...
അവന്‍  അവളെ കണ്ടു .....
"അളിയാ  മുടിഞ്ഞ ചരക്ക്‌ .....എന്‍റെപൊന്നെ ....." കാറില്‍ ഇരിക്കുന്ന മറ്റു സുഹൃത്തുക്കളോട് അവന്‍ ഉറക്കെ വിളിച്ചു പറഞ്ഞു...
ഉറക്കത്തില്‍  പെട്ട എല്ലാ പാമ്പുകളും തല പൊക്കി വീടിനടുതെക്ക് വന്നു നോട്ടം തുടങി ......
പെട്ടെന്ന്  ആ വാതില്‍ തുറക്കപ്പെട്ടു...
പക്ഷെ  തുറന്നത് ....ആ ചരക്കല്ല ...
അത്യാവശ്യം  വയസ്സുള്ള ഒരു മനുഷ്യന്‍ ആയിരുന്നു.....
"എന്താ ...എന്താ ഈ നേരത് ...."അയാള്‍ ചോദിച്ചു
ഈസമയം ആ പെണ്ണ് അയാളുടെ  പുറകില്‍ വന്നു ചുമരില്‍ ചാരി നിന്നു..
അതൊരു മുസ്ലിം വീട് ആയിരുന്നു ....
കാരണം അവള്‍ തട്ടം ഇടുന്നത് അവര്‍ കണ്ടു ...
എല്ലാവരും ശ്രദ്ധിച്ചത് വഴി പറഞ്ഞു തരുന്ന
ആ മനുഷ്യനെ അല്ല ...ആ പെണ്ണിനെ ആയിരുന്നു .....
അവള്‍ അയാളുടെ ആരായിരിക്കും .....?എല്ലാവരും മനസ്സില്‍ ചോദിച്ചു ...
വഴി പറഞ്ഞതിന് ശേഷം ...ഒന്ന് ചിരിച്ചു കൊണ്ട് ആ മനുഷ്യനോട് ഒരാള്‍  ചോദിച്ചു "ഇതു മകള്‍ ആയിരിക്കും ..."
അയാള്‍ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി എന്നിട്ട് പറഞ്ഞു .."അല്ല ...ഇതെന്‍റെ ഭാര്യയാണ് ...."

അതറിഞ്ഞപ്പോള്‍ സമാധാനമായി എല്ലാവരും വണ്ടിയില്‍ കയറി ....
ചിലരൊക്കെ  അപ്പോഴും മനസ്സില്‍ ചോദിച്ചു  ...അവള്‍ അയാളുടെ ഭാര്യ തന്നെ ആണോ ??ഇനി വേറെ എന്തെന്ഗ്ഗിലുംകലാപരിപാടി അതിനകത്ത് നടക്കുന്നുണ്ടോ ???മനസ്സില്‍ ചോദിച്ച ആ ചോദ്യങ്ങള്‍ പിന്നീട് അവര്‍ വീട്ടില്‍ വന്നു പരസ്പ്പരം ചോദിച്ചു കൊണ്ടേ ഇരുന്നു ....<ശുഭം>



                                                                           ലിജോ പാവറട്ടി









Saturday, 3 March 2012

ഒരു ഷൂട്ടിങ്ങിന്റെ കഥ

                                                          

അതൊരു ഷോട്ട് ഫിലിമ്മിന്റെ ഷൂട്ടിംഗ് ആയിരുന്നു .....
അതിലേക്കൊരു നായിക വേണം ....
നായകന്മ്മാര്‍ അഭിനയിക്കാന്‍ ക്യു നില്‍ക്കുകയായിരുന്നു ...
പക്ഷെ നായിക ...അതായിരുന്നു ഞങളുടെ പ്രശ്ന്നം ...
കോളേജിലെ{മീഡിയ വില്ലേജ്‌ ,ചങ്ങനാശേരി } വിശ്വ സുന്ദരിമാര്‍ "ഏട്ടാ അമ്മ അഭിനയിക്കാന്‍ സമ്മതിക്കില്ല " എന്നും പറഞ്ഞു  കൈ മലര്‍ത്തി ....
ഹും  ഇവളുമാരുടെ ഒക്കെ ജാഡ......ചെറുപ്പത്തില്‍ കുടിച്ച പാലിനൊപ്പംഇവര്‍ ജാഡകൂട്ടാനുള്ള മരുന്നും അരച്ച് കുടിചിരുന്നോ ?ഞങ്ങള്‍ മനസ്സില്‍ചോദിച്ചു ....
അമ്മയാണോ കാമുകനാണോ അഭിനയിക്കാന്‍ സമ്മതിക്കാത്തത് എന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാമായിരുന്നു .....എനിക്ക് ഈ പാലക്കാട്ട് കാരി പെണ്കുട്ടികളോട് ഒരു പ്രത്യേഗ ഇഷ്ട്ടമുണ്ടായിരുന്നു ...വള്ളുവനാടിന്റെ നിഷ്ക്കളങ്കത അവരില്‍ ഉണ്ടായിരിക്കുമെന്ന് ഞാന്‍ വെറുതെ തെറ്റിദ്ധരിച്ചു ...പക്ഷെ കോളേജിലെ വള്ളുവനാടന്‍ സുന്ദരി വരെ ജാഡ കാണിച്ചു ...

അവസാനം  സമ്മതിച്ചത് ഞങളുടെ കോളേജില്‍ തന്നെ ബി.കോമിന് പഠിക്കുന്ന ഒരു കുട്ടി ആയിരുന്നു ,,,,,കണ്ടാല്‍ തന്നെഒരു പാവം കുട്ടി ...സംസാരം കേട്ടാല്‍ തേനും പാലും വായില്‍ നിന്ന് ഒഴുകുകയായിരുന്നു ......അവളെന്ഗ്ഗി അവള്‍ ...ഫൈനല്‍ പ്രൊജക്റ്റ്‌ ആയത് കൊണ്ട് കിട്ടിയത്‌ കൊണ്ട് ഓണം പോലെ എന്ന് കരുതി ഞങ്ങള്‍ ഷൂട്ട്‌ തുടങി .....

ആ സമയത്താണ് അവന്‍ അവിടെ വന്നത് .....
അവന്‍ വന്നതോടെ നമ്മുടെ നായിക പറയുന്ന ഡൈലോഗ് മൊത്തം തെറ്റി തുടങി ....
അഴകിയ രാവണന്‍ എന്നാ സിനിമയില്‍ ഇന്നസെന്റ് ഡൈലോഗ് പറയുന്ന പോലായി അവളുടെ പ്രകടനം
ഇതെന്താണ് ?
എല്ലാവരും പരസ്പ്പരം ചോദിച്ചു ......
 ഈ സമയം നായിക എന്നെ വിളിച്ചു .....{ആ സമയം പടത്തിന്റെ സംവിധായകന്‍ കാമുകിയോട് കുറുകി കൊണ്ടിരിക്കുകയായിരുന്നു }

അവള്‍  പറഞ്ഞു "ഏട്ടാഇപ്പോവന്ന ആ തെണ്ടടിയോടു ഒന്ന് പോകാന്‍ പറ ..
ഞാന്‍ ചുറ്റും നോക്കി .."ഏതു തെണ്ടി ?"
അവള്‍ അവനെ ചൂണ്ടി കാണിച്ചു ...
ഞാന്‍ പറഞ്ഞു "അവനവിടെ നിന്നോട്ടെ ...അതിനെന്താ ..."
അവന്‍ പോകാതെ ഞാന്‍ അഭിനയിക്കില്ല ...അവള്‍ തറപ്പിച്ചു പറഞ്ഞു ..
എന്താണിത് കഥ ...അവനും ഇവള്‍ക്കും എന്ത് സംബധം ...?
ഞാന്‍ വീണ്ടും പറഞ്ഞു "കുട്ടി ..കുളമാക്കരുത് ...അവന്‍ എന്‍റെ ഏറ്റവും അടുത്ത ഒരു സുഹൃത്താണ് ..ഞാന്‍ എങ്ങനെ പറയും...?
 "പറ്റില്ല ഏട്ടാ ...അവന്‍ എന്‍റെ കണ്ണിലോട്ടു നോക്കുമ്പോള്‍ എന്തോ പോലെ "അവള്  പറഞ്ഞു
"ഓഹോ .....അങ്ങനെയെന്ഗ്ഗില്‍ ഞാന്‍ തന്‍റെ വേറെ എവിടിക്കെന്ഗ്ഗിലും നോക്കാന്‍ പറയാം അവനോടു  "..ഞാന്‍ പറഞ്ഞു ....
"ഏട്ടാ തമാശ വിട് ....ഇല്ലെ ഞാന്‍ പോകും " അവള് പറഞ്ഞു
"ദൈവമേ ഇവള്‍ക്കും ജാടയോ ?

ഞാന്‍  അവന്‍റെ അടുതു പോയി കാര്യം പറഞ്ഞു ...
അപ്പോ അവന്‍ പറഞ്ഞു "അവള്‍ ഞാന്‍ കണ്ണിലോട്ടു നോക്കുമ്പോള്‍ എന്തോ പോലെ തോനുന്നു എന്ന് പറഞ്ഞോ ...എന്ഗ്ഗില്‍ ഏറ്റു ...എന്‍റെ പ്രണയം അധികം വൈകാതെ തന്നെ പൂവണിയും ..."
ഓഹോ  ...അപ്പൊ അങ്ങനെ ആയിരുന്നു കഥ ...കുറച്ചു ദിവസം മുന്ന് അവന്‍ ഞങളുടെ നായികയോട് "ഐ ലവ് യു " പറയുകയും  അവള് തിരിച്ചു" പോടാ പുല്ലേ " എന്ന് പറഞ്ഞതും ഞാന്‍ അവിടെ വെച്ചാണ് അറിയുന്നത് .....
"അപ്പൊ നീ ഇനി അവളെ നോക്കി നില്ക്കാന്‍ പോകാണോ ഇവിടെ?
ഞാന്‍ അവനോടു ചോദിച്ചു ...
പിന്നല്ലാതെ ...അവന്‍ പറഞ്ഞു ...
എന്‍റെ സകല ഗ്യാസും പോയി ...
സംവിധായകന്‍ അപ്പോഴും ഈ സംഭവം അറിയാതെ കാമുകിയുമായി കുറുകി കൊണ്ടേ ഇരുന്നു ....
ഞാന്‍  വീണ്ടുംനായികയുടെ അടുത്ത് ചെന്നു ...കാര്യം പറഞ്ഞു ....."അവന്‍ പോകില്ല എന്നാണു പറയുന്നത് ....."
"എങ്കില്‍  ഞാന്‍ പോവാണ്" അവള്‍ പറഞ്ഞു
"ഞാനൊന്നു ചോദിച്ചോട്ടെ അവന്‍റെ നോട്ടം എന്തിനാണ് നിന്നെ എന്തോ പോലെ ആക്കുനത് ....അവനെന്താ ചെമ്മീന്‍ സിനിമയിലെ കൊച്ചുമുതലാളിയും നീ കറുത്തമ്മയും ആണോ ?
അത് പറഞ്ഞ വഴിക്ക്‌  അവള് പിന്നെ അവിടെനിന്നില്ല ...എവിടേക്കോ പോയി ...
പക്ഷെ അവളുടെ കൂടെ വന്ന പെണ്‍കുട്ടി അഭിനയിക്കാം എന്ന് ഞങ്ങളോട് പറഞ്ഞു .....

ഹോ ...ആശ്വാസം .....
അവള്‍ അഭിനയം തുടങി ...

ഈ സമയമാണ് സംവിധായകന്‍ കുറുകല്‍ കഴിഞ്ഞു അവിടെ വരുന്നത് .....
വന്നു ഒരൊറ്റ ചോദ്യമായിരുന്നു "ഇപ്പോ നായിക ഇവളാണോ?....
ആരും ഒന്നുംമിണ്ടിയില്ല ...മിണ്ടിയിട്ടു കാര്യം ഒന്നും ഇല്ല എന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു .....

ഷൂട്ടിംഗ്  കഴിഞ്ഞു ..അപ്പോളതാ മറ്റൊരു  ട്വിസ്റ്റ്‌ ?
ആദ്യത്തെ നായികയുടെ കൂടെ വന്ന പെണ്ണ് അഭിനയിക്കാം എന്ന് സമ്മതിച്ചതില്‍ വേറൊരു കാരണം കൂടി ഉണ്ടായിരുന്നു ...ആ ചെറിയ സമയം കൊണ്ട് അവളും ആ സെറ്റില്‍ ഉണ്ടായിരുന്ന എന്‍റെ വേറെ ഒരു സുഹൃത്തും തമ്മില്‍ ഹൃദയം കൈ മാറിയിരുന്നു ...അവര്‍ ഇപ്പോള്‍ പ്രണയിച്ചു നടക്കുന്നുണ്ട് ..<ശുഭം>

                                                                               ലിജോ പാവറട്ടി