അവന്‍ ഒരു വലിയ തറവാട്ടില്‍ ആണ് വളര്‍ന്നത് ....അവന്‍ വളര്‍ന്നു വരുന്ന കാലത്ത് ആ തറവാട്ടില്‍ ഒരു അത്ഭുത പ്രതിഭാസം പോലെ അത് തുടര്‍ന്നു...വേറൊന്നും അല്ല ആ കാലത്ത് അയാളുടെ കുടുംബത്തില്‍ ജനിച്ചു കൊണ്ടിരുന്നത് മൊത്തംആണ്‍കുട്ടികള്‍ ആയിരുന്നു ,,അപ്പന്‍റെ അനുജന്മാര്‍ക്കും ചേട്ടന്‍ മാര്‍ക്കും പെങ്ങള്‍ മാര്‍ക്കും എല്ലാം ആണ്‍കുട്ടികള്‍ ...അവരോടൊപ്പം ആണ് അയാള്‍ വളര്‍ന്നത് ...ഇടി കൂടിയും വഴക് കൂടിയും അവര്‍ കഴിഞ്ഞു കൂടി ...ചെറുപ്പത്തില്‍ ഉണ്ണിപ്പുര വെച്ച് കളിക്കുമ്പോള്‍ ചിലര്‍അമ്മായി മാരുടെ മാക്സി മോഷ്ടിച്ച് പെണ്‍വേഷം കേട്ടാര്‍ ഉണ്ടായിരുന്നു...ആ അത്ഭുത കുടുംബത്തെ കണ്ടു നാട്ടുകാര്‍ അതിശയത്തോടെ നോക്കി ..ആ വീട്ടിലെ കുട്ടികളെല്ലാം ആണ്‍കുട്ടികള്‍ ആയതിനാല്‍ അവരെ പഠിപ്പിച്ചതും എല്ലാം ബോയ്സ് സ്കൂളില്‍ ആയിരുന്നു ....അന്ന് അവര്‍ ആരും അതിനെ പറ്റി ചോദ്യം ചെയ്തില്ല തന്തയും തള്ളയും ചേര്‍ത്തുന്ന പള്ളിക്കൂടത്തില്‍ പോയി ചേര്‍ന്ന് പഠിച്ചു...അയാളും അങ്ങനെ തന്നെയാണ് പഠിച്ചത് ....പഠിക്കാന്‍ എല്ലാവരും ബഹു മിടുക്കന്‍ മാര്‍ ആയിരുന്നു ....അതുകൊണ്ട് തന്നെ എല്ലാവരുടെയും പ്രീതി പിടിച്ചെടുക്കാന്‍ മറ്റുള്ളവരെ പോലെ അയാള്‍ക്കും സാധിച്ചു .......
പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ചു നടക്കുന്നത് കാണുന്നത് അയാള്‍ക്ക് വെറുപ്പ് ആയിരുന്നു ....അത് കണ്ടാല്‍ അയാള്‍ മാത്രല്ല ആ കുടുംബത്തിലെ എല്ലാ കുട്ടികളും പറയും "അയ്യേ ...നാണം ഇല്ലെ ആചെക്കനു?"......അവര്‍ക്ക് ആ വര്‍ഗ്ഗത്തോട് തന്നെ ഒരു വെറുപ്പ് പോലായിരുന്നു......
അവന്‍ എഴാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്താണ് ആദ്യമായി ടൂഷന്‍ പഠിക്കാന്‍ പോകുന്നത് ....ടൂഷന്‍ പഠിക്കാന്‍ വരുന്ന എല്ലാവര്ക്കും പരസ്പരം കാണാമായിരുന്നു ....പത്താം ക്ലാസ്സ് വരെ ഉള്ളവര്‍ അവിടെ ടൂഷന് വന്നിരുന്നു ....ആദ്യ ദിവസം ടൂഷന് പോയപ്പോള്‍ തന്നെ അയാള്‍ക്ക് ടൂഷന്‍ എടുക്കാന്‍ വന്നത് ടീച്ചറുടെ മകള്‍ .....അത് അന്ന് പത്താം ക്ലാസ്സില്‍ പഠിക്കുന്നു .......അവള്‍ കയറി വന്നപ്പോള്‍ തന്നെഅവളുടെ ക്ലാസ്സ് മേറ്റ്സ്ആയ പിള്ളേര്‍ പറയുന്നുണ്ട് "അയ്യോ ..എന്‍റെ കണ്ണ് തെറിച്ചു പോയി ...ആരും ചവിട്ടല്ലേ ...." അത്രയ്ക്ക് ഗ്ലാമര്‍ താരം ആയിരുന്നു ......അവള്‍ അവന്‍റെ അടുക്കല്‍ വന്നു അയാളുടെ തോളില്‍ കയ്യിട്ടു അയാളുടെ വിവരം അന്ന്യേഷിച്ചു തുടങി ...അവന്‍ അതിനെല്ലാം മറുപടി പറഞ്ഞു.....പക്ഷെ പത്താം ക്ലാസ്സു ചേട്ടന്‍ മാരുടെ കണ്ണ് അയാളുടെ നേര്‍ക്ക് തന്നെ ആയിരുന്നു .......എന്താ കാര്യം എന്ന് അയാള്‍ക് മനസിലായാതെ ഇല്ല........അവള്‍ അയാള്‍ക്ക് ടൂഷന്‍ എടുത്തു ..........ക്ലാസ്സു കഴിഞ്ഞു പോകുമ്പോള്‍ ചേട്ടന്‍ മാര്‍ അവനെ അഭിനന്ദിച്ചു ......."നിന്‍റെ ഭാഗ്യം .........."
ആ സമയം അത് എന്തിനു പറഞ്ഞെന്നു അവനു മനസിലായില്ല ........
അവന്‍ അന്ന് വീടെത്തുന്നത് വരെ ആലോചിച്ചു ...ഉത്തരം കിട്ടിയില്ല...
പിറ്റേന്നും ഇതു തന്നെ ആവര്‍ത്തിച്ചു ......."നിനക്ക് നല്ല സുഖം ആണല്ലേ ??"
അന്നും ചേട്ടന്‍ മ്മാര്‍ ചോദിച്ചു
"എന്ത് സുഖം ??" അയാള്‍ ചോദിച്ചു
അവര്‍ ഒന്നടന്ഗ്ഗം പൊട്ടിച്ചിരിച്ചു ............
"ഇതെന്ത ഈ ചേട്ടന്‍ മാരൊക്കെ ഇങ്ങനെ ??"
നാളുകള്‍ കടന്നു പോയി ......
ഒരു ദിവസം അവന്‍റെ വീട്ടിലേക്കു അവള്‍ കടന്നു വന്നു ....അവന്‍റെ അതെ പ്രായം ....അയലത്തെ വീട്ടിലെ പെണ്‍കുട്ടി
അവന്‍റെ അമ്മ അവളെ അകത്തേക്ക് സ്വാകതം ചെയ്തു ......പഠിക്കാന്‍ മിടുക്കനായ തന്‍റെ മകനോട് സംശയം ചോദിക്കാന്‍ ഉള്ള വരവായതിനാല്‍ അവളെ അയാളുടെ അമ്മ മടക്കി അയച്ചില്ല ,,,അവന്‍ ഒരു പെണ്‍കുട്ടിയോടും ഇതുവരെ സംസാരിച്ചിട്ടു പോലും ഇല്ല ....അതുകൊണ്ട് തന്നെ അവള്‍ മുന്നില്‍ വന്നു നിന്നതും അവന്‍ താഴോട്ട് നോക്കി ......താഴെ നോക്കിയാണ് അവന്‍ സംസാരിക്കുന്നത് ...."മോനെ മുഖത്തു നോക്കി സംസാരിക്കൂ ..."അമ്മ പറഞ്ഞു ....
അവളുടെ കണ്ണുകളിലേക്കു നോക്കുമ്പോള്‍ അയാള്‍ക്ക് എന്തോ പോലെ ......അവള്‍ തന്റെ പുസ്തകം നീട്ടി സംശയങ്ങള്‍ ഓരോനായി ചോദിച്ചു തുടങ്ങി ....അമ്മ അകത്തോട്ടു പോയതോടെ പഠിപ്പിസ്റ്റ് വീണ്ടും താഴെ നോക്കി തന്നെ ഉത്തരം പറഞ്ഞു തുടങ്ങി ....."മുഖത്തു നോക്കി സംസാരിക്കാന്‍ അറിയില്ലേ ?" അവള്‍ ഒരു പുഞ്ചിരിയോടെ ചോദിച്ചു ...അയാള്‍ പെട്ടെന്ന് ചിരിക്കാന്‍ ശ്രമിച്ചു കൊണ്ട് അവളുടെ മുഖത്തു നോക്കി ......പെട്ടെന്ന് താഴ്ത്തണം എന്ന് തോനി..പക്ഷെ പിടിച്ചു നിര്‍ത്തി .......
അന്ന് രാത്രി അവന്‍ ഉറങ്ങിയില്ല ......അവളെ നോക്കിയ നിമിഷങ്ങള്‍ ആയിരുന്നു കണ്ണില്‍ മൊത്തം ...എന്താണിത് ???
അയാള്‍ അന്ന് ഉറങ്ങിയതെ ഇല്ല .....
പിറ്റേന്ന് മുതല്‍ അവള്‍ അയാളുടെ ഒപ്പം അതെ ടൂഷന്‍ സെന്‍റര്‍ റില്‍ വന്നു തുടങി ......ചേട്ടന്‍ മ്മാര്‍ വീണ്ടും മുഖത്തു കൈ വെച്ച് അവനെ നോക്കി ...."എടാ നിന്റെ യോഗം .... "അവന്‍ ചിരിച്ചു ...കാര്യങ്ങള്‍ ഏകദേശം അവനു മനസിലായി തുടങ്ങി .....എന്ത് കൊണ്ടാണ് ഇവര്‍ ഇങ്ങനെ പറയുന്നതെന്ന് ..അന്ന് തന്റെ പുതിയ സുഹൃത്തിനോട് അവന്‍ പറഞ്ഞു "നീ എന്‍റെ ഒപ്പം ടൂഷന് വരണ്ട ...ഞാന്‍ ഒറ്റയ്ക്ക് പൊയ്ക്കോളാം ...."
അതെന്താ ? അവള്‍ ചോദിച്ചു \
"എനിക്ക് നാണാ....പെണ്‍കുട്ടികളുടെ ഒപ്പം നടക്കുന്നത് ശരിയല്ല ..."
അവള്‍ ചിരിച്ചു ......ഇതാര് പറഞ്ഞു ഞങ്ങള്‍ടെ സ്കൂളില്‍ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചാണ് നടക്കുന്നത് ...അതിലെന്തിനു നാണിക്കണം...അയ്യേ .."
അവന്‍ ഉത്തരം പറയാന്‍ നില്‍കാതെ ഓടി പോയി .......
അവള്‍ അന്ന് അവന്‍റെ വീട്ടില്‍ വന്നു ......."ഞാന്‍ തന്റെ സുഹൃത്തല്ലേ പിന്നെന്തിനാ നാണിക്കണേ ??" അവള്‍ ചോദിച്ചു ......അവനു ഉത്തരം ഇല്ല ...
"അയ്യേ ഞാന്‍ തന്നെ പോലെ ഒരു കുട്ടിയെ പോലും കണ്ടിട്ടില്ല ...."ഒന്ന് കളിയാക്കിയിട്ടു അവളും പോയി ...അതിനുശേഷം അവള്‍ അവിടേക്ക് വന്നിട്ടില്ല ...ടൂഷന് അവള്‍ ഒറ്റയ്ക്ക് പോയി ..സംശയങ്ങള്‍ എല്ലാം അവള്‍ ടൂഷന്‍ ടീച്ചറോട് ചോദിക്കുമായിരുന്നു ........കുറച്ചു ദിവസം അത് തുടര്‍ന്നപ്പോള്‍ അവനു എന്തോ പോലെ ...അവള്‍ ഒന്ന് അടുത്തു വന്നിരുന്നെന്ഗ്ഗില്‍ ???....അന്ന് ടൂഷന്‍ വിട്ടു പോകുമ്പോള്‍ അയാള്‍ ചോദിച്ചു "എടൊ തനിക്ക് ഇപ്പോ സംശയങ്ങള്‍ ഒന്നും ഇല്ലെ ??വീടിലോട്ടു കാണാറില്ല ...."
"ഒരു നാണം കുണുങ്ങി യോട് സംശയം ചോദിച്ചാല്‍ ഒന്നും മനസിലാകില്ല ...."
ആ ഉത്തരം അവനു ശരിക്കും നാണക്കേട് ആയി ......അവള്‍ തന്നെ ചെറുതാക്കി കളഞ്ഞത് പോലെ ..."ഇല്ല ..ഞാനിനി അവള്‍ വരുമ്പോള്‍ അവളുടെ കണ്ണുകളില്‍ നോക്കി സംസാരിക്കും ........."
താനെന്നെ കളിയാക്കിയത് ആണല്ലേ ?? ഞാന്‍ ചെറുപ്പം തൊട്ടേ പെണ്‍കുട്ടികളോട് സംസാരിക്കാര്‍ ഇല്ല .എന്‍റെ ഫാമിലിയില്‍ ആരും ഇല്ല ഞങ്ങളുടെ പ്രായത്തില്‍ .....അതുകൊണ്ടായിരിക്കും ....എനിക്ക് പെണ്‍കുട്ടികളോട് സംസാരിക്കാന്‍ അറിയില്ല "അവന്‍ പറഞ്ഞു ....
"അയ്യേ ...അതിനെന്തിനാ അറിയുന്നെ .....ഈ ഫിസിക്സ് സിലും മാത്സിലും ഒക്കെഉള്ളത് പോലെ വല്ല ഫോര്‍മുലയും ഉണ്ടോ അതിനു ....."അവള്‍ വീണ്ടുംകളിയാക്കി .........ചെറിയ വായില്‍ അവള്‍ടെ ഒരു വലിയ വര്‍ത്താനം ..ഹും ...പിന്നെ അവന്‍ ഒന്നും മിണ്ടിയില്ല .......നേരെ വീട്ടിലോട്ടു കേറി ചെന്നു അമ്മയോട് ചോദ്യം ചെയ്യല്‍ തുടങ്ങി ....തന്തയും തള്ളയും ചെയ്ത ചതി അവനു അന്നാണ് മനസിലായത് "നിങ്ങള്‍ എന്തിനാ എന്നെ ബോയ്സ് സ്കൂളില്‍ വിട്ടത് ???ഇപ്പോ ഞാന്‍ നാണം കേടുവാ "
എന്തിനു ?? അമ്മ ചോദിച്ചു....അയ്യോ അതിനുത്തരം പറഞ്ഞാല്‍ നാണം കെടും ..വേണ്ടാ ........"ഒന്നും ഇല്ല ......"
വികാരങ്ങളുടെ ഹോര്‍മോണുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോ മനസ്സില്‍ നിന്ന് അറിയാതെ പലതും പുറത്തു ചാടി തുടങ്ങി .....
അവള്‍ അവന്‍റെ വീട്ടില്‍ വന്നു ........എക്സാം അടുത്തു കൊണ്ടിരിക്കാര്‍ന്നു .....കുറെ സംശയങ്ങളും കൊണ്ടാണ് അവള്‍ വന്നിരിക്കുന്നത് ...അവന്‍ വായില്‍ വെള്ളമിറക്കി ...അവള്‍ അവന്‍റെ അടുത്തു വന്നിരുന്നു ...അവളുടെ കണ്ണുകളിലേക്കു നോക്കി ...അയ്യോ.....ഷോക്ക് അടിക്കുന്ന്നത് പോലെ ........ഷോക് അടിച്ചാലും വേണ്ടീല എന്ന ചിന്തയായി പിന്നീട് ...അവള്‍ അവന്‍റെ മുഖത്ത് ഒരു ചെറിയ അടി വെച്ച് കൊടുത്ത് ....അവന്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടി ഉണരും പോലെ ഉണര്‍ന്നു ......."ഈ ന്യൂട്ടണ്‍ ന്റ്റെ എല്ലാ ലോവ്സ് ഒന്ന് എക്സ്പ്ലയിന്‍ ചെയ്തു തരോ .....വെറുതെ കാണാപ്പാഠം പഠിക്കരുതെന്ന് അമ്മ പറഞ്ഞിട്ടുണ്ട് .....മനസിലാകി പഠിക്കണം ....എന്ന് എന്‍റെ അമ്മ പറഞ്ഞിട്ടുണ്ട് ......."
അവനു എന്തോ പെട്ടെന്ന് സംഭവിച്ചു ...അവന്‍ അകത്തേക്ക് പോയി ....അവനെ കാണുന്നില്ല ...അവള്‍ അവനെ വിളിച്ചു .......അവന്‍ വിളി കേള്‍ക്കുന്നില്ല .....കുറച്ചു കഴിഞ്ഞപ്പോ അവന്‍ വന്നു ..ഇട്ടിരുന്ന യുണി ഫോം പാന്‍റ്റു അവന്‍ മാറിയിരുന്നു ....."ഹ ഇതു മാറാന്‍ വേണ്ടിയാണോ ഇത്ര സമയം ??" അവള്‍ ചോദിച്ചു ...അവന്‍ പരിബ്രമിച്ചു ..."വേറെ പാന്‍റ്റു നോക്കിയിട്ട് കണ്ടില്ല ...അതുകൊണ്ട ..."
അവള്‍ സംശയങ്ങള്‍ തുടര്‍ന്നു കൊണ്ടിരുന്നു ........പെട്ടെന്നാണ് അവന്‍ ചോദിച്ചത് "നമുക്ക് നാളെ പഠിച്ച മതിയോ ?"
അവളുടെ മുഖം ഒന്ന് വാടി.....
അവള്‍ പോയപ്പോള്‍ അവന്‍ ഒരു ദീര്‍ഘ ശ്വാസം വിട്ടു ...ഹോ ........ആ അവസ്ഥയോട് അയാള്‍ക്ക് വെറുപ്പ് തോന്നി....പക്ഷെ രാത്രി കിടക്കാന്‍ സമയത്ത് അയാള്‍ക്ക് തോനി ...അപ്പൊ സംഭവിച്ചത് ഒന്ന് കൂടി സംഭവിക്കുമോ ??
എക്സാം അവര്‍ രണ്ടു പേരും നന്നായി എഴുതി ........അവനുമായുള്ള കമ്പൈന്‍ സ്റ്റഡി ആണ് അവളെ ഇത്ര എളുപ്പത്തില്‍; പരീക്ഷ എഴുതാന്‍ സഹായിച്ചത് എന്ന് അവള്‍ അവനെ കെട്ടിപ്പിടിച്ചു പറഞ്ഞു .......വീണ്ടും ഷോക്ക് അടിച്ചു ........പക്ഷെ അവന്‍പറഞ്ഞു "ഇനി തന്‍ എന്‍റെ വീട്ടിലോട്ടു വരില്ല അല്ലെ ??
"ഞങ്ങള്‍ നാട്ടില്‍ പോകുവ ....വെകേഷന്‍ കഴിഞ്ഞു വരും .........അവന്‍റെ കണ്ണുകള്‍ നിറഞ്ഞു .....ഹൈ സ്കൂളില്‍ എങ്ങനെ ആയാലും അവള്‍ പഠിക്കുന്ന സ്കൂളില്‍ ചേരാന്‍ അയാള്‍ തീരുമാനം എടുത്തു ......
രണ്ടു മാസം അവളെ കാത്തു അയാള്‍ ഇരുന്നു.........ഇതിനിടക്ക് വീട്ടില്‍ അയാള്‍ ഒരു യുദ്ധം തന്നെ നടത്തി .......പക്ഷെ വീട്ടുകാര്‍ സംമ്മതിച്ചില്ല ...."മിക്സ്സട് സ്കൂളില്‍ ചേര്‍ന്നാല്‍ ചെറുക്കന്‍ വെടക്കവുമെന്നു വീട്ടുകാര്‍ വാതിച്ചു ..........ഒരു രക്ഷയും ഇല്ല ..പിതജി എടുത്ത തീരുമാനം തന്നെ ജയിച്ചു ...അവന്‍ തോറ്റൂ.....അവനു ഏറെ വിഷമം ആയതു വേറെ ഒന്നും അല്ല അവളുടെ നാട്ടിലെ ഫോണ്‍ നമ്പറില്‍ ഒരു ദിവസം അമ്മയുടെ കണ്ണ് വെട്ടിച്ചു ഫോണ്‍ ചെയ്തിരുന്നു ...അപ്പോള്‍ അവള്‍ക്കു ഒരു വാക്ക് കൊടുത്തിരുന്നു "അടുത്ത കൊല്ലം ഞാന്‍ തന്റെ സ്കൂളില്‍ ചേരും എന്ന് .."
അതു ഏതായാലും നടക്കാന്‍ പോണില്ല ........
സ്കൂള്‍ തുറക്കാരായി ...അവളുടെ വീടിന്റ്റെ മുന്നില്‍ ഒരു കാര്‍ വന്നു നിന്നൂ ...അവളും കുടുംബവും ഇറങ്ങി ...പക്ഷെ അവള്‍ അയാളുടെ വീട്ടില്‍ വന്നില്ല ....എന്തായിരിക്കും അവള്‍ വരാതിരിക്കുന്നത് ??.....അവന്‍റെ അമ്മ അവളുടെ വീട്ടില്‍ പോയിരുന്നു .....പതിവില്ലാത്ത ഒരു ചോദ്യം അവനില്‍ നിന്നും ഉയര്‍ന്നു .."അവള് വന്നിട്ടില്ലേ അമ്മെ ...പിന്നെന്തേ ഇങ്ങോട്ട് വരാത്തത് ??"
"അവളിനി ഇങ്ങോട്ടൊന്നും അതികം വരില്ല .....അവള് വല്ല്യേ കുട്ടി ആയില്ലേ ..."
"എന്ത് വല്ല്യേ കുട്ടി ....കാറില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഞാന്‍ കണ്ടതാണല്ലോ ..ഇവിടുന്നു പോകുമ്പോള്‍ ഉള്ള അതെ പോലെ തന്നെ ...."
ആ മറുപടി കേട്ട് അമ്മ ചിരിച്ചു
അതെന്തു പുകില്‍ ........എന്നാ പോയിട്ട് തന്നെ കാര്യം ...അവന്‍ അവളുടെ വീടിലേക്ക് പോയി ....അവള്‍ അവളുടെ മുറിയില്‍ ഒരു ബുക്കും വായിച്ചു കിടപ്പായിരുന്നു ,......അവനെ കണ്ടപ്പോള്‍ അവള്‍ എഴുനെറ്റൂ......"എന്താ വീട്ടിലോട്ടു വരാതെ .......?"
"അമ്മ സമ്മതിക്കുന്നില്ല "
"ഞാന്‍ തന്റെ സ്കൂളില്‍ പഠിക്കാന്‍ വരാത്തതിന്റെ പിണക്കമാ ??"
"ഏയ് ..അങ്ങനെ ഒന്നും ഇല്ല ...."
"പിന്നെ ??"
"പിന്നെന്താണ് ന്നു എനിക്കറിയില്ല ....."
"അപ്പൊ ഇനി താന്‍ കമ്പൈന്‍ സ്റ്റഡി ക്ക് വരില്ലാ ??"
"ഊഹും ...."
അവന്‍ അവിടെ നിന്നും ഇറങ്ങി ............
വീടിനു വെളിയില്‍ നിന്ന് അവന്‍ അവളുടെ മുറിയിലോട്ടു നോക്കി ...ജനലരികില്‍ അവള്‍ അയാളെ നോക്കി ഇരിക്കുന്ന്നുണ്ടായിരുന്നു ....ആ നോട്ടത്തില്‍ എന്തൊക്കെയോ ഒളിഞ്ഞിരിക്കുന്നുണ്ടെന്നു അവനു തോന്നി ..........<ശുഭം >
ലിജോ പാവറട്ടി