Saturday, 24 March 2012

പെണ്ണോരുംബെട്ടാല്‍ ????



പുതിയ യുവത്വത്തിന്‍റെ ചിന്തകളും പ്രവര്‍ത്തികളും വളരെ വിചിത്രമാണ്
പ്രത്യേഗിച്ച് പ്രണയത്തിന്റെ കാര്യത്തില്‍ ...കാരണം കണ്ണില്‍ മാത്രം പ്രണയിച്ചു നടന്നിരുന്ന ആ പൈഗ്ഗിളി പ്രണയങ്ങള്‍ ഇന്നു വംശനാശം നേരിടുന്ന ജന്തുക്കളെ പോലെ ആണ് ....

എന്‍റെ നാട്ടില്‍ഒരു കോളേജില്‍ നടന്ന ഒരു   ചെറിയ    സംഭവഭഹുലമായ കഥ പറയാം.....

വളരെ  ചുരുക്കം ചില സുഹൃത്തുക്കളെ എനിക്ക് നാട്ടില്‍ ഉള്ളു ...
അതില്‍ ഏറ്റവും അടുത്തരണ്ടു സുഹൃത്തുക്കളും പിന്നെ ഞാനും ആണ് ഇതിലെ കഥാപാത്രങ്ങള്‍...ഒരാളുടെ  പേര്  ഞാന്‍ വെളിപ്പെടുത്തുന്നില്ല ....
മറ്റയാള്‍ "രഞ്ജിത്ത്"..
എന്‍റെ മറ്റേ സുഹൃത്ത്‌ ഒരു പ്രേമ രോഗി ആണ് ...അവന്‍പത്തോ പന്ത്രണ്ടോപേരെ അവന്‍ഒരു രസത്തിനു വേണ്ടി പ്രണയിച്ചിട്ടുണ്ട്....
മൂന്നു മാസം മുന്ന് മഞ്ജു എന്ന് പറഞ്ഞ ഒരു പെണ്ണിനെ അവന്‍ ഉപേക്ഷിച്ചു ഏറ്റവും കൂടുതല്‍ അവന്‍ പ്രണയിച്ചു നടന്ന പെന്നുഅവല് മാത്രേ ഉള്ളു അവള്‍ക്കു സംശയ രോഗം ആണെന്ന് പറഞ്ഞു അവന്‍ അവളെ ഉപേക്ഷിച്ചു സത്യം പലതും അവള്‍ കണ്ടെത്തിയപ്പോള്‍ ഇവന്‍ മനപ്പൂര്‍വ്വം ഒഴിവാക്കി എന്നതാണ് സത്യം ...
ഇപ്പോള്‍ പുതിയ ഒന്നിനെ പ്രണയിച്ചു നടക്കുന്നുണ്ട് . ഇപ്പോഴത്തെ പ്രണയം കണ്ടാല്‍  ഒരാള് മരിച്ചാല്‍ മറ്റയാള്‍ ആത്മഹത്യ ചെയ്തേക്കും എന്ന മട്ടാണ് ...അത്രക്കും ആഴത്തിലുള്ള പ്രണയമാണ് ???
ആര്‍ക്കറിയാം ?നമ്മള്‍ ഇത ഇത്ര കണ്ടിരിക്കുന്നു .....
ഒരു ദിവസം ഞങ്ങള്‍ മൂന്ന് പേരും കൂടി സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ എന്‍റെ  സുഹൃത്തിന് ഒരു കാള്‍ വന്നു ...
 ഒരു പെണ്ണാണ് വിളിച്ചതെന്നു എനിക്കും രഞ്ജിത്തിനും മനസിലായി ..നേരിയതോതില്‍ ശബ്ദം പുറത്തു കേള്‍ക്കാമായിരുന്നു ...പെട്ടെന്നായിരുന്നു സുഹൃത്തിന്റെ ഭാവ മാറ്റം .....അവന്‍ വല്ലാതെ വിയര്‍ക്കുന്നു ......
എന്താണ്  വിളിച്ചവള്‍ പറഞ്ഞിടട്ടുണ്ടായിരിക്കുക ??
ഞങ്ങള്‍ ആ വാര്‍ത്ത കേള്‍ക്കാന്‍ ആകാംഷയോടെ ഇരുന്നു ..
അവന്‍ ഫോണ്‍ കട്ട്‌ ചെയ്തു ...
എന്താട ...?ആരാ ഫോണില്‍ ?ഞങ്ങള്‍ രണ്ടും ഒരിമിച്ചു ചോദിച്ചു ...
"വിളിച്ചത് മഞ്ജു ന്‍റെ ഫ്രെണ്ടാ ...." അവന്‍ പറഞ്ഞു
എന്താ  അവള് പറഞ്ഞെ ??
എടാ മഞ്ജു .......പ്രെഗ്നെന്‍റ്ആണത്രേ ...."അവന്‍ പറഞ്ഞു
എന്ത് ??
എന്താ പറഞ്ഞെ ??
ആ  എനിക്കറിഞ്ഞൂട ....ആ പിശാച് വിളിച്ചിട്ട് പറഞ്ഞതാ .....അവള് ഇതു എന്‍റെ തലയില്‍ കെട്ടി വെക്കാന്‍ നോക്കാ .....അവന്‍ പറഞ്ഞു
ഓഹോ  ..അപ്പൊ നീ അല്ലെ ?ഞങ്ങള്‍ ചോദിച്ചു .....
"ഞാനോ  ?...നിങ്ങള്ക്ക് എങ്ങനെ ഇതു പറയാന്‍ തോന്നി ......അവന്‍ കയര്‍ത്തു
"പിന്നെ നീ അല്ലാതെ ആരാ ??"ഞങ്ങള്‍ അങ്ങനെ ചോദിച്ചതില്‍ ഒരു കാരണമുണ്ട്...ഇവന്‍ എല്ലാ അനുഭവങ്ങളും എന്നോടും രഞ്ജിത്തിനോടും വന്നു പറയുമായിരുന്നു ...അതൊക്കെ ശരിയാനെന്ഗ്ഗില്‍ മഞ്ജു ഗര്‍ഭിണി ആയതില്‍ അതിശയം ഒന്നും ഇല്ല....
പക്ഷെ  അവന്‍ തീര്‍ത്തു പറഞ്ഞു .."ഞാനല്ല ...ഞാനല്ല ഞാനല്ല "
ഉടനെ തന്നെ എന്റെയും രഞ്ജിത്തിന്റെയും മൊബൈലില്‍ ഇടവിട്ട് രണ്ടു കാള്‍ ...
അവനെ വിളിച്ച അതെ പെണ്ണ് തന്നെ
അവള്‍ ഞങ്ങളുടെ സുഹൃത്തിനോട് പറഞ്ഞ കാര്യം തന്നെ ഞങ്ങളോടും പറഞ്ഞു ..
കൂട്ടത്തില്‍ ഒരു കാര്യം കൂടി "അവനെ നിങ്ങള്‍ "അവന്‍ സമ്മതിചില്ലെന്ഗ്ഗില്‍ അവള്‍ അവന്‍റെ വീട്ടില്‍ കേറി വരും എന്നും കൂടി പറഞ്ഞേക്കു .."
പണി  പാളി ....
ഞങ്ങള്‍ അവനെ ശരിക്കും ചോദ്യം ചെയ്തു .."സത്യം പറ ...എന്താ സംഭവിച്ചേ ..നിനക്ക് ചതി പറ്റിയില്ലേ ...??ഞങ്ങള്‍ ആവര്‍ത്തിച്ചു ചോദിച്ചു ...
പക്ഷെ അവന്‍ സമ്മതിച്ചില്ല ...
"അപ്പൊ നീയും അവളും അഴിഞ്ഞാടി നടന്ന കഥകള്‍ ഒക്കെ ഞങ്ങളോട് നീ പറഞ്ഞിട്ടുണ്ട് ...അത് നീ മറക്കണ്ട..."
ഒന്ന് തല കുനിച്ചു എന്‍റെ സുഹൃത്ത്‌ പറഞ്ഞു "അതില് പലതും ഞാന്‍ ചുമ്മാ അടിചിറക്കീത..."
ഞാനും രഞ്ജിത്തും മുഖത്തോട് മുഖം നോക്കി ...
പക്ഷെ എന്തൊക്കെ ആയാലും എന്തെന്ഗ്ഗിലും ഒക്കെ നടക്കാതെ ഒരു പെണ്ണ് ഇങ്ങനെ ഇത്ര ഉറപ്പില്‍ വിളിച്ചു പറയില്ല ...എന്ന് ഞങ്ങള്‍ ഉറപ്പിച്ചു ...മാത്രമല്ലഅവള്‍ വീട്ടിലോട്ട് കേറി വന്നാല്‍ എല്ലാം കുഴയും
ഇനി എന്ത് ചെയ്യും ??അവന്‍ ചോദിച്ചു .....
ആ ഞങ്ങള്‍ക്കറിയില്ല ......

അന്ന് രാത്രി എന്നെയും രണ്ജിത്തിനെയും മഞ്ജു വിളിച്ചു ...നാളെ അവനെയും കൂട്ടി .ശ്രീകൃഷ്ണന  കോളേജിന്റെ പുറകില്‍ വരാന്‍ പറഞ്ഞു ..ഞങ്ങള്‍ പറഞ്ഞാല്‍ അവന്‍ കേള്‍ക്കും എന്നും അവള്‍ പറഞ്ഞു ....(എന്റെയും രണ്ജിതിന്റെയും നമ്പര്‍ അവള്‍ക്കു മുന്നേ അറിയാമായിരുന്നു ...)
ഉടനെ തന്നെ ഞാന്‍ സുഹൃത്തിനെ വിളിച്ചു ...കാര്യം പറഞ്ഞു .....
അവന്‍ ജീവന്‍ പോയാല്‍ വരില്ല എന്ന് പറഞ്ഞു ...
അതില്‍ ഒരു കാര്യം ഉണ്ട് ...അവന്‍ ഇപ്പോള്‍ പ്രണയിച്ചു നടക്കുന്ന കുട്ടി പഠിക്കുന്നത് ആ കോളേജില്‍ ആണ് ....അവള്‍ ഇതു കണ്ടാല്‍ ??
അതുകൊണ്ട് വേറെ എതെന്ഗ്ഗിലും  സ്ഥലം പറയാന്‍ പറഞ്ഞു ...മഞ്ജു പഠിക്കുന്നത് വേറെ ഒരു കോളേജില്‍ ആയിരുന്നു ...
അങ്ങനെ ഞാന്‍ അവളോട്‌ വേറെ ഒരു സ്ഥലം പറയാന്‍ പറഞ്ഞു ...
അങ്ങനെ ഒരു സ്ഥലം പറഞ്ഞു ....
അവള്‍ പറഞ്ഞു "ഇന്ദിരാഗാന്ധി ടൌണ്‍ ഹാള്‍ "

പിറ്റേന്ന് ഞാനും അവനും രഞ്ജിത്തുംകൂടി ഓട്ടോയില്‍  അവള്‍ പറഞ്ഞ സ്ഥലത്തേക്ക് പോയി ....
ഓട്ടോയില്‍   ഇരുന്നു ഞാനും രഞ്ജിത്തും എരിയുന്ന തീയിലേക്ക് അല്‍പ്പം എണണ കോരി ഒഴിച്ചു  .."കുഞ്ഞിനു ഇടാനുള്ള പേര് വരെ ഞാനും രഞ്ജിത്തും ചര്‍ച്ച ചെയ്തു ......
സുഹൃത്തിന്‍റെ നെഞ്ച് മെഴുക് ഉരുകും പോലെ ഉരുകി ...
ഹൃദയമിടിപ്പ്‌ കൂടി അവന്‍ ചാകുമോ ഈശ്വര ??
എന്തായിരിക്കും  സംഭവിക്കാന്‍ പോകുന്നത് ??

ഒടുവില്‍ ഞങ്ങള്‍ അവിടെ എത്തി .......
അവിടെ ഒരു കാര്‍ കിടപ്പുണ്ട് ....അതില്‍ നിന്ന് ഒരു പെണ്‍കുട്ടി ഇറങി ....
ആരായിരിക്കും അത് ??
അവളുടെ പേരാണ് " ശ്രുതി "...
ആരാണ് ശ്രുതി എന്നറിയണ്ടേ ?
നമ്മുടെ പ്രേമരോഗിയുടെ പുതിയ ഗാമുഗി <കാമുകി >
ഞാനും രഞ്ജിത്തും കുറച്ചു മാറി നിന്ന് കൈ കൊട്ടി ചിരിച്ചു .....
മഞ്ജു ഒരുക്കിയ കെണിയില്‍ മദന കുമാരന്‍ <സുഹൃത്ത് >വീണു ..
അവിടെ മഞ്ജു ഒന്നും ഉണ്ടായിരുന്നില്ല ...
അവള്‍  മാത്രം .."ശ്രുതി"
മഞ്ജു  എല്ലാ കഥയും ശ്രുതിയോടു പറഞ്ഞിരുന്നു ..........
പിന്നെ ഞാന്‍ അവിടെ നടന്നത് പറയണ്ടല്ലോ
പാവം പ്രേമരോഗി .......ooooooooooooooooooooooooooo........
പോടാ  പുല്ലേ എന്നും പറഞ്ഞു ശ്രുതി അവന്‍റെ ജീവിതത്തില്‍ നിന്നും പോയി ...

എല്ലാം  കഴിഞ്ഞു മഞ്ജു അവസാനമായി അവനു വിളിച്ചു .."ഇനി മേലില്‍ നീ പ്രേമിക്കരുത് ....."അത് മാത്രം പറഞ്ഞു മഞ്ജു അവളുടെ കൂട്ടുകാരികള്‍ക്ക് ഫോണ്‍ കൊടുത്തു . കൂട്ടുകാരികള്‍ അവനെ വിളിച്ചു അവന്‍ പോലും കേള്‍ക്കാത്ത തെറികള്‍ കൊണ്ട്അവനെ അഭിസംബോധന ചെയ്തു ..........
ഇതു പോലോരൊരു ചിമിട്ടന്‍ പണി ഏതു പെണ്ണായിരിക്കും കൊടുക്കുക ??

ഇതാണ്  ഞാന്‍ ആദ്യം പറഞ്ഞ പുതിയ യുവത്വത്തിന്‍റെ പ്രവര്‍ത്തികള്‍ ...

 ഒരു ചോദ്യം മാത്രം ഭാക്കി നിന്നു "മഞ്ജു ശ്രുതിയുമായുള്ള പ്രണയം എങ്ങനെ അറിഞ്ഞു ......ആ ചോദ്യത്തിന് മാത്രം ഇന്നെ വരെ ഉത്തരം കിട്ടിയിട്ടില്ല ....<ശുഭം >

                   
                                                                                      ലിജോ പാവറട്ടി

 











 

1 comment: