ഒരുപാടു നാളുകളായി കൊതിക്കുന്ന കാര്യമായിരുന്നു നാട്ടിലൊന്നു വരണമെന്ന്
...വന്നു ...നാട് കണ്ടു അമ്മയെ കണ്ടു .അച്ഛനെ കണ്ടു ..പഴയ സുഹൃത്തുക്കളെ
കണ്ടു ...അമ്പലം കണ്ടു ..അമ്പലക്കുളം കണ്ടു ......ഇരുപതു ദിവസമായിരുന്നു
ലീവ് ...പത്തു ദിവസം കഴിഞ്ഞപ്പോഴേക്കും വല്ലാത്ത ബോറടി ...അങ്ങനെ നാട്ടില്‍
വന്നു പതിനൊന്നാമത്തെ പ്രഭാതവും പൊട്ടി വിടര്ന്നിരിക്കുന്നു...അച്ഛന്‍റെ
ഒരു സുഹൃത്തിന്‍റെ മകളുടെ വിവാഹത്തിനു അച്ഛനും അമ്മയും രാവിലെ
പോയി....അമ്മയിട്ടുവേച്ചിരുന്ന കാപ്പിയും നുണഞ്ഞുകൊണ്ട് ഒരു ബര്‍മുഡ
മാത്രം ഇട്ട് ,സ്കൂളില്‍ പോകുന്ന കുട്ടികളെ നോക്കി ഞാന്‍ ഇരുന്നു
...എന്താണ് ഇന്നത്തെ പരിപാടി ? കുറെ വട്ടം മനസ്സില്‍ ആലോചിച്ചു
...എന്തായാലും ലീവ് മുതലെടുത്തെ പറ്റൂ..ഇങ്ങനെ ഒരു ലീവ് ഇനി കിട്ടിയെന്നു
വരില്ല ....മുറ്റത്ത് നിന്ന് പതിയെ എഴുനേറ്റു വീടിനകത്തേക്ക് വന്നു
...അമ്മയും അച്ഛനും ഇല്ലാത്തതിനാല്‍ വല്ലാത്തൊരു നിശബ്തത ...രാവിലെ
കേള്‍ക്കാറുള്ള സ്റ്റീല്‍ പാത്രങ്ങളുടെയും പ്രഷര്‍ കുക്കറിന്റെയും ശബ്ദം
ഇന്നില്ല..വീടിനുള്ളില്‍ ഒരുപാട് തവണ അങ്ങോട്ടും ഇങ്ങോട്ടും നടന്നു ....ഒരു
സിഗരറ്റ് എടുത്തു കത്തിച്ചു ......പെട്ടൊന്നൊരു തോന്നല്‍...കുറച്ചുകാലം
പുറകോട്ടു സഞ്ചരിച്ചാലോ.......??
ഞാനെന്‍റെമുറിയിലോട്ടു നടന്നു കട്ടിലിനടിയില്‍ സൂക്ഷിച്ചു വെച്ചിരുന്ന ആ പെട്ടി എടുത്തു വെച്ചു......ആ പെട്ടിനിറയെ പലതരത്തിലുള്ള ചായം പൂശിയ ഓര്‍മ്മകളായിരുന്നു ...പൊടിതുടച്ചു പെട്ടി തുറന്നപ്പോള്‍ ഹൃദയ മിടിപ്പ് കൂടി തുടങ്ങി ....എന്‍റെ കണ്ണുകള്‍ നനയുന്നത് ഞാനറിഞ്ഞു ....
മനസ്സില്‍ മരണമില്ലാത്ത കലാലയ ജീവിതത്തിന്‍റെ ഓര്‍മ്മകള്‍ കടലാസുകളില്‍ അക്ഷരങ്ങളായി ചിരം ജീവികളെ പോലെ ജീവിക്കുന്നു ....
അന്നെഴുതി കൂട്ടിയ ഡയറി കുറിപ്പുകള്‍ ഓരോന്നും പുതുമയോടെ ഞാന്‍ വായിച്ചു ...
ഓരോ കുറിപ്പുകളിലും കുറെ ചിരിയും കുറച്ചു നൊമ്പരങ്ങളും .....നൊമ്പരപ്പെടുത്തുന്ന കുറുപ്പുകളില്‍ എല്ലാം അവളുണ്ടായിരുന്നു ...അവളുടെ ചിരിക്കുന്ന മുഖം .....അവള്‍ ....വര്‍ഷ ....ഇപ്പോഴും മനസ്സില്‍ അവളുണ്ട് ...അവളോട് പറയാന്‍ ബാക്കി വെച്ച പ്രണയം ഉണ്ട് ...സത്യത്തില്‍ ഞാനവളെ സ്നേഹിച്ചിരുന്നോ??
അന്നൊക്കെ ഈ ചോദ്യം ആരെന്ഗ്ഗിലും ചോദിച്ചാല്‍ അവളോടുള്ള പ്രണയത്തിന്‍റെ അളവ് നിശയിക്കാന്‍ സാധ്യമാല്ലാത്തത് പോലെ ഞാന്‍ ഉത്തരം നല്‍കുമായിരുന്നു ...പക്ഷെ ഇന്നോര്‍ക്കുമ്പോള്‍ അതൊരു യഥാര്‍ത്ത പ്രണയം ആയിരുന്നോ ??
പ്രായം അവളുടെ വെളുത്ത ശരീരത്തോടും വര്‍ണ്ണനകള്‍ക്കതീതമായ മിഴികലോടും ചുവന ചുണ്ട്ടുകളോടും ആകര്‍ഷണം മാത്രമായിരുന്നോ എന്നൊരു തോന്നല്‍ .....
തോന്നലല്ല ...അത് തന്നെയാണ് സത്യം .......
എനിക്കവളെ ഒന്ന് വിളിക്കണം ഒന്ന് തോന്നി ...
കയ്യിലുള്ളത് പഴയ ലാന്‍ഡ് ഫോണ്‍ നമ്പര്‍ മാത്രം .....മൊബൈലുകള്‍ വാഴുന്ന ഈ ലോകത്ത് അവള്‍ക്കുമുണ്ടായിരിക്കണം കയ്യില്‍ പിടിക്കാന്‍ ഒന്ന് എന്ന ബോധ്യം ഉണ്ടായിരുന്നിട്ടും വിളിച്ചു ...കോള്‍ പോയത് അവളുടെ പഴയ തറവാട്ടിലേക്ക് ...എടുത്തത് മുത്തശ്ശിയാ ....
"ഹെലോ ......വര്‍ഷയുടെ വീടാണോ ??"
"ഓള് ...വീടിനു പുറത്താണ് ....ഞാനിപ്പോ വിളിക്കാം...."
സത്യം പറഞ്ഞാല്‍ ഞാന്‍ ഞെട്ടി ,,,ഉണ്ടായിരിക്കും എന്ന് കരുതിയില്ല .....
"വര്‍ഷക്കുട്ട്യെ ......................നെനക്കൊരുകാള്‍........"എന്ന് മുത്തശ്ശി വിളിച്ചു പറയുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു .....അവള്‍ വന്നു ...
"ഹെലോ .......വര്‍ഷയാണ് ...ആരാണ് ?"
"ഞാന്‍ ദീപന്‍ ....എന്‍ .എസ്സ് .എസ്സ് ...കോളേജില്‍ കൂടെ പഠിച്ച ......."
അവള്‍ ഒന്നും മിണ്ടിയില്ല...ഞാന്‍ വീണ്ടും ചോദിച്ചു ...."മനസ്സിലായില്ലേ എന്നെ ?"
"ഓ ...അത്ഭുതം ....ഒരിക്കലും പ്രതീക്ഷിച്ചില്ല ഈ കാള്‍ ...അതും തറവാട്ടിലേക്ക് ..റിയലി അണ്‍ എക്സ്പെറ്റട്...."അവള്‍ പറഞ്ഞു ...
എനിക്ക് അല്‍പ്പം ആശ്വാസം തോനി....
"പഴയ ഓട്ടോഗ്രാഫ് തപ്പിയപ്പോള്‍ നമ്പര്‍ കിട്ടി ...ഒരു കവ്തുകത്തിനു വിളിച്ചു ...അത്രേ ഉള്ളു ....ഇപ്പോഴും തറവാട്ടിലാണോ താന്‍ ...?" ഞാന്‍ ചോദിച്ചു ...
"ഒരു ചേഞ്ച് ...കുറെ കാലം കല്‍ക്കത്തയില്‍ ആയിരുന്നു ......താന്‍ നാട്ടിലാണോ ?"
"ലീവിന് വന്നതാ ..തിരിച്ചു പോണം ...ഇപ്പോഴും എഴുതാറുണ്ടോ ഇയാള് ....?" ഞാന്‍ ചോദിച്ചു ...
"ഇല്ല" എന്ന് മാത്രമായിരുന്നു അതിനു മറുപടി ...പക്ഷെ ഈ ചോദ്യം തിരിച്ചു എന്നോട് ചോദിച്ചപ്പോള്‍ നിശബ്ദനായിരുന്നു ഞാന്‍ .....
പിന്നീട് അവള്‍ പറഞ്ഞ കാര്യം എന്നെ ശരിക്കും ഞെട്ടിച്ചു ....
അവള്‍ പറഞ്ഞു
"ലാസ്റ്റ് ഇയറില്‍യുണിവേഴ്സിറ്റി കലോല്‍സവത്തില്‍ താന്‍ എഴുതിയ നാടകം ....സുപര്‍ ആയിരുന്നു.. റിയലി ഗ്രേറ്റ്...ഞാന്‍ എഴുതിയ നാടകതിലം അന്നും ഇന്നും എനിക്കൊരു ത്രിപ്ത്തിയും തോനിയിട്ടില്ല ...പക്ഷെ എന്നിട്ടും അതിനു ഫസ്റ്റ് പ്രൈസ് കിട്ടി ........"
ഒരിടിത്തീ പോലെ എന്‍റെ മനസ്സിലേക്ക് ആ നാളുകള്‍ കടന്നു വന്നു ...ഈ സംഭവമാണ് എന്‍റെ പ്രണയത്തെ നശിപ്പിച്ചത് ...ആദ്യമായി തോന്നിയ വെറുപ്പിനെ പ്രായം വലുതാക്കി ...പിന്നീട് സ്വയം കാരണങ്ങള്‍ ഉണ്ടാക്കി മനസ്സില്‍ അവള്‍ക്കു പോരായ്മകള്‍ സൃഷ്ട്ടിച്ചു ....പക്ഷെ ഇപ്പോഴും ഇതെല്ലാം ഇവള്‍ ഓര്‍ത്തിരിക്കുന്നു ....അതെന്നെ വല്ലാതെ അതിശയിപ്പിച്ചു ....
ഞാന്‍ ചോദിച്ചു "ഇതെല്ലാം എപ്പോഴുഓര്‍ത്തിക്കുന്നോ ?
"ഇതാണ് എന്‍റെ സുഹൃത്തുക്കള്‍ ....."
ആ മറുപടിയില്‍ ഞാന്‍ വീണ്ടും ഞെട്ടി ....
വിവാഹം ....വിവാഹം കഴിച്ചില്ലേ ?...ഞാന്‍ ചോദിച്ചു ..."പിരിഞ്ഞു ...ഒന്നര വര്‍ഷമായി "...പെട്ടെന്നായിരുന്നു ആ മറുപടി ...കുറച്ചു നിമിഷത്തേക്ക് ഞാന്‍ ഒന്നും മിണ്ട്ടിയില്ല .....പിന്നീട് അവള്‍ തന്നെ തുടര്‍ന്നു ...."ഒരിക്കലും പ്രതീക്ഷിച്ചില്ല അല്ലെ ?..ഇനി പിരിഞ്ഞതിന്റെ കാരണം അറിയണോ ഇയാള്‍ക്ക് ?"
വേണ്ട ...പത്തിഞ്ഞന്സ്വരത്തില്‍ ഞാന്‍ പറഞ്ഞു .....
"പ്രതീക്ഷിച്ചത് പോലൊന്ന് മല്ലടോ എന്നെ ജീവിതം കൊണ്ടുപോകുന്നത് കല്‍ക്കത്തയിലെ ലൈഫിന് ശേഷം വീട്ടില്‍ പോലും പോയില്ല ...നേരെ വന്നത് തറവാട്ടിലേക്ക ...താന്‍ വന്നിട്ടുള്ളതല്ലേ തറവാട്ടില്‍ ...സമയം ഉണ്ടെന്ഗ്ഗില്‍ ഇങ്ങോട്ടൊക്കെ ഒന്ന് ഇറങ്ങു ....വെറുതെ ഒന്ന് കാണാലോ ...."
ഞാന്‍ ..... ഞാന്‍ വരം ...എനിക്കും ഒന്ന് കാണണം ....
അത് പറഞ്ഞു കഴിഞ്ഞു കാള്‍ കട്ട് ചെയ്തപ്പോഴാണ് ....പോയാല്‍ ...??എന്തുണ്ടാകും എന്ന് ഞാന്‍ ആലോചിച്ചത് ....
പഷേ അന്ന് തന്നെ ഞാന്‍ വര്‍ഷയെ കാണാന്‍ പോയി ....ഞാന്‍ മുമ്പൊരിക്കല്‍ ആ തറവാട്ടില്‍ പോയിട്ടുണ്ട് ...കോളേജില്‍ പഠിക്കുമ്പോഴായിരുന്നു അവളുടെ അമ്മയുടെ മരണം ..ആ ദിവസം ഇപ്പോഴും ഞാന്‍ മറന്നിട്ടില്ല ...തറവാടിന്റെ അടുക്കള ഭാഗത്ത് ഒറ്റയ്ക്ക് ഒരു കോണില്‍ ഇരുന്നു വാവിട്ട് നിലവിളിക്കുന്ന അവളുടെ കണ്ണീരില്‍ കുതിര്‍ന്ന മുഖം ഇപ്പോഴും എന്‍റെ ഉള്ളില്‍ ഉണ്ട് ...അന്ന് ഞാനും അറിയാതെ കരഞ്ഞു പോയി ....
പഴയ വര്‍ഷയുടെ മുഖം ഇപ്പോഴും എന്‍റെ മനസ്സില്‍ ഉണ്ട് ...ആ മുഖം മനസ്സില്‍ ഇട്ട് ആ തറവാട്ടു പടിക്കല്‍ ഞാന്‍ എത്തി ...വാതില്‍ തുറന്നത് അവളായിരുന്നു ...വര്‍ഷ ......
ഒരുപാട് ഞെട്ടലുകള്‍ എനിക്ക് ഈ ദിവസം തന്നിരിക്കുന്നു .....പക്ഷെ ......ആ മുഖം കണ്ടപ്പോളുണ്ടായ ..........ഇതു പഴയ വര്‍ഷയല്ല ....ആ പേരുള്ള മറ്റേതോ സ്ത്രീ രൂപം മാത്രമാണ് ...എന്ന് എനിക്ക് തോന്നി ....മെലിഞ്ഞുണങ്ങിയ ശരീരം ...ചുവന്നു തുടുത്ത ചുണ്ട്ടുകള്‍ ഇരുണ്ട് പോയിരിക്കുന്നു ..മുഖത്തിനു ഒരിക്കലും ചേരാത്ത കണ്ണട....പക്ഷെ ആ കണ്ണുകളില്‍ ഇപ്പോഴും ആ ...പഴയ ........പഴയ ...................
"രണ്ടാമത്തെ അല്ബുതം...ഇന്നു തന്നെ കാണാന്‍ പറ്റുമെന്ന് വിജാരിച്ചതെ ഇല്ല ..."അവള്‍ പറഞ്ഞു .....
"ആകെ മാറിയിരിക്കുന്നു ........."
"താനും ......"
നീണ്ട ഇടവേളക്കു ശേഷം അവളെ കണ്ടപ്പോള്‍ ,ഒറ്റക്കുള്ള യാത്രകളില്‍ അവളെ പറ്റി ഞാന്‍ ഓര്‍ക്കുമ്പോള്‍ പറയാന്‍ മനസ്സില്‍ സൂക്ഷിച്ചു വെച്ച അക്ഷര ഗോപുരം പെട്ടെന്ന് നിലം പതിച്ചു .....
എന്നിരുന്നാലും പാതി നിശബ്ധനും പാതി വാചാലനുമായി ഒരുപാട് നേരം അവളുടെ അടുത്തു ചിലവഴിച്ചു .....ഇടക്ക് ഒരു കാര്യം അവള്‍ എന്നോട് ആവശ്യപ്പെട്ടു ......"എനിക്ക് വിനായകിനെ ഒന്ന് കാണണം "
ഞാന്‍ വീണ്ടും പകച്ചു നിന്ന അവസരമായിരുന്നു അത് .....കാരണം വിനായക് എന്റെ ഓര്‍മ്മകളില്‍ നിന്നും ദൂരേക്ക് പോയ ഒരു സുഹൃത്തായിരുന്നു ...കലാലയ ജീവിതത്തില്‍ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ ....എല്ലാത്തിലുമുപരി ഒരു നല്ല ഫുട്ബോള്‍ പ്ലെയേര്‍ ...കാലം പലരെയും മനസ്സില്‍ നിന്നു മായ്ച്ച കൂട്ടത്തില്‍ ആ ഫുട്ബോള്‍ പ്ലെയരേയും എന്‍റെ മനസ്സില്‍ നിന്ന് മായ്ച്ചു കളഞ്ഞിരുന്നു .....
ഞങ്ങള്‍ എന്‍റെ കാറില്‍ വിനയാകിന്റെ പഴയ മേല്‍വിലാസത്തില്‍ യാത്ര തുടങ്ങി .....കാറില്‍ മിണ്ടാതെ ഇരുന്ന വര്‍ഷ പെട്ടെന്ന് എന്നോട് ഒരു കാര്യം ചോദിച്ചു
"വിനയാകിന്റെ കാലുകള്‍ നടന്നു തുടങ്ങിയിട്ടുണ്ടാകുമോ ദീപന്‍ ?"
അപ്പോഴാണ് ഞാനും ആ സംഭവം ഓര്‍ത്തത് ....ഞങ്ങള്‍ പിരിയുമ്പോള്‍ വിനയകന്റെ കാലുകള്‍ക്ക് സ്വാധീനം ഉണ്ടായിരുന്നില്ല ...കളിക്കിടയില്‍ അവനു പറ്റിയ ഒരു അപകടം അയാളുടെ കാലുകളുടെ സ്വാധീനം നഷ്ട്ടപ്പെടുത്തിയിരുന്നു ....അതൊരിക്കലും ശരിയാകില്ല എന്നായിരുന്നു അന്നത്തെ ഡോക്ടര്‍ മാരുടെ വിധിയെഴുത്ത് ....പക്ഷെ പിനീടോന്നും ഞാന്‍ അറിഞ്ഞിട്ടില്ല ...അറിയാന്‍ ശ്രമിച്ചിട്ടില്ല എന്നതായിരുന്നു സത്യം .....
"അവന്‍...നടന്നു തുടങ്ങിയിട്ടുണ്ടാകും ദീപന്‍ ...അതാണ് എനിക്ക് ഈശ്വരന്‍ തരുന്ന ശിക്ഷ ......" വര്‍ഷ പറഞ്ഞു ....
ഞാന്‍ കാര്‍ നിര്‍ത്തി ..."എന്താ പറഞ്ഞെ താന്‍ ?" ഞാന്‍ ചോദിച്ചു ....പിന്നീട് അവള്‍ പറഞ്ഞത് ഒരു പ്രണയ കഥയാണ് .....
മനസ്സില്‍ എഴുത്തുക്കാരി ആകണമെന്ന് മോഹിച്ച വര്‍ഷ എന്ന പെണ്‍കുട്ടിക്ക് വിനായക് പയ്യനോട് തോണിയ ആരാധന ....ആരാധന പുരുഷനോട് നാളുകള്‍ കടന്നു പോയപ്പോള്‍ മനസ്സില്‍ അറിയാതെ രൂപം കൊണ്ട പ്രണയം ....ഒരിക്കല്‍ പോലും അവള്‍ ആ ഇഷ്ട്ടം പുറത്തു പറഞ്ഞില്ല ...ഒരിക്കല്‍ തോറ്റുകൊടുക്കാന്‍ ......മനസ്സില്‍ അടക്കി വെച്ച പ്രണയവുമായി അവള്‍ അയാള്‍ക്ക് മുന്നില്‍ ചെന്ന നാളിലായിരുന്നു അപ്രതീക്ഷിതമായ ആ അപകടം വിനയകന്റെ കാലുകളെ തളര്‍ത്തിയത് ....അതറിഞപ്പോള്‍ ഒരു പാട് ചിന്തിച്ചിരുന്ന വര്‍ഷ എന്ന പെണ്‍കുട്ടിക്ക് ഒരു സാധാരണ പെണ്‍കുട്ടി ആകാനെ സാധിച്ചുള്ളൂ .....അവള്‍ അവനോടു ആ ഇഷ്ട്ടം പറഞ്ഞില്ല ....കൊണ്ടുപോയ പ്രണയ ലേഖനം വെളിച്ചം കാണിക്കാതെ ആ പുസ്തക താളുകള്‍ക്കിടയില്‍ ഭദ്രമായി വെച്ച് മടങ്ങി ....പിന്നീട് പെട്ടെന്നുള്ള വിവാഹം ...കല്‍ക്കത്തയിലെ ഫ്ലാടറ്റിനുള്ളില്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ അവള്‍ എഴുതി ....ഒരുപാടെഴുതി ........അങ്ങനെ ഒരു എഴുത്തുകാരിയായി അവള്‍ മാറുകയായിരുന്നു ......പക്ഷെ വര്‍ഷയുടെ അക്ഷരങ്ങളെ സാഹിത്യത്തിന്റെ നീലവിഹായുസ്സില്‍ പറന്നു നടക്കാനുള്ള അവകാശം ഭര്‍ത്താവ് നിഷേധിച്ചു ......ആഴ്ചയില്‍ ഒരിക്കല്‍ മാതരം ഫ്ലാറ്റില്‍ വരുമ്പോള്‍ മാത്രം ഉപയോഗിക്കാന്‍ ഉള്ള ഒരു ഉപകരണം മാത്രമായിരുന്നു അയാള്‍ക്ക് അവള്‍ ......ഒരു ദിവസം ഇതേ ചൊല്ലി രണ്ടു പേരും തമ്മില്‍ പൊരിഞ്ഞ വഴക്ക നടന്നു ...നാളുകളായി മനസ്സില്‍ ഒതുക്കിയ പ്രതികരണ സ്വരങ്ങള്‍ വര്ഷയില്‍ നിന്ന് അണപൊട്ടി ഒഴുകി ..അന്ന് വഴക്കിനോടുവില്‍ അയാള്‍ ഒരു കാര്യം പറഞ്ഞു ..."നമുക്ക് പിരിയാം "...പിറ്റെന്നുള്ള വണ്ടിക്കു അവള്‍ നാട്ടിലോട്ടു കയറി ...തിരികെ വന്നപ്പോള്‍ കയ്യില്‍ ആകെ ഉണ്ടായിരുന്നത് ഫ്ലാട്ടിനുള്ളില്‍ ചോര നീരാക്കി എഴുതി കൂട്ടിയ ആ കടലാസു കഷണങ്ങള്‍ മാത്രം ......
അവരുടെ യാത്ര ഒടുവില്‍ വിനയകന്റെ വീടിനു മുന്നില്‍ എത്തി .....വര്‍ഷ ആദ്യം വീടിനകത്തേക്ക് പ്രവേശിച്ചു ...പക്ഷെ ഞാ കാറില്‍ തന്നെ ഇരുന്നു ....ഞാന്‍ ആലോചിച്ചു ...കാലം എത്ര നാടകീയമായാണ് എന്‍റെ മുന്നില്‍ സത്യങ്ങള്‍ വെളിപ്പെടുത്തുന്നത് ...വിനായകനോട് വര്‍ഷക്ക് പ്രനയമായിരുന്നത്രേ .....എന്നാല്‍ എന്‍റെ മനസ്സില്‍ അവലോടുണ്ടായിരുന്ന പ്രണയം വിനായകന് മാത്രമേ അറിയൂ എന്ന സത്യം ആലോചിച്ചു ഞാന്‍ വെറുതെ ഒന്ന് ചിരിച്ചു....
ആ വീടിനു മുന്നില്‍ ഞാന്‍ ഒരാളെ കണ്ടു ,,,നല്ല പരിചിതമുള്ള മുഖം .....അത് വനായകന്റെ അച്ഛനായിരുന്നു ...അച്ഛന് എന്നെ പെട്ടെന്ന് പിടികിട്ടിയില്ല ...അവസാനം ഞാന്‍ എന്നെ മനസ്സിലാക്കി കൊടുത്ത്...
വിനായകനെ കാണണ്ടേ ? അച്ഛന്‍ ചോദിച്ചു .......
കാണണം ...ഞാന്‍ പറഞ്ഞു ...
അച്ഛന്‍ എന്നിട്ട്=യും കൂട്ടി പുറകില്‍ ഉള്ള പാടത്തിന്റെ വരമ്പിലൂടെ നടന്നു ....കുറെ നടന്നപ്പോള്‍ എനിക്ക് സംശയമായി ...എന്തിനാണ് അച്ഛന്‍ എന്നെ ഇതിലൂടെ കൊണ്ട് പോകുന്നത് .....അയാള്‍ വീട്ടില്‍ അല്ലെ ....അതുകൊണ്ടല്ലേ വര്‍ഷ വീടിനകത്ത് തന്നെ നിന്നത് .....പെട്ടെന്ന് ഞാന്‍ കആ കാഴ്ച കണ്ടു ....
വിശാലമായ ആ പടത്തിന്റെ അറ്റത്ത് ഒരു വലിയ ഗ്രൗണ്ട്...അവിടെ വിനായകാനും അയാളുടെ ശിഷ്യന്മ്മാരും ....ഫുട്ബോള്‍ കളിയുടെ ഹരം തലയ്ക്കു പിടിച്ചു ആര്‍ത്തു വിളിച്ചു കളിക്കുന്ന ശിഷ്യന്മ്മാര്‍ ....അവരുടെ ഇടയില്‍ നിന്ന് പുഞ്ചിരിയാര്‍ന്ന ഒരു മുഖം എനിക്ക് നേരെ നീങ്ങി .....ആ പഴയ വിനായക് തന്നെ ..ഒരു മാറ്റവും ഇല്ല.....അവന്‍ എന്‍റെ അടുത്തു വന്നു ...ഞാനയാളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു .........അയാളുടെ മുഖത്തെ പ്രസന്നത .....ഈശ്വര ............
അവന്‍ വന്നു എന്നെ കെട്ടിപ്പിടിച്ചു ..."ഡാ ...നിന്നെയൊന്നും ഈ ജീവിതത്തില്‍ കാണാന്‍ പറ്റുമെന്ന് വിജരിച്ചില്ല ........
ലീവിന് വന്നപ്പോള്‍ ....നിന്നെ ഒന്ന് കാണണം ഇന്നു തോന്നി ...വന്നു ......ഞാന മാത്രല്ല വര്‍ഷയും ഉണ്ട് ....
അത് പറഞ്ഞപ്പോള്‍ അവന്‍ അതിശയപെട്ടു ......"എന്നിട്ട് ഇങ്ങോട്ട് കൂട്ടിയില്ലേ ?
"ഇല്ല ..നിന്റെ വീട്ടില്‍ ഉണ്ട് ....ഞാന്‍ അങ്ങോട്ട് കയറിയില്ല .....
ഞാനും വിനയാകുംവീട്ടിലോട്ടു നടക്കാന്‍ ഒരുങ്ങി ....
അവന്‍ ഒരടി വെച്ചപ്പോള്‍ ഒരു കൈ എന്‍റെ തോളില്‍ വെചു ....പിന്നീട് അവന്‍ വെച്ച കാലടികള്‍ക്ക് എന്‍റെ തോളില്‍ ബലം കൊടുത്തിരുന്നു .....അപ്പോഴാണ് ഞാന്‍ അയാളുടെ കാലുകളിലേക്ക് നോക്കിയത് ...ഇടത്തെ കാലിലെ ഷൂസിന് ഭയന്ഗ്ഗര കട്ടി ...
ഞാന്‍ നടത്തം നിര്‍ത്തി ....
"എടൊ തന്റെ കാലു ...?"
ഞാന്‍ ആകാംഷയോടെ ചോദിച്ചു ...
"അപ്പൊ ഇതു വരെ നീ എന്‍റെ കാലിലോട്ടു നോക്കിയില്ലേ ?"
എന്‍റെ അമ്പരപ്പ് മാറിയില്ല ...
"തനെതിനാടോ എങ്ങനെ അബരക്കുന്നെ?നവ് ...ഐം..പെര്‍ഫെക്റ്റ്ലി ഓക്കേ ...ഒരു കാല്‍ ഈല്ലഞ്ഞിട്ടും ഇവരെയെല്ലാം ഞാന്‍ പഠിപ്പിക്കുന്നുണ്ട് ...അതൊക്കെ മതിയടോ എന്റെ ഈ ജീവിത കൊണ്ട് .....
അമ്പരപ്പ് വിട്ടുമാറാതെ ഒരു ചെറു പുഞ്ചിരിയോടെ ഞാന്‍ നടന്നു ......
"എനിക്കറിയാമായിരുന്നു താനും വര്‍ഷയും ഒന്നാകുമെന്നു ...പക്ഷെ ഇപ്പോ ...എത്രയും കാലത്തിനു ശേഷം നിങ്ങള്‍ രണ്ടു പേരും എന്നെ കാണാന്‍ വരുമെന്ന് ഒട്ടുംപ്രതീക്ഷിച്ചില്ല ...."