Thursday, 26 April 2012

ഞാന്‍ കാസിനോവ



എന്നെ ഉഴപ്പാനും പഠിക്കാനും പറഞ്ഞു തന്ന ചങ്ങനാശ്ശേരിനഗരത്തിലെ എന്‍റെ കൂട്ടുകാര്‍ക്ക് ഈ കഥ  െഡഡിക്കേറ്റു ചെയ്യുന്നു .

"രാത്രിയിലെ യാത്ര "എന്ന ബ്ലോഗ്‌ സ്റ്റോറി യിലെ നായകന്‍ മ്മാര്‍ തന്നെ ആണ് ഇതിലേയും നായകന്‍മ്മാര്‍ .അതുകൊണ്ട് ഇവന്മ്മാരെ നമുക്ക്‌ A,B,C,D എന്ന് തന്നെ വിളിക്കാം ....ഒരു ദിവസം വെറുതെ ബോറടിച്ചിരുന്നഅവസരത്തിലാണ് ഒരുത്തന്റ്റെ തലയില്‍ ആ തെണ്ടടിത്തരം ഉതിക്കുന്നത്...
അത് കേട്ടപ്പോള്‍കൊള്ളാം എന്ന് എല്ലാര്‍ക്കും തോന്നി ....ഇനി എന്തായിരുന്നു പരിപാടി എന്ന് വെളിപ്പെടുത്താം ."A"എന്ന മഹാന്‍റെ പുതിയ റിലൈന്‍സ് സിംമില്‍ റിലൈന്‍സ് ടൂ റിലൈന്‍സ് കാളുകള്‍ ഫ്രീ ആയിരുന്നു  അതില്‍ നിന്ന് എതെന്ഗ്ഗിലും റിലൈന്‍സ് നമ്പറിലോട്ട് വിളിച്ചു പെണ്ണാണ് എടുക്കുന്നതെന്ഗ്ഗില്‍ ഒന്ന് കളിപ്പിക്കാം എന്നായിരുന്നു വിചാരിച്ചിരുന്നത് .
ആദ്യം  ഡയല്‍ ചെയ്ത നമ്പറുകള്‍ ഒന്നും നിലവില്‍ ഇല്ല എന്ന് പറഞ്ഞു ...
അങ്ങനെ ഒരു നമ്പര്‍ ഡയല്‍ ചെയ്തപ്പോള്‍ റിംഗ് ചെയ്തു "ഈശ്വര പെണ്ണായിരിക്കണേ ......"
എടുത്തത് ഒരു പെണ്ണ് തന്നെ ആയിരുന്നു ...
"ഹെലോ........"അവള്‍ പറഞ്ഞു ....ഏതോ പ്രായ മുള്ള പെണ്ണിന്‍റെ ശബ്ദം
"ഹെലോ "...."B" പറഞ്ഞു
ആരാ ഇതു ?
ഞാന്‍ കാസിനോവ .......
ആരാന്ന്....?
പ്രണയിച്ചു കൊതി തീരാത്തവാന്‍ ......
ഓഹോ ..ഏതവനാട ഇത്ര കഴപ്പ് ......(തിരുവനതപുരം സ്ലാംഗ് )

സീന്‍ ഒന്ന് കട്ട്‌

അത് കേട്ടപ്പോള്‍ ഒരു നിമിഷം എല്ലാരും നിശബ്ദരായി നിന്നു .
"അളിയാ ഇവള് തറയാട.....'ഒ രുത്തന്‍ പതറിയ ശബ്ദത്തോടെ പറഞ്ഞു .
അത്  കഴിഞ്ഞു "ഡി "ഒരു നമ്പര്‍ കൊണ്ട് വന്നു ....എന്നിട്ട് പറഞ്ഞു "എടാ ഇതു ഒരു നഴ്സിന്റെ നമ്പറാ ...എന്‍റെ നാട്ടിലെ പിള്ളാര് വിളിച്ചു സെറ്റ്‌ ആക്കിയതാ ..."
 അത് റിലൈന്‍സ് നമ്പര്‍ ആയിരുന്നില്ല .എന്ഗ്ഗിലും അവര്‍ വിളിച്ചു .
ഹെലോ ....."C"പറഞ്ഞു ...
ആരാ .......?അവള്‍ ഫോണ്‍ എടുത്തു 
ഞാന്‍ കാസിനോവ ...
എന്നതാ  .....(കോട്ടയം സ്ലാഗ് )
"പ്രണയിച്ചു കൊതി തീരാത്തവാന്‍ എന്നര്‍ത്ഥം "

"സൂക്കേട് മനസ്സിലായി ....അതികം വെളചില്‍ എടുത്താല്‍ "22 femail kottayam" പടം കണ്ടതാണല്ലോ ....അതിലെ നായകന്‍റെ ഗതിയായിരിക്കും .........കേട്ടോട "

 സീന്‍ രണ്ടു കട്ട്

അളിയാ  ഇനി വിളിക്കണോ ?
ഇതു പറയലും എന്‍റെ "മഹാനായ പാമ്പ്‌ " എന്ന ബ്ലോഗ്‌ സ്റ്റോറി യിലെ നായകന്‍ ഫോണ്‍ മേടിച്ചു ഒരു നമ്പര്‍ ഡയല്‍ ചെയ്തു ...
"ഹലോ .......<ഒരു പെണ്‍ ശബ്ദം >
"ഹലോ ...സീതയല്ലേ ...ഞാനെ ഹനുമാനാ ...ഞാന്‍ എന്‍റെ ഗത അവിടെ വെച്ച് മറന്നു ....അതൊന്നു കൊടുത്ത് വിടണേ ...."
അതവന്‍ പറയലും കേട്ട് നിന്നവര്‍ക്ക് ചിരി അടക്കാന്‍ പറ്റിയില്ല .ചിരിയോ ചിരി .......

പിന്നെ അവര്‍ ആരെയും  വിളിച്ചില്ല .....
അന്ന് ആരെയും അവര്‍ക്ക് വിധിചിട്ടില്ലായിരുന്നു .......<ശുഭം >


                                                                        ലിജോ പാവറട്ടി
                                      

Sunday, 22 April 2012

പാലം


ഞങ്ങളുടെ അവിടെ പുതിയ പാലം വരാന്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പ്‌ വേണ്ടി വന്നു ...പാവറട്ടിയും  ഒരുമനയൂരും എന്ന രണ്ടു പഞ്ചായത്തുകളെ കൂട്ടി മുട്ടിക്കുന്നതായിരുന്നു ആ പാലം.അതുകൊണ്ടു തന്നെ ഞങ്ങളുടെ പഞ്ചായത്തുകാര്‍ക്ക്‌ എന്‍ .എച്ച്  17 റോഡിലേക്ക് കടക്കാന്‍ അതികം ചുറ്റണ്ട ഗതി ഉണ്ടാകില്ല ....ഒന്നര വര്ഷം കൊണ്ട് പൂര്‍ത്തീകരിക്കും എന്ന് പറഞ്ഞ പാലം പണി കഴിയാന്‍ അഞ്ചു വര്ഷം വേണ്ടി വന്നു .കോണ്‍ഗ്രസ്സ്‌ സര്‍ക്കാരിന്റ്റെ കാലത്ത് തുടങ്ങിയ പണി തീരുമ്പോള്‍ കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ കേരളത്തില്‍ ഭരണം തുടങ്ങിയിരുന്നു ...ഞങ്ങളുടെ ഗ്രാമത്തിലെ കോണ്‍ഗ്രസ്സ്‌ പാര്‍ട്ടി ക്കാര്‍ക്കും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കാര്‍ക്കും ഒഴിവു സമയങ്ങളില്‍ പറഞ്ഞു സമയം കഴിക്കാന്‍ ഇതു ഒരു കാരണമായി മാറി ...കോണ്‍ഗ്രസ്സ്‌ ഭരിക്കുമ്പോള്‍ പണിതീരാത്തതിനെ ചൊല്ലി കമ്മ്യൂണിസ്റ്റ്‌ സഖാക്കള്‍ ചായക്കടകളിലും ഗ്രാമത്തിലെ നാലും കൂടിയ ജുങ്ങ്ഷനുകളിലും വെറുതെ വാക്കുകള്‍ കൊണ്ട് കലപില കൂടി ....പിന്നീട് കമ്മ്യൂണിസ്റ്റ്‌ അതികാരത്തില്‍ വന്നപ്പോള്‍ അത് തിരിച്ചായി ...
                                ഞാനും എന്‍റെ കൂട്ടുകാരുംപാലം പണിയുന്നത് കാണാനും  പുഴയരികത്ത് വെറുതെ സൊറ പോയിരിക്കുമ്പോള്‍ ഒരാളെ കുറിച്ച് എപ്പോഴും സംസാരിക്കുമായിരുന്നു .വേറെ ആരും കുറിച്ചല്ല കടത്ത് കാരനെ കുറിച്ചായിരുന്നു ആ സംസാരം ..ഇവിടുപറയാനും ത്തെ ഭരണവര്‍ഗ്ഗം കാരണം കുറച്ചു നാള് കൂടി ആ പാവത്തിന് ഈ വരുമാനത്തില്‍ കുടുംബം നോക്കാം ...ഇതു കഴിഞ്ഞാല്‍ അയാള്‍ ഏതു പണിക്കായിരിക്കും പോവുക ?എങ്ങനെ അയാള്‍ ജീവിക്കും ?എന്നൊക്കെ ഞങ്ങള്‍ വെറുതെ സംസാരിക്കുന്ന കൂട്ടത്തില്‍ ചര്‍ചാവിഷയമാക്കും ...
                                                  അങ്ങനെ പാലം പണി ഏകദേശം കഴിയാരായപ്പോള്‍ ഞങ്ങള്‍ ഒരു കാര്യം തീരുമാനിച്ചു "ഒന്ന് വഞ്ചിയില്‍ അക്കരെ വരെ പോയി തിരിച്ചു വരണം എന്ന് .."അത് തീരുമാനിച്ച അന്ന് തന്നെ ഞാനും കൂട്ടുകാരും പുഴയോരത്തെക്ക് യാത്ര തിരിച്ചു ....
ആ യാത്ര ക്കിടയില്‍ എന്‍റെ ഒരു സുഹൃത്ത് അയാളോട് ചോദിച്ചു "പാലം വന്നാല്‍ ചേട്ടന്‍ ഈ വഞ്ചി വിക്കോ ??"അപ്പോള്‍ അയാള്‍ പറഞ്ഞു "പാലം വരാത്ത കുറെ കടവുകള്‍ നമ്മുടെ ഈ പ്രദേശത്തു ഇല്ലെ ?.."ചേട്ടന്‍ പ്രാര്‍ഥിക്കുന്നത് കൊണ്ടായിരിക്കും ഈ പാലം പണി തീരാന്‍ താമസിക്കുന്നത് അല്ലെ ??
ആ ചോദ്യം ഏറ്റുപിടിച്ചു ഒരു കെളവന്‍ പുറകില്‍ നിന്നും പറഞ്ഞു "ഇവന്‍ ചാത്തന്റ്റെ ആളാ.....അത് കൊണ്ട് ഈ പാലത്തിന്റ്റെ പണി തീരാനെ പോകുന്നില്ല "...അത് പറഞ്ഞു തീരലും തുഴയുന്ന പന്ഗ്ഗായം കൊണ്ട് ഒരൊറ്റ അടി ..കെളവന്‍  "അയ്യോ ...."എന്ന് വിളിക്കുന്നത്‌ മാത്രം കേട്ടു..പിന്നെ കണ്ടത് പുഴയിലാ .......ഭാഗ്യത്തിന് വള്ളം കരക്കടുക്കാറായിരുന്നു ......അത് കൊണ്ട് മുങ്ങി പോയില്ല ...ഞങ്ങള്‍ എല്ലാരും കൂടെ  അയാളെ കരയ്ക്ക് കേറ്റി.....എന്നിട്ട് കടത്ത് കാരന്‍ അയാളോട് പറഞ്ഞു "സര്‍ക്കാര് മര്യാതക്ക് പണി കഴി പ്പിക്കാതെനു എന്‍റെ മെക്കട്ട് കേറിയാലുണ്ടല്ലോ...... <ശുഭം>

                                                                            ലിജോ പാവറട്ടി 

                                                 

Wednesday, 18 April 2012

ജീവിതം ചിലര്‍ക്ക് ഒരു ബംബര്‍ ലോട്ടറി

             

"ഇമ്മടെ അപ്പൂപ്പന്‍ ഇപ്പോ ചാവോ അമ്മെ ??" മൂത്ത പുത്രന്‍റെ ഈ ചോദ്യം കേട്ടപ്പോള്‍ അവന്‍റെ അമ്മ ഒന്ന് ചിരിച്ചു ....
"ചാവാന്‍ വേണ്ടി വേഗം പ്രാര്‍തിച്ചോ.."അമ്മയുടെ മറുപടി ...
അതെന്തിനാ അമ്മെ ഞാന്‍ പ്രാര്‍ത്തിക്കണെ? വീണ്ടും മകന്‍റെ ചോദ്യം
"അപ്പൊ അമ്മ ഈ പെടാപ്പാട് പെടണതോന്നും കാണുന്നില്ലേ നീയ്‌ ?എത്രയെന്നു വെച്ചിട്ടാ അമ്മ എങ്ങനെ അപ്പൂനെ നോക്കണേ ??എക്കൊന്നും വയ്യ . ആറു മാസായി  ഇങ്ങനെ കിടക്കാന്‍ തൊടങ്ങീട്ട് ..ഇതുവരെ ഒരു മാറ്റണ്ടോ ?മിണ്ടൂല്ല്യ ...എഴുനെല്‍ക്കൂല്ല്യ.
അപ്പൂപ്പന്‍റെ കുറെപുന്നാരപെണ്കുട്ട്യോളുണ്ട്..കെട്ടിച്ചയചോടത്തുന്നു അവറ്റകള്‍ ക്കൊന്നും ഇങ്ങട്ട് വന്നിട്ട് സ്വന്തം അച്ഛനെ നോക്കാന്‍ വയ്യാത്രേ ......."
 ഈ  സംഭാഷണം കേട്ടുകൊണ്ടാണ് തളര്‍ന്നു കിടക്കുന്ന അപ്പൂപ്പനെ കാണാന്‍ അയാള്‍ ആ വീട്ടിലേക്കു കയറിചെല്ലുന്നത് ..അയാളെന്നു പറഞ്ഞാല്‍ എനിക്ക് വേണ്ടപ്പെട്ട ഒരാള്‍ ...
"എന്തൊക്കെ നീ കുട്ടിക്ക്‌ പറഞ്ഞു കൊടുക്കണേ ലതേ??അയാള്‍  ചോദിച്ചു ...
"പിന്നല്ലാതെ  അവനും അറിയട്ടെ എന്‍റെ കഷ്ട്ടപ്പാട് "
അപ്പൂപ്പന്‍ ഇപ്പഴോന്നും പൂവോന്നു എനിക്ക് തോനീല്ല്യ .....അയാള്‍ പറഞ്ഞു .
"ചെയ്തു കൂട്ടീതോന്നും അത്ര നല്ല കാര്യങ്ങള്‍ അല്ലല്ലോ ...ആ കണക്ക് വെച്ച് നോക്കുമ്പോള്‍ ഇനിയും കിടക്കും..."അവള് പറഞ്ഞു .

നാട്ടിലെ അറിയപ്പെടുന്ന ഒരു കുടിയാനാണ് അവിടെ കട്ടിലില്‍ ചലനമില്ലാതെ കിടന്നിരുന്നത് ......ശരീരത്തിന്‍റെരണ്ടു ഭാഗവും തളര്‍ന്നു പോയി ....മാസങ്ങളോളം ആശുപത്രിയില്‍ കിടന്നു ...കിടന്നു കിടന്നു ശരീരം പൊട്ടിത്തുടങ്ങി ...എന്നിട്ടും ചത്തില്ല ...ഒടുക്കം ഡോക്ടര്‍ പറഞ്ഞു ..."കൊണ്ട് പോക്കോ ....എവിടെ കിടന്നു ചത്താലും ഒരുപോലല്ലേ ......"
അങ്ങനെ വീട്ടിലോട്ട് കൊണ്ട് വന്നപ്പോള്‍ ആശുപത്രിയില്‍ നഴ്സസ് മാര്‍ ചെയ്തിരുന്ന എല്ലാ ജോലിയും അവിടുത്തെ മരുമകള്‍ ക്കായി ....

ആ സമയം അവള്‍ അയാളോട് അവളുടെ അമ്മയുടെ മരണത്തെ പറ്റി വര്‍ണ്ണിച്ചു ...."എന്‍റെ അമ്മയോക്കെ ഒരു നൂറു കോടി പുണ്യം ചെയ്തിരിക്കും ...അമ്പത്തി അഞ്ചാം വയസ്സില് ആര്‍ക്കും ഉപദ്രവം ഇല്ലാതെ അങ്ങ് പോയി ...പെട്ടെന്നുള്ള മരണം ഞങ്ങളെ ശരിക്കും തളര്‍ത്തിയിരുന്നു ...ആയിസ്സു  കൂട്ടിത്തരണെ ഭഗവാനെ എന്ന് പ്രാര്തിചിട്ടോന്നും ഒരു കാര്യോം ഇല്ല.  ഈ നിലക്ക് കിടന്നിട്ട് തൊണ്ണൂറ്റി അഞ്ചാമത്തെ വയസ്സിലാ അങ്ങേരു ചത്തത് എന്ന് പറയുന്നതില് ഒരു കാര്യോം ഇല്ല .....ഈ കിടക്കുന്ന മൊതല് എന്തൊക്ക്യ ചെയ്തു കൂട്ടിയെക്കുന്നെ ....
പിന്നീട് അവള്‍ പറഞ്ഞഞ്ഞത് ആ ചെയ്തികളെ കുറിച്ചായിരുന്നു .
"പണ്ട് ..അതായത് ഈ കിടക്കുന്ന സാധനതിന്റ്റെ അമ്മ ഉള്ള കാലത്ത് ...ഒരു ദിവസം പെരുമഴയത്ത് കുടിച്ചു  ലക്ക് കെട്ടു ഇങ്ങേരു കേറി വന്നു ..പനി വന്നു അമ്മൂമ അകത്ത് മൂടി പുതച്ചു കിടക്കുവാ .....അതുകണ്ടപ്പോള്‍ ഇങ്ങേര്‍ക്ക് കലി വന്നു ....അകത്തൂനു പോയി ഒരു കുടം വെള്ളം കൊണ്ട് വന്നു തലേ കൂടെ ഒരൊറ്റ ഒഴി .......എന്നിട്ട് പറഞ്ഞു "അവള്‍ടെ ഒരു കിടപ്പ് ....എഴുനേറ്റ് ചോറ് താടി ....."
അത് കേട്ട അയാള്‍ നെന്ജ്ജത്തു കൈ വെച്ചു ...ലത ചേച്ചി പിന്നേംഅപ്പൂപ്പന്‍റെ ചെയ്തികള്‍ വര്‍ണ്ണിക്കാന്‍ തുടങ്ങി ....അപ്പോള്‍ അയാള്‍ പറഞ്ഞു "വേണ്ട ചേച്ചി .....മതി ..നിര്‍ത്തു ....."പിന്നെ ഒന്നും കേള്‍ക്കാന്‍അയാള്‍ക്ക്‌ കെല്‍പ്പുണ്ടായിരുന്നില്ല .....<ശുഭം >

                                                                                        ലിജോ പാവറട്ടി











                      

Saturday, 14 April 2012

ടെക്നോപാര്‍ക്കിലെ ഇന്‍റര്‍വ്യൂ


ഞങ്ങളുടെ കോഴ്സ്‌ തീരാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമുള്ള സമയം ...അപ്പോഴാണ്‌ ഗ്രാഫിക് ഡിസൈനില്‍ പുലികള്‍ എന്ന് സ്വയം തെറ്റിദ്ധരിച്ചിരിക്കുന്ന നാല് മഹാ ബോറന്മാര്‍ ഒരുമിച്ചു ഒരു ഇന്റര്‍ വ്യു അറ്റന്‍ഡ് ചെയ്യാന്‍ പോകുന്നത് .ചങ്ങനാശ്ശേരിയില്‍ ഞങ്ങള്‍ പഠിച്ചിരുന്ന സെന്‍റ് .ജോസഫ്‌ കോളേജ്‌ ഓഫ് കമ്മ്യൂണിക്കേഷന്‍റെ പടിവാതില്‍ ക്കലില്‍ നിന്നാണ് അവര്‍ യാത്ര തിരിക്കുന്നത് .
ഇന്‍റര്‍വ്യൂ ടെക്നോപാര്‍ക്കില്‍ ആയിരുന്നു .വെളുപ്പിനെ ഉള്ള ജയന്തി ജനത എക്സ്പ്രസില്‍ അവര്‍ ലോകല്‍ ടികെറ്റ്‌ എടുത്തു കയറി ഇരുന്നു ,..
"ആകെ നാല് സീറ്റാണ് ഒഴിവുള്ളത് .അതിനാണെ നാലായിരം ആളും കാണും " ഒരുത്തന്‍ പറഞ്ഞു ..
"നമ്മള്‍ നാലുപെരുമാണ് ആ ഭാഗ്യവാന്‍ മാര്‍ എന്ഗ്ഗില്‍ ......?"മറ്റൊരുത്തന്‍ പറഞ്ഞു നിര്‍ത്തി ..
"അങ്ങനെ ആണെന്ന്ഗ്ഗില്‍ എതെന്ഗ്ഗിലും ബാറി നടുത്ത് ഒരു വാടക വീട് നോക്കാം "
ആ ഉത്തരം കേട്ടപ്പോള്‍ എല്ലാവരും പരസ്പ്പരം മുഖത്തോട് മുഖം നോക്കി ചിരിച്ചു ..

ടെക്നോപാര്‍ക്കില്‍ ഇവന്മ്മാരെ പോലെ മറ്റു പല കോളേജില്‍ നിന്ന് പഠിച്ച കുറെ ഫ്രീക്കന്മ്മാരും ഫ്രീക്കത്തികളും ഉണ്ടായിരുന്നു ...അത് കണ്ടപ്പോള്‍ തന്നെ ജോലിമോഹം ഏതാണ്ട് നിലച്ചു .
പക്ഷെ അവര്‍ ഇന്‍റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാതിരുന്നില്ല.അതിനു മുന്ന് കഴിവ്‌ തെളിയിക്കാന്‍ എല്ലാവര്ക്കും ഒരു സബ്ജെറ്റ്‌ കൊടുത്തു ..
"കള്ളന്‍ "അതായിരുന്നു സബ്ജെറ്റ്‌ ..
രണ്ടു മണിക്കൂറിനുള്ളില്‍ കള്ളന്‍റെ മുഖം ഡിസൈന്‍ ചെയ്തു കൊടുക്കണം
നാല് ബോറമ്മാരും തല കുത്തി നിന്ന് ആലോചന തുടങി .
ഇടക്ക് ഒരാള്‍ക്ക്‌ മുള്ളാന്‍ മുട്ടി ....നേരെ ബാത്ത് റൂമി ലോട്ട് ഓടി ..തല്‍ക്കാലം ഇയാളെ നമുക്ക്‌ "നാലാമന്‍ "എന്ന് വിളിക്കാം ...
മുള്ളി കഴിഞ്ഞു അയാള്‍ കൈ കഴുകാന്‍ വേണ്ടി വാഷ്ബേസിന്‍ന്‍റെ അടുത്ത് വന്നു ...
മുന്നില്‍ കണ്ട കണ്ണാടിയില്‍ തന്‍റെ മുഖം ശരിക്കും നോക്കി ...അപ്പോഴാണ് ആ ചിന്ത മനസ്സില്‍ ഉദിച്ചത് "കള്ളനാക്കാന്‍ പറ്റിയ ഇതിലും നല്ലൊരു മുഖം ഉണ്ടോ ??" ഗാന്ധി നഗര്‍ സെക്കന്‍ഡ്‌ സ്ട്രീറ്റ്‌ എന്ന ചിത്രത്തില്‍ ശ്രീനിവാസന്‍ പറയും പോലെ ..
ജീവിതത്തിന്‍റെ പല സാഹചര്യങളിലും പലരും മുഖത്ത് നോക്കി പറഞ്ഞ ആ അഭിപ്രായം അയാളുടെ മനസ്സില്‍ തെളിഞ്ഞു "മോനെ നിന്‍റെ മുഖത്തിനു നല്ല കള്ള ലക്ഷണം ഉണ്ട് "
പിന്നെ ഒന്നും നോക്കിയില്ല ..പോയി ഇരുന്നു ഡിസൈനിംഗ് തുടങി ...സ്വതം മുഖം മനസ്സില്‍ കണ്ടു അല്‍പ്പം ഭാവ വെത്യാസം വരുത്തി നല്ല ഒന്നാന്തരം ഒരു കള്ളന്‍ ആക്കിയെടുത്തു ...

അവസാന രംഗം ...........
വിധിക്ക് വേണ്ടി അവര്‍ പുറത്തു കാത്തു നിന്നു ..ഡിസൈന്‍ ഇഷ്ട്ടപെട്ടവരെ അവര്‍ അകത്തേക്ക് വിളിക്കും .നാലും ഒടുക്കത്ത പ്രാര്‍ത്ഥന ......അതികനേരം കാത്തിരിക്കേണ്ടി വന്നില്ല ..കാത്തിരിപ്പിന് വിരാമമായി ആ വിധി വന്നു ..
നാലമന്റ്റെ മുഖത്തിന്‍റെ ഒരു ഭാഗ്യം ..വിളിച്ച പേരുകളില്‍ അവന്‍റെ പേരും ഉണ്ടായിരുന്നു ...ആ വിളി കേട്ട് മറ്റു മൂന്ന് പേരുടെ കണ്ണ് തള്ളി ...
"അളിയാ ......നിനക്ക് തെണ്ടി നടക്കാനുള്ള അവകാശം ഈ തെണ്ടികള്‍ നിഷേധിച്ചോ ??
നാലാമന് ചിരി അടക്കാന്‍ പറ്റിയില്ല ...അയാളുടെ കൊലച്ചിരി കണ്ട സുഹൃത്തുക്കള്‍ ചോദിച്ചു "എന്ത് പറ്റി......................?"
"എന്‍റെ അച്ഛന്‍ വരെ എന്‍റെ മുഖത്തിന്‌ കള്ള ലക്ഷണം ഉണ്ടെന്നു പറഞ്ഞപ്പോ ഞാ വിശ്വസിച്ചിട്ടില്ല ..ഇപ്പോ എനിക്ക് പൂര്‍ണ്ണ ബോധ്യായി ....."നാലാമന്‍ പറഞ്ഞു .
ആ  ഉത്തരത്തിന്റ്റെ ധ്വനി അപ്പോള്‍ മറ്റു മൂന്നു ബോറമ്മാര്‍ക്കും മനസ്സിലായില്ല ..പിന്നീട് മനസിലായപ്പോള്‍ ഈ വാര്‍ത്ത അവര്‍ കോളേജില്‍ നോട്ടീസ് അടിച്ചു വിതരണം ചെയ്തു ....അങ്ങനെ ആണ് ഞാന്‍ അറിയുന്നത് <ശുഭം >

                                                                 ലിജോ പാവറട്ടി


Thursday, 12 April 2012

അവളുടെ പരീക്ഷണം

പതിവ് പോലെ അന്നും അയാള്‍ മദ്യപിച്ചാണ് ആ കുഞ്ഞു വീടിന്‍റെ ചിതല്‍ പിടിച്ച വാതിലില്‍ ചവിട്ടിയത് .
ആ ചവിട്ടിന്റ്റെ ശബ്ദം കേട്ടാല്‍ അപ്പോള്‍തന്നെ ആ വീടിനുള്ളില്‍ അയാളുടെ ഭാര്യക്കൊപ്പം ചുരുണ്ട് കൂടി കിടക്കുന്ന രണ്ടു കുഞ്ഞു മക്കളും എഴുനെല്‍ക്കും..
"അമ്മെ അച്ഛന്‍ വന്നു ..."
അവള്‍ എഴുനെല്‍ക്കും ..ആദ്യ ചവിട്ടു വാതിലില്‍ പതിച്ചെന്ഗ്ഗില്‍ രണ്ടാമത്തെ ചവിട്ടു അവളുടെ നെന്ജ്ജതായിരിക്കും
ആ ചവിട്ട് വീണാല്‍ കുഞ്ഞുങ്ങള്‍ വാ പൊളിക്കാന്‍ തുടങും..അതുകൊണ്ട് തന്നെ ശരീരത്തിന്‍റെ എതെന്ഗ്ഗ്ഗിലും ഭാഗത്ത്‌ പതിക്കാവുന്ന തന്‍റെ ഭര്‍ത്താവിന്‍റെ അടുത്ത ചവിട്ടു തടുക്കുന്നതിനു പകരം അവള്‍ കുഞ്ഞുങ്ങളുടെ വാ പൊത്താന്‍
ശ്രമം നടത്തും ..
ഇല്ലെന്ഗ്ഗില്‍ പ്രശ്ന്നമാണ് ...
പത്തു മണി കഴിഞ്ഞു എന്തേലും ശബ്ദം പുറത്തു കേട്ടാല്‍ പോലീസിനു പരാതി കൊടുക്കുമെന്നാണ് അടുത്ത വീട്ടിലെ സൈനു താത്ത പറഞ്ഞിരിക്കുന്നത് ..
പിള്ളേര് ചെറുതല്ലേ...
കരച്ചില്‍  തുടങ്ങിയാല്‍ പിന്നെ പെറ്റ അമ്മയെ വരെ വെറുപ്പിക്കും...അത്രക്കും ഗംബീരമാണ് വിണ്ണ ചക്കരകളുടെ<മക്കള്‍ > കരച്ചില്‍ പെര്‍ഫോമെന്‍സ്..

അവളുടെ  ഭര്‍ത്താവ് ശശിയേട്ടന്റെ ഷാപ്പിലെ കള്ളിന് മാത്രമല്ല അടിമ ,നല്ലൊരു രോഗത്തിനും കൂടി അടിമയാണ് ആ മാന്യന്‍ ...മറ്റൊന്നുമല്ല  "സംശയരോഗം "

ശശിയേട്ടന്‍ മേല് കേറിയാല്‍ മാത്രമേ ആ രോഗത്തിന്‍റെ ബാക്ടീരിയകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുകയുള്ള്...
പിന്നെ  ഭരണി പാട്ട് തുടങ്ങി..."ഡീ ..കൂ ......നീ ഇന്നാരയാടി വിളിച്ചു വരുതീത് ..
നീ നോക്കിക്കോടി ഒരു ദിവസം ഈ നില്‍ക്കുന്ന വിണ്ണ ചക്കരകള്‍ടെ  <മക്കള്‍>
തന്ത യായ പൊലയാടി മോനെ ഞാന്‍ കണ്ടെത്തി കൊല്ലും ..അതിനു വേണ്ടി ഈ വീട്ടില് മൊത്തം ഞാന്‍ ക്യാമറ വെക്കൂടി ....."
ഈ ഭരണി പാട്ടും കാട്ടിക്കൂട്ടലുകളും ഏഴു വര്‍ഷമായി അവള്‍ സഹിക്കുന്നു ..ഒരു സൈക്ലിക് പ്രൊസെസ് പോലെ ഇതു തുടര്‍ന്ന് കൊണ്ടേ ഇരുന്നു ...


ഇതിനൊരു മാറ്റം വേണ്ടേ ?
ഭൂമിയോളം ക്ഷമിക്കാം ...പിന്നേം ക്ഷമിക്കണോ ?
അസ്തമിച്ച  പ്രതീക്ഷകളെ വീണ്ടെടുക്കണ്ടേ?
എന്ത്  ചെയ്യും .....
അവള്‍  ചിനധിച്ചു...
അങ്ങനെ യാണ് അവള്‍ ആ പരീക്ഷണത്തിന്‌തയ്യാറായത് ...
തന്‍റെ ഭര്‍ത്താവിനെ ഒന്ന് പേടിപ്പിക്കണം ...ശരീരത്തില്‍ അല്കഹോള്‍ ഇല്ലാത്ത സമയത്ത് തന്‍റെ ഭര്‍ത്താവ് പാവമാണ് ..ഒന്ന് പേടി തട്ടിയാല്‍ ആശാന്‍ നന്നാകുമെന്ന് അവള്‍ക്കു തോന്നി ...
പിറ്റേന്ന്ഫുള്‍ഫിറ്റായി അയാള്‍ വീട്ടില്‍ വന്നു ....
അവള്‍ കുന്നിക്കുരു അരച്ച് കയ്യില്‍ കരുതി ...അത് കഴിച്ചാല്‍ കുറെ ച ച ചര്‍ദ്ധിക്കുമെന്നും അത് കണ്ടാല്‍ അയാള്‍ പേടിക്കുമെന്നും അവള്‍ ഉറപ്പിച്ചു ...

"എനിക്ക് വയ്യ.... മടുത്തു ..ഏഴു കൊല്ലായി ഞാന്‍ സഹിക്കുന്നു ...ഏഴു കൊല്ലം ....എനിക്ക് ഇനി ജീവിക്കണ്ട ......"എന്നും പറഞ്ഞു അവള്‍ അത് മൊത്തം വായിലേക്കിട്ടു ......
യാതൊരു  ഭാവ മാറ്റവും ഇല്ലാതെ അയാള്‍ ഇരുന്നു ...."നീ ചാവടി ....കൂ ...."
പക്ഷെ അധികം താമസിച്ചില്ല .ആദ്യം ചര്‍ദ്ധിചതു അയാളുടെ കാല്‍ കീഴില്‍ ആയിരുന്നു ....
അയാള്‍ ചെറുതായൊന്നു പേടിചു .കുടിച്ച കേട്ട് പെട്ടെന്ന് ഇല്ലാതായി .."എന്ത്  പണിയാ നീ കാണിച്ചത് ......"
അവള്‍ വീണ്ടും വീണ്ടും ചര്‍ദ്ധിചു .....
അയാള്‍ അവളേം കൊണ്ട് ഹോസ്പിറ്റലിലേക്ക് ഓടി .....
അവിടെ ചെന്ന് വിഷം കഴിച്ചു എന്ന് പറയാനുള്ള പേടി കൊണ്ട് അയാള്‍ അത് മറച്ചു വെച്ച് ഡോക്ടറോട് ചുമ്മാ ചര്‍ദ്ധിയാണെന്ന് കള്ളം പറഞ്ഞു ..
"ഞാന്‍ കാരണം വിഷം കഴിച്ചതാനെന്നു പറയല്ലേഡി " അയാള്‍ അവളുടെ കാലു പിടിച്ചു ....
"എന്ഗ്ഗി ഇനി കുടിക്കില്ലാണ് എനിക്ക് ഉറപ്പ്‌ താ ........"
അയാള്‍  അവളുടെ കാല്‍ക്കല്‍ വീണു ..."ഇനി ഞാന്‍ കുടിക്കില്ല ....കുടിക്കില്ല ...സത്യം ..."
ഡോക്ടര്‍ ചര്‍ദ്ധിയുടെ ഗുളിക കൊടുത്ത് കൊണ്ടേ ഇരുന്നു ..പക്ഷെ അത് കൊണ്ടൊന്നും കാര്യം ഉണ്ടായില്ല ...കളി കാര്യമായി .....
രണ്ടാം ദിവസം അവള്‍ ശരിക്കും തളര്‍ന്നു ....സംഗതി ആകെ വഷളായി ...
നിവര്‍ത്തിയില്ലാതെ അയാള്‍ ഭാര്യ വിഷം കഴിച്ചതാനെന്നു പറഞ്ഞു ...പറഞ്ഞ പാടെ ഡോക്ടര്‍ അയാളുടെ ചെവിക്കല്ല് നോക്കി ഒരെണ്ണം പൊട്ടിച്ചു ...
"ഇനി തന്‍റെ ഭാര്യ രക്ഷപെടാന്‍ നൂറില്‍ ഒരു ശതമാനം പോലും ചാന്‍സ്സില്ല ...."
"എനിക്കെന്‍റെ കുട്ടികളെ കാണണം ......."അവള്‍ അലറി ........"എന്‍റെ ഭഗവതി ...എനിക്കൊരു ഭുദ്ധി മോശം തോന്നിയതാ ..ഞാന്‍ പോയാല്‍ എന്‍റെ കുഞ്ഞുങ്ങള്‍.........." അതികം അവളുടെ ശബ്ദം പുറത്തു കേട്ടില്ല ...തളര്‍ന്നു പോയി .......വിഷം കഴിച്ച വിവരം പറയാതിരുന്നപ്പോള്‍ അവയവങ്ങളുടെ മൊത്തം പരവതാന ശേഷി നഷ്ട്ട പെടുകയായിരുന്നു....
പാവം പെണ്ണ് .........എന്തിനു തോനിച്ചു ......മരണത്തെക്കാള്‍ വലിയ വേദന അവള്‍ക്കു ആ കുട്ടികളെ ഓര്‍ത്തായിരുന്നു...താന്‍ പോയാല്‍ ....അവരെ ആര് സ്കൂളില്‍ കൊണ്ട് വിടും ?ആര് ഭക്ഷണം കൊടുക്കും .....?
അധികം കിടന്നില്ല അവള്‍ അവിടെ ...പോയി ......ഇതുവരെ ആര്‍ക്കും ദൂരം നിര്‍ണ്ണയിക്കാന്‍ കഴിയാത്ത ...ആ ...ഇടത്തേക്ക് ...........

അവളുടെ  ജഡം വീട്ടില്‍ കൊണ്ടുവന്നപ്പോള്‍.ഒരു ഗ്രാമം മൊത്തം കരഞ്ഞു ....പക്ഷെ അവളുടെ  കുട്ടികള്‍ കരഞ്ഞില്ല.....അവര്‍ പറഞ്ഞു "ഞങ്ങടെ അമ്മ എന്നും നേരം വൈകീട്ട എഴുനെല്‍ക്കാ ..........കുറച്ചു വെള്ളം മോത്തക്ക് ഒഴിച്ചാല്‍ അമ്മ എഴുനെല്‍ക്കും അച്ഛാ ....."   <ശുഭം >

മരണാനന്തര ചടങ്ങ്നു ശേഷം നാട്ടുകാര്‍ ചേര്‍ന്ന് അവളുടെ ഭര്‍ത്താവിന്‍റെ കയ്യും കാലും തള്ളി ഓടിച്ചു .....വിഷം കഴിച്ച വിവരം ഡോക്ടറോട് പറയാതിരുന്നത് നാട്ടുകാര്‍ മൊത്തം അറിഞ്ഞിരുന്നു...




                                                                                              ലിജോ പാവറട്ടി






 
 



Wednesday, 11 April 2012

കളി ഞങ്ങളോടൊ ?????

                                                      


കോളേജ്‌ തുറക്കുന്ന ആദ്യ ദിവസം ..
ഇടവമാസത്തിലെ കോരിച്ചൊരിയുന്ന മഴയില്‍ നനഞ്ഞു കുളിച്ചു ഹനീഫ്‌ അടുത്ത് കണ്ട വെയ്റ്റിംഗ് ഷെഡ്ഡില്‍ കേറി നിന്നു...
ആദ്യ  ദിവസം തന്നെ കോളേജില്‍ എത്താന്‍ വൈകുമോ ഈശ്വരാ ...?ഈ ചിന്ത ഉള്ളില്‍ കിടന്നു പിടച്ചപ്പോഴാണ് ആ പെരുമഴയത്ത് കുടചൂടിക്കൊണ്ട് ,മഴത്തുള്ളികള്‍ തെറിച്ചു വീണ കണ്‍ പീലികള്‍ ചിമ്മിക്കൊണ്ട് അവള്‍ വന്നത് ..
അവളുടെ കൈയ്യില്‍  കണ്ട വാനിറ്റി ബാഗും മുഖത്തെ പരവേശവും കണ്ട അയാള്‍ ഉറപ്പിച്ചു ..അവളും താന്‍ ചേര്‍ന്ന കോളേജിലേക്കാണെന്ന് ...
വൈകി പോയതിന്റെ ആദി തന്നെ ആയിരിക്കണം മുഖത്തെ ഭാവ മാറ്റത്തിന് കാരണം  ...പിന്നെ ഒന്നും നോക്കിയില്ല ..."മാത എന്‍ജിനീയറിംഗ് കോളേജിലാ ണോ പഠിക്കുന്നത് ??" അയാള്‍ ചോദിച്ചു ...
"അതെ "എന്ന് അവളുടെ മറുപടി .
"ഇഫ്‌ യു  ഡോണ്ട് മൈന്‍റ്...എന്നെ ക്കൂടി ഒന്ന് കോളേജ്‌ വരെ കൊണ്ട് പോകുമോ ?എന്‍റെ കയ്യില്‍ കുടയില്ല .."ഹനീഫ്‌ പറഞ്ഞു ..
"ഓ ..വന്നോളൂ ..."വീണ്ടും ഒരു പോസിറ്റിവ് മറുപടി .....
ഒട്ടും ആഗ്രഹിക്കാതെ വീണു കിട്ടിയ ആ നിമിഷങ്ങള്‍ ശരിക്കും മുതലെടുക്കാന്‍ അയാള്‍ക്ക്‌ പറ്റിയില്ല ...
യഥാര്‍ത്ഥത്തില്‍ അയാള്‍ അവളുടെ മുഖത്തേക്ക് ശരിക്ക് ഒന്ന് നോക്കിയത് കൂടി ഇല്ല....അയാള്‍ ആ ധൃതിയില്‍ തന്‍റെ തനി സോഭാവം പുറത്തെടുക്കാന്‍ നിന്നില്ല ...
പക്ഷെ കോളേജിലെത്തി അവളും താനും ഒരേ ക്ലാസ്സില്‍ ആണെന്നറിഞ്ഞപ്പോള്‍
അവന്‍ പണി തുടങി .....അവന്‍ മാത്രമല്ല അവളും ...ക്ലാസ്സില്‍ ഇരുന്നു അവന്റെ ആദ്യ നോട്ടത്തില്‍ തന്നെ അവളുടെ കണ്ണുകളിലെ ഗ്രീന്‍ സിഗ്നല്‍ അവന്‍ കണ്ടു ...ഒരു പക്ഷെ തെറ്റിദ്ധാരണകള്‍ ആയിരിക്കാം ...അല്ലെന്ഗ്ഗിലും ഇഷ്ട്ടപെടുന്ന പെണ്‍കുട്ടി ഏതു ഭാഗത്തേക്ക് നോക്കിയാലും എന്നെ തന്നെ യാണ് നോക്കുന്നതെന്ന് മനസ്സ്‌ പറയും പോലെ തോന്നും ...ഈ തെറ്റിധാരണകള്‍ എത്ര പേരുടെ ഉറക്കം കളഞ്ഞിരിക്കുന്നു ....
 എന്ത് തന്നെ ആയാലും ഹനീഫ്‌ വിട്ടുകൊടുത്തില്ല ..വീണ്ടും വീണ്ടും വീണ്ടും നോക്കി ...
ആ  നോട്ടം പൂക്കളില്‍ പരാഗണം നടക്കുംബോലായിരുന്നു....
പ്രണയം പൂവിടാന്‍ അധികം സമയം വേണ്ടി വന്നില്ല ..
ഇത്ര പെട്ടെന്ന് പ്രണയം സക്സസ് ആയോ ?? കോളേജിലെ മറ്റു സുഹൃത്തുക്കള്‍ അതിശയത്തോടെ നോക്കി ......എല്ലാം ഹനീഫിന്‍റെ ഭാഗ്യം ....

ഹും  ...പ്രണയം .....മാങാത്തോലി....
എന്തൂട്ര ഇതു ...ഇതാണോ പ്രേമം.....

യഥാര്‍ത്ഥത്തില്‍  ഹനീഫിന്‍റെ കഷ്ട്ടകാലം അവിടെ തുടങിയതു അവന്‍ അറിഞ്ഞിരുന്നില്ല ....
എല്ലാം അവരുടെ  പ്രണയം ഒരു ഡീല്‍ ആയിരുന്നു ....
പുതിയ യുവത്വം ആഗ്രഹിക്കുന്ന നിമിഷ നേരത്തെ ശാരീരിക സുഖത്തിനു വേണ്ടിയുള്ള   തരം താഴ്ന്ന ഡീല്‍ ....അതിനു പുറമേ മറ്റുള്ളവരെ കാണിക്കാനുള്ള പ്രണയമെന്നു കമിതാക്കള്‍ വിളിക്കുന്ന ഒരു തരം ആക്ടിംഗ്..
പ്രണയത്തിന്‍റെ പുതിയ മുഖം ....
അതെ ....അവരുടെ പ്രണയം തുടഗുംബോഴേ അവള് പറഞ്ഞ കരാറില്‍ ഹനീഫ്‌ എന്ന മാന്ന്യന്‍ ഒപ്പ് വെച്ചിരുന്നു ....അന്നവള്‍ അവനോടു നയം വെക്തമാക്കി  ..."ഹനീഫെ എനിക്കീ പ്രണയം എന്ന പരിപാടിയോട് ഒട്ടും താല്‍പ്പര്യമില്ല .....ഒരുത്തനെ മാത്രം പ്രണയിച്ചു മൂന്ന് വര്‍ഷത്തെ കോളേജ്‌ ജീവിതം നശിപ്പിക്കാന്‍ എന്നെ കിട്ടില്ല ...അതൊക്കെ പഴയ കാലം ...ഞാനിയാളെ പ്രണയിക്കാം ..പക്ഷെ ബോറടിച്ചാല്‍ ഞാന്‍ തള്ളും..ഒരു ഗുഡ്‌ ബൈ പറയാന്‍ പോലും ഞാന്‍ നില്‍ക്കില്ല ...ഞാനെന്‍റെ പാട്ടിനു പോകും .."

വിഡ്ഢി...പരമ വിഡ്ഢി ...
അവള്‍  പറഞ്ഞ ഡീല്‍ അന്ഗീഗരിച്ചു അവന്‍ പ്രണയം തുടങി ...
കയ്യിലെ  മൂന്ന് മോതിരവും കഴുത്തില്‍ അമ്മ കെട്ടി തന്ന രണ്ടു പവന്‍റെ മാലയും പണയം വെച്ച് അവളെ പ്രണയിച്ചു .....
അതിനൊരു കാരണം ഉണ്ട് ...കുറച്ചു കാലം പ്രണയിച്ചു നടന്നപ്പോള്‍ ആ മരമണ്ടന്‍ വിചാരിച്ചു ...അവള്‍ അയാളെ വിട്ടു പോകില്ലെന്ന് ...
പക്ഷെ  പെണ്ണല്ലേ വര്‍ഗ്ഗം ...
അന്ന് അവള്‍ അവനെ ആ പേരുമഴയത് ആദ്യമായി കണ്ടപ്പോള്‍ ശരീരത്ത്
കണ്ട സ്വര്‍ണ്ണ തിളക്കങ്ങള്‍ ഓരോന്നായി ഇല്ലാതായപ്പോള്‍ പറഞ്ഞ പോലെ ഒരു ഗുഡ്‌ ബൈ പോലും പറയാന്‍ പെണ്ണ് നിന്നില്ല.....
ചരിത്രം  ഉണ്ടായ കാലം തൊട്ടേ ഇവറ്റകള്‍ ഇങ്ങനാ...പറഞ്ഞിട്ട് കാര്യമില്ല 

അതില്‍ നിന്ന് ഏറ്റ ആഘാതം ചെറുതായൊന്നു മല്ല അവനെ അലട്ടിയത് ....
പ്രതികാരത്തിന്റെ തീ ജ്വാലകള്‍ ഉള്ളില്‍ കത്തി തുടങി ...
ഇപ്പോള്‍ അയാള്‍ അനുഭവിക്കുന്ന വിഷമതിന്റെ ഇരട്ടി അവളെ കൊണ്ട് അനുഭവിപ്പിക്കണം ....അതിനു തന്റെ സുഹൃത്തുക്കളാണ് ബെസ്റ്റ്‌ .....അവന്‍ എലാവരോടും കാര്യം തുറന്നു പറഞ്ഞു ......
ഹും ...ആണുങ്ങളോടാ നിന്‍റെ കളി ...
നിനക്കുള്ള മരുന്ന് ഞങ്ങള്‍ അരക്കാടി മോളെ ........
പണി കൊടുക്കാന്‍ ഏറ്റവും നല്ലത് അവളുടെ വീക്നെസ്സില്‍ തന്നെ പിടിക്കുന്നതാ ...വേറെ ഒന്നുമല്ല ...പണം ...
പിറ്റേന്ന് മുതല്‍ അവളുടെ പേര്‍സണല്‍ നമ്പറിലോട്ട് വിളി പോയി തുടങി ...
അവള്‍ പോലും അറിയാതെ അവളെ സ്നേഹിക്കുന്ന ഒരു പാവം കോടീശ്വരന്‍റെ വേഷമണിഞ്ഞു സുഹൃത്തുക്കളില്‍ ഒരാള്‍ അവളെ സ്ഥിരം വിളിച്ചു ...
തന്റെ സ്വത്തുക്കളുടെ നീണ്ട നിര ഒട്ടും അഹഗ്ഗാരമില്ലാതെ ലളിതമായി അവന്‍ ഫോണിലൂടെ പറഞ്ഞു .....ഏറ്റവും കഷ്ട്ടമായിരുന്നു അവന്‍റെ ശരീര സവ്ന്നര്യത്തെ കുറിച്ചുള്ള വര്‍ണ്ണനകള്‍ ...
പെണ്ണ് വീഴാന്‍ അതികം സമയം വേണ്ടി വന്നില്ല ....
ഒടുക്കത്ത പ്രണയം ...നാലും അഞ്ജും മണിക്കൂറും വരെ ഫോണിലൂടെ പ്രണയ സന്ദേശങ്ങള്‍ അവര്‍ കൈമാറി ....
അവളുടെ പുളകിത വാചകങ്ങള്‍ കേട്ട് ,ഫോണ്‍ ചെയ്തവനും അടുത്തിരുന്നു എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം വഹിക്കുന്ന മറ്റു സുഹൃത്തുക്കളും ചെറുതായൊന്നു സുഖിച്ചു ....ആ ഒളിച്ചു കളി  മറ്റൊരു മഴക്കാലം വരെ നീണ്ടു നിന്നു ...

 "എനിക്ക് നിന്നെ കാണണം ?" അവള്‍ പറഞ്ഞു ...
ഇനിയാണ് കളി ....
കാരണം അവളുടെ കണ്ട്രോള്‍ നഷ്ട്ടപെട്ടു ....അവള്‍ക്കു അയാളെ കണ്ടേ പറ്റു എന്ന അവസ്ഥയിലായി ....
"ശരി ..ആയിക്കോട്ടെ ...കാണാം "എന്ന് തിരിച്ചു അവരുടെ മറുപടി ...
പിറ്റേന്ന് കോളേജില്‍ വെച്ച് തന്നെ കാണാന്‍ അവര്‍ തീരുമാനിച്ചു ....
കോളേജ്‌ വിട്ടു ഒറ്റയ്ക്ക് അയാളെ കാത്തു അവള്‍ നിന്നു ...
വീണ്ടും മഴ ....പെരുമഴ ...
ആരായിരിക്കും അവളെ കാണാന്‍ വന്നിരിക്കുക ..
വേറെ ആരും അല്ല ...ഹനീഫ്‌ ...
കുട ചൂടി മെല്ലെ അവന്‍ അവളുടെ അടുത്തേക്ക് ചെന്നു ....
"നീയെന്താ വിചാരിച്ചേ .....നിന്‍റെ മറ്റവന്‍ ഇവിടെ വരുമെന്നോ ....വെറുതെ നിന്ന് മഴ കൊള്ളണ്ട..വീട്ടി പോകാന്‍ നോക്കടി ..നിന്നെ വിളിച്ചത് ഞങ്ങളായിരുന്നു   ...ഇത്രയെന്ഗ്ഗിലും ചെയ്തില്ലേ പിന്നെ ഞങ്ങള്‍ ആണാന്നു പറഞ്ഞു നടന്നിട്ട് എന്താടി കാര്യം ...."
അവള്‍ ഒന്നും മിണ്ട്ടിയില്ല ........
സ്വപ്ന്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത ഒരു ചതി ....പിന്നെ എന്ത് മിണ്ടാന്‍ 
"നിന്ന് മഴ കൊള്ളണ്ട ...ഞാന്‍ ബസ്‌ സ്റ്റാന്‍ഡില്‍ വിടാം ...."<ശുഭം >

                                                          
ചിലരുടെ അനുഭവങ്ങള്‍ കൂട്ടി ചേര്‍ത്തു എഴുതിയ ഒരു സംഭവ കഥ
                                                                                                     ലിജോ പാവറട്ടി





Saturday, 7 April 2012

കൂടോത്രം

വാസുവും രാഘവേട്ടനും കൂടിയാണ്  ഈ കഥ പാട്ടാക്കിയത് ......
ആരാണ് ഈ പുള്ളിയെന്നു ഞാന്‍ വഴിയെ പറയാം ..
എന്തായാലും കഥ ....അതി ഗംഭീരം .......കാരണം ഇതുപോലൊരു പണി മരണകിടക്കയില്‍ കിടക്കുന്ന സ്വന്തം തന്തയ്ക്കിട്ട് കൊടുത്ത മക്കളെ എന്ത് വിളിക്കണമെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടിയിട്ടില്ല...
ഈ ലോകം കാട്ടിതന്നവനോട് മക്കള്‍ എന്ന നിലയില്‍ ചെയ്യേണ്ട ഏറ്റവും നല്ല കാര്യം ....
കാലന്‍റെ  വേഷമണിഞ്ഞ മക്കള്‍ .....
ത്തു......ഇവരാണോ മക്കള്‍ ??

എന്‍റെ നാട്ടില്‍ കുറെകോടീശ്വരന്‍മാരുണ്ട് ....ഗള്‍ഫിലെ പണം വന്നടിഞ്ഞു നാട്ടിലെ  ഒരോ മുക്കിലും മൂലയിലും കോടികള്‍ കൊടുത്ത് ഒരാവശ്യവുമില്ലാതെ പറമ്പ്‌മേടിച്ചു മാളിക കെട്ടുന്നവര്‍ ....
ഒരു മാസത്തില്‍  നാലോ അന്ജ്ജോ വട്ടം കടല് കടന്നു നാട്ടില്‍ വരുന്നവര്‍..
ഇതുപോലൊരു കോടീശ്വര കുടുംബത്തിലാണ് ആ സംഭവം നടന്നത് ...
മൂന്ന് മക്കളാണ് ആ കുടുംബത്തില്‍ ..
മൂന്ന് പേര്‍ക്കും കൂടി ദുബൈയില്‍ അഞ്ചു സൂപര്‍ മാര്‍ക്കെറ്റുകള്‍..
പൈസ കുമിഞ്ഞു കൂടി എന്ത് ചെയ്യണമെന്നറിയാതെ വാ പൊളിച്ചു നില്‍ക്കുന്നവര്‍ ആണെന്നാണ്‌ നാട്ടിലെ സംസാരം ...
ഈ അവസരത്തില്ലാണ് അവരുടെ അച്ഛന് സുഖമില്ലാതെ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്യുന്നത് ....
മൂന്ന് പേരും ആ വാര്‍ത്ത അറിഞ്ഞു ഹോസ്പിറ്റലില്‍ ഓടിയെത്തി ....
ആദ്യമായാണ് അയാള്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്യപ്പെടുന്നത് ..
ആയ കാലത്ത് എല്ലുമുറിയെ പണിയെടുത്ത ആ ശരീരം ഇപ്പോള്‍ തളര്‍ന്നു കിടക്കുന്നു .......പെട്ടെന്നുണ്ടായ ഈ സംഭവം ചിലരെയൊക്കെ അതിശയിപ്പിച്ചു..
ഏറ്റവും  നല്ല ആശുപത്രിയില്‍ തന്നെയാണ് അയാളെ പരിപാലിച്ചത് ...
ദിവസഗളും ആഴ്ചകളും കടന്നു പോയി .....
മരുന്നുകള്‍ ഇതുവരെ ചെല്ലാത്ത ആ ശരീരം, മെല്ലെ മെല്ലെ തന്റെ ശരീരത്തിലേക്ക് കെട്ടുന്ന മരുന്നുകളോട് വളരെ സാവധാനം മാത്രമേ പ്രതികരിച്ചുള്ളൂ ...
മരുമക്കള്‍  ആശുപത്രിയിലേക്ക് വരവ് നിര്‍ത്തി ....
അടുപ്പിച്ചു കുറച്ചു നാളുകള്‍ നിന്നപ്പോഴേക്കും അവര്‍ക്ക് മതിയായി..
ഇത്ര കണ്ടു സഹതാപം കാണിക്കാന്‍ സ്വന്തം തന്ത ഒന്നും അല്ലാല്ലോ ....?അമ്മായി അപ്പനല്ലേ .....?
മക്കളാണെന്ഗ്ഗില്‍  ആഴ്ചയില്‍ഒന്നു കണ്ടു പോകും .....

കിടന്നു കിടന്നുഅയാളുടെ ശരീരം പൊട്ടി തുടങി ....
"എങ്ങനെ യെന്ഗ്ഗിലും  ഒന്ന് വിളിച്ചാല്‍ മതിയായിരുന്നു ......നാശം." മരുമക്കളും മക്കളും ഒരു പോലെ പ്രാര്‍ഥിച്ചു ....
പക്ഷെ ആ വിളിയൊന്നും ഈശ്വരന്‍ കേട്ടില്ല .....
പിന്നെയും  അയാള്‍ അവിടെ കിടന്നു .........ഒന്നല്ല രണ്ടല്ല ....മൂന്ന് മാസം ....
"എന്ത് ചെയ്യും "? മക്കള്‍ എല്ലാവരും ആലോചിച്ചു ......കൊല്ലാന്‍ പറ്റോ?? ജനിപ്പിച്ച തന്ത യായി പോയില്ലേ ??
പക്ഷെ വേറെ ഒരു വഴി തെളിഞ്ഞു .......വേലക്കാരന്‍ വാസു വഴി അവര്‍ക്ക് മുന്നില്‍ തെളിഞ്ഞു ......(ഈ വാസുവിന്‍റെ കാര്യമാണ് ആദ്യം ഞാന്‍ പറഞ്ഞത് )
വാസു അവരുടെ ചെവിയില്‍ ഒരു പേര് പറഞ്ഞു .."ദിവാകരന്‍ ....വെളിച്ചപ്പാട് ദിവാകരന്‍ ......"

മൂന്ന് പേരും ഒന്നും നോക്കാന്‍ പോയില്ല ...നേരെ പുറപ്പെട്ടു .....വേറെ ഒന്നിനുമല്ല ജനിപ്പിച്ചവനെ തട്ടാനുള്ള കൂടോത്രം ചെയ്യാന്‍ .....".ഒരു പണിയുണ്ട് ..ആ പണി ചെയ്‌താല്‍ തന്തേടെ ആത്മാവ് പരലോകം കാണും" എന്ന് വാസു അവരോട് പറഞ്ഞു ......
ഇതുപോലുള്ളനാറിയ പണികള്‍ മുന്ന് ഈവാസു വഴി ഇവര്‍ കാണിച്ചിട്ടുണ്ട് ..
കുറച്ചു നാളുകള്‍ക്കു മുന്ന് ഗള്‍ഫിലെ ഒരു സൂപര്‍ മാര്‍കെറ്റില്‍ കച്ചവടം നന്നായി കുറഞ്ഞു ...ഈ സംഭവം  എന്താണെന്ന് അറിയാന്‍ പ്രശ്ന്നം വെപ്പിച്ചു ....<വേറെ ജാതിയായ കാരണം ,ഇവരെ വിശ്വസിപ്പിക്കാന്‍ ആ കണിയാന് വളരെ എളുപ്പമായിരുന്നു >..അയാള്‍ പറഞ്ഞു ..."അടുത്തുള്ള സൂപര്‍ മാര്‍ക്കെട്ടിന്റെ ഉടമസ്ഥര്‍ ഇവരെ തകര്‍ക്കാന്‍ വേണ്ടി കൂടോത്രം ചെയ്തതാണെന്ന് .....തിരിച്ചു ഒരെണ്ണം അങ്ങോട്ടും ചെയ്യാം ..അപ്പോള്‍ എല്ലാംശരിയാകും ....."
മണ്ടന്മ്മാര്‍  അതും വിശ്വസിച്ചു തിരിചോരെണ്ണം അങ്ങോട്ടും വെചു ...പക്ഷെ ഏറ്റില്ല... അതുപോലായിരിക്കില്ല ഇതു എന്ന വാസുവിന്‍റെ ഉറപ്പിന്മ്മേല്‍ ആണ് അവര്‍ ഈ പണിക്ക് ഇറങി തിരിച്ചത് ...
പക്ഷെ ഈശ്വരന്‍ അവരുടെ തന്തയുടെ കൂടെ ആണ് ....
വെളിച്ചപ്പാട്‌ ദിവാകരന്‍ കൈ മലര്‍ത്തി ...ഈ പണി ഞാന്‍ ചെയ്‌താല്‍ എനിക്ക് ശേഷം വരുന്ന തലമുറ വരെ ഗതി പിടിക്കില്ല എന്നയാള്‍ പറഞ്ഞപ്പോള്‍ പിന്നെ അവര്‍ അവിടെ നിന്നില്ല ...വേറെ ഒരു കൂടോത്രക്കാരനെ തേടി പോയി ....പക്ഷെ രണ്ടെണ്ണം വഅകതാക്കിയപ്പോള്‍ കോടീശ്വര പുത്രന്‍ മാരുടെ പിതൃ സ്നേഹം വാസു തന്നെ പാട്ടാക്കി ...ഒരു ഉപകാരവും ഉണ്ടായിട്ടല്ല ...വെറുതെ ...ഒരു മനസമാധാനതിനു .....നാട്ടുകാര്‍ അങ്ങനെ കുറെ ഒക്കെ അറിഞ്ഞു ...
പക്ഷെ കോടീശ്വര പുത്രന്‍ മാര്‍ വേറെ ഒരു കൂടോത്ര ക്കാരനെ തേടി പോയി ...
അങ്ങനെ ഒരുത്തനെ കൊണ്ടുവന്നു .......
അന്ന് രാത്രി ഏകദേശം ഒരു പന്ത്രണ്ടു മണി നേരത്തു ...അവരുടെ വലിയ മാളികയില്‍ നിന്ന് കിലുങുന്ന മണികളുടെ നാദം കേട്ട് ഒരാള്‍ എഴുനേറ്റു .....
അതായിരുന്നു രാഘവന്‍ ......
ഇതെന്താണ് സംഭവം ??
അയാള്‍ക്ക്‌ ഒരെത്തും പിടിയും കിട്ടിയില്ല....പിന്നെ കുറെ നേരം കൂടി നീക്കിയപ്പോള്‍ പുറത്തെ ജനാലക്കകത്തു കൂടി ആളുന്ന തീ നാളം അയാള്‍ കണ്ടു ...
അയാള്‍  വീണ്ടും ചിന്തിച്ചു ...എതെന്താണീ കാണുന്നത് ?
പിറ്റേന്ന് ബാറില്‍ വെച്ച് ഈ കഥ എല്ലാവരോടും പാട്ടാക്കി .....
പിന്നെ പറയണ്ടല്ലോ പൂരം .. മൂന്ന് നേരവും ചോറ് തിന്നുന്ന എന്‍റെ നാട്ടിലെ ചില പരോപകാരികള്‍വാസു പറഞ്ഞ കഥയും രാഘവന്‍ പറഞ്ഞ കഥയും  ഒന്ന് കൂട്ടി വായിച്ചു  ....
കരിമരുന്നു പോലെ കൂടോത്ര കഥ നാട്ടില്‍ പാട്ടായി ....
അതുവരെ  കൊണ്ട് നടന്ന കോടീശ്വര പുത്രന്‍ മാരുടെ മാനം കപ്പല് കേറി പോയി .....
ഈ അടുത്ത കാലത്താണ് അവരുടെ പിതാവ്‌  മരിക്കുന്നത്  ......അന്നവര്‍ ചെയ്ത ഒരു കൂടോത്രവും ഏറ്റില്ല എന്ന് മാത്രമല്ല ...മാനക്കേട് ഭാക്കിയാവുകയും ചെയ്തു ....
എന്താ കഥ ......<ശുഭം >


                                                                                   കേട്ടറിഞ്ഞ കഥ ഒരു കഥ
                                                                                                                       by
                                                                                                                             lijo pavaratty  
    











Friday, 6 April 2012

ഭാഗ്യവാനായ കാമുകന്‍

ചിലരുടെ പ്രണയ കഥകള്‍ കമിഴ്ന്നു കിടന്നു ചിരിക്കാന്‍ പാകത്തിലുള്ളതായിരിക്കും....ആ പ്രാണായാനുഭവങ്ങള്‍ പറയുമ്പോള്‍ ചില കാമുകന്‍ മാര്‍ വളരെ ഉള്ളില്‍ തട്ടിയായിരിക്കും പറയുന്നത് ...പക്ഷെ കേട്ട് നില്‍ക്കുന്നവര്‍ക്ക്‌ ചിരി അടക്കാന്‍ പറ്റിയെന്നു വരില്ല ....
എന്‍റെ  കഷ്ട്ടകാലത്തിനു ഈ പറയാന്‍ പോകുന്ന ആ പ്രണയ കഥ കേട്ട് നില്‍ക്കാന്‍ വിധിക്കപെട്ടത് ഞാന്‍ തന്നെയാണ് ....അന്ന് അയാള്‍ ആ കഥ പറയുമ്പോള്‍ ഞങള്‍ സുഹൃത്തുക്കളായിട്ടു അധികം നാള്‍ ആയിരുന്നില്ല ...
പല  പ്രണയ കഥകളും പുറത്തു മനസ്സിന്റെ പുറം ചട്ട പൊളിച്ചു പുറത്തു ചാടുന്നത് നിലാവുള്ള രാത്രികളില്‍ സുഹ്രിതുക്കളുമോത്തു ശാന്തമായിഇരിക്കുംബ്ബോഴായിരിക്കും
അങ്ങനെ  ഒരു രാത്രിയിലാണ്  അയാള്‍ കഥ പറഞ്ഞു തുടങിയത്  .....

"എല്ലാവരും പ്രണയിക്കുന്നത് വെറുതെയാണ് മക്കളെ ...വെറുതെ ഒറ്റക്കിരുന്നു കരയാന്‍ ..... സമാധാനത്തെ കൊല്ലാന്‍ ...ഉള്ള കഴിവുകളെഎന്നന്നേക്കുമായി ഉറക്കി കെടുത്താന്‍ ....വീട്ടില്‍ നിന്ന് കാലു പിടിച്ചു വേടിക്കുന്ന പൈസ കളഞ്ഞു മുടിക്കാന്‍ ......സിഗരറ്റ് വലിച്ചു ചാകാന്‍ ...വെള്ളമടിച്ച് കരളു വാട്ടാന്‍..."
"നിര്‍ത്തു  നിര്‍ത്തു ......:നീ എന്താട വല്ല കഞ്ചാവും വലിച്ചു കേറ്റിയോ?" ഞാന്‍ ചോദിച്ചു ...
"ഇല്ല...മോനെ ........ഈ നിലാവത്ത് ഇരുന്നു പഴയ കാലം ഒന്നാലോചിച്ചപ്പോള്‍ ചുമ്മാ ഓരോന്ന് പുറത്തു ചാടിയതാ .......ആരോടെന്ഗ്ഗിലും ഇതൊക്കെ ഒന്ന് പറയണം എന്ന് വിചാരിച്ചിട്ട് നാള് കുറെ ആയി ..." അവന്‍ പറഞ്ഞു ...
"നീ ...എന്നോട് പറഞ്ഞോളു ......ഞാനീ പ്രണയ കഥകളെ പ്രണയിക്കുന്ന ഒരാളാടോ..."ഞാന്‍ പറയണ്ട താമസം അവന്‍ പറഞ്ഞു തുടങി ...
"പണ്ട് ഞാന്‍ പ്ലസ്‌ ടൂ പഠിക്കുന്ന കാലം .....
അന്ന് എനിക്കൊരു പെണ്‍കുട്ടിയെ ഇഷ്ട്ടമായിരുന്നു ....
അവളെ കണ്ടാല്‍ പട്ടി വെള്ളം കുടിക്കൂല്ല ...
എന്നിട്ടും ഞാനവളെ സ്നേഹിച്ചു .....ആത്മാര്‍ത്ഥമായ ആദ്യ പ്രണയം ..
അന്നൊക്കെ വീട്ടില്‍ നിന്ന് സ്കൂളില്‍ പോകുമ്പോള്‍ ദിവസവും  എനിക്ക് മുപ്പതു രൂപ തരും ...
അതില്‍ ഇരുപത്തഞ്ചു രൂപയ്ക്കു ഞാന്‍ അവള്‍ക്കു റീചാര്‍ജ്ജ്‌ ചെയ്തു കൊടുക്കും ....മൂന്ന് രൂപയ്ക്കു സിപ്പപ്പു വേടിച് കുടിച്ചു  ഭാക്കി രണ്ടു രൂപയ്ക്കു S.T കൊടുത്തു ഞാന്‍ വീട്ടില്‍ വരും .....ഒരു ദിവസം അവള് നൂറു രൂപയ്ക്കു റീ ചാര്‍ജു ചെയ്തു തരാന്‍ പറഞ്ഞു ......ഒരു നൂറു രൂപയ്ക്കു വേണ്ടി ഞാന്‍ അച്ഛനോടും അമ്മയോടും കെഞ്ചി ...ഒരു രൂപ പോലും ആരും തന്നില്ല ...അന്ന് മുതല്‍ അവള്‍ എന്നെ വിളിച്ചിട്ടില്ല ........"

ഞാന്‍ ചിരിക്കണോ വേണ്ടയോ ?അല്‍പ്പം ഒന്ന് ചിനധിച്ചു നിന്നു ...
ഇതെന്ത്  ഐറ്റം ?

 അയാള്‍ വീണ്ടും തുടങി ...
"എന്റെ അച്ഛനോ അമ്മയോ അന്ന് എനിക്ക് നൂറു രൂപ തന്നിരുന്നെന്ഗ്ഗില്‍ ആ നായിന്‍റെ മോള് ഇപ്പോഴും എന്നെ പിഴിഞ്ഞേനെ........ഭാഗ്യം .......
പ്രകബ്ബനം കൊള്ളിച്ചു കൊണ്ട് പൊട്ടുന്ന ഒരു പടക്കമാണ് അവളെന്നു തിരിച്ചറിയാന്‍പറ്റിയല്ലോ .....അത് മഹാ ഭാഗ്യം ...<ശുഭം >

                                                                                        ലിജോ പാവറട്ടി








Monday, 2 April 2012

ചക്കക്കൊതിയന്മാരുടെ അവധിക്കാലം

ഈ അടുത്തു ഞാന്‍ സാനിയയെ കണ്ടു ...
പാവം .....വല്ലാതെ ക്ഷീണിച്ചിരിക്കുന്നു ...
പഴയ ഐശ്വര്യം മൊത്തം മുഖത്തുനിന്നു മാഞ്ഞു പോയിരിക്കുന്നു ...
അവളെ  കണ്ടപ്പോള്‍ ആണ് ആ അവധിക്കാലം ഓര്‍മ്മ വന്നത്

ഗള്‍ഫിലെ പണം വന്നു സമ്പന്നരായ ഒരുപാട് മുസ്ലിം കുടുംബങളുടെ നടുവില്‍ ഒരു കുഞ്ഞു വീട്..അതായിരുന്നു എന്‍റെ തറവാട് .
അവിടെ നിന്നും നോക്കിയാല്‍ കുഞ്ഞിക്കാന്റെ പറമ്പ്‌ കാണാമായിരുന്നു .
ആകാശം മുട്ടെ ഉയരമുണ്ടെന്നു തോനിക്കുന്ന പ്ലാവുകള്‍ കാണാമായിരുന്നു .

ആ കാലത്ത്‌ എനിക്കുണ്ടായിരുന്നത്, എന്നും ബിരിയാണി തിന്നു ചീര്‍ത്ത് വെള്ലാംബിച്ചു നടന്നിരുന്ന കുറച്ചു മുസ്ലിം കൂട്ടുകാര്‍ ആയിരുന്നു ..
അവരുടെ ഇടക്ക് കാക്കയുടെ നിറമുള്ള ഞാനും .

അവധിക്കാലം വന്നെത്തിയാല്‍ ഒരു കാര്യത്തിനോഴികെ മറ്റെല്ലാ കുരുതക്കെടുകള്‍ക്കും ഞങ്ങള്‍ ഒറ്റ കെട്ടാണ് .
ആ കുരുത്തക്കേടുകള്‍ എന്താണെന്ന് പറയാം .
ആ കാലത്ത്‌ കുഞ്ഞിക്കാന്റെ പറമ്പില്‍ മാത്രമേ ചക്കയും മാങയും ഉണ്ടായിരുന്നുള്ളൂ .
ഒരു  പറമ്പ്‌ നിറയെ ചക്കകള്‍
മറ്റേ പറമ്പ്‌ നിറയെ മരത്തിന്‍റെ ഇല കാണാത്ത തരത്തില്‍ കായ്ചിരിക്കുന്ന പലതരം  മാങകള്‍ ..
കൂട്ടത്തില്‍ എനിക്കും റിയാസിനും ചക്കയോടാണ് പ്രിയം .മറ്റുള്ളവര്‍ക്ക് മാങയോടും .
ഈ  രണ്ടു പഴങളും കുഞ്ഞിക്കാന്റെ പറമ്പില്‍ കേറി പൊക്കുക എന്നതായിരുന്നു അവധിക്കാലത്തെ പ്രധാന ഹോബികള്‍
.
ആ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ സാഹസം കാട്ടേണ്ടത് എനിക്കും റിയാസിനും ആണ് .
കാരണം പ്ലാവ്‌ നില്‍ക്കുന്ന പറമ്പ്‌ കുഞ്ഞിക്കാന്റെ വീടിനു അടുത്തായിരുന്നു
അതുകൊണ്ട് തന്നെ കുഞ്ഞിക്കാന്റെ ഉച്ചയുറക്ക സമയത്ത് ചക്കയിടാന്‍ ഞങ്ങള്‍ തീരുമാനിച്ചു .
ഇങ്ങനെ  എത്ര അവധിക്കാലത്ത് ഞങ്ങള്‍ ചക്ക പറിച്ചു തിന്നിരിക്കുന്നു
വലിയൊരു  കമ്പിന്റെ അറ്റത്തു അരിവാള്‍ വെച്ച് കെട്ടി ഞങ്ങള്‍ പറമ്പിലോട്ടു എടുത്തു ചാടി ...
ഒരു ഇല അനഗിയാല്‍ കേള്‍ക്കാവുന്ന നിശബ്ദത .
ഒരു മുഴുത്ത ചക്കയിലേക്ക് ഞങ്ങള്‍ കമ്പ് നീട്ടി ഒരൊറ്റ വലി .....
"പതോം  ........................."
ചക്ക വീണു .
ആരെന്ഗ്ഗിലും കണ്ടോ എന്നറിയാന്‍ ഞാന്‍ എന്‍റെ കൃഷ്ണന മണികള്‍ ചുറ്റും ഒന്ന് ഓടിച്ചു നോക്കി ..
പെട്ടെന്ന്  സടെന്‍ ബ്രേക്ക് ഇട്ടത് പോലെ ആ നോട്ടം നിന്നു ..
ആരാണു ആ തട്ടമിട്ട പെണ്‍കുട്ടി ??
ഞങള്‍ സൂക്ഷിച്ചു നോക്കി ....
അതായിരുന്നു "സാനിയ "
കുഞ്ഞിക്കാന്റെ ഇളയ പുത്രി .ഞങ്ങളുടെ അതെ പ്രായം .
"പിടിച്ചു മോനെ..സാനിയ എല്ലാം കണ്ടു " ഞാന്‍ പറഞ്ഞു .
നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വിവരമില്ലാതെ ,മദ്രസ്സയില്‍ വെച്ച് അറബിയില്‍ അവള്‍ക്കു പ്രണയലേഖനം എഴുതി അവളുടെ ബാഗില്‍ നിക്ഷേപിച്ച ഒരുത്തന്‍ എന്‍റെ അടുത്ത് നില്പ്പുള്ള കാര്യം എന്‍റെ ഓര്‍മ്മയില്‍ വന്നു .
വേറെ ആരും അല്ല നമ്മുടെ  ചക്കക്കൊതിയന്‍ "റിയാസ്‌ "

ആ  കലിക്ക് പ്രതികാരം വീട്ടാന്‍ ആയിരിക്കും സാനിയയെടെ ഇളം മനസ്സ് എല്ലാം പോയി കുഞ്ഞിക്കാനോട് പറഞ്ഞു കൊടുത്തു .
മത  മിളകിയ ആനയെ പോലെ കുഞ്ഞിക്ക തന്‍റെ പറമ്പിലോട്ടു വന്നു .....ഒപ്പം സാനിയയും .
ആ വരവ് കണ്ടപ്പോള്‍ അരയിലെ ബെല്റ്റ് ഊരി അടിക്കുമെന്ന് എനിക്ക് തോന്നി
പക്ഷെ  ഒന്നും ഉണ്ടായില്ല ..
"ചക്ക വേണമെന്ഗ്ഗില്‍ ചോദിച്ചാല്‍ പോരാട 'എന്നൊരു പറചിലായിരുന്നു .."
ഹാവു.....ശ്വാസം നേരെ വീണു .
പക്ഷെ തല കുനിച്ചു തന്നെ നിന്നു..
മെല്ലെ ഇടം കണ്ണിട്ട് ഞാന്‍ സാനിയയെ നോക്കി ....അവള്‍ ഞങളെ നോക്കി ചിരിക്കുന്നു ..
"മോളെ ഉമ്മാനോട് പറഞ്ഞു ഇവരടെ വീട്ടീക്ക്‌ കുറച്ചു ചക്ക കൊടുത്തയക്കാന്‍ പറ ...."
അത് പറഞ്ഞു കുഞ്ഞിക്ക നടന്നു ....ഒപ്പം സാനിയയും
മനസ്സില്‍ വലാതൊരു ചമ്മല്‍ .....
അന്നാധ്യാമായി ആ വലിയ മനുഷ്യനോട് എനിക്ക് ബഹുമാനം തോന്നി ...
അതിനു  ആക്കം കൂട്ടാന്‍ സാനിയ തിരിഞ്ഞു നോക്കി പറഞ്ഞു ..
"ആ കിടക്കുന്ന ചക്ക കൂടി കൊണ്ടക്കോ....ചക്ക കൊതിയാ ......."

അന്ന് വൈകീട്ട് ഞങ്ങളുടെ രണ്ടു പേരുടെയും വീട്ടിലേക്കു അവധിക്കാലം മൊത്തം ഇരുന്നു തിന്നാന്‍ ഉള്ള ചക്ക കുഞ്ഞിക്ക കൊടുത്തു വിട്ടു .......തിന്നു തിന്നു ഞങ്ങള്‍ക്ക് ചക്കയോട് ദേഷ്യമായി .....

പിന്നീട് തറവാട്ടില്‍ നിന്നും മാറി വേറെ ഒരു വേറെ ഒരു ഇടത്തേക്ക് വന്നപ്പോഴും പഴയ ഓര്‍മ്മകള്‍ ഒക്കെ മായാതെ അവിടെ തന്നെ കിടന്നു ....
അതുകൊണ്ടായിരിക്കണം വര്‍ഷങള്‍ക്ക് ശേഷം അവളെ കണ്ടപ്പോള്‍ എനിക്ക് തിരിച്ചറിയാന്‍ പറ്റിയത് ...
പ്ലസ്‌ ടു കഴിഞ്ഞപ്പോഴേ അവളുടെ വിവാഹം കഴിഞ്ഞിരുന്നു ....
ഇപ്പോ രണ്ടു കുട്ടികളുടെ അമ്മയാണ് ...
അവളുടെ ഒപ്പം പഠിച്ചിരുന്ന സാധാരണക്കാരുടെ മക്കളായ ചില പെണ്‍കുട്ടികള്‍ ഇന്നു ബാഗ്ലൂരും മറ്റു സ്ഥലങളില്‍ പഠിക്കുന്നുണ്ട് ...

അതോര്‍ക്കുമ്പോള്‍ എനിക്ക് കുഞ്ഞിക്കാനോട്പണ്ട് തോന്നിയ ബഹുമാനത്തിന്റെ ഇരട്ടി  ദേഷ്യം തോനാറുണ്ട്...ആവശ്യത്തില്‍ കൂടുതല്‍ പണം ഉണ്ടായിരുനിട്ടും
മകളെ പഠിപ്പിക്കാതെ ചെറു പ്രായത്തില്‍ കല്യാണം കഴിച്ചു വിട്ടതിനു ....><ശുഭം >
   



    



മീന മാസത്തിലെ മഴയും ഒരു കുടിയനും

ധനുഷ്‌ എന്ന നടന്‍റെ വലിയ ആരാധകരാണ് ഞാനും എന്‍റെ സുഹൃത്തുക്കളും .
അങ്ങനെ കാത്തിരിപ്പിനൊടുവില്‍ ധനുഷിന്‍റെ "3"എന്ന പടം റിലീസ്‌ ആയി .
പടത്തിന്‍റെ ടിക്കെറ്റ്‌  എനിക്കും  എന്‍റെ ഒരു സുഹൃത്തിനും  സിംല(കാഞ്ഞാണി എന്ന സ്ഥലത്തെ ഒരു സംഭവം തീയേറ്റര്‍) തീയേറ്ററില്‍  ഒക്കെ ആണെന്ന് പറഞ്ഞു വിളി വന്നു ...
സംഭവം കേട്ട ഉടനെ ഞാനും എന്‍റെ സുഹൃത്തുംബൈക്കെടുത്തുഅവിടേക്ക് പാഞ്ഞു ...
ഈ സമയത്താണ് കുരുത്തം കെട്ട മഴ തുടങ്ങിയതു ...
അതല്ലെന്ഗ്ഗിലും  അങ്ങനെ ആണല്ലോ ?
ചൊറിയും കുത്തി വീട്ടില്‍ ഇരിക്കുമ്പോള്‍ ഒന്നും ഈ പണ്ടാരം ഭൂമിയിലോട്ടിറങി ല്ല ..യോഗം ..അല്ലാണ്ടെന്താ ?
മീന മാസത്തിലെ അസഹ്യമായ ചൂടിനെ പ്രാകി പ്രാകി ആയിരിക്കണം അന്ന് മഴ പെയ്തത് ...
പക്ഷെ  പെയ്ത സമയം നല്ല ബെസ്റ്റ്‌ സമയമായിരുന്നു ....നശീകരം ....
അത്  വരെ ചൂട് കൊണ്ട് പുളയുമ്പോള്‍ "ഈശ്വര ഒരു മഴ പെയ്യിച്ചു കൂടെ" എന്ന് പ്രാര്‍ഥിച്ചു നടന്നിരുന്നവരാ പറയുന്നതെന്നോര്‍ക്കണം .....

മഴ  കൂടാതെ ഇടിയും മിന്നലും കൂടി രഗ്ഗത്ത് എത്തി ...ശക്തമായ കാറ്റു വീശിയപ്പോള്‍ വഴിയിലെ വൃക്ഷങ്ങള്‍ ഇലകള്‍ പൊഴിച്ചു കൊണ്ട ഇരുന്നു ...
മഴ തുടങിയപ്പോള്‍ വഴിയില്‍ ഒരൊറ്റ മനുഷ്യ കുഞ്ഞില്ല ..എല്ലാവരും തങ്ങളുടെ മാളത്തില്‍ കേറി വാതിലടച്ചു കാണും .
ഇനി വണ്ടി നിര്‍ത്തുകയെ നിവര്‍ത്തി ഉള്ളു ...
"അളിയാ വണ്ടി എതെന്ഗ്ഗിലും കടയുടെ മുന്നില്‍ ഒതുക്കിക്കോ " ഞാന്‍ പറഞ്ഞു.
അടുത്ത്  കണ്ട വെയ്റ്റിംഗ് ഷെഡ്ഡില്‍ ഞങ്ങള്‍ രണ്ടു പേരും കയറി നിന്നു...

 ഈ നശിഞ്ഞു നാറിയ സമയത്താണ് ആ കുടിയന്റെ അര േങറ്റം....
ഗെഡി  മുടിഞ്ഞ ഫിറ്റ് ...നേരെ നില്‍ക്കാന്‍ പറ്റുന്നില്ല
ഞങ്ങളുടെ  അടുത്തേക്ക് വന്നു ഒരു ചോദ്യം "മക്കളെ തീപ്പട്ടിയുണ്ടോ കയ്യില്‍ ?"
"എല്ലാ ചേട്ടാ ...."
"ഒരു തെണ്ടികളെ ലും അപ്പൊ തീപ്പട്ടി ഇല്ല.....മൈ ........................"
ഞങ്ങള്‍ക്ക് ആ വര്‍ത്താനം കേട്ട് ചൊറിഞ്ഞു കേറി വന്നു .....
"ത്രീ " സിനിമ കാണാന്‍ കഴിയില്ലല്ലോ എന്നാ വിഷമത്തില്‍ നില്‍ക്കുമ്പോഴാണ് അവന്റെ ഒരു തീപ്പട്ടി .....
ഈ സമയം ആ കുടിയന്‍ അയാളുടെ പോക്കെറ്റില്‍ നിന്നു ഒരു മൊബൈല്‍ എടുത്തു ഞങ്ങള്‍ക്ക് നീട്ടി ...കൂടെ ഒരു പോക്കെറ്റ് ഡയറിയും  .."മക്കളെ ഈ  ഡയറിയീല് സതീശന്‍ എന്നൊരു ചെറ്റയുടെ  നമ്പര്‍ ഉണ്ട് ...അതൊന്നു ഞെക്കി താരോ ?
"ചേട്ടാ  ഇപ്പോചെറുതായി  ഇടി വെട്ടുന്നത് കണ്ടില്ലേ ?"എന്ന് ഞങ്ങള്‍
"നീ ഞെക്കി താട ....ചാവുന്നെഗ്ഗില്‍ ചാവട്ടെ ..."എന്ന് തിരിച്ചു അയാള്‍.
ഞങ്ങള്‍ നമ്പര്‍ ഡയല്‍ ചെയ്തു കൊടുത്തു ....
അയാള്‍ ഫോണ്‍ എടുത്തു സംസാരിച്ചു തുടങി
"ഡാ മൈ ....നെന്‍റെ..പെങ്ങളുടെ കൂടെ ഞാനിനി കഴിയില്ലട  കു ....................
അവള്‍ ഇന്നലെ ഒരുത്തനെ വിളിച്ചു വീട്ടിലോട്ടു വിളിച്ചു കേറ്റി...അവളെ ഞാന്‍ കൊല്ലാന്‍ പൂവ ....ഇതുപോലൊരു കൂ ............യെ എന്‍റെ തലേല് കെട്ടി വെചൂലെ ...ഞാന്നവളെ കൊല്ലും .....ഇന്നു കൊല്ലും ..."
അയാള്‍ ഫോണ്‍ കട്ട്‌ ചെയ്തു ...
എന്നിട്ട് ഞങ്ങളെ നോക്കി .."ഇതൊന്നും ഞാന്‍ കണ്ടു പിടിക്കില്ലെന്ന ആ .........മോള് വിചാരിച്ചേ ......"

ഞങ്ങള്‍ ഒന്നും മിണ്ടിയില്ല ...
തോരാതെ ആര്‍ത്തു വിളിച്ചു പെയ്യുന്ന ആ  മഴയതോട്ടു അയാള്‍  ഇറങി നടന്നു ..
അയാള്‍  അവിടെ നിന്നും പോയപ്പോള്‍ വീണ്ടും ശക്തിയോടെ  ഇടിയും മിന്നലും കൂടി രഗ്ഗത്ത് എത്തി ..". എന്ത് നശിച്ച കാലാവസ്ഥ .....?" ഞങ്ങള്‍ പരസ്പ്പരം പറഞ്ഞു <ശുഭം >