Saturday, 31 March 2012

ഒടുക്കത്തെ പ്രണയം

      

പ്രണയം തോന്നിയ വ്യക്തിയോട് "എനിക്ക് നിന്നെ ഇഷ്ട്ടമാണ് " എന്ന് പറയുന്നതാണ് ആണത്തം ...
അത് പറയാന്‍ വിറയ്ക്കുന്ന പലരും കുറെ കഷ്ട്ടപ്പെടും ...അങ്ങനെ കഷ്ട്ട പെട്ട ഒരു സുഹൃത്ത്‌ എനിക്കുണ്ടായിരുന്നു ...
തൃശ്ശൂരില്‍ നിന്ന് പാവറട്ടി യിലേക്ക് വിഷ്ണു മായ ബസ്സില്‍ വരുമ്പോഴാണ് ഞാനും എന്റെ സുഹൃത്തും ആദ്യമായി അവളെ കാണുന്നത്
അന്നവള്‍ ധരിച്ചിരുന്ന ഇളം റോസ് നിറത്തിലുള്ള യുണിഫോം ആയിരുന്നു .അത് ഞങ്ങള്‍ സ്ഥിരം വായ നോക്കുന്ന പാവറട്ടി പ്രൈവറ്റ്‌ കോളേജിലെ യുണിഫോം ആണെന്ന് മനസ്സിലാക്കാന്‍ അധികം ചിനധിക്കേണ്ടി വന്നില്ല ..
അവിടം മുതലാണ്‌ എന്റെ സുഹൃത്തിന്‍റെ മനസ്സില്‍ ആദ്യപ്രണയത്തിന്റെ സിഗ്നല്‍ കത്തിയത് ....
പക്ഷെ അവളെ കുറിച്ച് കൂടുതല്‍ അറിയാന്‍ എന്താണ് വഴി ??
അന്ന് ബസ്‌ ഇറങിയത് മുതല്‍ ഒടുക്കത്ത ആലോചന തുടങി
എന്തൊക്കെ അറിയണം ?
ഒന്ന് :എന്താണ്  പേര് ?
രണ്ടു :ഇതു ഇയര്‍ ആണ് പഠിക്കുന്നത് ?
മൂന്നു :ഏതാണ് ജാതി ?
നാല് :എവിടാ വീട് ?
അഞ്ചു ;പെട്ടെന്ന് ഇണങുന്ന പ്രകൃതക്കാരി ആണോ ?
ആറു: വേറെ എതെന്ഗ്ഗിലും ലൈന്‍ വലിച്ചിട്ടുണ്ടോ ?
അങ്ങനെ എത്ര ചോദ്യങ്ങള്‍
ഇതിനൊക്കെ എന്താണ് വഴി ?
ഞങ്ങളുടെ നാട്ടില്‍ പുതുതായി പണി കഴിപ്പിച്ച പാലത്തിന്റെ അടിയില്‍ ഇരുന്നുആലോചന തുടങി
ഒരു പരിച്ചയവുമിലാത്ത ഒരു പെണ്ണിനെ എങ്ങനെ വിളിച്ചു നിര്‍ത്തി സംസാരിക്കും ?
അതുകൊണ്ട് അവള്‍ പോലും അറിയാതെ അവളെ പിന്തുടരാന്‍ എന്റെ സുഹ്രിതു തീരുമാനിച്ചു
അവനു സഹായി ആയി ഞാനും ....
പിറ്റേന്ന് ഞങ്ങള്‍ വിഷ്ണു മായ ബസ്സില്‍ കേറി ..
അവള്‍ കയറുന്ന സ്ഥലം കണ്ടു പിടിക്കുകയായിരുന്നു ആദ്യ ലക്‌ഷ്യം
അതിനു വേണ്ടി അധികം കാത്തിരിക്കേണ്ടി വന്നില്ല .കരിവന്തല (തൃശൂര്‍ ജില്ലയിലെ ഒരു കു ഗ്രാമം )എന്ന സ്ഥലത്ത് നിന്ന് അവള്‍ കയറി ..
കൂടെ രണ്ടു മൂന്നു വായാടി പെണ്പിളെരും..
അങ്ങനെ ഒരു ചോദ്യത്തിന് ഉത്തരം കിട്ടി ...

അന്ന് തന്നെ അവളുടെ ക്ലാസ്സ്‌ കഴിയുന്ന സമയം നോക്കി ഞങ്ങള്‍ ബസ്‌ സ്റ്റാന്‍ഡില്‍ വന്നു ..
 അവള്‍ കയറിയ കരിവന്തല എന്ന സ്ഥലത്ത് അവളുടെ ഒപ്പം ഇറങി
അവളുടെ  ശരീരവടിവിന്‍റെ  ഭംഗി ആസ്വദിച് എന്‍റെ സുഹൃത്ത് അവള്‍ക്കു പുറകെ നടന്നു ...ഒപ്പം ഞാനും .
ആ ഏരിയ അത്ര ശരിയല്ലെന്ന് ഞങ്ങള്‍ക്ക് നേരത്തെ അറിയാമായിരുന്നു .
മറ്റൊരു പണിക്കും പോകാതെ തല്ലാനും കൊല്ലാനും പോകുന്ന പെഴച്ച കുറെ പിള്ളാരുടെ ഗല്ലി ആയിരുന്നു അത് .
അതുകൊണ്ട് എന്‍റെ കാല്‍മുട്ടുകള്‍ ചെറുതായി വിറച്ചിരുന്നു
നടന്നു  നടന്നു അവള്‍ ഒരു വലിയ വീട്ടിലേക്കു കയറി പോയി
ആ വീട്ടില്‍ വെച്ചിരുന്ന "അന്ത്യ അത്താഴത്തിന്‍റെ "ചിത്രം പെണ്ണ് ഒരു ക്രിസ്ത്യാനി കുട്ടിയാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലാക്കി തന്നു .
അതറിഞ്ഞപ്പോള്‍ എന്‍റെ സുഹൃത്ത്‌ സന്തോഷം കൊണ്ട് തുള്ളി ചാടി..

പിന്നീട് നടന്ന പരാക്രമാണങ്ങള്‍ക്കൊന്നും ഞാന്‍ ഉണ്ടായിട്ടില്ല ...
എല്ലാ ഡെവലപ്പ്മെന്‍റ്കളും സുഹൃത്ത്‌ രാത്രി വിളിച്ചു പറയും .
പ്രണയം തുറന്നു പറയാന്‍ മടിക്കുന്നവര്‍ക്കായി അവന്‍ പുതിയ ഒരു കലക്കന്‍ ഐഡിയ കണ്ടെത്തി ...
പിറ്റേന്ന് മുതല്‍ അവന്‍ അവളെ പിന്തുടര്‍ന്ന് കൊണ്ടേ ഇരുന്നു ...
ക്ലാസ്സ്  വിട്ടാല്‍ അവളുടെ സ്ഥലത്ത് അവളുടെ ഒപ്പം അവന്‍ ഇറങി ഒരല്‍പം ഗ്യാപ്‌ ഇട്ട്  പിന്നാലെനടക്കും ..

എന്നിട്ട് മൊബൈല്‍ ഫോണ്‍ എടുത്തു പ്രണയ വാചകങ്ങള്‍ ഉരുവിടും ..
"എനിക്ക്  നിന്നെ ഇഷ്ട്ടമാണ് .....എനിക്ക് നിന്നെ ഇഷ്ട്ടമാണ് ..."

അവള്‍ ഇതു കേട്ട് തിരിഞ്ഞു നോക്കുമ്പോള്‍ വിജാരിക്കും ഫോണില്‍ സംസാരിക്കുന്ന ആളോട് അവന്‍ പറയുന്നതാണെന്ന് ...
"മണ്ടന്‍.... . .മരമണ്ടന്‍ .." ഒരു ദിവസം അവന്‍ ഫോണ്‍ ചെയ്തപ്പോള്‍ ഞാന്‍ പറഞ്ഞു ....പറയാനുളത് നേരിട്ട് പറയാതെ ...ഒരു കോപ്പിലെ ഐഡിയ കൊണ്ട് വന്നിരിക്കുന്നു ...
ഈ പരിപാടി കുറെ നാളുകളില്‍ തുടര്‍ന്നു ...
അവന്‍റെ സൂക്കേട് മനസിലാക്കിയത് കൊണ്ടാകണം അവള്‍ ആ നടപ്പ്‌ നിര്‍ത്തി .
പിറ്റേന് അവള്‍ അവിടെ ഒരു ലേഡി ബേര്‍ഡ് സൈക്കിള്‍ കൊണ്ട് വെക്കും .
എനിട്ട് അതില്‍ കേറി പോയി തുടങി ...
അത്  മനസിലാക്കിയ എന്‍റെ സുഹൃത്ത് ആ സൈക്കിളിന്റെ മുന്നില്‍ ഉള്ള ബോക്സില്‍ചില പ്രണയ ലേഖനങ്ങള്‍ആരും കാണാതെ നിക്ഷേപിക്കാന്‍ തുടങി ..
ആ  പ്രണയ ലേഖനങ്ങള്‍ എഴുതി കൊടുത്തത് ഞാനായിരുന്നു ..
ഒരു ദിവസം അത് എന്‍റെ വീട്ടില്‍ പിടിക്കപ്പെട്ടു ...
എന്‍റെ സുഹൃത്തിന് വേണ്ടി വീടുകാരുടെ മുന്നില്‍ ഞാനൊരു കാമുകനാകേണ്ട അവസ്ഥ വരെ വന്നു ..
അതവിടെ നില്‍ക്കട്ടെ ...
പിന്നീട് ഉണ്ടായ കാര്യങ്ങള്‍ പറയാം ...

അവളുടെ പേര് കണ്ടു പിടിക്കാന്‍ എന്താണ് വഴി എന്ന ആലോചന അവസാനം എത്തിയത്  പാവറട്ടി പള്ളി പെരുനാളിന്നോടനുബദ്ധിച്ചു അച്ചടിച്ച ഒരു സമ്മാന കൂപ്പണ ില്‍ ആയിരുന്നു ... 
ആ കൂപ്പണ്‍ വില്‍ക്കാനായി എന്‍റെ സുഹൃത്ത് ഒരു ദിവസം എന്നേയും കൂട്ടി അവളുടെ വീട്ടില്‍ ചെന്നു ..എങ്ങാനും ആ സമ്മാന  കൂപ്പണ്‍ അവളുടെ പേരില്‍ എടുത്താല്‍ അവളുടെ പേര് കിട്ടുമല്ലോ .....
ഒടുക്കത്ത ഐഡിയ......
അങ്ങനെ  ഞങ്ങള്‍ ആ വലിയ വീട്ടിലേക്കുകയറി ചെന്നു ...
അവള്‍തന്നെ ആയിരുന്നു  വാതില്‍ തുറന്നത് ..
അവനെ കണ്ടപ്പോള്‍ തന്നെ അവളുടെ മുഖത്തുണ്ടായിരുന്ന ഭാവം ഞാന്‍ ശ്രദ്ധിച്ചു ..
പക്ഷെ പിന്നീട് ഞാന്‍ ശ്രദ്ധിച്ചത് അവളുടെ നെറ്റിയിലെക്കാണ്..
ആ നെറ്റിയിലെ സിന്ദൂരം .....
ഞങ്ങള്‍  സൂക്ഷിച്ചു നോക്കിയത് കൊണ്ടായിരിക്കണം ഉടനെ  തന്നെ ഉടുപ്പിനുള്ളില്‍ ഒളിപ്പിച്ചു വെച്ചിരുന്ന ആ താലി മാല അവള്‍ പുറത്തേക്കിട്ടു ....

(നാകൃഥാന...ധിരനാന...നാകൃഥാന...ധിരനാന...നാകൃഥാന...ധിരനാന...........)

ഞാന  സുഹൃത്തിന്റെ ചെവിയില്‍ പറഞ്ഞു "തളരരുത് മോനെ ..."
ഉടനെ തന്നെ വീടിനുള്ളില്‍ നിന്ന് ഒരാള്‍ .....അവളുടെ കെട്ട്യോന്‍ ആകണം.ഒരു ചുള്ളന്‍ ചെക്കന്‍ പുറത്തേക്കു വന്നു ..
എന്താ .....?
ഒരു ക്കൂപ്പണ്‍........ഞങ്ങള്‍ ബ ഭ പ്പ അടിച്ചു ..
ഇവിടെ ഒന്നും വേണ്ട ........
ഒകെ ...ചേട്ടാ .....
ഒരൊറ്റ ഓട്ടമായിരുന്നു അവിടുന്ന് ...

പിന്നീട് ഞങ്ങള്‍ അന്ന്യേഷണത്തില്‍ നിന്നും ഞങ്ങള്‍ക്ക് മനസിലായി ആ പ്രൈവറ്റ്‌ കോളേജില്‍ പഠിക്കുന്ന ഒട്ടു മിക്ക്യ പെണ്‍കുട്ടികളുടെയും കല്യാണം കഴിഞ്ഞിട്ടുല്ലതാണ് .......എന്തായാലും അവള്‍ കേട്ട്യോനെ കൊണ്ട് തല്ലിചില്ലല്ലോ...അത് തന്നെ മഹാ ഭാഗ്യം ...<ശുഭം >


                                                            ലിജോ പാവറട്ടി 


 



.