ആ നാടിന്‍റെ പേര് ഞാന്‍ വെളിപ്പെടുത്തുന്നില്ല ...പറഞ്ഞാല്‍ എനിക്ക് ഇരുട്ടടി ഉറപ്പാ .അത്രയ്ക്ക് ഭീകരമാര്‍ ആണ് അവിടുത്തെ ലോക്കല്‍ നിവാസികള്‍ .പാലക്കാട് ജില്ലയും തൃശ്ശൂര്‍ ജില്ലയും കൂട്ടി മുട്ടുന്ന ഒരു പ്രദേശമാണെന്നു മാത്രം പറയാനേ എനിക്ക് നിവര്‍ത്തി ഉള്ളു ......
നാട്ടില്‍ എനിക്കൊരു സുഹൃത്ത് ഉണ്ട് ..
ഒരു ദിവസം രാത്രി അവന്‍ എന്നെ വിളിച്ചു പറഞ്ഞു ..."എടാ നാളെ നമുക്ക് ഒരു സ്ഥലം വരെ പോണം ...രാവിലെ ഞാന്‍ വരാം ...സ്ഥലം അല്‍പ്പം അകലെ ആണ്..അതുകൊണ്ട് ബസ്സില്‍ പോകാം ......"
എനിക്ക് പ്രത്യേഗിച്ച് പരുപാടികള്‍ ഒന്നും തന്നെ ഇല്ലാത്തത് കൊണ്ട് ഞാന്‍ വരാം എന്ന് സമ്മതിച്ചു ......
പിറ്റേന് രാവിലെ പറഞ്ഞത് പോലെ അവന്‍ വന്നു ....അന്ന് അവന്‍ ഇട്ടിരുന്ന ജീന്‍സ്സുംഷര്‍ട്ടും ഇതിനു മുന്ന് ഞാന്‍ അവന്‍ ഇട്ട് കണ്ടിട്ടുണ്ടായിരുന്നില്ല ....
അതെക്കുറിച്ച് ഞാനൊന്നും ചോദിച്ചില്ല ......ഞങ്ങള്‍ യാത്ര തുടങി ...
തൃശ്ശൂര്‍ ചെന്ന് വടക്കേ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഞങ്ങള്‍ മറ്റൊരു ബസ്സില്‍ കേറി ..അവന്‍ ആ സ്ഥലത്തേക്ക് ടിക്കെറ്റ് എടുത്തു ...ആ സ്ഥലപ്പേര് ഞാന്‍ കേട്ടിട്ടുണ്ട് എന്നല്ലാതെ, ആദ്യമായാണ് പോകാന്‍ പോവുന്നത് ...."എന്തിനാണ് നമ്മള്‍ പോകുന്നത്?" എന്ന് കുറെ വട്ടം ഞാന്‍ അവനോടു ചോദിച്ചു ...അപ്പോഴൊന്നും അവന്‍ മറുപടി പറഞ്ഞില്ല ...
അവസാനം മടുത്തു ഞാന്‍ ചോദിക്കല് നിര്‍ത്തി ....
.ബസ്സ്ഞാന്‍ കാണാത്ത തൃശ്ശൂര്‍ജില്ലയുടെ സുന്ദരി ഗ്രാമങളിലൂടെ സഞ്ചരിച്ചുക്കൊണ്ടിരുന്നു...
തനി നാട്ടിന്‍ പുറം ....
ഇപ്പോഴും വികസനം ഒട്ടും നടക്കാത്ത നാടുകള്‍ .....
പഴയ ചില മലയാള സിനിമകളില്‍ ഈ സ്ഥലഗള്‍ കണ്ടതായി ഓര്‍ക്കുന്നു ....
എന്‍റെ സുഹൃത്ത് അന്നേരം ഫോണില്‍ മെസേജ് അയച്ചു ക്ഷീണിക്കുക യായിരുന്നു ...ആര്‍ക്കാണ് ഇവന്‍ മെസേജ് അയക്കുന്നത് .....?ഞാന്‍ ചോദിച്ചില്ല ....
ബസ്സ് ഞങ്ങള്‍ ടിക്കറ്റ് എടുത്ത സ്ഥലത്ത് എത്തി .....
നല്ല ചൂട് കാലമായിരുന്നതിനാല്‍ ഞാനും എന്‍റെ സുഹൃത്തുംവിയര്‍ത്തു കുളിച്ചു ..
ആരെയാണ് കാണാന്‍ വന്നത് എന്ന് പറയാതെ ഒരടി മുന്നോട്ടു വെക്കില്ലെന്നു ഞാന്‍ പറഞ്ഞു ..
"കാണാന്‍ പോകുന്നത് ഒരു പെണ്ക്കുട്ടിയെ ആണ്.. " അത്ര മാത്രം അവന്‍ പറഞ്ഞു .
പെണ്ണോ ???
അതെത് പെണ്ണ് ??
അതും ഞാന്‍ അറിയാത്ത പെണ്ണ് ?
ഈ കുഗ്രാമാത്തിലോ?
പക്ഷെ ഞാന്‍ അവനെ അങ്ങനെവിട്ടില്ല ...
എന്താണ് കഥ എന്നറിയാതെ ഞാന്‍ വരില്ല എന്ന് നിര്‍ബ്ബന്ധം പിടിച്ചു ...ഇനി പറഞ്ഞില്ലെന്ഗ്ഗില്‍ അടുത്ത ബസ്സില്‍ കേറി വീട്ടി ഞാന്‍ വീട്ടില്‍ പോകും എന്ന് പറഞ്ഞപ്പോ ....
പല പുതിയ കഥകളും കഥാപാത്രങ്ങളും അവന്‍റെ നാവില്‍ നിന്നും പുറത്തു ചാടി ...
കാണാന്‍ വന്ന പെണ്ണിനെ ഈ മഹാന്‍ ഫോണിലൂടെ പരിച യപെട്ടതാണ്...
വിളിച്ചു വിളിച്ചു കൊതി അടഗിയപ്പോ എന്റെ സുഹൃത്തിന് അവളെ കാണാന്‍ ഒരു മോഹം ......
പക്ഷെ ഈ കുഗ്രാമത്തിലും ഇതു പോലുള്ള പെണ്ണുങ്ങള്‍ ഉണ്ടോ എന്ന് ഞാന്‍ സംശയിച്ചു ....
പക്ഷെ കഥ മാറിയില്ലേ ??
ഈ നാട്ടിലെ ഒരു പെണ്ണിനെ അല്ല എന്‍റെ സുഹൃത്ത് വിളിക്കുന്നത് ...മൂന്നു എണ്ണത്തെയാണ് ...
പക്ഷെ അതില്‍ രണ്ടെണ്ണം പോക്ക് കേസുകളാണ് ...പക്ഷെ മൂന്നാമാതവള്‍ നല്ല പെണ്‍കുട്ടി ആണെന്നാണ് എന്‍റെ സുഹൃത്ത് പറയുന്നത് ....അവളെ കാണാനുള്ള വരവായിരുന്നു ഇതു ....
പിന്നെ വേറെ ഒരു ട്വിസ്റ്റ് ...
ഈ മൂന്നു പെണ്‍കുട്ടികളും സുഹ്രിതുക്കാലാണ്...
ഒരേ സ്കൂളില്‍ പഠിക്കുന്നു ....
"സ്കൂളിലോ ??"
"അപ്പൊ ചെറിയ കുട്ടികളാണോ??"
ഞാന്‍ ചൊദിച്ചു?
"അതെ ...പത്താം ക്ലാസ്സില്‍ പഠിക്കുന്നു ....."
എന്‍റെ മാതാവേ ...ഞാന്‍ നെഞ്ചത്ത് കൈ വെച്ചു....
ഇതെന്ത് നാട് ??
അവിടെ വെച്ച് ഒരു തര്‍ക്കത്തിന് ഞാന്‍ നിന്നില്ല ...വീട്ടില്‍ പോയി സുഹൃത്തിനെ പറഞ്ഞു മനസ്സിലാക്കാന്‍ തീരുമാനിച്ചു ...
എന്തായാലും എനിക്ക് അവന്‍ കാണാന്‍ വന്ന ഐറ്റത്തെ ഒന്ന് കാണാന്‍ മോഹം തോന്നി .....
അവന്‍ പറയുന്ന വഴിയിലൂടെ ഞാന്‍ നടന്നു ....
ഏതോ ഒരു അമ്പലത്തിനടുത്തുള്ള പാമ്പിന്‍ കാവിനടുത് മീറ്റ് ചെയ്യാം എന്നാണു അവള്‍ പറഞ്ഞിരുന്നത് ......കാരണം അവിടെ ആരും അങ്ങനെ പോകാറില്ല പോലും ...
"ഈശ്വര വല്ല മൂര്‍ക്കന്റെ കടി കൊണ്ട് ചാകുമോ ??"
ഞങ്ങള്‍ നടന്നു നടന്നു ഒരു വളവില്‍ വന്നെത്തി ...അവിടെ ഒരു കുഞ്ഞു വെയ്റ്റിംഗ് ഷെഡ് ഉണ്ട് ...അതിനടുത്തായി ഒരാള് നില്‍ക്കുന്നുണ്ട് ....കണ്ടാല്‍ മാന്യന്‍ ...എന്‍റെ സുഹൃത്ത് ചെന്ന് അവള്‍ പറഞ്ഞ ആ അമ്പലം എവിടാന്ന് തിരക്കി .....
അയാള്‍ വഴി പറഞ്ഞു കൊടുത്തു ...എന്തോ അയാളുടെ മട്ടും ഭാവവും അത്ര ശരിയല്ല .....ഇനി എനിക്ക് തോനിയതാണോ??
ഞങ്ങള്‍ വീണ്ടും നടന്നു ...
രണ്ടു പേരുംപരസ്പ്പരം ഒന്നും മിണ്ടുന്നില്ല ...
ഞാന്‍ ഇടക്ക് വഴി പറഞ്ഞു തന്ന ആളെ ഒന്ന് തിരിഞ്ഞു നോക്കി ...
അപ്പോള്‍ അയാളുടെ അടുത്തു വേറെ ഒരാളും കൂടി ഉണ്ടായിരുന്നു ...
അയാള്‍ ബൈക്കില്‍ ആയിരുന്നു .....
അവര്‍ രണ്ടു പെരും ഞ്ഞങ്ങളെ തന്നെ നോക്കി നില്‍ക്കുന്നു ...
പെട്ടെന്ന് ബൈക്കില്‍ വന്ന ആള്‍ ഞങ്ങളുടെ മുന്നില്‍ കൊണ്ട് വന്നു ബൈക്ക് നിര്‍ത്തി ...
"നിങ്ങള്‍ എവിടേക്ക പോകുന്നെ ??"അയാള്‍ ചോദിച്ചു ..
എന്‍റെ സുഹൃത്ത് ആ അമ്പലത്തിന്‍റെ പേര് പറഞ്ഞു ...
അവിടെ ആരെകാണണം ....?
ഒരു സുഹൃത്തിനെ ....
ആ സുഹൃത്തിന് പേരില്ലേ ??
ഉണ്ട് ...സിനോജ് ....
ഈ പറഞ്ഞ സിനോജ് എന്തു ചെയ്യുന്നു .....?അയാള്‍ വീണ്ടും ചോദിച്ചു ....
ഇതൊക്കെ എന്തിനാ നിങ്ങള്‍ അറിയുന്നത്??എന്‍റെ സുഹൃത്ത് കലിപ്പിച്ചു...
പണി പാളി ....ഉടനെ ഞങ്ങള്‍ക്ക് വഴി പറഞ്ഞു തന്ന മാന്യന്‍ അവിടെ വന്നു ....
പിന്നെ അവര് രണ്ടു പേരും കൂടി ആയി ചോദ്യം ചെയ്യല്‍ ...
മക്കളെ സത്യം പറ ...നിങ്ങള്‍ ആരെ കാണാന്‍ വന്നതാ ...?
എന്നോട് ഒന്നും ചോദിചില്ല ....എല്ലാ സുഹൃത്തിനോട് ആയിരുന്നു ....
എന്ഗ്ഗില്‍ ഒരു കാര്യം ചെയ്യ് ...നീ പറഞ്ഞ ആ സിനോജിന്റെ നമ്പര്‍ ഒന്ന് തരുമോ ??
സുഹൃത്ത് ഒരു നമ്പര്‍ കൊടുത്തു ......
അത് എന്‍റെ കളഞ്ഞു പോയ സിമ്മിന്റെ നമ്പര്‍ ആയിരുന്നു ..
അയാള്‍ അതില്‍ കുറെ നേരം വിളിച്ചു ...
കിട്ടുന്നില്ല ..ഹും ..എങ്ങനെ കിട്ടും ??ഞാന്‍ ചിരിച്ചു ....
എന്താട ചിരിക്കുന്നേ ?ബൈക്കില്‍ വന്നവന്‍ ചൂടായി ....
നിങ്ങള്‍ പറഞ്ഞത് മൊത്തം കള്ളമാണ് .....മര്യാതക്കു സത്യം പറയണം .....?
ഈ സമയം വഴി പറഞ്ഞു തന്ന മഹാന്‍ ഫോണ്‍ എടുത്തു വിളിച്ചു .....
അയാള്‍ ഫോണിലൂടെ സംസാരിച്ചത് ഇങ്ങനെ ആയിരുന്നു .."ആ ...സാറെ ....രണ്ടു പിള്ളാരെ കിട്ടിയിട്ടുണ്ട് ...ചോദ്യം ചെയ്തപ്പോ മൊത്തം നുണയാണ് പറയുന്നത് ...."എന്ന് പറഞ്ഞു അയാള്‍ ഫോണ്‍ വെച്ചു
"അളിയാ പണി പാളി ..."
ഞാന്‍ കൂട്ടുകാരന്‍റെ ചെവിയില്‍ പറഞ്ഞു ...
ഞങ്ങള്‍ രണ്ടു പേരും ഉരുഗി ....
ആസമയം ഒരു സോഡാ കിട്ടിയിരുനെന്ന്ഗ്ഗില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോയി ....
രക്ഷപ്പെടാന്‍ എന്താണ് വഴി ...?
"പോലിസ് നിര്‍ത്തിയിരിക്കുന്നവരാന് ഞങ്ങള്‍......ഈ നാട്ടില്‍ മോഷണം പെരുകി വരികയാണ് ...പെണ്ണുങ്ങള്ളെ യാണ് ഏറ്റവും കൂടുതല്‍ അടിച്ചോണ്ട് പോകുന്നത് ...ഇന്നലെയും പോയി ഒരു പെണ്ണ് ഒരുത്തന്റെ കൂടെ ...മക്കളെ ഈ നാട്ടിലെ പെണ്ണുങ്ങള്‍ ഒന്നും ശരിയല്ല ...ആരുടെയെന്ഗ്ഗിലും കൂടെ ഒളിച്ചോടാന്‍ കാത്തിരിക്കുകയാണ് കൂ ................കള്‍...."അതുകൊണ്ട് പുതിയ ആരെയെന്ഗ്ഗിലും ഈ നാട്ടില്‍കണ്ടാല്‍ അപ്പൊ ഞങ്ങള് പോക്കും "
ഞാന്‍ വീണ്ടും മനസ്സില്‍ചോദിച്ചു ??"ഇതെന്ത് നാട് ?"
"അത് കൊണ്ട് സത്യം പറ ആരാ നിങ്ങള്‍ ...ഇതപെണ്ണിനെ കാണാന വന്നെ ??"അവര്‍ വീണ്ടും ചോദിച്ചു ....
ഈശ്വരാ എന്ത് ചെയ്യും ......എന്ത്പറയും ??
കിട്ടി .........
എനിക്ക് കിട്ടി ............
പിന്നെ ഞാനാണ് സംസാരിച്ചത് ...
ചേട്ടാ ...ഞാന്‍ സത്യം പറയാം ....ഞങ്ങള്‍ സിനിമാക്കാര്‍ ആണ് ...ഇവിടെ അടുത്ത ഒരു മന ഉണ്ടല്ലോ ??{ഞാന്‍ ബസ്സില്‍ ഇരിക്കുമ്പോള്‍ ഒരു മന പോലത്തെ വീട് കണ്ടിരുന്നു }...ആ മന ഷൂട്ട് ചെയ്യാന്‍ കിട്ടുമോ എന്നറിയാന്‍ വേണ്ടി വന്നവര്‍ ആണ് ....."
ഒരൊറ്റ അടി ....വഴി പറഞ്ഞു തന്ന മാന്യന്റെ കൈ എന്‍റെ സുഹൃത്തിന്റെ കവിളില്‍ പതിഞ്ഞു ....
"എന്നാ നിനക്കിത് നേരത്തെ പറഞ്ഞൂ കൂടായിരുന്നോ ??"
എല്ലാം ...ശുഭം ....ഒന്ന് കിട്ടിയാല്‍ എന്താ .........മാനം പോകാതെ തിരിച്ചു കിട്ടിയില്ലേ .....
അവര്‍ ആ മനയിലെക്കുള്ള വഴി പറഞ്ഞു തന്നു .......
ഞങ്ങള്‍ രണ്ടുപേരും ഓടി ....
അപ്പോള്‍ അതാ ഒരു ബസ്സ് വരുന്നു ....എവിടേക്കാണ് പോകുന്നത് എന്ന് പോലും നോക്കാതെ കേറി ...
"ചേട്ടാ രണ്ടു തൃശൂര്‍ ടിക്കെറ്റ് ....."
"മക്കളെ ഇതു പട്ടാമ്പി വണ്ടിയാണ് ...."
"എന്ഗ്ഗില്‍ രണ്ടു പട്ടാമ്പി ..."
എവിടെക്കെങ്ങിലും പോട്ടെ ..ഈ നശിച്ച നാട്ടില്‍ നിന്ന് ഒന്ന് രക്ഷപെട്ടാല്‍ മതിയേ.........................................................................................................................
വണ്ടിയില്‍ ഇരുന്നു ഞാന്‍സുഹൃത്തിന്റെ കയ്യില്‍ നിന്ന് മൊബൈല്‍ മേടിച്ചു ....ഒരൊറ്റ ഏറു കൊടുത്തു ."നിന്‍റെ ഒരു .............."<ശുഭം >
{ഈ മൊബൈല്‍ ഫോണിന്‍റെഓരോ കഥകള്‍ ...
എത്ര പെണ്‍കുട്ടികള്‍ ഈ മൊതല് കാരണം ചതിക്കപ്പെടുന്നു ...?
എത്ര ആണ്‍കുട്ടികള്‍ ഇ സാധനം മൂലം പെണ്‍ വര്‍ഗ്ഗത്തെ വെറുക്കുന്നു ....?
ഒരു വര്‍ഗ്ഗത്തെ മാത്രം എന്തിനു കുറ്റം പറയണം ....എല്ലാം കണക്കാ ....
പക്ഷെ ഒന്നോര്‍ക്കണം എല്ലാം വെറും ഒരു സുഖത്തിനു വേണ്ടി ........}
ലിജോ പാവറട്ടി
'
No comments:
Post a Comment