അതൊരു ഷോട്ട് ഫിലിമ്മിന്റെ ഷൂട്ടിംഗ് ആയിരുന്നു .....
അതിലേക്കൊരു നായിക വേണം ....
നായകന്മ്മാര്‍ അഭിനയിക്കാന്‍ ക്യു നില്‍ക്കുകയായിരുന്നു ...
പക്ഷെ നായിക ...അതായിരുന്നു ഞങളുടെ പ്രശ്ന്നം ...
കോളേജിലെ{മീഡിയ വില്ലേജ് ,ചങ്ങനാശേരി } വിശ്വ സുന്ദരിമാര്‍ "ഏട്ടാ അമ്മ അഭിനയിക്കാന്‍ സമ്മതിക്കില്ല " എന്നും പറഞ്ഞു കൈ മലര്‍ത്തി ....
ഹും ഇവളുമാരുടെ ഒക്കെ ജാഡ......ചെറുപ്പത്തില്‍ കുടിച്ച പാലിനൊപ്പംഇവര്‍ ജാഡകൂട്ടാനുള്ള മരുന്നും അരച്ച് കുടിചിരുന്നോ ?ഞങ്ങള്‍ മനസ്സില്‍ചോദിച്ചു ....
അമ്മയാണോ കാമുകനാണോ അഭിനയിക്കാന്‍ സമ്മതിക്കാത്തത് എന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാമായിരുന്നു .....എനിക്ക് ഈ പാലക്കാട്ട് കാരി പെണ്കുട്ടികളോട് ഒരു പ്രത്യേഗ ഇഷ്ട്ടമുണ്ടായിരുന്നു ...വള്ളുവനാടിന്റെ നിഷ്ക്കളങ്കത അവരില്‍ ഉണ്ടായിരിക്കുമെന്ന് ഞാന്‍ വെറുതെ തെറ്റിദ്ധരിച്ചു ...പക്ഷെ കോളേജിലെ വള്ളുവനാടന്‍ സുന്ദരി വരെ ജാഡ കാണിച്ചു ...
അവസാനം സമ്മതിച്ചത് ഞങളുടെ കോളേജില്‍ തന്നെ ബി.കോമിന് പഠിക്കുന്ന ഒരു കുട്ടി ആയിരുന്നു ,,,,,കണ്ടാല്‍ തന്നെഒരു പാവം കുട്ടി ...സംസാരം കേട്ടാല്‍ തേനും പാലും വായില്‍ നിന്ന് ഒഴുകുകയായിരുന്നു ......അവളെന്ഗ്ഗി അവള്‍ ...ഫൈനല്‍ പ്രൊജക്റ്റ് ആയത് കൊണ്ട് കിട്ടിയത് കൊണ്ട് ഓണം പോലെ എന്ന് കരുതി ഞങ്ങള്‍ ഷൂട്ട് തുടങി .....
ആ സമയത്താണ് അവന്‍ അവിടെ വന്നത് .....
അവന്‍ വന്നതോടെ നമ്മുടെ നായിക പറയുന്ന ഡൈലോഗ് മൊത്തം തെറ്റി തുടങി ....
അഴകിയ രാവണന്‍ എന്നാ സിനിമയില്‍ ഇന്നസെന്റ് ഡൈലോഗ് പറയുന്ന പോലായി അവളുടെ പ്രകടനം
ഇതെന്താണ് ?
എല്ലാവരും പരസ്പ്പരം ചോദിച്ചു ......
ഈ സമയം നായിക എന്നെ വിളിച്ചു .....{ആ സമയം പടത്തിന്റെ സംവിധായകന്‍ കാമുകിയോട് കുറുകി കൊണ്ടിരിക്കുകയായിരുന്നു }
അവള്‍ പറഞ്ഞു "ഏട്ടാഇപ്പോവന്ന ആ തെണ്ടടിയോടു ഒന്ന് പോകാന്‍ പറ ..
ഞാന്‍ ചുറ്റും നോക്കി .."ഏതു തെണ്ടി ?"
അവള്‍ അവനെ ചൂണ്ടി കാണിച്ചു ...
ഞാന്‍ പറഞ്ഞു "അവനവിടെ നിന്നോട്ടെ ...അതിനെന്താ ..."
അവന്‍ പോകാതെ ഞാന്‍ അഭിനയിക്കില്ല ...അവള്‍ തറപ്പിച്ചു പറഞ്ഞു ..
എന്താണിത് കഥ ...അവനും ഇവള്‍ക്കും എന്ത് സംബധം ...?
ഞാന്‍ വീണ്ടും പറഞ്ഞു "കുട്ടി ..കുളമാക്കരുത് ...അവന്‍ എന്‍റെ ഏറ്റവും അടുത്ത ഒരു സുഹൃത്താണ് ..ഞാന്‍ എങ്ങനെ പറയും...?
"പറ്റില്ല ഏട്ടാ ...അവന്‍ എന്‍റെ കണ്ണിലോട്ടു നോക്കുമ്പോള്‍ എന്തോ പോലെ "അവള് പറഞ്ഞു
"ഓഹോ .....അങ്ങനെയെന്ഗ്ഗില്‍ ഞാന്‍ തന്‍റെ വേറെ എവിടിക്കെന്ഗ്ഗിലും നോക്കാന്‍ പറയാം അവനോടു "..ഞാന്‍ പറഞ്ഞു ....
"ഏട്ടാ തമാശ വിട് ....ഇല്ലെ ഞാന്‍ പോകും " അവള് പറഞ്ഞു
"ദൈവമേ ഇവള്‍ക്കും ജാടയോ ?
ഞാന്‍ അവന്‍റെ അടുതു പോയി കാര്യം പറഞ്ഞു ...
അപ്പോ അവന്‍ പറഞ്ഞു "അവള്‍ ഞാന്‍ കണ്ണിലോട്ടു നോക്കുമ്പോള്‍ എന്തോ പോലെ തോനുന്നു എന്ന് പറഞ്ഞോ ...എന്ഗ്ഗില്‍ ഏറ്റു ...എന്‍റെ പ്രണയം അധികം വൈകാതെ തന്നെ പൂവണിയും ..."
ഓഹോ ...അപ്പൊ അങ്ങനെ ആയിരുന്നു കഥ ...കുറച്ചു ദിവസം മുന്ന് അവന്‍ ഞങളുടെ നായികയോട് "ഐ ലവ് യു " പറയുകയും അവള് തിരിച്ചു" പോടാ പുല്ലേ " എന്ന് പറഞ്ഞതും ഞാന്‍ അവിടെ വെച്ചാണ് അറിയുന്നത് .....
"അപ്പൊ നീ ഇനി അവളെ നോക്കി നില്ക്കാന്‍ പോകാണോ ഇവിടെ?
ഞാന്‍ അവനോടു ചോദിച്ചു ...
പിന്നല്ലാതെ ...അവന്‍ പറഞ്ഞു ...
എന്‍റെ സകല ഗ്യാസും പോയി ...
സംവിധായകന്‍ അപ്പോഴും ഈ സംഭവം അറിയാതെ കാമുകിയുമായി കുറുകി കൊണ്ടേ ഇരുന്നു ....
ഞാന്‍ വീണ്ടുംനായികയുടെ അടുത്ത് ചെന്നു ...കാര്യം പറഞ്ഞു ....."അവന്‍ പോകില്ല എന്നാണു പറയുന്നത് ....."
"എങ്കില്‍ ഞാന്‍ പോവാണ്" അവള്‍ പറഞ്ഞു
"ഞാനൊന്നു ചോദിച്ചോട്ടെ അവന്‍റെ നോട്ടം എന്തിനാണ് നിന്നെ എന്തോ പോലെ ആക്കുനത് ....അവനെന്താ ചെമ്മീന്‍ സിനിമയിലെ കൊച്ചുമുതലാളിയും നീ കറുത്തമ്മയും ആണോ ?
അത് പറഞ്ഞ വഴിക്ക് അവള് പിന്നെ അവിടെനിന്നില്ല ...എവിടേക്കോ പോയി ...
പക്ഷെ അവളുടെ കൂടെ വന്ന പെണ്‍കുട്ടി അഭിനയിക്കാം എന്ന് ഞങ്ങളോട് പറഞ്ഞു .....
ഹോ ...ആശ്വാസം .....
അവള്‍ അഭിനയം തുടങി ...
ഈ സമയമാണ് സംവിധായകന്‍ കുറുകല്‍ കഴിഞ്ഞു അവിടെ വരുന്നത് .....
വന്നു ഒരൊറ്റ ചോദ്യമായിരുന്നു "ഇപ്പോ നായിക ഇവളാണോ?....
ആരും ഒന്നുംമിണ്ടിയില്ല ...മിണ്ടിയിട്ടു കാര്യം ഒന്നും ഇല്ല എന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു .....
ഷൂട്ടിംഗ് കഴിഞ്ഞു ..അപ്പോളതാ മറ്റൊരു ട്വിസ്റ്റ് ?
ആദ്യത്തെ നായികയുടെ കൂടെ വന്ന പെണ്ണ് അഭിനയിക്കാം എന്ന് സമ്മതിച്ചതില്‍ വേറൊരു കാരണം കൂടി ഉണ്ടായിരുന്നു ...ആ ചെറിയ സമയം കൊണ്ട് അവളും ആ സെറ്റില്‍ ഉണ്ടായിരുന്ന എന്‍റെ വേറെ ഒരു സുഹൃത്തും തമ്മില്‍ ഹൃദയം കൈ മാറിയിരുന്നു ...അവര്‍ ഇപ്പോള്‍ പ്രണയിച്ചു നടക്കുന്നുണ്ട് ..<ശുഭം>
ലിജോ പാവറട്ടി
No comments:
Post a Comment