Sunday, 22 July 2012

ഇങ്ങേര്‍ക്ക് ഈ പ്രായത്തില്‍ എന്തിന്‍റെ ഏനക്കേടാ

ഇപ്പോഴും ,ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇതെല്ലാം ചിലര്‍ തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു ...ഇതെല്ലാം കണ്ടുന്നില്‍ക്കുന്ന സ്വന്തം മക്കള്‍ പറയും ഉപ്പയ്ക്ക് കാമം മൂത്ത് ബ്രാന്ധായതാണെന്ന്...മറ്റുചിലര്‍ പറയും " ഈ വയസാന്‍ കാലത്ത് മക്കള്‍ നോക്കിയിലെന്ഗ്ഗില്‍ അയാള്‍ ഇതു ചെയ്തതില്‍ ഒരു തെറ്റുമില്ല ."എന്നാല്‍ എനിക്ക് ഇതില്‍ കാണാന്‍ കഴിഞ്ഞത് ഒരുധൈര്യമാണ് ......ഒരു എഴുപതു വയസ്സുകാരന്റെ ധൈര്യം ...
അയാളെ എനിക്ക് ഒട്ടും പരിചയമത്ത ഒരു ആളാണ് ....ഉസ്മാന്‍ എന്നാണു അദ്ദേഹത്തിന്റെ പേര് എന്ന് മാത്രം അറിയാം .....ഭാക്കി എല്ലാം ഞാന്‍ ചികഞ്ഞെടുത്ത സംഭവങ്ങള്‍ ആണ് .
ഉസ്മാനിക്ക  ഒരു എഴുപതു വയസ്സുള്ള ഒരു വൃദ്ധനാണ് ...എന്നാല്‍ ആരോഗ്യം വേണ്ടത്ര ഉണ്ട് താനും ...ഈ ആരോഗ്യം എന്ന സാധനം ഏത് നിമിഷം വേണമെന്ന്ഗ്ഗിലും എല്ലാതാകാം ....ഏതു നിമിഷവും കിടന്നു പോകാം .....അറുപതാം വയസ്സില്‍ ആണ് അയാളുടെ ആദ്യ ഭാര്യ മരിക്കുന്നത് .മണ്ണില്‍ പണിയെടുത്തുണ്ടാക്കിയ കുറച്ചു ചെമ്പ് അയാളുടെ കയ്യിലുണ്ട് ....അതാണ്‌ ആകെ ഉള്ള സമ്പാദ്യം ....മൂന്ന് മക്കളെ നല്ല രീതിയില്‍ പഠിപ്പിച്ചു ...മൂനിനെയും ഗള്‍ഫിലേക്ക് കയറ്റി വിട്ടു ....ഉപ്പയുടെ സമ്പാദ്യം ഒന്നും അവര്‍ ഇതു വരെ കയ്യിട്ടു വാരാന്‍ വന്നിട്ടില്ല ...കാരണം അവര്‍ക്കെന്തിന്നാണ് അതെല്ലാം ...നല്ല രീതിയില്‍ മൂന്ന് പേരും സാമ്പാദിക്കുന്നുണ്ട് .
                                                          ഈ ആരോഗ്യം എന്ന സാധനം ഏത് നിമിഷം വേണമെന്ന്ഗ്ഗിലും എല്ലാതാകാം ....ഏതു നിമിഷവും കിടന്നു പോകാം...പെട്ടെന്നായിരുന്നു ഉസ്മാനിക്കക്ക് ശരീരത്തിന് ഒരു തളര്‍ച്ച അനുഭവപെട്ടത്‌ ..അയാള്‍ആദ്യമായി ഹോസ്പിറ്റല്‍ കിടക്കയില്‍ കിടന്നു ...പ്രതീക്ഷിക്കാതെ സംഭവിച്ച ഒരു കാര്യം അയാളെ മാനസികാംയി തളര്‍ത്തി ...അന്ന് ആ ഹോസ്പിറ്റല്‍ കിടക്കയില്‍ വെച്ചാണ് തന്‍റെ പൊന്നോമന മക്കള്‍ കെട്ടിക്കൊണ്ടു വന്ന ബീവിമാരുടെ ഒളിപ്പിച്ചു വെച്ചിരുന്ന ദംഷ്ട്രകള്‍ അയാള്‍ കാണുന്നത്  ..മൂനാം ദിവസം  മൂത്ത പുത്രന്റ്റെ ഭാര്യ ഫോണിലൂടെ അയാളുടെ  മകനോട്‌ പറയുന്നത് അയാള്‍ കേട്ടു "ഉപ്പാനേ നോക്കാന്‍ ഞമ്മക്ക്‌ ഒരു ഹോം നേഴ്സിനെ വെക്കാം ഇക്ക ...ഇക്കൊന്നും വയ്യ ഉപ്പാനേ നോക്കാന്‍"
നിസ്സഹായനായ  ആ മനുഷ്യന്റ്റെ പരാചയം അവിടെ തുടങ്ങി ...അയാള്‍ക്ക്‌ എന്ത് ചെയ്യാന്‍ പറ്റും മരുമക്കള്‍ ഇങ്ങനെ തുടങ്ങിയാല്‍ ??
ഹോസ്പിറ്റലില്‍ രണ്ടാം വാരം പിന്നിട്ടു ...
മരുമക്കളോട് ഡോക്ടര്‍ പറഞ്ഞു "ഇനിയും ഇങ്ങനെ വരാനുള്ള സാധ്യത ഉണ്ട് .."
വീട്ടില്‍ വന്നു ഉസ്മാനിക്ക്‌ ഒരൊറ്റ ഉറപ്പായിരുന്നു .....
ദിവസങ്ങളോളം അയാള്‍ ഒരേ ചിനധയില്‍ ഇരുന്നു ...ഇനിയെന്തു ഞാന്‍ ചെയ്യും ?മരുമക്കള്‍ ഇങ്ങനെ തുടങ്ങിയാല്‍ ?  "അങ്ങനെ ആര്‍ക്കും എന്നെ തോല്‍പ്പിക്കാന്‍ പറ്റില്ല .....
അങ്ങനെ ഇരിക്കുമ്പോള്‍ ആരോടും പറയാതെ അയാള്‍ ഒരു യാത്ര പോയി ...കൂടെ ആകെയുള്ള ചങ്ങാതി സെയ്താലി ക്കയും ...പോയത് എവിടെക്കാണെന്ന് ആര്‍ക്കും അറിയില്ല .എന്തായാലും അധികം ധൂരെക്കൊന്നും പോകാന്‍ വഴിയില്ല ..കാരണം അയാള്‍ രണ്ടു ദി വസത്തിനുള്ളില്‍ അദ്ദേഹം തിരിച്ചു വന്നു ..കൂടെ ആ പെണ്ണും ഉണ്ടായിരുന്നു ...അയാളുടെ പുതിയ ഭാര്യ ...മരുമക്കളും നാട്ടുകാരും മൂക്കത്ത് വിരല്‍ വെച്ച് പറഞ്ഞു" ഇങ്ങേര്‍ക്ക് ഇതു എന്തിന്‍റെ കടിയാ ??"
വിവരമറിഞ്ഞ മക്കള്‍ മക്കള്‍ കിട്ടിയ ഫ്ലൈറ്റ് നു നാട്ടില്‍ വന്നു .....ഉപ്പയെ ചോദ്യം ചെയ്യല്‍ തുടങ്ങി .എലാത്തിനും ഒരു ഉത്തരം മാത്രമേ അങ്ങേര്‍ക്കു ഉണ്ടായിരുന്നുള്ളൂ "ഈ വയസാം കാലത്ത് എന്നെ നോക്കാനും വല്ലവരും വേണം "
പുതിയ ഭാര്യക്ക് മരുമക്കളെ അംഗീകരിക്കാന്‍ ഒട്ടും കഴിഞ്ഞില്ല .....അവര്‍ തമ്മില്‍ എന്നും അടിയായിരുന്നു ..പക്ഷെ മക്കളുടെ പ്രാര്‍ത്ഥന അധികം വൈകാതെ പടച്ചോന്‍ കേട്ടു "ഒരു സുപ്രഭാതത്തില്‍ ഉസ്മാനിക്കയുടെ പുതിയ ഭാര്യെയെ കാണാനില്ല ....."
വിഷയം വേറൊന്നും ആയിരുന്നില്ല ..നമ്മടെ ഉസ്മാനിക്ക ഒരു കൊച്ചു കള്ളന്‍ തന്നെ ആണേ ..അവളെ നിക്കാഹ് കഴിച്ചു കൊണ്ടുവരുമ്പോള്‍ അയാള്‍ ഒരു രോഗി ആണെന്ന കാര്യം അയാള്‍ മറച്ചു വെചു ...താനിപ്പോഴും പൂര്‍ണ്ണ ആരോഗ്യവാനാണെന്നാണ്  ഉസ്മാനിക്ക പുതിയ ബീവിയെ ധരിപ്പിചിരുന്നത് ....പക്ഷെ പണി പാളി ,കെട്ടിക്കൊണ്ടു വന്നു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അവള്‍ ആ രഹസ്യം അറിഞ്ഞു ....താനൊരു രോഗിയാണ് എന്ന വിവരം അറിഞ്ഞാല്‍ ,അവള്‍ക്കു ഇത്രയും പ്രായം ആയതുകൊണ്ട് അവള്‍ നില്‍ക്കും എന്ന ധാരണ തെറ്റി ....ഇങ്ങനെയൊരു രോഗിയെ നോക്കാന്‍ എന്നെ കൊണ്ടാവുല്ല എന്ന കത്തും എഴുതി വെച്ച് അവള്‍ പോയി .....ഹും ....ഒരു അമ്പത് വയസ്സുകാരിയുടെ അഹങ്ഗ്ഗാരം നോക്കണേ ........??
പക്ഷെ അത് കൊണ്ടൊന്നും അയാള്‍ തോറ്റില്ല .അയാള്‍ ഇപ്പോഴും പെണ്ണന്ന്യേഷിച്ചു അലയുകയാണ് .......എവിടടെയോക്കയോ.....<ശുഭം >

                                                             ലിജോ പാവറട്ടി



Wednesday, 18 July 2012

ഏയ്‌ ഓട്ടോ ..........



 "ഏയ്‌ഓട്ടോ ..............................??"
ഞാനും എന്റെ സുഹൃത്തും പാവറട്ടി സെന്‍ററില്‍ വെച്ച് ആ ഓട്ടോ കാരനെ നീട്ടി വിളിച്ചു .അയാള്‍ വണ്ടി തിരിച്ചു ഞങ്ങളുടെ അടുക്കല്‍ നിര്‍ത്തി .
എവിടിക്കാ ?? അയാള്‍ ചോദിച്ചു --
"കെ .കെ റോഡു -വഴി വണ്ടി പോട്ടെ "ഞാന്‍ പറഞ്ഞു .
എവിടെയോ ആ ആട്ടോ കാരനെ ഞാന്‍ കണ്ടിട്ടുണ്ട് .നല്ല പരിചിതമുള്ള മുഖം .ഞാന്‍ സുഹൃത്തിനോട് ചോതിക്കാന്‍ അവന്‍റെ മുഖത്തേക്ക് നോക്കലും അതെ ചോദ്യം അവന്‍ എന്നോട് ചോദിച്ചു "ഡാ ഈ ഗെടീനെ ഇമ്മള്ക്ക് നല്ല കണ്ടുപരിചയം ഉണ്ടല്ലോ ?.....
സംശയം തീര്‍ത്തിട്ടു തന്നെ വേറെ കാര്യം .ഞാന്‍ തുറന്നു ചോദിച്ചു ."ചേട്ടന്‍ ഓട്ടോ ഓടിക്കാന്‍ തുടങ്ങീട്ടു കുറെ കാലം ആയോ ?
"ഏയ്‌ ഇല്ല്യ ...എനിക്ക് മുന്ന് ഒരു ജൂസ് കട ആയിരുന്നു ..ഇമ്മടെ  പാവറട്ടി സ്കൂളിന്റെ മുന്നില്‍ ......"
ആളെ പിടി കിട്ടി .എനിക്ക് മാത്രമല്ല  .എന്നെക്കാള്‍ നന്നായി എന്റെ സുഹൃത്തിന് ആളെ പിടി കിട്ടി .
കാരണം അയാളുമായി ഞങ്ങള്‍ക്ക് ഒരു ഫ്ലാഷ് ബാക്കുണ്ട് .ഞങ്ങള്‍ ഡിഗ്രിക്ക് പഠിക്കാന്‍ നാട് വിട്ടുന്നില്‍ക്കുന്നതിനു മുന്നുള്ള പ്ലസ്‌ടു കാലം .......
അതെ .......ആ പ്രണയ കാലം .മൊജ്ജ് കൂടിയ ഏത് പെണ്ണിന്റെയും പിന്നാലെ നടക്കാന്‍ ധൈര്യം കാണിച്ചിരുന്ന അന്ത കാലം .
ഇയാള്‍ടെ മകള്‍ക്കും ഈശ്വരന്‍മൊജ്ജ് വാരി കോരി കൊടുത്തിരുന്നു .
ഇനി ഫ്ലാഷ്  ബാക്ക്
ഒരു ദിവസം ക്ലാസ്സ്‌ കഴിഞ്ഞു ജൂസ് കുടിക്കാനായി ഞാനും എന്റെ സുഹൃത്തും ഇയാള്‍ടെ കടയില്‍ ചെന്നു  .ദോഷം പറയരുതല്ലോ .ചേട്ടന്‍റെ ജൂസ് നല്ല ഒന്നാന്തരം  സാധാനാണ് ...അത് കുടിച്ചാല്‍ ഒരു പ്രത്യേഗ എനെര്‍ജ്ജിയാണ് ..അങ്ങന ജൂസ് ആസ്വദിച്ചു കഴിച്ചു കൊണ്ടിരിക്കുംബോഴാനു അവള്‍ അവിടെ വന്നത് .അവള്‍ അവിടെ വന്നു ചേട്ടനോട് എന്തോ പറഞ്ഞു ചിരിച്ചു കൊണ്ട് മുകളില്‍ ഉള്ള ടൂഷന്‍ സെന്‍ററിലേക്ക് കയറിപോയി  ....
എന്താ മുടി ........
എന്താ .......................................
എന്റെ സുഹൃത്തിന് അവളെ അങ്ങട് പിടിച്ചു ....
പിന്നെ പറയണ്ടല്ലോ ജൂസ് കടയിലെ സ്ഥിരം സന്ദര്‍ശകരായി ഞങ്ങള്‍ ...ഇല്ലാത്ത കാശുണ്ടാക്കി അവളെ കാണാന്‍ ഞങ്ങള്‍ ജൂസ് കുടിക്കാന്‍ എത്തി ...എന്നും അവള്‍ വരും ......അവിടെ വന്നിട്ടേ അവള്‍ ടൂഷന്‍ സെന്‍ററിലേക്ക്... സ്ഥിരമായുള്ള അവളുടെ വരവില്‍ നിന്ന് ഞങ്ങള്‍ക്ക് ഒരു കാര്യം അധികം വൈകാതെ പിടികിട്ടി ....അവള്‍ ഇമ്മടെ ജൂസ് കട്ക്കാരന്റ്റെ മകള്‍ ആണ് .
ദിവസങ്ങളോളം  അവളെയും കാത്തു ജൂസ് നുണഞ്ഞു ഇരുന്നു എന്നല്ലാതെ അവളോട്‌ ഒരു വാക്ക് പോലും മിണ്ടാന്‍ അവനു കഴിഞ്ഞില്ല .....

ഒരു വര്‍ഷത്തെ ഫീസ് അവന്‍റെ അച്ഛന്‍ അവന്‍ പഠിക്കുന്ന ടൂഷന്‍ സെന്‍ററില്‍ കൊടുത്തില്ലായിരുന്നേല്‍ അവളുടെ കൂടെ അവനും ടൂഷന്‍ പഠിക്കാമായിരുന്നു ....ഒരിക്കലും ആരും ഒരു വര്‍ഷത്തെ ഫീസ്‌ മുന്‍കൂട്ടി അടക്കരുത് ...ഇങ്ങനെയും ചില പണികള്‍ വന്നെന്നെരിക്കും ......
ഒന്ന്  മിണ്ടാന്‍ എന്താണ് വഴി ??
അങ്ങനെ  ഇരിക്കുന്ന വേളയില്‍ ആണ് ഞങ്ങളുടെ ഒരു പെണ്സുഹൃത്തു അവളുടെ ഉറ്റ ചങ്ങാതി ആണെന്ന് അറിയുന്നത് ....അവള്‍ക്കു മുന്നില്‍ കാര്യം അവതരിപ്പിച്ചു ......അവള്‍ വഴി ഒരു പ്രണയ ലേഖനം തന്റെ പ്രയിനിക്ക് കൈമാറാം എന്ന പഴഞ്ജന്‍ രീതി എന്റെ സുഹൃത്ത് പ്രയോഗിക്കാന്‍ തീരുമാനിച്ചു .ആ പ്രണയ ലേഖനത്തിന്‍റെ അവസാനം അവള്‍ എഴുതി
"എന്നെ ഇയാള് കണ്ടിട്ടുണ്ടാകും ...ഞാന്‍ എന്നും താന്‍ കടയില്‍ വരുന്ന സമയത്ത് തന്നെ കാണാന്‍ വേണ്ടി മാത്രം തന്റെ കടയില്‍ ജൂസ് കുടിക്കാന്‍ വരാറുണ്ട് ...അടുത്ത ദിവസവും ഞാന്‍ വരും ....കൂടെ എന്റെ സുഹൃത്തും ഉണ്ടാകും ."
പിറ്റേന്ന് ഞങ്ങള്‍ പോയി .......പതിവ് പോലെ ജൂസ് പറഞ്ഞു .
അവള്‍ വന്നു ....പേടിച്ച കണ്ണുകളോടെ അവള്‍ ഞങ്ങളെ നോക്കി ...ഞങ്ങള്‍ ആകാശത്തോട്ടും ....
അന്നേരം എന്‍റെ സുഹൃത്തിന് സ്വര്‍ഗ്ഗം കിട്ടിയത് പോലെ ആയിരുന്നു .......
അന്ന് ആദ്യമായി ഞാന്‍ കുടിച്ച ജുസിന്റെ പൈസ അവന്‍ കൊടുത്തു ...
പക്ഷെ വിധി വരാന്‍ അധികം സമയം എടുത്തില്ല ...
അവള്‍ അവനു എഴുതി ......ഞങ്ങളുടെ പെണ്സുഹൃത്തു വഴി ആ കത്ത് സുഹൃത്തിന് കൈ മാറി ...
അവന്‍ അത് വായിച്ചു ...."ഞാന്‍ മടത്തില്‍ ചേരാന്‍ തീരുമാനിച്ചിരിക്കുകയാണ് .എനിക്ക് ഇതിലൊന്നും ഒട്ടും താല്പര്യം ഇല്ല...ഇനിയും കത്തുകലെഴുതുകയോ എന്നെ കാണാന്‍ കടയില്‍ വരുകയും അരുത് ....."
അങ്ങനെ ആ അദ്ധ്യായം അവിടെ പൂര്‍ണ്ണമായി ....പ്രായം തോനിപ്പിച്ച ഇഷ്ട്ടമല്ലേ .....എത്രയോ പേരോട് ഇതുപോലെ ..............

ഓട്ടോ  സ്ഥലത്ത് എത്താറായി ..ഞങ്ങള്‍ പറഞ്ഞു "ഞങ്ങള്‍ ചേട്ടന്‍റെ കടയില്‍ നിന്ന് ഒരുപാട് തവണ ജൂസ് കുടിച്ചിട്ടുണ്ട് .......എന്താ ജൂസ് കട നിര്‍ത്തിയത് ?
"പാവര്‍ട്ടില് നല്ല ട്ടയില്സിട്ട ജൂസ് കടകള്‍ തുടങ്ങിയില്ലേ ...അപ്പൊ ഇമ്മടെ ആപ്പീസ് പൂട്ടി .....രണ്ടു പെണ്‍ മക്കള്‍ ആണേ ....അതില്‍ ഒരുത്തി മടത്തില്‍ ചേര്‍ന്നു ....രണ്ടാമത്തോളും മടത്തില്‍ ചേരണം എന്നൊക്കെയാ പറഞ്ഞെര്‍ന്നെ ...പിന്നെ ഞാന്‍ നിര്‍ബന്ധിചിട്ടാ കെട്ടിച്ചു വിട്ടത് .......
ഈ പാവറട്ടി ക്കാര് ഇങ്ങനെയാ .പറഞ്ഞു തുടങ്ങിയാല്‍ എല്ലാം അങ്ങ് പറയും ...
പക്ഷെ ഒരു സംശയം മാത്രം ഭാക്കി ..."എന്‍റെ സുഹൃത്ത് പ്രണയിച്ച പെണ്ണ് തന്നെയാണോ ക്രിസ്തുവിന്‍റെ മണവാട്ടി ആയത് ??"  <ശുഭം >

                                                                          ലിജോ പാവറട്ടി



Friday, 13 July 2012

അമേരിക്കന്‍ അച്ചായന്‍

അയാളുടെ പേരോ ഊരോഒന്നും എനിക്ക് അറിയില്ല .ചങ്ങനാശേരിയില്‍ നിന്നു ഗുരുവായൂര്‍ക്കുള്ള ഫാസ്റ്റ് പാസഞ്ചര്‍ ബസ്സില്‍ ഒരു സീറ്റില്‍ ഒരുമിച്ചു ഇരുന്നു സംസാരിച്ച പരിചയം മാത്രം .ഞങ്ങളുടെ സംസാരങ്ങളില്‍ പല വിഷയങ്ങളും കടന്നു വന്നു.രാഷ്ട്രീയം സിനിമ കൃഷി  എന്തിനു കുട്ടനാട്ടിലെ താറാവ് കൃഷിയെ പറ്റി വരെ ഞങ്ങള്‍ സംസാരിച്ചു .രാഷ്ട്രീയപരമായ അറിവുകള്‍ എനിക്ക് തീരെ കുറവായതിനാല്‍ കേരള രാഷ്ട്രീയത്തിലെ  അട്ടിമാരികളെ പറ്റി അയാള്‍ സംസാരിച്ചപ്പോള്‍ ഞാന്‍ ഒന്നും മിണ്ടാതെ ചിരിച്ചു കൊണ്ട് കേട്ടിരുന്നു . സിനിമയെ പറ്റി ചെറുതായെന്ഗ്ഗിലും അറിവുള്ളത് കൊണ്ട് എനിക്കറിയാവുന്നത് ഒന്ന്  മോടി പിടിപ്പിച്ചു ഞാന്‍ അങ്ങേര്‍ക്കു വിളമ്പി .പാവം ...എല്ലാം വിശ്വസിച്ചോ എന്തോ ??
                                                       വലിയ വലിയ ചര്‍ച്ചകള്‍ക്കൊടുവില്‍ പിന്നീട് കടന്നു വന്നത് ചില വെക്തികള്‍ ആയിരുന്നു എനിക്കറിയാത്തതും അയാളെ അതിശയിപ്പിച്ചതുമായ ചില വ്യെക്തികള്‍ .അല്‍പ്പസ്വല്‍പ്പം എഴുത്തുകുത്തുകള്‍ ഒക്കെ ഉള്ളത് കൊണ്ട് അയാള്‍ പറയുന്നതൊക്കെ ഞാന്‍ അണുവിട തെറ്റാതെ കേട്ടുകൊണ്ടിരുന്നു .അതിനിടയിലാണ് ആ കഥാപാത്രം കടന്നു വന്നത് .
അതാണ്‌ "അമേരിക്കന്‍ അച്ചായന്‍ "
കോട്ടയം ജില്ലയിലെ ഒരു ഗ്രാമത്തില്‍ പഠിച്ചു വളര്‍ന്ന അയാള്‍ പെണ്ണ് കെട്ടിയപ്പോള്‍ എങ്ങനെയോ അമേരിക്കയിലേക്ക് കുടിയേറി .പെണ്ണിന് അവിടെ ഒരു ജോലിയും ഉണ്ടായിരുന്നു .അല്ലെന്ഗ്ഗിലും അച്ചായന്മ്മാരുടെ കേദ്രമാണല്ലോ  അമേരിക്ക
                                                           .അങ്ങനെ അമേരിക്കയില്‍  സുഖിച്ചു വാഴുന്ന കാലത്താണ് ഒരു ഷോപ്പിംഗ്‌ കോംപ്ലെക്സില്‍ വെച്ച് ഒരു  പാകിസ്താന്‍ കാരന്‍റെ ഗണ്‍ പോയിന്‍റു അച്ചായന്റെ ഭാര്യയുടെ നേരെ വന്നു നിന്നത് .അടിവയറ്റില്‍ വെടിയേറ്റ്‌ നിലം പതിക്കുമ്പോള്‍ അവള്‍ ഗര്‍ഭിണിയായിരുന്നു .തെറ്റിദ്ധാരണയുടെ പുറത്തു ആ പാകിസ്താന്‍ കാരന് പറ്റിയകയ്യബധത്തില്‍ അവരുടെ കുഞ്ഞു മരിച്ചു .യൂട്രസ് റിമൂവ് ചെയ്തു ഡോക്ടര്‍മാരുടെ കഠിന പ്രയത്നത്തില്‍ അവളെ രക്ഷിച്ചു ...ചികില്‍സയുടെ പേരില്‍അച്ചായന്റെ സമ്പാദ്യത്തിന്റെ മുക്കാല്‍ ഭാഗവും  ആശുപത്രിയില്‍ ചിലവഴിച്ചു ...തന്റെ ഭാര്യ ഇനി ഒരിക്കലും ഗര്‍ഭിണി ആകില്ല എന്നാ സത്യം അച്ചായന്റെ മനസ്സിനെ വല്ലാതെ അലട്ടി ...അങ്ങനെ ഇരിക്കുന്ന സാഹചര്യത്തിലാണ് കോടതി വന്നത് .നഷ്ട്ട പരിഹാരമായിഒരു വലിയ തുക പാകിസ്താന്‍ കാരന്‍ അച്ചായന് കൊടുക്കാന്‍ ആ വിധി ഉത്തരവായി ...അച്ചായന്റെ പ്രതീക്ഷകളെ ആ വിധി ഇളക്കി മറിച്ചു.....കിട്ടിയ പണം കൊണ്ട് എല്ലാം കെട്ടിപ്പെറുക്കി  രണ്ടു പേരും അമേരിക്ക വിട്ടു നാട്ടില്‍ തിരിച്ചെത്തി ...പിന്നീടായിരുന്നു അച്ചായന്‍റെ പുതിയ ജീവിതം തുടങ്ങിയത് ....പതിനഞ്ചു ബസ്സുകളുടെ ഉടമയാണ് എന്ന് അയാള്‍ ...കിട്ടിയ പൈസക്ക് മൊത്തം അയാള്‍ ബസ്സു വാങ്ങി ......അങ്ങനെ അമേരിക്കന്‍ അച്ചായന്‍ ബസ്സു മുതലാളി യായി .......

                              എങ്ങനെയുണ്ട് ഓരോ കഥകള്‍ ?  അയാള്‍ എന്നോട് ചോദിച്ചു ...ഞാന്‍ ചെറുതായൊന്നു ചിരിക്കാന്‍ ശ്രമിച്ചു .പിന്നീടാലോചിച്ചു നമ്മളെക്കാള്‍ എത്ര വിചിത്രമായ കാര്യങ്ങള്‍ ഈ ലോകത്ത് ചിലരുടെ ജീവിതത്തില്‍ സംഭവിക്കുന്നു ....അല്ലെ ?.....<ശുഭം >


                                                                                   ലിജോ പാവറട്ടി