അയാളുടെ പേരോ ഊരോഒന്നും എനിക്ക് അറിയില്ല .ചങ്ങനാശേരിയില്‍ നിന്നു ഗുരുവായൂര്‍ക്കുള്ള ഫാസ്റ്റ് പാസഞ്ചര്‍ ബസ്സില്‍ ഒരു സീറ്റില്‍ ഒരുമിച്ചു ഇരുന്നു സംസാരിച്ച പരിചയം മാത്രം .ഞങ്ങളുടെ സംസാരങ്ങളില്‍ പല വിഷയങ്ങളും കടന്നു വന്നു.രാഷ്ട്രീയം സിനിമ കൃഷി എന്തിനു കുട്ടനാട്ടിലെ താറാവ് കൃഷിയെ പറ്റി വരെ ഞങ്ങള്‍ സംസാരിച്ചു .രാഷ്ട്രീയപരമായ അറിവുകള്‍ എനിക്ക് തീരെ കുറവായതിനാല്‍ കേരള രാഷ്ട്രീയത്തിലെ അട്ടിമാരികളെ പറ്റി അയാള്‍ സംസാരിച്ചപ്പോള്‍ ഞാന്‍ ഒന്നും മിണ്ടാതെ ചിരിച്ചു കൊണ്ട് കേട്ടിരുന്നു . സിനിമയെ പറ്റി ചെറുതായെന്ഗ്ഗിലും അറിവുള്ളത് കൊണ്ട് എനിക്കറിയാവുന്നത് ഒന്ന് മോടി പിടിപ്പിച്ചു ഞാന്‍ അങ്ങേര്‍ക്കു വിളമ്പി .പാവം ...എല്ലാം വിശ്വസിച്ചോ എന്തോ ??
വലിയ വലിയ ചര്‍ച്ചകള്‍ക്കൊടുവില്‍ പിന്നീട് കടന്നു വന്നത് ചില വെക്തികള്‍ ആയിരുന്നു എനിക്കറിയാത്തതും അയാളെ അതിശയിപ്പിച്ചതുമായ ചില വ്യെക്തികള്‍ .അല്‍പ്പസ്വല്‍പ്പം എഴുത്തുകുത്തുകള്‍ ഒക്കെ ഉള്ളത് കൊണ്ട് അയാള്‍ പറയുന്നതൊക്കെ ഞാന്‍ അണുവിട തെറ്റാതെ കേട്ടുകൊണ്ടിരുന്നു .അതിനിടയിലാണ് ആ കഥാപാത്രം കടന്നു വന്നത് .
അതാണ് "അമേരിക്കന്‍ അച്ചായന്‍ "
കോട്ടയം ജില്ലയിലെ ഒരു ഗ്രാമത്തില്‍ പഠിച്ചു വളര്‍ന്ന അയാള്‍ പെണ്ണ് കെട്ടിയപ്പോള്‍ എങ്ങനെയോ അമേരിക്കയിലേക്ക് കുടിയേറി .പെണ്ണിന് അവിടെ ഒരു ജോലിയും ഉണ്ടായിരുന്നു .അല്ലെന്ഗ്ഗിലും അച്ചായന്മ്മാരുടെ കേദ്രമാണല്ലോ അമേരിക്ക
.അങ്ങനെ അമേരിക്കയില്‍ സുഖിച്ചു വാഴുന്ന കാലത്താണ് ഒരു ഷോപ്പിംഗ് കോംപ്ലെക്സില്‍ വെച്ച് ഒരു പാകിസ്താന്‍ കാരന്‍റെ ഗണ്‍ പോയിന്‍റു അച്ചായന്റെ ഭാര്യയുടെ നേരെ വന്നു നിന്നത് .അടിവയറ്റില്‍ വെടിയേറ്റ് നിലം പതിക്കുമ്പോള്‍ അവള്‍ ഗര്‍ഭിണിയായിരുന്നു .തെറ്റിദ്ധാരണയുടെ പുറത്തു ആ പാകിസ്താന്‍ കാരന് പറ്റിയകയ്യബധത്തില്‍ അവരുടെ കുഞ്ഞു മരിച്ചു .യൂട്രസ് റിമൂവ് ചെയ്തു ഡോക്ടര്‍മാരുടെ കഠിന പ്രയത്നത്തില്‍ അവളെ രക്ഷിച്ചു ...ചികില്‍സയുടെ പേരില്‍അച്ചായന്റെ സമ്പാദ്യത്തിന്റെ മുക്കാല്‍ ഭാഗവും ആശുപത്രിയില്‍ ചിലവഴിച്ചു ...തന്റെ ഭാര്യ ഇനി ഒരിക്കലും ഗര്‍ഭിണി ആകില്ല എന്നാ സത്യം അച്ചായന്റെ മനസ്സിനെ വല്ലാതെ അലട്ടി ...അങ്ങനെ ഇരിക്കുന്ന സാഹചര്യത്തിലാണ് കോടതി വന്നത് .നഷ്ട്ട പരിഹാരമായിഒരു വലിയ തുക പാകിസ്താന്‍ കാരന്‍ അച്ചായന് കൊടുക്കാന്‍ ആ വിധി ഉത്തരവായി ...അച്ചായന്റെ പ്രതീക്ഷകളെ ആ വിധി ഇളക്കി മറിച്ചു.....കിട്ടിയ പണം കൊണ്ട് എല്ലാം കെട്ടിപ്പെറുക്കി രണ്ടു പേരും അമേരിക്ക വിട്ടു നാട്ടില്‍ തിരിച്ചെത്തി ...പിന്നീടായിരുന്നു അച്ചായന്‍റെ പുതിയ ജീവിതം തുടങ്ങിയത് ....പതിനഞ്ചു ബസ്സുകളുടെ ഉടമയാണ് എന്ന് അയാള്‍ ...കിട്ടിയ പൈസക്ക് മൊത്തം അയാള്‍ ബസ്സു വാങ്ങി ......അങ്ങനെ അമേരിക്കന്‍ അച്ചായന്‍ ബസ്സു മുതലാളി യായി .......
എങ്ങനെയുണ്ട് ഓരോ കഥകള്‍ ? അയാള്‍ എന്നോട് ചോദിച്ചു ...ഞാന്‍ ചെറുതായൊന്നു ചിരിക്കാന്‍ ശ്രമിച്ചു .പിന്നീടാലോചിച്ചു നമ്മളെക്കാള്‍ എത്ര വിചിത്രമായ കാര്യങ്ങള്‍ ഈ ലോകത്ത് ചിലരുടെ ജീവിതത്തില്‍ സംഭവിക്കുന്നു ....അല്ലെ ?.....<ശുഭം >
ലിജോ പാവറട്ടി