ഇതു ""ഈ പ്രണയം വിജയിക്കുമോ ?" എന്ന എന്‍റെ ബ്ലോഗ്‌ലെ കഥയുടെ അവസാനം ആണ്..ക്ലൈമാക്സ്.....
ഇതു പൂത്തുലഞ്ഞ ഒരു മന്ദാരചെടിയുടെ അടിവേര് പിഴുതു കളഞ്ഞു അതിനെ കരിയിച്ചു കളഞ്ഞ അവസ്ഥയില്‍ എത്തി...ഇനി മുറിച്ചു നീക്കണം ..അതെപ്പഴേ അവള്‍ നീക്കി ...അയാളും..
കളര്‍ ഫുള്‍ ആയി കണ്ട ഒരു സിനിമ പകുതിയില്‍ നിന്ന് ബ്ലാക്ക് ആന്‍റ് വൈറ്റില്‍ല്‍ കണ്ടാല്‍ എങ്ങനെ ഇരിക്കും?? അത്രയ്ക്ക് വഷളായി കാര്യങ്ങള്‍ .....
ചെന്നൈ എന്ന നഗരം ഇപ്പോള്‍ അയാള്‍ക്ക് വെറുപ്പാണ് ....നഗരം മാത്രമല്ല ,ആ നഗരത്തിലെ തെരുവുകളില്‍ കാണുന്ന തീട്ട കൂമ്പാരങ്ങളെ ക്കാള്‍ വെറുപ്പാണ് അവര്‍ രണ്ടു പേരും ഒരുമിച്ചു പഠിക്കുന്ന ആ കോളേജും ...
തിരിച്ചറിവുകളുടെ ബലത്തില്‍ അയാള്‍ അവളെ വെറുതെ വിടുന്നു ....കാരണം ഇപ്പോഴും അയാള്‍ പറയുന്നത് തെറ്റ് അയാളുടെ മാത്രം ആണെന്ന് ...കാലം മായ്ക്കാത്ത മുറിവുകള്‍ ഇല്ല....അവള്‍ക്കിനി ആരെ വേണമെന്ഗ്ഗിലും പ്രണയിക്കാം ......അയാള്‍ക്ക് പറ്റുമോ ആവോ ??പറ്റുമായിരിക്കണം .കാരണം ഒരു പ്രണയ തകര്‍ച്ചയില്‍ നിന്ന് ആണിനെ കൈ പിടിച്ചുയര്‍ത്താന്‍ ഏറ്റവും നല്ല വഴി മറ്റൊരു പെണ്ണിനെ കണ്ടെത്തുകയാണ് ...കാരണം അതിനെടുക്കുന്ന സമയവും പ്രയത്നവും മുന്‍ കാമുകിയുടെ ഓര്‍മ്മകളില്‍ നിന്ന് ഒളിച്ചോടാന്‍ എളുപ്പവഴി ആണെന്നാണ് അയാള്‍ ഇപ്പോ വിചാരിക്കുന്നത് ..സര്‍വ്വ മംഗളങ്ങള്‍ ....
അയാളുടെ ജീവിതത്തിലേക്ക് സ്നേഹം വീതിച്ചു കൊടുക്കാന്‍ താല്പ്പര്യ മില്ലാത്ത ,അയാളെ മാത്രം സ്നേഹിക്കുന്ന ഒരു പാവം കുട്ടിക്കായി അയാള്‍ കാത്തിരിക്കുന്നു ..സര്‍വ്വ മംഗളങ്ങള്‍ ....
ലിജോ പാവറട്ടി