പേര് പറയാന്‍ സാധിക്കാത്ത ചില സുഹൃത്തുക്കളുടെ കാഴ്ച്ചപടുകളില്‍ നിന്നാണ് ഇങ്ങനെ ഒരു സംഭവം എഴുതാന്‍ ആധാരമായത്...
"വിവാഹം കഴിക്കുന്ന പെണ്ണ് പരിശുദ്ധ ആയിരിക്കണമോ എന്ന് നീ ആഗ്രഹിക്കുന്നുണ്ടോ??" ഒരിക്കല്‍ എന്‍റെ ഒരു സുഹൃത്ത് എന്നോട് ചോദിച്ചു..ഉത്തരം മുട്ടിയപ്പോള്‍ ചെറുതായൊന്നു ചിരി വന്നു ..ഇതു എന്ത് ചോദ്യം ??"ഒരു പ്രണയം ഉണ്ട് .അവളെ എനിക്ക് എന്നേക്കാള്‍ വിശ്വാസമാണ് .കെട്ടാന്‍ പറ്റുമോ എന്നൊന്നും അറിയില്ല എന്ഗ്ഗിലും വിശ്വാസമാണ്..എന്തായാലും ഒരു കാര്യം ഉറപ്പാ അവള്‍ക്ക് നല്ല ഒന്നാംതരം 916 ഗോള്‍ഡ് ന്‍റെ പരിശുധിയാ ..."ഞാന്‍ പറഞ്ഞു
"അപ്പൊ അവളെ കെട്ടാന്‍ പറ്റിയില്ലേ ??" അവന്‍വീണ്ടുംചോദിച്ചു
"കെട്ടാന്‍ പറ്റിയില്ലേ ഞാന്‍ വേറെ കെട്ടാതെ ഒന്നും ഇരിക്കില്ല ...അങ്ങനെ ഒരുത്തി ജീവിതത്തിലേക്ക് വരുനുണ്ടെന്ഗ്ഗില്‍ അവള്‍ പരിശുദ്ധ ആയിരിക്കണം എന്ന് എനിക്ക് നിര്‍ബന്ധം ഉണ്ട് ...കാരണം ഞാന്‍ ചിലരെയൊക്കെ പോലെ "ട്ടെ ..ട്ടെ ..പരിപാടിക്കൊന്നും പോയിട്ടില്ല ...അങ്ങനെ ഒരുത്തനാണ് ഞാന്‍ എന്ഗ്ഗില്‍ നീ പറഞ്ഞാന്‍ കാര്യത്തില്‍ എനിക്ക് യാതൊരു വിധ നിര്‍ബന്ധവും ഉണ്ടാകുമായിരുന്നില്ല .......
"അയ്യേ...നീയൊരു ആണാണോ ??
അവനു എന്‍റെ അഭിപ്രായത്തോട് യോജിക്കാനേ കഴിഞ്ഞില്ല .....
"അല്ല ..ആരൊക്കെയാണ് നീ പറഞ്ഞആചിലര്‍ ...."
"ഞാനരിയത്ത എത്രയോ പേരെ നിനക്കറിയാം ...അത് പോലെ നീയറിയാത്ത പലരെയും എനിക്കും അറിയാം ....ആ കൂട്ടത്തില്‍ പെടും ആ ചിലര്‍ ..."
എവിടെയും തൊടാത്ത ഒരു ഉത്തരം .....ആ ഉത്തരത്തില്‍ പിടിച്ചു കേറാന്‍ അവന്‍ നിന്നില്ല ...കാരണം അവന്‍ എന്‍റെ അഭിപ്രായം മാറ്റി എടുക്കാനുള്ള പെടാപ്പാടില്‍ ആയിരുന്നു ...പക്ഷെ ഏതു കൊമ്പത്തെ അപ്പന്‍ വിജാരിച്ചാലും ഇതൊന്നും എനിക്ക് മാറ്റി എടുക്കാന്‍ പറ്റില്ല.....കാരണം ഈ ലോകം ഒരിക്കലും ആണുങ്ങള്‍ക്ക് മാത്രം തീറെഴുതി തന്നിട്ടുള്ളതാണോ?? അല്ല ഒരിക്കലും അല്ല ...ആശ തീര്‍ക്കാന്‍ മൈസൂരും ഗുണ്ടല്പെട്ടും ഒക്കെ ഉള്ള പടക്ക ശാലകളില്‍ പോയി പടക്കങ്ങളെ നോവിച്ചു ആശ്വാസമടങ്ങി തിരിച്ചു വരുന്നവര്‍ക്ക് കെട്ടുന്ന പെണ്ണ് പരിശുധയായിരിക്കണം എന്ന് നിര്‍ബന്ധം പിടിക്കുന്നത് അതിര് കവിഞ്ഞ അഹങ്ഗ്ഗാരം അല്ലെ ??
ഞങ്ങള്‍ തമ്മില്‍ വാക്കുകളെ കൊണ്ട് ഒരു കൂട്ടത്തല്ല് തന്നെ നടന്നു .....പക്ഷെ അവന്‍ അപ്പോഴും അവന്‍റെ അഭിപ്രായത്തില്‍ നിന്ന് മാറിയില്ല .....ഞാനെത്ര പണിയാന്‍ പോയാലും കെട്ടുന്ന പെണ്ണ് പാതി വ്രത ആയിരിക്കണം എന്ന നിലപാടില്‍ ഉറച്ചു നിന്നൂ
ഒരു വലിയ കഥ ഏതാനും വാചകങ്ങള്‍ കൊണ്ട് പറയാം ..ടൈപ്പ് ചെയ്യാന്‍ മടിയ .
ഒരിടത്ത് ഒരു സുന്ദരനായ മനുഷ്യന്‍ ഉണ്ടായിരുന്നു ...അയാള്‍ക്ക് മുപ്പത്തിയേഴ് വയസ്സ് തികഞ്ഞിട്ടും കല്യാണത്തിനുള്ള യോഗം ഉണ്ടായിരിന്നില്ല ...ജോലി യില്ലാ എന്ന കാരണം തന്നാണ് മെയിന്‍ .....പക്ഷെ അപ്പന്‍റെ കാലശേഷം തന്റെ പേരില്‍ ഉണ്ടായിരുന്ന സ്ഥലം വിറ്റ കാശ് കൈക്കൂലി കൊടുത്താണ് അയാള്‍ ജോലി മേടിക്കുന്നത് ......പിന്നീട് കല്യാനലോചനകള്‍ നിരവധി വന്നു .....ഒരു പെണ്ണിനേയും അയാള്‍ക്ക് പിടിച്ചില്ല ..പ്രായം കൂടിയതിനാല്‍ വരുന്നത് മൊത്തം അത്ര മാത്രം ഗ്ലാമര്‍ താരങ്ങള്‍ ഒന്നും ആയിരുന്നില്ല ...പക്ഷെ ഗ്ലാമറിന്റെ കാര്യത്തില്‍ അയാള്‍ ഒരു കോമ്പ്രമയ്സിനും തയ്യാറായില്ല ...ഒടുവില്‍ ഒരു പത്ര പരസ്യം കണ്ടു ഒരു പെണ്ണിനെ അയാള്‍ കാണാന്‍ പോയി .....സിനിമ നടികളെ വെല്ലുന്ന ഗ്ലാമറിന് ഉടമ ....അയാളുടെ കണ്ണ് ബള്‍ബ് ആയി ......."മതി ...എനിക്ക് ഇവള്‍ മതി ....."അയാള്‍ ഉറപ്പിച്ചു...പക്ഷെ കല്യാണത്തിന്റെ ഭാഗമായി അന്ന്യേഷണം വന്നപ്പോള്‍ പെണ്ണിന് മുന്ന് ഒരു ബന്ധം ഉണ്ടായിരുന്നെന്നും ...വയറും വീര്‍പ്പിച്ചു വീട്ടില്‍ വന്നെന്നും ഒക്കെ ഉള്ള ന്യൂസ് കള്‍ പുറത്തു വന്നു ...പക്ഷെ അതൊന്നും അയാള്‍ക്ക് ഒരു പ്രശ്ന്നം ആയിരുന്നില്ല ...അയാള്‍ക്ക് അവളെ കെട്ടണം ..അത്ര മാത്രം ..ശക്തമായ എതിര്‍പ്പുകള്‍ പലരില്‍ നിന്ന് ഉണ്ടായപ്പോഴും അയാള്‍ തന്റെ തീരുമാനം മാറ്റിയില്ല .....എന്ത് കൊണ്ടാണെന്ന് അതികം ആര്‍ക്കും അറിയില്ലായിരുന്നു ....പക്ഷെ അതിനു പിന്നില്‍ ഒരു കഥയുണ്ട് ...ഒരു വലിയ തുറന്നു പറച്ചിലിന്റെ കഥ .....ഇഷ്ട്ടമാണ് എന്ന് അയാള്‍ പറഞ്ഞ അന്ന് തന്നെ ഉണ്ടായ കഥകള്‍ അവള്‍ അയാളോട് തുറന്നു പറഞ്ഞു ....താനൊരു പരിശുധയല്ല എന്ന സത്യം ആ കഥയില്‍ ഉണ്ടായിരുന്നു ....തിരിച്ചു മറ്റൊരു സംഭവം അയാളും പറഞ്ഞു ...ആ സംഭവത്തിലും ഉണ്ടായിരുന്ന സത്യം ഒന്ന് തന്നെ ആയിരുന്നു .."ഞാനും ഒരു പരിശുദ്ധന്‍ അല്ല ....."
വിവാഹം കഴിക്കാന്‍ ഏറെ വൈകിയപ്പോള്‍ ആശ തീര്‍ക്കാന്‍ പല വേശ്യലയങ്ങളുടെയും മണം അയാള്‍ അറിഞ്ഞിരുന്നു ....
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അയാളെ ഞാന്‍ കുറ്റം പറയില്ല ..കാരണം അര്‍ഹിക്കുന്ന പഴം തിന്നുന്നതാണ് നല്ലത് ....<ശുഭം >
ലിജോ പാവറട്ടി