"ഏയ്‌ഓട്ടോ ..............................??"
ഞാനും എന്റെ സുഹൃത്തും പാവറട്ടി സെന്‍ററില്‍ വെച്ച് ആ ഓട്ടോ കാരനെ നീട്ടി വിളിച്ചു .അയാള്‍ വണ്ടി തിരിച്ചു ഞങ്ങളുടെ അടുക്കല്‍ നിര്‍ത്തി .
എവിടിക്കാ ?? അയാള്‍ ചോദിച്ചു --
"കെ .കെ റോഡു -വഴി വണ്ടി പോട്ടെ "ഞാന്‍ പറഞ്ഞു .
എവിടെയോ ആ ആട്ടോ കാരനെ ഞാന്‍ കണ്ടിട്ടുണ്ട് .നല്ല പരിചിതമുള്ള മുഖം .ഞാന്‍ സുഹൃത്തിനോട് ചോതിക്കാന്‍ അവന്‍റെ മുഖത്തേക്ക് നോക്കലും അതെ ചോദ്യം അവന്‍ എന്നോട് ചോദിച്ചു "ഡാ ഈ ഗെടീനെ ഇമ്മള്ക്ക് നല്ല കണ്ടുപരിചയം ഉണ്ടല്ലോ ?.....
സംശയം തീര്‍ത്തിട്ടു തന്നെ വേറെ കാര്യം .ഞാന്‍ തുറന്നു ചോദിച്ചു ."ചേട്ടന്‍ ഓട്ടോ ഓടിക്കാന്‍ തുടങ്ങീട്ടു കുറെ കാലം ആയോ ?
"ഏയ് ഇല്ല്യ ...എനിക്ക് മുന്ന് ഒരു ജൂസ് കട ആയിരുന്നു ..ഇമ്മടെ പാവറട്ടി സ്കൂളിന്റെ മുന്നില്‍ ......"
ആളെ പിടി കിട്ടി .എനിക്ക് മാത്രമല്ല .എന്നെക്കാള്‍ നന്നായി എന്റെ സുഹൃത്തിന് ആളെ പിടി കിട്ടി .
കാരണം അയാളുമായി ഞങ്ങള്‍ക്ക് ഒരു ഫ്ലാഷ് ബാക്കുണ്ട് .ഞങ്ങള്‍ ഡിഗ്രിക്ക് പഠിക്കാന്‍ നാട് വിട്ടുന്നില്‍ക്കുന്നതിനു മുന്നുള്ള പ്ലസ്‌ടു കാലം .......
അതെ .......ആ പ്രണയ കാലം .മൊജ്ജ് കൂടിയ ഏത് പെണ്ണിന്റെയും പിന്നാലെ നടക്കാന്‍ ധൈര്യം കാണിച്ചിരുന്ന അന്ത കാലം .
ഇയാള്‍ടെ മകള്‍ക്കും ഈശ്വരന്‍മൊജ്ജ് വാരി കോരി കൊടുത്തിരുന്നു .
ഇനി ഫ്ലാഷ് ബാക്ക്
ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞു ജൂസ് കുടിക്കാനായി ഞാനും എന്റെ സുഹൃത്തും ഇയാള്‍ടെ കടയില്‍ ചെന്നു .ദോഷം പറയരുതല്ലോ .ചേട്ടന്‍റെ ജൂസ് നല്ല ഒന്നാന്തരം സാധാനാണ് ...അത് കുടിച്ചാല്‍ ഒരു പ്രത്യേഗ എനെര്‍ജ്ജിയാണ് ..അങ്ങന ജൂസ് ആസ്വദിച്ചു കഴിച്ചു കൊണ്ടിരിക്കുംബോഴാനു അവള്‍ അവിടെ വന്നത് .അവള്‍ അവിടെ വന്നു ചേട്ടനോട് എന്തോ പറഞ്ഞു ചിരിച്ചു കൊണ്ട് മുകളില്‍ ഉള്ള ടൂഷന്‍ സെന്‍ററിലേക്ക് കയറിപോയി ....
എന്താ മുടി ........
എന്താ .......................................
എന്റെ സുഹൃത്തിന് അവളെ അങ്ങട് പിടിച്ചു ....
പിന്നെ പറയണ്ടല്ലോ ജൂസ് കടയിലെ സ്ഥിരം സന്ദര്‍ശകരായി ഞങ്ങള്‍ ...ഇല്ലാത്ത കാശുണ്ടാക്കി അവളെ കാണാന്‍ ഞങ്ങള്‍ ജൂസ് കുടിക്കാന്‍ എത്തി ...എന്നും അവള്‍ വരും ......അവിടെ വന്നിട്ടേ അവള്‍ ടൂഷന്‍ സെന്‍ററിലേക്ക്... സ്ഥിരമായുള്ള അവളുടെ വരവില്‍ നിന്ന് ഞങ്ങള്‍ക്ക് ഒരു കാര്യം അധികം വൈകാതെ പിടികിട്ടി ....അവള്‍ ഇമ്മടെ ജൂസ് കട്ക്കാരന്റ്റെ മകള്‍ ആണ് .
ദിവസങ്ങളോളം അവളെയും കാത്തു ജൂസ് നുണഞ്ഞു ഇരുന്നു എന്നല്ലാതെ അവളോട് ഒരു വാക്ക് പോലും മിണ്ടാന്‍ അവനു കഴിഞ്ഞില്ല .....
ഒരു വര്‍ഷത്തെ ഫീസ് അവന്‍റെ അച്ഛന്‍ അവന്‍ പഠിക്കുന്ന ടൂഷന്‍ സെന്‍ററില്‍ കൊടുത്തില്ലായിരുന്നേല്‍ അവളുടെ കൂടെ അവനും ടൂഷന്‍ പഠിക്കാമായിരുന്നു ....ഒരിക്കലും ആരും ഒരു വര്‍ഷത്തെ ഫീസ് മുന്‍കൂട്ടി അടക്കരുത് ...ഇങ്ങനെയും ചില പണികള്‍ വന്നെന്നെരിക്കും ......
ഒന്ന് മിണ്ടാന്‍ എന്താണ് വഴി ??
അങ്ങനെ ഇരിക്കുന്ന വേളയില്‍ ആണ് ഞങ്ങളുടെ ഒരു പെണ്സുഹൃത്തു അവളുടെ ഉറ്റ ചങ്ങാതി ആണെന്ന് അറിയുന്നത് ....അവള്‍ക്കു മുന്നില്‍ കാര്യം അവതരിപ്പിച്ചു ......അവള്‍ വഴി ഒരു പ്രണയ ലേഖനം തന്റെ പ്രയിനിക്ക് കൈമാറാം എന്ന പഴഞ്ജന്‍ രീതി എന്റെ സുഹൃത്ത് പ്രയോഗിക്കാന്‍ തീരുമാനിച്ചു .ആ പ്രണയ ലേഖനത്തിന്‍റെ അവസാനം അവള്‍ എഴുതി
"എന്നെ ഇയാള് കണ്ടിട്ടുണ്ടാകും ...ഞാന്‍ എന്നും താന്‍ കടയില്‍ വരുന്ന സമയത്ത് തന്നെ കാണാന്‍ വേണ്ടി മാത്രം തന്റെ കടയില്‍ ജൂസ് കുടിക്കാന്‍ വരാറുണ്ട് ...അടുത്ത ദിവസവും ഞാന്‍ വരും ....കൂടെ എന്റെ സുഹൃത്തും ഉണ്ടാകും ."
പിറ്റേന്ന് ഞങ്ങള്‍ പോയി .......പതിവ് പോലെ ജൂസ് പറഞ്ഞു .
അവള്‍ വന്നു ....പേടിച്ച കണ്ണുകളോടെ അവള്‍ ഞങ്ങളെ നോക്കി ...ഞങ്ങള്‍ ആകാശത്തോട്ടും ....
അന്നേരം എന്‍റെ സുഹൃത്തിന് സ്വര്‍ഗ്ഗം കിട്ടിയത് പോലെ ആയിരുന്നു .......
അന്ന് ആദ്യമായി ഞാന്‍ കുടിച്ച ജുസിന്റെ പൈസ അവന്‍ കൊടുത്തു ...
പക്ഷെ വിധി വരാന്‍ അധികം സമയം എടുത്തില്ല ...
അവള്‍ അവനു എഴുതി ......ഞങ്ങളുടെ പെണ്സുഹൃത്തു വഴി ആ കത്ത് സുഹൃത്തിന് കൈ മാറി ...
അവന്‍ അത് വായിച്ചു ...."ഞാന്‍ മടത്തില്‍ ചേരാന്‍ തീരുമാനിച്ചിരിക്കുകയാണ് .എനിക്ക് ഇതിലൊന്നും ഒട്ടും താല്പര്യം ഇല്ല...ഇനിയും കത്തുകലെഴുതുകയോ എന്നെ കാണാന്‍ കടയില്‍ വരുകയും അരുത് ....."
അങ്ങനെ ആ അദ്ധ്യായം അവിടെ പൂര്‍ണ്ണമായി ....പ്രായം തോനിപ്പിച്ച ഇഷ്ട്ടമല്ലേ .....എത്രയോ പേരോട് ഇതുപോലെ ..............
ഓട്ടോ സ്ഥലത്ത് എത്താറായി ..ഞങ്ങള്‍ പറഞ്ഞു "ഞങ്ങള്‍ ചേട്ടന്‍റെ കടയില്‍ നിന്ന് ഒരുപാട് തവണ ജൂസ് കുടിച്ചിട്ടുണ്ട് .......എന്താ ജൂസ് കട നിര്‍ത്തിയത് ?
"പാവര്‍ട്ടില് നല്ല ട്ടയില്സിട്ട ജൂസ് കടകള്‍ തുടങ്ങിയില്ലേ ...അപ്പൊ ഇമ്മടെ ആപ്പീസ് പൂട്ടി .....രണ്ടു പെണ്‍ മക്കള്‍ ആണേ ....അതില്‍ ഒരുത്തി മടത്തില്‍ ചേര്‍ന്നു ....രണ്ടാമത്തോളും മടത്തില്‍ ചേരണം എന്നൊക്കെയാ പറഞ്ഞെര്‍ന്നെ ...പിന്നെ ഞാന്‍ നിര്‍ബന്ധിചിട്ടാ കെട്ടിച്ചു വിട്ടത് .......
ഈ പാവറട്ടി ക്കാര് ഇങ്ങനെയാ .പറഞ്ഞു തുടങ്ങിയാല്‍ എല്ലാം അങ്ങ് പറയും ...
പക്ഷെ ഒരു സംശയം മാത്രം ഭാക്കി ..."എന്‍റെ സുഹൃത്ത് പ്രണയിച്ച പെണ്ണ് തന്നെയാണോ ക്രിസ്തുവിന്‍റെ മണവാട്ടി ആയത് ??" <ശുഭം >
ലിജോ പാവറട്ടി