"വാതില് തുറക്കടി കൂ ..........മോളെ....
ഇല്ലെങ്ങി ഇപ്പോ ഞാനിത് ചവിട്ടി പൊട്ടിക്കും .....
നെനക്ക് ഇന്‍റെ സോഭാവം അറിയില്ല ശോശാമേ ............പൊലയാടി മോളെ ..........."
ജോസേട്ടന്‍ ആ കൊച്ചു മുറിക്കു അകത്തു നിന്ന് വിളിച്ചു പറഞ്ഞു .....
പക്ഷെ ആര് കേള്‍ക്കാന്‍ ...ശോശാമ കുറ്റിയിട്ട വാതില്‍ തുറക്കാനെ പോയില്ല .....
എന്തിനാണ് ജോസേട്ടന്‍ കിടന്നു വിളിക്കുന്നത് എന്നറിയണ്ടേ ...?
അയാള്‍ക്ക് പാവറട്ടി പെരുനാള് കാണാന്‍ പോണം ...
സ്വന്തം ഇടവകപ്പെരുനാളിനു പോകാന്‍ സമ്മതിക്കില്ല എന്ന് പറഞ്ഞാല്‍
എവിടത്തെ നിയമാ .....??
പക്ഷെ "ശോശാമ" ....ജോസേട്ടന്റെ ജീവിത സഖി ആ വാതില്‍ തുറക്കാതത്തില്‍ ഒരു
കാര്യം ഉണ്ട് കേട്ടോ ....
ഇമ്മടെ ജോസേട്ടന് അല്‍പ്പം സുഖമില്ലായ്മ ഉണ്ടേ ...അതും തലക്ക്....കുട്ടികളില്ലാത്ത വിഷമം മൂത്ത് വട്ടായെന്നാണ് ശോശാമ പറയുന്നത് ...ശോശാമയെ കെട്ടുമ്പോള്‍ അയാള്‍ക്ക് ഒരു കുഴപ്പോം ഉണ്ടായിരുന്നില്ല .....
കഴിഞ്ഞ വര്‍ഷം...അതായത് 129 മത്തെ പെരുനാളിനു ജോസേട്ടന്‍ വെടിക്കെട്ട് കാണാന്‍ പള്ളിയില്‍ പോയി .....രാത്രി എട്ടുമണിക്ക് ഉള്ള വെടികെട്ടിനു ജോസേട്ടന്‍ ഏഴു മണിക്കേ പോയി സ്ഥലം പിടിച്ചു ...
പക്ഷെ വയറു പണി പറ്റിച്ചു ...
വെടികെട്ട് തുടഗുന്നതിനു അല്‍പ്പം മുന്ന് ഇമ്മടെ ഗെടിക്ക് തൂറാന്‍ മുട്ടി .....
"ഇനി ഒരു പക്ഷെ ഞാന്‍ കാര്യം സാധിച്ചു തിരിച്ചു വരുമ്പോഴേക്കും വെടിക്കെട്ട് തുടങിയാലോ?" അയാള്‍ ചിനധിച്ചു ...അതയാള്‍ക്ക് സഹിക്കാന്‍ പറ്റിയില്ല ...
പിന്നെ ഒന്നും നോക്കിയില്ല നേരെ ജനക്കൂട്ടത്തിന്റെ ഇടയിലൂടെ ഇടിച്ചു കേറി വെടിമരിനിനു തിരി കൊളുത്തി......
ഏഴു മണിയിലെ കുര്‍ബ്ബാന തീരും മുന്ന് മാനത്ത് നിറങ്ങള്‍ പൊട്ടി വിടര്‍ന്നു ....
പിന്നെ പറയണ്ടല്ലോ പൂരം ....
വികാരിയച്ചന്‍ വരെ ശോശാമയോട് പറഞ്ഞു ..."പോന്നു ശോശാമേ നീ ഇയാളെ എതെന്ഗ്ഗിലും ഭ്രാന്താശുപത്രിയില്‍ കൊണ്ട് പോ ....."
പക്ഷെ ശോശാമ ആരുടേയും വാക്ക് കേള്‍ക്കാന്‍ നിന്നില്ല ....
അയാളെ തന്റെ കൂടെ തന്നെ നിര്‍ത്തി ......അല്ലാതെ അവള്‍ക്കു വേറെ ആരുണ്ട് ?
പക്ഷെ കഴിഞ്ഞ പെരുനാളിനു കയറൂരി വിട്ടത് പോലെ തന്‍റെ മൊതലിനെ ഇപ്രാവശ്യം വിടില്ല എന്ന് ശോശാമ ഉറപ്പിച്ചിരുന്നു ...അത്കൊണ്ടാണ് വീട്ടിനകത്ത് പൂട്ടി ഇട്ടത് ...
പെരുനാളിനു ഉണ്ടാക്കിയ അച്ചപ്പോം ഉണ്ണിയപ്പോം എല്ലാം ജനലിലൂടെ അകത്തേക്ക് വെച്ച് കൊടുത്ത് അയാളെ അവിടെ ഇരുത്തി ....
പക്ഷെ ...ബ്രാന്തെടുതല്‍ അയാള്‍ക്ക് കുതിരയുടെ ശക്തിയാണ് ....
ഒരൊറ്റ ചവിട്ടു വെച്ച് കൊടുത്തു ...
ശോശാമ പൂട്ടിയ വാതില്‍ രണ്ടു കഷ്ട്ടം ......
"അല്ല പിന്നെ"...പുറത്തു വന്ന ജോസേട്ടന്‍ പറഞ്ഞു ...
പിന്നെ ആരേം നോക്കിയില്ല...ശോശാമെടെ കണ്ണ് വെട്ടിച്ചു അയാള്‍ പുറത്തു ചാടി...
നേരെ പോയത് പള്ളിയിലെക്കാണ്.....
പള്ളിയില്‍ പോയി യവ്സെപ്പിതാവിന്റെ രൂപം നോക്കി പ്രാര്‍ഥിച്ചു ....
കഴിഞ്ഞ പ്രാവശ്യത്തെ പോലെ വെടിക്കെട്ട് തുടങന്നതിന് മുന്ന് തൂറാന്‍ മുട്ടല്ലേ ....
അത് കഴിഞ്ഞു ജോസേട്ടന്‍ പള്ളി മൈധാനത് കുറെ അലഞ്ഞു തിരിഞ്ഞു നടന്നു ....
പഴയ കൂട്ടുകാരെ കണ്ടപ്പോള്‍ അയാള്‍ സംസാരിക്കാന്‍ അടുത്ത് ചെന്നു...
പക്ഷെ "അമ്മെ വട്ടന്‍ വരുന്നുണ്ട് ..." എന്ന് പറഞ്ഞു അവര്‍ ഓടി കളഞ്ഞു ....
അങ്ങനെ നടക്കുമ്പോള്‍ അതാ ഒരു കുഞ്ഞു കുട്ടി കൂട്ടം തെറ്റി അയാളുടെ അടുത്തേക്ക് വന്നു ...ഒരു ആണ്‍കുട്ടിയാണ് ...മൂനോ നാലോ വയസ്സ് വരും ..
അതിന്റെ മുഖത്തെ ചന്തം കണ്ടപ്പോള്‍ ജോസേട്ടന് എടുക്കാതിരിക്കാന്‍ തോനിയില്ല ...അയാള്‍ എടുത്തു .....കുറെ നാളുകള്‍ക്കു ശേഷമാണ് ഒരു കുഞ്ഞിനെ അയാള്‍ എടുക്കുന്നത് .....
അതിനെ ച്ചുംബ്ബിച്ചു ച്ചുംബ്ബിച്ചു അയാള്‍ക്ക് കൊതി മാറിയില്ല ......
നേരെ കൊണ്ട് പോയി ഐസ് ക്രീം മേടിച്ചു കൊടുത്തു .....ഐസ്ക്രീം മാത്രല്ല അവന്‍ മേടിക്കാന്‍ പറയുന്നതൊക്കെ മേടിച്ചു കൊടുത്തു ....
കാശു തീര്‍ന്നപ്പോള്‍ ജോസേട്ടന്‍ ചോദിച്ചു "ഇമ്മക്ക് ഇമ്മടെ വീട്ടി പൂവാ ..."
കൊച്ച് അത് കേട്ടപ്പോള്‍ എന്താണെന്നു മനസ്സിലാകാതെ മെല്ലെ തലയാട്ടി കൊടുത്തു ....
"ശോശാമേ....................?"
വീട്ടില്‍ ചെന്നു ജോസേട്ടന്‍ നീട്ടി വിളിച്ചു ....
വെളിച്ചപ്പാടിനെ പോലെ തുള്ളി ക്കൊണ്ട് ശോശാമ പുറത്തു വന്നു ...
ആ വാതില് പൊളിച്ചു ലെ....?
എടി ഞാന്‍ നിനക്ക് കൊണ്ട് വന്ന സമ്മാനം നീ കണ്ടോ ??"ജോസേട്ടന്‍ ചോദിച്ചു
അപ്പോഴാണ് ശോശാമ ആ കുഞ്ഞിനെ കാണുന്നത് ....ജോസേട്ടന്‍ അവനെ പുറകില്‍ ഒളിപ്പിച്ചു നിര്‍ത്തിയിരിക്കുവായിരുന്നു.....
എന്റെ മാതാവേ ഇതേതാ ഈ കുട്ടി ??അവള്‍ ചോദിച്ചു ...
"നീ പറയാറില്ലേ ...ഞാന്‍ കാരണാ നമുക്ക് കുട്ടികള്‍ ഉണ്ടാകത്തെന്നു ....ഇന്ന നിനക്കൊരു കുട്ടി ...."
"എന്‍റെ കര്‍ത്താവേ ....നിങ്ങള്‍ക്കിതിനെ എവിടുന്നു കിട്ടീതാ?
പള്ളിന്നു...കിട്ടീതാണ് .......എനിക്ക് കളഞ്ഞിട്ട് പോരാന്‍ തോനീല .....നീ ഒരു ഉമ്മ കൊടുത്തു നോക്ക്യേ ??
"എന്‍റെ കാലമാട ...നിങ്ങളെ കൊണ്ട് ഞാന്‍ തോറ്റു...കുട്ടികള്‍ ഇല്ലാത്തതിനു ഇതാണോ ചെയ്യാ ??ആ പണി നിങ്ങള്ക്ക് അറിയതോണ്ട ഈ പ്രശ്ന്നം മുഴുവന്‍ ..എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട....എന്‍റെ ജോസേട്ടാ ഇതിനു ഒരു തന്തേം തള്ളേം ഉണ്ടാകും .......അവരിപ്പോ ഇതിനെ കാണാതെ നെഞ്ഞതടിച്ചു നിലവിളിക്കായിരിക്കും ......."
അത് കേട്ടപ്പോള്‍ ജോസേട്ടന്‍ തല കുനിച്ചു ...
എന്നിട്ട് ആ കൊച്ചിനെ നോക്കി ഒന്ന് ചിരിച്ചു ...
ശോശാമ കലി തുള്ളിക്കൊണ്ട് ആ കുഞ്ഞിനെ എടുത്ത് പള്ളിയിലേക്ക് നടന്നു ....പുറകെ ജോസേട്ടനും ...പക്ഷെ ജോസെട്ടന്റെ കൂടെ പോണം എന്ന് പറഞ്ഞു കുഞ്ഞു വാശി പിടിച്ചപ്പോള്‍ കുഞ്ഞിനെ ശോശാമ തന്റെ മോതലിനു കൊടുത്തു ....
എന്നിട്ട് ഉച്ചത്തില്‍ പറഞ്ഞു .."നടക്ക് പള്ളിയിലോട്ടു ...."
പള്ളിയില്‍ ചെന്നപ്പോള്‍ തന്നെ ശോശാമ മൈക്കില്‍ വിളിച്ചു പറയുന്നതു കേട്ടു...
നീല ഷര്‍ട്ട് ഇട്ട ഒരു മൂന്നു വയസ്സ് തോനിക്കുന്ന കുഞ്ഞു കൂട്ടം തെറ്റി പോയിട്ടുണ്ട് ...കണ്ടു കിട്ടുന്നവര്‍ എന്ക്കൊയറി ഓഫിസുമായി ബന്ധപ്പെടുക...
ശോശാമ ജോസേട്ടനെ വിളിച്ചു വേഗം എന്ക്കൊയറി ഓഫിസിലേക്ക് നടന്നു ...
അവിടെചെന്നപ്പോള്‍കുറെ ആളുകള്‍ ...വികാരിയച്ചന്‍ അടക്കം ഉണ്ട് ......
ജോസെട്ടന്റെ കയ്യിലെ കുഞ്ഞിനെ എല്ലാവരും കണ്ടു ......
കൂട്ടത്തില്‍ നിന്ന് ഒരാള്‍ ജോസെട്ടന്റെ ചെവിക്കല്ല് നോക്കി ഒരെണ്ണം പൊട്ടിച്ചു ...
"എന്‍റെ പോന്നച്ചോ ഈ പൊലയാടി മോനെ കൊല്ലണം..."അടിച്ചവാന്‍ വികാരി അച്ചനോട് പറഞ്ഞു ...
"ക്ഷമിക്കണം സുഖം ഇല്ലാത്ത ആളാ" ശോശാമ ആ കുഞ്ഞിന്റെ അമ്മയോട് പറഞ്ഞു .......എന്‍റെ കണ്ണ് വെട്ടിച്ചു ഓടി പോന്നതാ ...ക്ഷമിക്കണം .."
അവള്‍ കുഞ്ഞിനെ മേടിച്ചു അതിന്റെ അമ്മയ്ക്ക് കൊടുത്തു ......
കുഞ്ഞിനെ മേടിച്ചു ആ അമ്മ ച്ചുംബ്ബനം കൊണ്ട് പൊതിഞ്ഞു ...
അത് കണ്ടപ്പോള്‍ ജോസെട്ടന്റെയും ശോശാമേടെം കണ്ണ് നിറഞ്ഞു .....
അവര്‍ വീട്ടിലോട്ടു നടന്നു ...
പോകുന്ന വഴി ജോസേട്ടന്‍ പറഞ്ഞു ...
ശോശാമേ എനിക്കെന്താടി സൂക്കേട് ??അങ്ങനെസൂക്കേട് കാരന്‍ ആണെന്ഗ്ഗില്‍ നീയെന്നെ വീട്ടില്‍ പൂട്ടിയിട്ടോ ...ഞാനിനി ഒരു വാതിലും ചവിട്ടി പൊട്ടിക്കില്ല
ശോശാമ ഒന്നും മിണ്ടിയില്ല ...
"എന്തെലോന്നുപറ ശോശാമേ ...?"
വേണ്ട ഇന്നു നമുക്ക് ഒരുമിച്ചു വെടിക്കെട്ട് കാണാന്‍ പോകാം ......അവള്‍ വിഷയം മാറ്റി ...കാരണം ആദ്യമായാണ്ശോശാമ ജോസേട്ടന്‍ ഒരു സൂക്കേട് കാരന്‍ ആണെന്ന് അയാള്‍ അടുത്ത് നില്‍ക്കുംബോള്‍ പറയുന്നത് ...........<ശുഭം >
<പാവറട്ടി പള്ളി തൃശൂര്‍ ജില്ലയിലെ ഏറ്റവും വലിയ ഇടവക പള്ളി ആണ് >
ലിജോ പാവറട്ടി
No comments:
Post a Comment