ഞങ്ങളുടെ അവിടെ പുതിയ പാലം വരാന്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പ് വേണ്ടി വന്നു ...പാവറട്ടിയും ഒരുമനയൂരും എന്ന രണ്ടു പഞ്ചായത്തുകളെ കൂട്ടി മുട്ടിക്കുന്നതായിരുന്നു ആ പാലം.അതുകൊണ്ടു തന്നെ ഞങ്ങളുടെ പഞ്ചായത്തുകാര്‍ക്ക് എന്‍ .എച്ച് 17 റോഡിലേക്ക് കടക്കാന്‍ അതികം ചുറ്റണ്ട ഗതി ഉണ്ടാകില്ല ....ഒന്നര വര്ഷം കൊണ്ട് പൂര്‍ത്തീകരിക്കും എന്ന് പറഞ്ഞ പാലം പണി കഴിയാന്‍ അഞ്ചു വര്ഷം വേണ്ടി വന്നു .കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റ്റെ കാലത്ത് തുടങ്ങിയ പണി തീരുമ്പോള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കേരളത്തില്‍ ഭരണം തുടങ്ങിയിരുന്നു ...ഞങ്ങളുടെ ഗ്രാമത്തിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടി ക്കാര്‍ക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ക്കും ഒഴിവു സമയങ്ങളില്‍ പറഞ്ഞു സമയം കഴിക്കാന്‍ ഇതു ഒരു കാരണമായി മാറി ...കോണ്‍ഗ്രസ്സ് ഭരിക്കുമ്പോള്‍ പണിതീരാത്തതിനെ ചൊല്ലി കമ്മ്യൂണിസ്റ്റ് സഖാക്കള്‍ ചായക്കടകളിലും ഗ്രാമത്തിലെ നാലും കൂടിയ ജുങ്ങ്ഷനുകളിലും വെറുതെ വാക്കുകള്‍ കൊണ്ട് കലപില കൂടി ....പിന്നീട് കമ്മ്യൂണിസ്റ്റ് അതികാരത്തില്‍ വന്നപ്പോള്‍ അത് തിരിച്ചായി ...
ഞാനും എന്‍റെ കൂട്ടുകാരുംപാലം പണിയുന്നത് കാണാനും പുഴയരികത്ത് വെറുതെ സൊറ പോയിരിക്കുമ്പോള്‍ ഒരാളെ കുറിച്ച് എപ്പോഴും സംസാരിക്കുമായിരുന്നു .വേറെ ആരും കുറിച്ചല്ല കടത്ത് കാരനെ കുറിച്ചായിരുന്നു ആ സംസാരം ..ഇവിടുപറയാനും ത്തെ ഭരണവര്‍ഗ്ഗം കാരണം കുറച്ചു നാള് കൂടി ആ പാവത്തിന് ഈ വരുമാനത്തില്‍ കുടുംബം നോക്കാം ...ഇതു കഴിഞ്ഞാല്‍ അയാള്‍ ഏതു പണിക്കായിരിക്കും പോവുക ?എങ്ങനെ അയാള്‍ ജീവിക്കും ?എന്നൊക്കെ ഞങ്ങള്‍ വെറുതെ സംസാരിക്കുന്ന കൂട്ടത്തില്‍ ചര്‍ചാവിഷയമാക്കും ...
അങ്ങനെ പാലം പണി ഏകദേശം കഴിയാരായപ്പോള്‍ ഞങ്ങള്‍ ഒരു കാര്യം തീരുമാനിച്ചു "ഒന്ന് വഞ്ചിയില്‍ അക്കരെ വരെ പോയി തിരിച്ചു വരണം എന്ന് .."അത് തീരുമാനിച്ച അന്ന് തന്നെ ഞാനും കൂട്ടുകാരും പുഴയോരത്തെക്ക് യാത്ര തിരിച്ചു ....
ആ യാത്ര ക്കിടയില്‍ എന്‍റെ ഒരു സുഹൃത്ത് അയാളോട് ചോദിച്ചു "പാലം വന്നാല്‍ ചേട്ടന്‍ ഈ വഞ്ചി വിക്കോ ??"അപ്പോള്‍ അയാള്‍ പറഞ്ഞു "പാലം വരാത്ത കുറെ കടവുകള്‍ നമ്മുടെ ഈ പ്രദേശത്തു ഇല്ലെ ?.."ചേട്ടന്‍ പ്രാര്‍ഥിക്കുന്നത് കൊണ്ടായിരിക്കും ഈ പാലം പണി തീരാന്‍ താമസിക്കുന്നത് അല്ലെ ??
ആ ചോദ്യം ഏറ്റുപിടിച്ചു ഒരു കെളവന്‍ പുറകില്‍ നിന്നും പറഞ്ഞു "ഇവന്‍ ചാത്തന്റ്റെ ആളാ.....അത് കൊണ്ട് ഈ പാലത്തിന്റ്റെ പണി തീരാനെ പോകുന്നില്ല "...അത് പറഞ്ഞു തീരലും തുഴയുന്ന പന്ഗ്ഗായം കൊണ്ട് ഒരൊറ്റ അടി ..കെളവന്‍ "അയ്യോ ...."എന്ന് വിളിക്കുന്നത് മാത്രം കേട്ടു..പിന്നെ കണ്ടത് പുഴയിലാ .......ഭാഗ്യത്തിന് വള്ളം കരക്കടുക്കാറായിരുന്നു ......അത് കൊണ്ട് മുങ്ങി പോയില്ല ...ഞങ്ങള്‍ എല്ലാരും കൂടെ അയാളെ കരയ്ക്ക് കേറ്റി.....എന്നിട്ട് കടത്ത് കാരന്‍ അയാളോട് പറഞ്ഞു "സര്‍ക്കാര് മര്യാതക്ക് പണി കഴി പ്പിക്കാതെനു എന്‍റെ മെക്കട്ട് കേറിയാലുണ്ടല്ലോ...... <ശുഭം>
ലിജോ പാവറട്ടി