ഞങ്ങളുടെ കോഴ്സ് തീരാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമുള്ള സമയം ...അപ്പോഴാണ് ഗ്രാഫിക് ഡിസൈനില്‍ പുലികള്‍ എന്ന് സ്വയം തെറ്റിദ്ധരിച്ചിരിക്കുന്ന നാല് മഹാ ബോറന്മാര്‍ ഒരുമിച്ചു ഒരു ഇന്റര്‍ വ്യു അറ്റന്‍ഡ് ചെയ്യാന്‍ പോകുന്നത് .ചങ്ങനാശ്ശേരിയില്‍ ഞങ്ങള്‍ പഠിച്ചിരുന്ന സെന്‍റ് .ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷന്‍റെ പടിവാതില്‍ ക്കലില്‍ നിന്നാണ് അവര്‍ യാത്ര തിരിക്കുന്നത് .
ഇന്‍റര്‍വ്യൂ ടെക്നോപാര്‍ക്കില്‍ ആയിരുന്നു .വെളുപ്പിനെ ഉള്ള ജയന്തി ജനത എക്സ്പ്രസില്‍ അവര്‍ ലോകല്‍ ടികെറ്റ് എടുത്തു കയറി ഇരുന്നു ,..
"ആകെ നാല് സീറ്റാണ് ഒഴിവുള്ളത് .അതിനാണെ നാലായിരം ആളും കാണും " ഒരുത്തന്‍ പറഞ്ഞു ..
"നമ്മള്‍ നാലുപെരുമാണ് ആ ഭാഗ്യവാന്‍ മാര്‍ എന്ഗ്ഗില്‍ ......?"മറ്റൊരുത്തന്‍ പറഞ്ഞു നിര്‍ത്തി ..
"അങ്ങനെ ആണെന്ന്ഗ്ഗില്‍ എതെന്ഗ്ഗിലും ബാറി നടുത്ത് ഒരു വാടക വീട് നോക്കാം "
ആ ഉത്തരം കേട്ടപ്പോള്‍ എല്ലാവരും പരസ്പ്പരം മുഖത്തോട് മുഖം നോക്കി ചിരിച്ചു ..
ടെക്നോപാര്‍ക്കില്‍ ഇവന്മ്മാരെ പോലെ മറ്റു പല കോളേജില്‍ നിന്ന് പഠിച്ച കുറെ ഫ്രീക്കന്മ്മാരും ഫ്രീക്കത്തികളും ഉണ്ടായിരുന്നു ...അത് കണ്ടപ്പോള്‍ തന്നെ ജോലിമോഹം ഏതാണ്ട് നിലച്ചു .
പക്ഷെ അവര്‍ ഇന്‍റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാതിരുന്നില്ല.അതിനു മുന്ന് കഴിവ് തെളിയിക്കാന്‍ എല്ലാവര്ക്കും ഒരു സബ്ജെറ്റ് കൊടുത്തു ..
"കള്ളന്‍ "അതായിരുന്നു സബ്ജെറ്റ് ..
രണ്ടു മണിക്കൂറിനുള്ളില്‍ കള്ളന്‍റെ മുഖം ഡിസൈന്‍ ചെയ്തു കൊടുക്കണം
നാല് ബോറമ്മാരും തല കുത്തി നിന്ന് ആലോചന തുടങി .
ഇടക്ക് ഒരാള്‍ക്ക് മുള്ളാന്‍ മുട്ടി ....നേരെ ബാത്ത് റൂമി ലോട്ട് ഓടി ..തല്‍ക്കാലം ഇയാളെ നമുക്ക് "നാലാമന്‍ "എന്ന് വിളിക്കാം ...
മുള്ളി കഴിഞ്ഞു അയാള്‍ കൈ കഴുകാന്‍ വേണ്ടി വാഷ്ബേസിന്‍ന്‍റെ അടുത്ത് വന്നു ...
മുന്നില്‍ കണ്ട കണ്ണാടിയില്‍ തന്‍റെ മുഖം ശരിക്കും നോക്കി ...അപ്പോഴാണ് ആ ചിന്ത മനസ്സില്‍ ഉദിച്ചത് "കള്ളനാക്കാന്‍ പറ്റിയ ഇതിലും നല്ലൊരു മുഖം ഉണ്ടോ ??" ഗാന്ധി നഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് എന്ന ചിത്രത്തില്‍ ശ്രീനിവാസന്‍ പറയും പോലെ ..
ജീവിതത്തിന്‍റെ പല സാഹചര്യങളിലും പലരും മുഖത്ത് നോക്കി പറഞ്ഞ ആ അഭിപ്രായം അയാളുടെ മനസ്സില്‍ തെളിഞ്ഞു "മോനെ നിന്‍റെ മുഖത്തിനു നല്ല കള്ള ലക്ഷണം ഉണ്ട് "
പിന്നെ ഒന്നും നോക്കിയില്ല ..പോയി ഇരുന്നു ഡിസൈനിംഗ് തുടങി ...സ്വതം മുഖം മനസ്സില്‍ കണ്ടു അല്‍പ്പം ഭാവ വെത്യാസം വരുത്തി നല്ല ഒന്നാന്തരം ഒരു കള്ളന്‍ ആക്കിയെടുത്തു ...
അവസാന രംഗം ...........
വിധിക്ക് വേണ്ടി അവര്‍ പുറത്തു കാത്തു നിന്നു ..ഡിസൈന്‍ ഇഷ്ട്ടപെട്ടവരെ അവര്‍ അകത്തേക്ക് വിളിക്കും .നാലും ഒടുക്കത്ത പ്രാര്‍ത്ഥന ......അതികനേരം കാത്തിരിക്കേണ്ടി വന്നില്ല ..കാത്തിരിപ്പിന് വിരാമമായി ആ വിധി വന്നു ..
നാലമന്റ്റെ മുഖത്തിന്‍റെ ഒരു ഭാഗ്യം ..വിളിച്ച പേരുകളില്‍ അവന്‍റെ പേരും ഉണ്ടായിരുന്നു ...ആ വിളി കേട്ട് മറ്റു മൂന്ന് പേരുടെ കണ്ണ് തള്ളി ...
"അളിയാ ......നിനക്ക് തെണ്ടി നടക്കാനുള്ള അവകാശം ഈ തെണ്ടികള്‍ നിഷേധിച്ചോ ??
നാലാമന് ചിരി അടക്കാന്‍ പറ്റിയില്ല ...അയാളുടെ കൊലച്ചിരി കണ്ട സുഹൃത്തുക്കള്‍ ചോദിച്ചു "എന്ത് പറ്റി......................?"
"എന്‍റെ അച്ഛന്‍ വരെ എന്‍റെ മുഖത്തിന് കള്ള ലക്ഷണം ഉണ്ടെന്നു പറഞ്ഞപ്പോ ഞാ വിശ്വസിച്ചിട്ടില്ല ..ഇപ്പോ എനിക്ക് പൂര്‍ണ്ണ ബോധ്യായി ....."നാലാമന്‍ പറഞ്ഞു .
ആ ഉത്തരത്തിന്റ്റെ ധ്വനി അപ്പോള്‍ മറ്റു മൂന്നു ബോറമ്മാര്‍ക്കും മനസ്സിലായില്ല ..പിന്നീട് മനസിലായപ്പോള്‍ ഈ വാര്‍ത്ത അവര്‍ കോളേജില്‍ നോട്ടീസ് അടിച്ചു വിതരണം ചെയ്തു ....അങ്ങനെ ആണ് ഞാന്‍ അറിയുന്നത് <ശുഭം >
ലിജോ പാവറട്ടി