ഞാന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുന്നകാലം ...ചെറുപ്പം തൊട്ടു തന്നെ കയ്യൂക്കുകൊണ്ടു കേമന്‍ മാരാവുന്നവരെ എനിക്ക് വെറുപ്പായിരുന്നു ..വേറൊന്നും കൊണ്ടല്ല എനിക്ക് അതിനൊന്നും കഴിയില്ല എന്ന് നന്നേ ബോധ്യം ഉണ്ടായിരുന്നു .ക്ലാസ്സില്‍ അടങ്ങി ഒതുങ്ങി ഇരിക്കുന്ന പ്രകൃതക്കാരനായതിനാല്‍ എന്നെ കൈ കൊണ്ടും കാല്‍ കൊണ്ടും "വെറുതെ ഒരു രസത്തിന് ഉപദ്രവിക്കുന്ന ചില ഗുണ്ടകള്‍ ഉണ്ടായിരുന്ന്നു ..ഒരു കോലിട്ട് വായില്‍ കുത്തിയാല്‍ വരെ വേദന വേദന സഹിക്കുക തന്നെ എന്ന പോളസി കാരനായിരുന്നു ഞാന്‍ .അതുകൊണ്ട് തന്നെയാണ് ഗുണ്ടകള്‍ എന്നെ എന്നും ഇരയാകിയിരുന്നതു.ഓരോ ക്ലാസ്സിലും ഒന്നും രണ്ടും കൊല്ലം തോറ്റു തറഠ വന്ന അവര്‍ക്ക് എന്നേക്കാള്‍ രണ്ടും മൂനും വയസ്സ് കൂടുതലായിരുന്നു ..പോരാത്തേന് മസ്സിലും .എല്ലാം സഹിക്കാം തലയില്‍ ചൂണ്ടുവിരല്‍ മടക്കി മേടുന്ന വേദന യാണ് സഹിക്കാന്‍ കഴിയാതെ വന്നത് .ചിലപ്പോള്‍ ഉറക്കെ കരയണം എന്ന് തോനാറുണ്ട്.പക്ഷെ ഞാന്‍ എല്ലാം ക്ഷമിച്ചു .സഹിച്ചു .......കരഞ്ഞാല്‍ ഒരു പക്ഷെ എന്‍റെ മാനം പോയാലോ??
ഇങ്ങനെ ഇരിക്കുന്ന സാഹചര്യത്തിലാണ് ഗുണ്ടകള്‍ പുതിയ ക്രൂര വിനോദം കണ്ടെത്തുന്നത് ..ആ വിനോദത്തിനു പക്ഷെ എന്റ്റെ ശരീരം നോവില്ല ,പക്ഷെ നാറും ....
എന്‍റെ സ്കൂളിനു ചുറ്റും മതിലാണ് ,ചുറ്റും നിറയെ മരങ്ങളും ഉണ്ട് ..മരത്തില്‍ നിറയെ കാക്കകളും ..ഞാനെന്നും സ്കൂളില്‍ വരുമ്പോള്‍ ഒരു കാക്കക്കൂടെന്ഗ്ഗിലും നിലത്തു വീണിട്ടുണ്ടാകും ...അതെനിക്ക് ബയന്ഗ്ഗര ഇഷ്ട്ടമായിരുന്നു പക്ഷെ കാക്കകള്‍ എന്റ്റെ ശത്രുക്കള്‍ ആയിരുന്നു ...ഉച്ചക്ക് ചോറുണ്ണാന്‍ വരാനധയില്‍ ഇരുന്നാല്‍ അപ്പൊ വന്നു എന്‍റെ കോഴിമുട്ട പൊരിച്ചത് കൊത്തി കൊണ്ട് പോകും ...ഇതു ഒരു പതിവായപ്പോള്‍ എനിക്ക് വീട്ടില്‍ നിന്ന് കോഴിമുട്ട പൊരിച്ചത് തന്നു വിടുന്ന പരിപാടി അമ്മ അങ്ങ് നിര്‍ത്തി ...പക്ഷെ കാക്കകളോട് വെറുപ്പ് ഇരട്ടിക്കുവാന്‍ കാരണം ഗുണ്ടകള്‍ തന്നെ ആയിരുന്നു ...ഞാന്‍ നേരത്തെ പറഞ്ഞില്ലേ എന്‍റെ സ്കൂളിനു ചുറ്റും മതില്‍ ആണെന്ന് ....അതിനു മുകളില്‍ കാക്കള്‍ പല നിറത്തിലും ഡിസൈനിലും കാഷ്ടിച്ചു വെക്കുമായിരുന്നു ...... ഇതു കണ്ടെത്തിയ ഗുണ്ടകള്‍ എന്‍റെ തള്ള വിരല്‍ ബലമായി പിടിച്ച് അതില്‍ കൊണ്ടുപോയി തേക്കും.....ഹാ എന്താ നാറ്റം ......
തെണ്ടികള്‍ ...
നാറികള്‍ .....
....................മക്കള്‍ ............
സഹിക്കുന്നതിനൊക്കെ ഒരു പരിധി ഇല്ലെ ...ഞാന്‍ ആലോചിച്ചു ...പണി കൊടുക്കേണ്ടത് അനിവാര്യമായിരിക്കുകയാണ് ....സ്വന്തം കൈ കൊണ്ട് തല്ലുന്നത് നടപ്പില്ല ...അവസാനം ഞാന്‍ തന്നെ എന്‍റെ ശരീരം ഇരുന്നു ഉഴിയെണ്ടി വരും അവര്‍ക്ക് വേണ്ടത് മറ്റൊരു പണിയാണ് ...ഞാന്‍ കാര്യങ്ങള്‍ എന്‍റെ സുഹൃത്തിനോട് വിശദീകരിച്ചു ...അവന്‍ പറഞ്ഞു "ഒരു പണിയുണ്ട് ...നമുക്ക് അവന്മ്മാരുടെ വാട്ടര്‍ ബോട്ടിലില്‍ മൂത്രം ഒഴിച്ച് വെക്കാം ......"എന്‍റെ മനസ്സില്‍ ലഡ്ഡു പൊട്ടി .....പണി എനിക്ക് നന്നേ ബോധിച്ചു ...അത് ചെയ്യാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു ...അങ്ങനെ അന്നേ ദിവസം ആധ്യത്തെ ഇടവേളക്കുള്ള മണി മുഴങ്ങി...ഗുണ്ടകള്‍ പുറത്തേക്ക് ഇറങ്ങി ...ക്ലാസ്സില്‍ഞങ്ങള്‍ രണ്ടും മാത്രം ...ഇല്ലാത്ത മൂത്രം ഉണ്ടാക്കി അവന്മ്മാരുടെ വാട്ടര്‍ ബോട്ടിലുകള്‍ ഞങ്ങള്‍ നിറച്ചു .......ആഹാ എന്തൊരു സന്തോഷം ....എന്തൊരു നാറ്റം ...വെള്ളവും മൂത്രവും .............
ബെല്ലടിച്ചപ്പോള്‍ ഗുണ്ടകള്‍ ക്ലാസ്സില്‍ വന്നു .ബാഗു തുറന്നു വാട്ടര്‍ ബോട്ടില്‍ എടുത്തു വായിലേക്ക് കമിഴ്ത്തി ...ഒരൊറ്റ തുപ്പു ..."അയ്യേ മൂത്രത്തിന്റെ മണം........ഗുണ്ടകള്‍ എന്നെ തുറിച്ചു നോക്കി .....ഞാന്‍ താഴോട്ടും ....
മാഷ് ക്ലാസ്സില്‍ വന്നു ...ഗുണ്ടകള്‍ കാര്യം മാഷിനോട് അവതരിപ്പിച്ചു ......ബെല്ലടിച്ച സമയത്ത് ഞാനും എന്‍റെ ചങ്ങാതിയും മാത്രേ ക്ലാസ്സില്‍ ഉണ്ടായിരുന്നുള്ളൂ എന്ന് ഏതോ ഒരു തെണ്ടി പുറകില്‍ നിന്നും വിളിച്ചു പറഞ്ഞു ...സോഭാവികമായും ഞങ്ങള്‍ എഴുനേറ്റു ....പണി പാളി ....മാഷിന്റെ ചൂരല്‍ ഞങ്ങള്‍ക്ക് നേരെ നീങ്ങി ..."പറയട ...ആരാട ഈ പണി ചെയ്തെ ?......"
വേഗം പറഞ്ഞോ ??
എന്‍റെ സുഹൃത്ത് വളരെ നിഷ്ക്കളങ്കന്‍ ആയതു കൊണ്ട് സത്യം മുഴുവന്‍ പുറത്തു വന്നു ............രണ്ടു പേര്‍ക്കും കിട്ടി ....ഒന്ന് ...രണ്ടു ...മൂന്ന് ....ട്ടെ...ട്ടെ ....ട്ടെ .....അടിക്കുന്നതിനോടൊപ്പം തന്നെ മാഷ് പറയുന്നുണ്ടായിരുന്നു ..."ഭാഗ്യം ...ചോറ്റും പാത്രത്തില്‍ നീയൊന്നും തൂറി വെക്കാണ്ടിരുന്നത് ........"
ഹോ ...മാഷ് പറഞ്ഞ ഐഡിയ അങ്ങാനും അന്നേരം എന്‍റെ സുഹൃത്തിന് തോനിയിരുന്നേല്‍ ഒരു സംഭവം തന്നെ ആയേനെ .............................പിന്നെയും എനിക്ക് കാക്ക കാഷ്ടത്തില്‍ കൈ തേക്കാന്‍ അവസരങ്ങള്‍ വന്നു കൊണ്ടേ ഇരുന്നു ....കാരണം ഗുണ്ടകള്‍ക്ക് എന്നോട് ശത്രുത ആയല്ലോ .....<ശുഭം >
അന്ന് ഈ പരുപാടികള്‍ ചെയ്തിരുന്ന ഗുണ്ടകള്‍ ഇന്നും ഞാന്‍ നാട്ടിലൂടെ ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ കാണാറുണ്ട് ....അവരെ കാണുമ്പോള്‍ ഇപ്പോഴും എന്‍റെ ചന്ഗ്ഗു ഒന്ന് പിടക്കും ......
ലിജോ പാവറട്ടി