കുറെ കാലം മുന്‍പ് ഞങ്ങള്‍ നടത്തുന്ന അഗ്രികള്‍ച്ചര്‍ ഫാമിലെ ഒരു ഓര്‍ഡര്‍ കിട്ടി .പാലക്കാട് ,മുതലമട എന്ന സ്ഥലത്ത് പ്ലാന്‍റ് ചെയ്യാന്‍ ആയിരം D*Tതൈകള്‍ എത്തിക്കണം ....
അന്നൊക്കെ ഇതു ലോഡ് ഉണ്ടായാലും ഞാന്‍ കൂടെ പോകും .യാത്രകളായിരുന്നു അന്നത്തെ എന്റെ ഇഷ്ട്ട ഹോബി .ആ യാത്രകളാണ് കേരളത്തിലെ പല സ്ഥലങ്ങളും എനിക്ക് കാട്ടിത്തന്നത് .മുതലമട എന്ന സ്ഥലം തമിഴ്നാട് ബോര്‍ഡറില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ...കേരളത്തില്‍ ആണെന്ഗ്ഗിലും മുഴുവന്‍ തമിഴന്‍ മാരാണ് ...
എണ്ണിയാലോടുങ്ങാത്ത മാവിന്‍ തോട്ടങ്ങളാണ് ആ നാടിനെ കൂടുതല്‍ മനോഹരിയാക്കുന്നത് ...
മുന്ന് നെല്ലിയാമ്പതിയില്‍ വെച്ച് സൂയിസൈട് പോയിന്‍റില്‍ നിന്ന് താഴോട്ടു നോക്കിയപ്പോള്‍ മണ്ണിരപ്പുറ്റുപോലെ തോനിക്കുന്ന ആ മാവിന്‍ തോപ്പുകള്‍ ഞാന്‍ കണ്ടിട്ടുണ്ട് ...അനായിരുന്നു കേരളത്തില്‍ മാവിന്‍ കൃഷിയുണ്ടെന്നു ഞാന്‍ അറിഞ്ഞത് ...
മുതലമടയിലെത്തി ലോഡിറക്കുന്ന സമയം കൊണ്ട് ആ പ്രദേശ മൊക്കെ നടന്നു കാണാന്‍ ഞാനും ഡ്രൈവറും തീരുമാനിച്ചു ..
കാല്‍മുട്ട് വരെ ഉയരമുള്ള മാതള നാരങ്ങ ചെടികള്‍ പൂവിട്ടു കായ്ച്ചു നില്‍ക്കുന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തി ...ആരും കാണാതെ രണ്ടു മൂന്ന് മാതളനാങ്ങകള്‍ ഞാന്‍ ആരും കാണാതെ പൊട്ടിച്ചു പോക്കറ്റിലിട്ടു ഞാന്‍ മാവിന്‍ തോപ്പുകളിലേക്ക് നടന്നു ...
മീനമാസ വെയിലിന്‍റെ ആക്രമണം ഉണ്ടടെന്ഗ്ഗിലും അതി ശക്തമായി വീശുന്ന കിഴക്കന്‍ കാറ്റ് എന്‍റെ വിയര്‍ത്ത ശരീരത്തെ ഉണക്കി ..തോപ്പുകളില്‍ പണിയെടുക്കുന്നത് മൊത്തം ആദിവാസികളാണ് ...അതില്‍ കുറെ ബാലികമാരും ഉണ്ടായിരുന്നു ....കുഞ്ഞു കുട്ടികളെ മാവിന്‍ ചില്ലകളില്‍ സാരികൊണ്ട് തോട്ടില് കെട്ടി കിടത്തിയിരിക്കുന്ന കാഴ്ച എനിക്ക് പുതിയ അനുഭവമായിരുന്നു ......
ഞങ്ങള്‍ മാങ്ങ പോട്ടിക്കണം എന്നാ ഉധേശത്തോട്ക്കൂടെ അധികം ആരും ഇല്ല്ലാത്ത സ്ഥലത്തേക്ക് നടന്നു .വേറെ ഒന്നിനുമല്ല വിശന്നിട്ടു കണ്ണ് കാണാന്‍ പോലും വയ്യായിരുന്നു ...അതുകൊണ്ട് മാങ്ങ തിന്നു വിശപ്പടക്കാന്‍ തീരുമാനിച്ചു .നിറയെ കായ്ച്ചു നില്‍ക്കുന്ന ഒരു മാവ് എന്‍റെ ശ്രദ്ധയില്‍ പെട്ടു...കയ്യെത്തും ദൂരത്തു തൂങ്ങിയാടുന്ന മാങ്ങകള്‍ ....ഒന്ന് തോട്ടപ്പോഴേക്കും ആദ്യ മാമ്പഴം താഴെ വീണു ....
ഹോ ....തേന്‍ മധുരം എന്നൊക്കെ കേട്ടിട്ടേ ഉള്ളു ..അന്നായിരുന്നു ആദ്യമായി രുചിച്ചറി ഞ്ഞത്...
വീണ്ടും വീണ്ടും മാമ്പഴങ്ങള്‍ വീണു ..........
ഞാനും ഡ്രൈവറും കൂടി എല്ലാം എടുത്തു അകത്താക്കാന്‍ തുടങ്ങി ..
വിദേശത്തേക്ക് എക്സ്പോട്ടു ചെയ്യാനുള്ള മാങ്ങകള്‍ ആയിരുന്നു അതെല്ലാം ....ബെന്ഗ്ഗനപ്പിള്ളി,സിന്ദൂരം ,ചന്ദ്രകാരന്‍ തുടങ്ങി മാവുകളുടെ ഒരു നീണ്ട നിര തന്നെ അവിടെ ഉണ്ട് .....
ഈ സമയത്താണ് ഒരു നരിന്തു ചെറുക്കന്‍ ഞങ്ങള്‍ മാങ്ങ അകത്താക്കി കൊണ്ടിരിക്കുന്നത് കണ്ടത് .....കണ്ടാല്‍ നീര്‍ക്കോലി പാമ്പ് പോലെ ഉണ്ട് .....എന്നേക്കാള്‍ കറത്തിട്ടു ഒരു പ്രത്യേഗ ഐറ്റം ..പക്ഷെ ഒന്നും അവന്‍ മിണ്ടിയില്ല ..ഒരൊറ്റ ഓട്ടം ....ഞങ്ങളെ കണ്ടിട്ട് പേടിചോണ്ടായിരിക്കും എന്ന് ഞങ്ങള്‍ വെറുതെ വിചാരിച്ചു .....
വീണ്ടും ഞങ്ങള്‍ തീറ്റയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു ...
പക്ഷെ അന്നം മുട്ടിക്കാന്‍ നീര്‍ക്കോലി മതിയല്ലോ ..മിണ്ടാതെ പോയ ആ കറുബന്‍ പൂച്ച ഞങ്ങളുടെ നെന്ജ്ജത് കേറി കലമുടച്ചു ...അതെ ..നീര്‍ക്കോലി ച പണി തന്നു .....
തോപ്പില്‍ പണിയെടുക്കുന്നമറ്റു കുട്ടികള്‍ എല്ലാം ഞങ്ങള്‍ക്ക് ചുറ്റും കൂടി
അവന്‍ വിളിച്ചോണ്ട് വന്നതായിരിക്കണം...കരിങ്ഗ്ഗാളികള്‍ ഞങ്ങളെ വളഞ്ഞു ........
മാങ്ങകള്‍ ഓരോന്നായി നിലത്ത് വീണു ......
മെല്ലെ രണ്ടടി മുന്നോട്ടു വെച്ചു...
പിന്നെ ഭീഷണി ആയിരുന്നു ......അവരുടെ ഭീഷണിയുടെ സ്വരം മാവിന്തോപ്പില്‍ മുഴങ്ങി ....നൂറു രൂപ തന്നില്ലെന്ഗ്ഗില്‍ ഞങ്ങളില്‍ മാവിന്തോട്ടത്തില്‍ കേറി മാങ്ങ മോഷ്ട്ടിചെന്നു എല്ലാരോടും പറയും എന്നവര്‍ പറഞ്ഞു ..പിന്നെ ....കുറച്ചു മാങ്ങാ പറിച്ചതിനാ ഈ അഭ്യാസം .....പിള്ളേര് പൈസ അടിക്കാന്‍ വേണ്ടി പറയുന്നതാ ......ഞാന്‍ ഡ്രൈവര്‍രുടെ ചെവിയില്‍ പറഞ്ഞു ...
പിള്ളേര് അടുത്ത അടവിറക്കി...അത് കേട്ടപ്പോള്‍ ഇവിടുത്തെ പിള്ളേര്‍ക്ക് ഇതിനു മാത്രം ബുദ്ധിയോ?? എന്ന് ഞാന്‍ ചിന്ധിച്ചു ...അവര് പറഞ്ഞു പൈസ തന്നില്ലെന്ഗ്ഗില്‍ മാങ്ങ പൊട്ടിക്കുന്നത് ചോതിക്കാന്‍ ചെന്നതിനു ഒരുത്തനെ നിങ്ങള്‍ അടിച്ചു എന്ന് കൂടി പറയുമെന്ന് .....
അത് പൊളിച്ചു മോനെ ......
ഇതു അടി ഉറപ്പാ .....
വന്നപോലെ എന്തായാലും തിരിച്ചു പോകാന്‍ പറ്റുകേല .....
ഒടുവില്‍ അവര്‍ തന്നെ ജയിച്ചു ...
നൂറിന്‍റെ ഒരു ഗാന്ധി പിള്ളേര്‍ക്ക് കൊടുത്തു........<ശുഭം >
പിന്നീട് പല തവണ ഞങ്ങള്‍ മീനാക്ഷിപുരം ,ഗോവിന്ദാപുരം ഒക്കെ പോയപ്പോള്‍ പല മാവിന്‍ തോട്ടങ്ങളിലെ മാങ്ങകള്‍ ഞങ്ങളെ മാടി വിളിച്ചു ...പക്ഷെ ഞങ്ങള്‍ പോയില്ല ........കണ്ണടച്ച് വായില്‍ വെള്ളമിറക്കി ....എന്തിനാ വെറുതെ നമ്മളായിട്ട് ഒരു സീന്‍ ഉണ്ടാക്കുന്നെ...
ലിജോ പാവറട്ടി
lijopavaratty@gmail.com