സംഭവം നടക്കുന്നത് തൃശ്ശൂര്‍ ജില്ലയിലെ പാവറട്ടി ഗ്രാമാപഞ്ഞ്ജായത്തിലെ മരുതയൂര്‍ എന്ന ദേശത്താണ് .പുരാതന കാലം തൊട്ടേ പണിയില്ല ഫ്രീക്കന്മ്മാരെ ക്കൊണ്ട് പൊറുതി മുട്ടി നില്‍ക്കുന്ന ഒരു സ്ഥലം .സ്ഥലം എനിക്ക് സുപരിചിതമാണ് .എന്‍റെ അയല്‍ ഗ്രാമമാണെ.
എല്ലിന്റ്റെ ഇടയില്‍ വറ്റു കുത്തി നടക്കുന്ന ചില കൂടിയ പുരുഷവര്‍ഗ്ഗം ഇടതിങ്ങി താമസിക്കുന്ന ഒരു സ്ഥലമായത് കൊണ്ട് തന്നെ പോലീസ് ഏമാന്‍ മാര്‍ക്ക് അത്രയും പ്രീയപ്പെട്ടതായിരുന്നു അവിടം .രാത്രി കാലങ്ങളില്‍ ശവത്തിനു ചുറ്റും വട്ടമിട്ടു പറക്കുന്ന കഴുകന്‍മ്മാരെ പോലെ കാശുതീനി പോലീസുകാര്‍ നാട് മൊത്തം കറങ്ങാറൂണ്ടായിരുന്നു ...ഈ അടുത്ത കാലത്ത് പോലീസ് വേട്ട അല്‍പ്പമൊന്നു കുറഞ്ഞപ്പോള്‍ അതിന്‍റെ മറവില്‍ ആ സംഭവം നടന്നു ...എന്ത് ചെയ്യാന്‍ പോലീസ് കാരുടെ യോഗം .
ഒരിക്കലും അതൊരു പാര്‍ട്ടി പ്രശ്ന്നം ആയിരുന്നില്ല .പക്ഷെ അത് അങ്ങനെ വളച്ചൊടിക്കാന്‍ ചിലര്‍ കാണിച്ച വ്യെഗ്രതയിലാണ് കഥ .സംഭവം തുടങ്ങുന്നത് സ്ഥലത്തെ ഒരു പ്ലസ് ടു സ്കൂളില്‍ നിന്നാണ് .ഞങ്ങളുടെ നാട്ടില്‍ രണ്ടു പ്ലസ് ടു സ്കൂളുകളാണ് ഉള്ളത് .ഒന്നില്‍ പടിപ്പിസ്റ്റുകള്‍ മാത്രം ഉള്ള സ്കൂള്‍ .മുഴുവന്‍ എ+ വാങ്ങുന്ന കുട്ടികളെ മാത്രം തിരഞ്ഞെടുത്തു എല്ലാ കൊല്ലവും നൂറു ശതമാനം വിജയം നേടി എന്നതില്‍ അഹങ്ഗ്ഗരിക്കുന്ന ഒരു പള്ളിക്കൂടം .അതിലെന്തു കാര്യം ??...രണ്ടാമത്തേത് ആണ് അഴിഞാട്ടത്തിന്റെയും ഒപ്പം തന്നെ വിജ്ഞാത്തിന്റ്റെയും ഉറവിടം ....പഠിക്കുന്നവരില്‍ കൂടുതലും പെന്ക്കുട്ടികള്‍ ....അതില്‍ ഭൂരിഭാഗവും തട്ടമിട്ട മൊന്ജത്തികള്‍ ...ഇവിടെയാണ് ഞാനും രണ്ടു വര്‍ഷം ഉഴപ്പിയത് .എല്ലാത്തിലും വലിയ കാര്യം വേറെ ഒന്നുണ്ട് .ഞങ്ങളുടെ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പിള്ളേര് പഠിക്കുന്ന പ്ലസ് ടു പള്ളിക്കൂടം ഇതാണ് ...
ഞാന്‍ നേരത്തെ സൂചിപ്പിച്ച മൊന്ജത്തികളില്‍ നിന്നാണ് പ്രശ്ന്നം തുടങ്ങുന്നത് .അവരുടെ ഗ്ലാമാറിലാണ് എല്ലാം കുഴഞ്ഞു മറിഞ്ഞത് ..ആദ്യം പറഞ്ഞ ഫ്രീക്കന്‍ ചുള്ളന്‍ മ്മാര്‍ ഒരു ദിവസം വഴിയിലൂടെ പോകുന്ന രണ്ടു മൂന്നു തട്ടമിട്ട മോന്ജ്ജത്തികളെ കമന്റടിച്ചു .....ഉടനെ തന്നെ മനസ്സില്‍ യാതൊരു പിടിച്ചുറപ്പും ഇല്ലാത്ത ഒരു തരുണീമണി തേങ്ങി...അവള്‍ തട്ടത്തിന്റെ തുമ്പ് കടിച്ചു പിടിച്ചു തന്‍റെ കോളനിയിലേക്ക് ഓടി ...മതിയല്ലോ ലഹള തുടങ്ങാന്‍ ...ഈ വിവരം കാട്ടു തീ പടരുന്ന പോലെ ആ പ്രദേശം മൊത്തം പാട്ടായി .....കളിയാക്കിയ പെണ്ണിന്റെ ചേട്ടനും അവന്‍റെ കുറെ തെറിച്ച കൂട്ടുകാര്‍ക്കും വിശേഷിച്ച് വലിയ പണിയൊന്നും ഇല്ലാത്ത കാരണം അവര്‍ ഇറങ്ങി ...വെറുതെ അല്ല കയ്യില്‍ നല്ല ഒന്നാന്തരം പി വി സി പയ്പ്പിന്റ്റെ ഒരു മീറ്റര്‍ നീളത്തിലുള്ള കഷണങ്ങളും ഉണ്ടായിരുന്നു ...കളിയാക്കിയവാന്‍ മ്മാരെ തിരഞ്ഞു പിടിച്ചു അടിക്കാന്‍ ഇറങ്ങി തിരിച്ചവര്‍ക്ക് പക്ഷെ തെറ്റ് പറ്റി ...സ്വന്തം കുഴി തന്നെ തോണ്ടുകയായിരുന്നു അവര്‍ .....പി വി സി പയ്പ്പിനെക്കാള്‍ വണ്ണത്തിലുള്ള ഇരുമ്പ് വടികള്‍ക്കൊണ്ട് അവര്‍ക്ക് ചെന്നിടത്തു നിന്ന് നല്ല അസ്സല്ല് മേട്ടം കിട്ടി ..കിട്ടിയവര്‍ കിട്ടിയവര്‍ തിരിച്ചു കോളനിയിലേക്ക് ഓടി ....അവിടെ ചെന്ന് അവിടുത്തെ ആസ്ഥാന വില്ലമ്മാരുടെ മുന്നില്‍ നല്ല ഒന്നാംതരം കരച്ചില്‍ അങ്ങ് പാസ്സാക്കി .കൂടെ ഒരു ഉഗ്രന്‍ നുണയും ."തല്ലിയത് എതിര്‍ പാര്‍ട്ടിക്കാര്‍ ആണെന്നും .പാര്‍ട്ടികള്‍ തമ്മിലുള്ള ശ ത്രുതയുടെ കണക്ക് തങ്ങളുടെ മേല്‍ തീര്‍ത്തെന്നും അവര്‍ കാച്ചി ....
കൊടും ലഹള അവിടെ തുടങ്ങി ....
പിന്നെ അടിയുടെ പൂരം ...ഇരു കൂട്ടരും റോഡില്‍ കൂടി പോകുന്നവരെ വരെ പേര് ചോദിച്ചു ജാതി മനസ്സിലാക്കി തല്ലി തുടങ്ങി ..
എന്താ കഥ ??
പല സ്ഥലത്തു നിന്നും പോലീസ് ജീപ്പുകള്‍ പാഞ്ഞു വന്നു .....ഇടിവണ്ടികളില്‍ പോലീസ് കാര്‍ വന്നിറങ്ങി ....നാട്ടില്‍ ക്രമസമാധാന നില ആകെ തെറ്റി ....
എങ്ങനെ തുടങ്ങിയ പ്രശ്ന്നം ആണ് ??പോലീസ് കാരുടെ യോഗം ...തൊട്ടതിനും പിടിച്ചതിനും വരെ ചാര്‍ജ്ജു ഈടാക്കി അവര്‍ കൊട്ടക്ക് കാശ് കൊയ്തു കൂട്ടി ...
ഇതിന്‍റെ ഒടുവിലാണ് ഞങ്ങള്‍ ചിലര്‍ ആ സത്യം മനസ്സിലാക്കിയത് .....ഈ കളിയാക്കിയ പെണ്‍കുട്ടി കണ്ടിട്ടില്ലെന്ഗ്ഗിലും പറഞ്ഞു പറഞ്ഞു ഞങ്ങള്‍ക്ക് സുപരിചിതമാണ് ...അവളെ ഞങ്ങളില്‍ ഒരുത്തന്‍ സ്ഥിരം വായ നോക്കി നടന്നിരുന്നതാണ് ..ഈ മഹാ സംഭവത്തിനു ശേഷം അവന്‍ അവളുടെ പേര് പോലും പറയാറില്ല ....പറയാന്‍ പേടിയാണ് കാരണം വീണ്ടു ഒരു ലഹള പൊട്ടിപ്പുറപ്പെട്ടാലോ.........................<ശുഭം >
ലിജോ പാവറട്ടി