Tuesday, 14 February 2012

"അവള്‍ ചെയ്ത ചെയ്ത്ത്"

                                                                                                                       {ohh...my dear sad sweet poem}       
                                                                                                           
                                                                          


ഞാന്‍ വൈക്കം മുഹമ്മദു ബഷീറിന്റെ "അനുരാഗത്തിന്റെ ദിനങ്ങള്‍" എന്ന
 നോവല്‍ വായിച്ചു  ഭ്രാന്തെടുത്തു നടക്കുന്ന സമയം .....

അതില്‍ ബഷീര്‍ പറഞ്ഞ ഒരു വാചകം ,.."എന്റെ വിഷാദ മധുരമായ മോഹനകാവ്യമേ ??"< ohh...my dear sad sweet poem>

ആ വാചകം എന്‍റെ നെഞ്ചില്‍ കൊണ്ടു....കാരണം ഉണ്ട് .അന്ന് എനിക്കൊരു പ്രണയം ഉണ്ടായിരുന്നു ...പക്ഷെ പ്രണയിനിക്ക് അതറിയില്ല ??....
{പാവറട്ടി പള്ളി പെരുനാളിനു വെടിക്കട്ടു നടക്കുമ്പോഴാണ് ഞാനവളെ ആദ്യമായി കാണുനത്.... ചുവപ്പും പച്ചയും മഞ്ഞയും അമിട്ടുകള്‍ പൊട്ടുമ്പോള്‍ അവളുടെ മുഖത്ത് പ്രകാശം പല നിറങളില്‍ മാറിമറയുനത് എനിക്ക് കാണാമായിരുന്നു .......}........അപ്പോള്‍ തന്നെ മനസ്സ് പറഞ്ഞു ...ഇനി നിന്റെ യാത്ര അവള്‍ക്കു പുറകെയാണ് ..........

അവള്‍ പോകുന്ന വഴികളില്‍ ഞാന്‍ പ്രത്യക്ഷപെട്ടുകൊണ്ടെയിരുന്നു......അങ്ങനെ ഞാന്‍ അവളെ പ്രണയിക്കുന്നു എന്ന തോന്നല്‍ അവളില്‍ ഉണ്ടാക്കി എടുത്തു എന്ന് ഞാന്‍ തെറ്റിദ്ധരിച്ചു ............
                                                 പ്രണയം തുറന്നു പറയാന്‍ ആരും  എനിക്ക് ധൈര്യം തരാഞ്ഞതുകൊണ്ടു  നോവലിന്‍റെ കവര്‍ പേജില്‍ ഞാന്‍ എഴുതി ....എന്റെ വിഷാദ മധുരമായ മോഹന കാവ്യമേ ...ഈ നോവലിലെ നായകനും നായികയും നമ്മള്‍ ആണ് .....അതെ ഞാന്‍ നിന്നെ പ്രണയിക്കുന്നു ...എന്നെ നീ പലപ്പോഴും കണ്ടിട്ടുണ്ടാകും .....ശരീരം കറുത്തിട്ടാനെങ്ങിലും മനസ്സ് ഭയങ്കര വെളുത്തിട്ടാണ് <:പി>........ദൈവം സഹായിച്ച് എന്നെ ഇഷ്ടമാണെങ്ങില്‍ വിളിക്കു....9544843794.......

 പിറ്റേന് പ്രണയിക്കുനവരുടെ ദിവസമായിരുന്നു ....ഞാന്‍ നോവലുമായി  അവളുടെ ബസ്‌ വരുനതും കാത്തു നിന്നു .....വിഷ്ണുമായ എന്ന ബുസ്സില്‍അവള്‍ വന്നു ......ഞാനവളുടെ മുന്നില്‍ നടന്നു ...കൈകള്‍ വിറച്ചു ....

                                    <ഒന്നിനും രണ്ടിനും മുട്ടി >
                            നടത്തം കോളേജു വരെ എത്തിച്ചു ........
                           ഞാന്‍ കോളേജിന്റെ പടികള്‍ കയറി ...
                           അവള്‍ തനിച്ചായിരുന്നു ...
                           ഞാനെങ്ങനെ അവള്‍ക്കിത് കൊടുക്കും ??
                           ഐഡിയ ........??
ഞാന്‍ കുറച്ചു കൂടി വേഗത്തില്‍ ആ പടികള്‍ കയറി ......എന്നിട്ട് ഒരു തിരിവെത്തിയപ്പോള്‍ ബുക്ക്‌ നിലത്തിട്ടു ....എന്നിട്ട് ഓടി ...ഓടടാ ഓട്ടം

 ........വരാന്തയില്‍ അവളെയും കാത്തു ഞാന്‍ നിന്നു ....ഈശ്വരാ അവള്‍ ആ ബുക്ക്‌ എടുത്തിരിക്കുമോ?/?/.................

അവള്‍ കോണിപ്പടികള്‍ കയറി വന്നു .....
 .അതെ അവള്‍ ആ ബുക്ക്‌ എടുത്തു ..........
.മനസ്സില്‍ പ്രാര്‍ത്ഥന ....ഈശ്വരാ അവള്‍ ആ ബുക്ക്‌ തുറന്നു നോക്കണേ .....നോക്കണേ ....നോക്കണേ .....................എവിടുന്നു ?....അതിലോട്ടോന്നു നോക്കുക പോലും ചെയ്യാതെ അവള്‍ ഒരു മുറിയിലോട്ടു കയറിപോയി.........അപ്പോള്‍ തന്നെ തിരിച്ചു വന്നു ....എന്റെ ബുക്ക്‌ എവിടെ ? അവളുടെ കയ്യില്‍ ബുക്ക്‌ ഉണ്ടായിരുന്നില്ല .....ഞാന്‍ ആ മുറി ശരിക്കും നോക്കി .....അവള്‍ കയറിപോയത് പ്രിന്സിപ്പിലിന്റെ റൂമിലോട്ടായിരുന്നു............

.ഞാന്‍ വിയര്‍ത്തു .............

എന്ത് പണിയാ നീ കാണിച്ചത്......???.....

ഉടന്‍ തന്നെ ഒരു അനൌന്‍സ്മെന്റ്റ്‌ ...

   "അനുരാഗത്തിന്റെ ദിനങ്ങള്‍" എന്ന ഒരു ബുക്ക്‌ ഓഫീസില്‍ കണ്ടു കിട്ടിയിട്ടുണ്ട് ....."..........എന്റെ മാതാവേ ...എന്റെ ബുക്ക്‌ പോയിയിീ  .............................

  ഇപ്പോഴും  എന്റെ വീട്ടിലേക്ക്‌ പാവറട്ടി പഞ്ചായത്ത് വായനശാലയില്‍ നിന്ന് നോട്ടീസ് വരുനുണ്ട് ...."അനുരാഗത്തിന്റെ ദിനങ്ങള്‍ എന്ന ബുക്ക്‌ തിരിച്ചുതരണം ..."
                       ഞാനെവിടുന്നു എടുത്ത് കൊടുക്കാനാ ???? < ശുഭം >              


                                                                                         ലിജോ പാവറട്ടി               

1 comment:

Shahid said...

nee eathu collagile karyamada paranajath