Tuesday, 21 February 2012

അന്ന് പെയ്ത മഴയില്‍ പലതും അയാള്‍ കണ്ടു



പ്രായം കാണാന്‍ പാടില്ലാത്ത പലതിനെയും കാണാന്‍ മോഹിപ്പിക്കുന്നു

ഞാനോരിക്കലെങ്ങിലും അവളെ അങ്ങനെ കണ്ടിരുന്നോ??

 ഞാനെപ്പോഴെങ്ങിലും അവളോട്‌ ഇങ്ങനെ ഒരു കാര്യത്തെ പറ്റി സംസാരിച്ചിരുന്നോ??

പിന്നെ എന്തിനാണ് അവള്‍ക്കീ ആഗ്രഹം തോന്നിയത്‌ ???



കഥ ...................................(തികച്ചും സാന്ഗ്ഗല്പ്പികം )

വൈഗ ആദ്യമായി   വാസുവിന്‍റെ കൈ പിടിച്ചു സ്കൂളില്‍ പോകുമ്പോള്‍ അവന്‍ രണ്ടാം   ക്ലാസ്സില്‍ ആയിരുന്നു ...."സ്വന്തം അനിയത്തിയെ പോലെ ഇവളെ നോക്കിക്കോണേ മോനെ " വൈഗയുടെ അച്ഛന്‍ അന്ന് അവനോടു പറഞ്ഞു .......വാസു അവളെ കൈപിടിച് സ്കൂളില്‍ കൊണ്ടുപോയി .....സ്കൂള്‍ വിട്ടാല്‍ വാസുവേട്ടനെ കാത്തു വൈഗ കുട്ടി ആല്‍മര ചുവട്ടില്‍ കാത്തു നില്‍ക്കും .....വാസുവേട്ടന്റെ കൈതുംബ്ബില്‍ പിടിച്ചു വൈഗ  സ്കൂളില്‍ പോയി .......
                                                                 ഏഴാം ക്ലാസ്സിലോട്ട് ജയിച്ചപോള്‍  വാസുവിന് അച്ഛന്‍ സൈക്കിള്‍ വേടിച്ചു കൊടുത്തു ...പിന്നെ രണ്ടു പേരുടെയും നടത്തം നിന്നു.
 സൈക്കിളില്‍ ആയിരുന്നു അവര്‍ രണ്ടു പേരും സ്കൂളില്‍ പോയിരുന്നത് .....പാടവരമ്പിലൂടെ തന്നെ ഇരുത്തി വാസു  സൈക്കിള്‍ വേഗത്തില്‍ ഓടിക്കുനത് വൈഗക്ക്‌ ഹരമായിരുന്നു .....മറ്റു കൂട്ടുകാരികള്‍ നടന്നു സ്കൂളില്‍ പോകുമ്പോള്‍ വാസുവേട്ടനോട് കൂടെ ഉള്ള സൈക്കിള്‍ യാത്ര അവളെ നിലത്ത് നിര്‍ത്തിയില്ല .........വൈഗ കുട്ടിയുടെ ടൂഷന്‍ മാഷ്‌ കൂടി ആയിരുന്നു വാസു ....ചെറിയ ക്ലാസ്സു മുതല്‍ നന്നായി പഠിച്ചിരുന്ന വാസുവിനെ അവളുടെ അമ്മ തന്നെയാണ് ടൂഷന്‍ എടുക്കാന്‍ നിര്‍ബ്ബന്ധിച്ചത്....വാസു എതിരൊന്നും പറഞ്ഞില്ല ......വാസുവിന്‍റെ ശിക്ഷണത്തില്‍ അവള്‍ നന്നായി പഠിച്ചു ...........
                                                            ഏട്ടാം ക്ലാസ്സ്‌ മുതല്‍ വാസു ട്രവ്സര്‍ മാറ്റി പാന്‍റ്സ് ധരിക്കാന്‍ തുടങി ....ഒരു ദിവസം വൈഗ ചോദിച്ചു .." ഏട്ടന്‍ എന്താ ഇപ്പോള്‍  ട്രവ്സര്‍ ഇടാത്തത് ?" അന്നവള്‍   ആറാം ക്ലാസ്സില്‍ ആയിരുന്നു "ഏട്ടന്‍ കുറച്ചു കൂടി വലുതായില്ലേ അമ്മു ...(അമ്മു അവളുടെ വിളി പേര് ആയിരുന്നു )....ഇപ്പോ ഏട്ടന്‍ ഹൈ സ്കൂള്‍ ആയില്ലേ ?".......
                                                                                                      ഋതുക്കള്‍ മാറി മാറി വന്നു .....
 ഈശ്വരന്‍ വൈഗയിലേക്ക് അഴകിന്റെ പൂമ്പൊടി വാരി വിതറി ..അവള്‍ ഒരു തനി നാടന്‍ സുന്ദരി കുട്ടിയായി വളര്‍ന്നു .........ഒരു ദിവസം പാട വരമ്പിലൂടെ സൈക്കിളില്‍ വരുമ്പോള്‍ വാസു പറഞ്ഞു ..." അമ്മു നീ വളര്‍ന്നു വലുതാകുമ്പോള്‍  ഇമ്മടെ നാട്ടിലെ കുറെ ചെക്കന്മ്മാര് നിന്‍റെ പുറകെ ഉണ്ടാകും ...കെട്ടിക്കോട്ടേ എന്ന് ചോദിച്ച്....".  അന്ന് അമ്മു ഒന്ന് ചിരിച്ചു .........ആ ചിരിക്ക് ശേഷം,അന്ന് തന്നെ അധികം വൈകാതെ അത് സംഭവിച്ചു ........
 "അമ്മേ..............." അമ്മു നിലവിളിച്ചു
പുസ്തകങ്ങള്‍ നിലത്തേക്ക് പതിച്ചു
അമ്മുവിന്‍റെ പുതിയ രണ്ടു ജോഡി ചെരിപ്പുകള്‍ സൈകിളിന്റെ റിമ്മില്‍ തട്ടി തെറിച്ചു പോയി 
രക്തം  .......
രക്തം ...................
വെളുത്ത മണലില്‍ രക്തം തുള്ളി തുള്ളിയായിവീണു
"അമ്മേ......" അമ്മു വീണ്ടും നിലവിളിച്ചു .......
വാസു  പകച്ചു നിന്നു ........
എവിടെ നിന്നാണ് രക്തം വരുന്നത് ?....നോക്കാന്‍ തുനിഞ്ഞ വാസുവിനെ അമ്മു തടഞ്ഞു .....
കരച്ചില്‍  കേട്ട് കൊണ്ടായിരിക്കണം പാടത്ത് കൊയ്യുന്നസ്ത്രീകള്‍ അവിടേക്ക് ഓടിവന്നു ...അവര്‍ വന്ന പടി വാസുവിനെ തള്ളി മാറ്റി ...............

അന്ന് അവള്‍ക്കു എന്ത് സംഭവിച്ചതാനെന്നു അപ്പോള്‍ വാസുവിന് മനസിലായില്ല ....പിന്നീട് വീട്ടില്‍ ചെന്ന് ആലോചിച്ചപ്പോള്‍ ഒമ്പതാം ക്ലാസ്സില്‍  ബയോളജി സര്‍ പഠിപ്പിച്ച ചിലത് ഓര്‍മ്മയില്‍ വന്നു ........അയാള്‍ സ്വയം ഒന്ന് ചിരിച്ചു ...ഒരു കള്ള ചിരി........
                                                        
                                                      പിറ്റേന് വാസു അമ്പലത്തില്‍ പോകുമ്പോള്‍ അമ്മു വിന്‍റെ വീട്ടിലേക്കു പോയി ...അവളെ വിളിച്ചു ....ഉടനെ അവളുടെ അമ്മ ഉമ്മറത്ത്‌ വന്നു ......"അമ്പലത്തിലോട്ടാനെഗില്‍ അവള്‍ ഇന്നില്ല വാസു ...കുട്ടി ഒറ്റയ്ക്ക് പോയ്ക്കോളു...."
അയാള്‍ തിരിഞ്ഞു നടന്നു ....വീണ്ടും അമ്മ വിളിച്ചു ...ഇനി വാസൂന്റെ കൂടെ അവള് സ്കൂളിലോട്ടു വരില്യ്യാട്ടോ...."
അവന് അപ്പോള്‍ ഒന്നും തോന്നിയില്ല ....
പക്ഷെ പിറ്റേന്ന് സ്കൂളില്‍ പോകുമ്പോള്‍ വല്ലാത്തൊരു മൂകത അയാള്‍ക്ക്‌ ചുറ്റും നിറഞ്ഞു ........ഈ ലോകത് തന്നെ ഒറ്റക്കായത്‌ പോലെ .......പിന്നീടുള്ള ഓരോ ദിവസവും അയാള്‍ വെറുതെ അല്‍പ്പനേരം അവളെ കാത്തു  നില്‍ക്കും ....അച്ഛന്‍റെ സ്കൂട്ടറില്‍ അവള്‍ തന്നെ നോക്കി പോകുമ്പോള്‍ അതിനു പുറകില്‍ അയാളും വെച്ച് പിടിക്കും ....വെറുതെ ......
                                                                 പിന്നീട് അവള്‍ വളരുകയായിരുന്നു ....അവനെക്കാള്‍ പെട്ടെന്നാണ് വൈഗ വളര്‍ന്നത് ....ഈശ്വരന്‍ കൊടുത്ത ഭംഗിയെ പേടിചായിരിക്കണം അവളുടെ അച്ഛനും അമ്മയും അവളെ പുറത്തേക്ക് ഒന്നും തനിച്ചു വിടാത്തത്  എന്ന് വാസു ആശ്വസിച്ചു ..............
ഒരു ദിവസം വാസുവേട്ടനെ കാണാന്‍ അമ്മു അയാളുടെ വീട്ടിലേക്കു വന്നു....അയാള്‍ അന്ന് പത്താം ക്ലാസ്സ്‌ പരീക്ഷക്ക്‌ പഠിക്കുകയായിരുന്നു .....
വാസുവിന്‍റെ മുറിയില്‍ കയറി അവള്‍ അവനറിയാതെ വാതില്‍ അടച്ചു ....
പഠിക്കുവാണോ സഖാവേ .........?
വാസു പെട്ടെന്ന് ഞെട്ടി ........
ഓ ....ഇപ്പോഴെങ്കിലും ഒന്ന് കാണണം എന്ന് തോനിയല്ലോ ?അവന്‍ ചോദിച്ചു
"അമ്മ എന്നെ പഴയ പോലെ എങ്ങോട്ടും വിടുന്നില്ല ഏട്ടാ ....ഒരു ദിവസം പോലും ഞാന്‍ ഓര്‍ക്കാതിരുന്നിട്ടില്ല ഏട്ടനെ ..."
അയാള്‍ ഒന്നും മിണ്ടിയില്ല ......
ഉടനെ  അവള്‍ ഒരാഗ്രഹം പറഞ്ഞു ....
"പഴയ പോലെ നമുക്ക്‌ ഒന്ന് സൈകിളില്‍ ചുറ്റിയാലോ?"
കളിക്കാതെ പോയെ പെണ്ണെ ....
അവള്‍ അവളുടെ മുഖം വാസുവിന്‍റെ മുഖത്തോട് അടുപ്പിച്ചു ...ഇരു മൂക്കിന്‍ തുംബുകളും പരസ്പ്പരം മുട്ടി ഉരുമി......അയാള്‍ പെട്ടെന്ന് മുഖം പുറകോട്ടു വലിച്ചു .....
അപ്പോള്‍ അവള്‍ പറഞ്ഞു ..."നമുക്കൊന്ന്ചുറ്റാം....ഇനി പറ്റിയില്ലെങ്ങിലോ?....അമ്മേം അച്ഛനും ഇവിടില്ല ....എന്റെ കൂടെ വരില്ലേ ......" അവള്‍ വാസു പഠിച്ചു കൊണ്ടിരുന്ന പുസ്തകം മെല്ലെ അടച്ചു ....
വാസു എഴുനേറ്റു  ..........നീ ഇപ്പോ പഴയ ആ പെണ്‍കുട്ടി അല്ല അമ്മു ....
"ഓ ....ഈ ഡൈലോഗ് വീട്ടില് കേട്ട് ഞാന്‍ മടുത്തു ...ഇതു തന്നാണോ ഏട്ടനും പറയുന്നത് ?എങ്കില്‍ ഞാന്‍ പോവ ".....അവളുടെ മുഖം ചുവന്നു .......വാസു പിന്നെ ഒന്നും നോക്കിയില്ല
" എടോ....നമുക്ക്‌ ഒന്ന് ചുറ്റിയാലോ ??" അവന്‍ പറഞ്ഞു .....


നീണ്ട ഇടവേളക്കു ശേഷം അവര്‍ ഒന്നിച്ചു നാട്ടിലൂടെ നടന്നു ......
 നടക്കുമ്പോള്‍ അവന്‍ പറഞ്ഞു ...നീ എത്ര പെട്ടെന്നാണ് വളര്‍ന്നത് ......ഇപ്പോ കണ്ടാല്‍ കെട്ടിച്ചു വിടാന്‍ പ്രായമായ പോലെ തോന്നും .......ആ പറച്ചില്‍ അവള്‍ക്കു ഇഷ്ട്ടപെട്ടില്ല .....അവള്‍ കരയാന്‍ തുടങി ....പണ്ടൊക്കെ അവള്‍ കരയുമ്പോള്‍ കണ്ണ് നീരോപ്പിയിരുന്നവാസുവിന്‍റെ കൈകള്‍ ഇപോള്‍ വിറച്ചു .......അവന്‍ കൈ മെല്ലെ ഉയര്‍ത്തിയതും പെട്ടെന്ന് താഴ്ത്തി ....ആ കാട്ടികൂട്ടല് കണ്ട് അവള്‍ ചിരിച്ചു ......അവള്‍ തന്നെ വാസുവിന്‍റെ കൈ ഉയര്‍ത്തി അവളുടെ കണ്ണീരൊപ്പി .......
                                                                അവര്‍ കണ്ണെത്താ ദൂരം നീണ്ടു കിടക്കുന്ന പാ ടത്തിന്റെ  നടുവിലൂടെ നടന്നു ................
 മേലെ മാനം  കരുവാളിച്ചു തുടങി ......
മഴ  പെയ്യാന്‍ തുടഗുവാണോ  ഈശ്വരാ ....വാസു ചോദിച്ചു
വൈഗ ആകാശത്തേക്ക് നോക്കി തുള്ളിച്ചാടി ........
കാലവര്‍ഷത്തിന്റെ തുടക്കം ....
ആദ്യ മഴ നനയാന്‍ കൊയ്ത്തു കഴിഞ്ഞ പാടം തയ്യാറെടുത്തു .......
വാസു  അവളുടെ കൈ പിടിച്ചു ഓടി ....
ഒരു കുഞ്ഞു  മഴ തുള്ളി അമ്മുവിന്‍റെ മുഖത്ത് വീണു ...അവള്‍ നിന്നു ....".നോക്കു
 ഏട്ടാ ..ആദ്യം മഴതുള്ളിവീണത്‌  എന്റെ മേലാണ് ......"
പിന്നീട് മഴ ആയിരുന്നു .....കോരിച്ചൊരിയുന്ന മഴ .......
അവര്‍ രണ്ടു പേരും അടുത്ത് കണ്ട മോട്ടോര്‍ ഷെഡ്ഡില്‍ കയറി നിന്നു ....
വാസു വിറച്ചു ...
അമ്മു അവളുടെ കൈകളെ മഴയെ കൊണ്ടു ച്ചുംബിപ്പിച്ചു കൊണ്ടിരുന്നു ...
അവള്‍ ആകെ നനഞ്ഞിരുന്നു ........
വാസുവിന്‍റെ കണ്ണുകള്‍ അവളുടെ ശരീരത്തെ ആദ്യമായി കാണുന പോലെ നോക്കി ............
അയാള്‍ക്ക്  നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല ....നോക്കി ...നോക്കി ....നോക്കി ........അവന്  പുതിയൊരു അനുഭവം കിട്ടി .....

അവള്‍ അപ്പോഴും വാസുവിനെ നോക്കിയില്ല
പക്ഷെ എല്ലാം അവള്‍ അറിയുന്നുണ്ടായിരുന്നു ....
"ഏട്ടാ എല്ലാം നിഴല്‍ അടിച്ചു കാണു ന്നുണ്ടല്ലേ?"....ഏട്ടന്‍ കാണാന്‍ വേണ്ടി മനപൂര്‍വം ഞാന്‍ മഴയത്ത് കളിച്ചതാ .....എന്നെ കെട്ടിക്കൂടെ???

മഴ തോര്‍ന്നു ...
അവര്‍ വീട്ടിലേക്കു നടന്നു .....
അമ്മു പുറകെ നടന്നു ചോദിച്ചു കൊണ്ടേ ഇരുന്നു ...
എന്നെ കെട്ടിക്കൂടെ ?
എന്നെ കെട്ടിക്കൂടെ ?
എന്നെ കെട്ടിക്കൂടെ ?
എന്നെ കെട്ടിക്കൂടെ ?
അയാള്‍  മറുപടിഒന്നും പറഞ്ഞില്ല ......ഒന്ന് മാത്രം ഓര്‍ത്തു ഇങ്ങനെയൊക്കെ ഇത്ര ചെറു പ്രായത്തില്‍ പറയാന്‍ ഇവളെ ആരാണ് പഠിപ്പിച്ചത് ??


പിറ്റേന്ന്പത്താം ക്ലാസ്സു പരീക്ഷയുടെ ആദ്യം ദിവസം ആയിരുന്നു .....
നല്ല ഉഗ്രന്‍ കഴ്ച്ചയല്ലേ ഇന്നലെ കണ്ടത്‌ ...
മഴയത്ത് നനഞ്ഞ പെണ്ണിന്റെ ശരീരം .......

അയാള്‍ക്ക്‌  വല്ലതും എഴുതാന്‍ പറ്റുമോ ?< ശുഭം >


                                                                                      ലിജോ പാവറട്ടി




   
                                                                       
                                                               
                                             

No comments: