"ട്രെയിന്‍ നമ്പര്‍ 16031 തിരുവനന്തപുരത്ത് നിന്നും ഷോര്‍ണ്ണൂര്‍ വരെ പോകുന്ന വേണാട് എക്സ്പ്രസ്സ് അല്‍പ്പ സമയത്തിനുള്ളില്‍ രണ്ടാമത്തെ പ്ലാറ്റ് ഫോമില്‍ എത്തിച്ചേരും " ഈ സന്ദേശം കേട്ട ഉടനെ ഞാന്‍ ബാഗും തൂക്കി ട്രെയിന്‍ വരാനായി കാത്തു നിന്നു ....എന്നത്തേയും പോലെ നാണം കുണുങി വേണാട്(ഞാന്‍ വേണാട് എക്സ്പ്രസ്സ് നു ഇട്ട പേര് ) രണ്ടാമത്തെ പ്ലാറ്റ് ഫോമില്‍ വന്നു നിന്നു ...തിരക്കായത് കൊണ്ട് നിന്നുകൊണ്ടായിരുന്നു യാത്ര ...കൊല്ലം എത്തിയപ്പോള്‍ ഒരു പുസ്തക വില്‍പ്പനക്കാരന്‍ ട്രെയിനിനുള്ളില്‍ വന്നു ....അയാളുടെ കയ്യില്‍ ഒരു കെട്ടു പുസ്തകങ്ങള്‍ ഉണ്ടായിരുന്നു ....ഒരു പുതിയ പുസ്തകവുമായാണ് പുള്ളിയുടെ വരവ്.....അധികം വൈകാതെ അയാള്‍ പ്രസംഗം തുടങി ....
"ഇതാ നിങ്ങള്‍ക്ക് മുന്നില്‍ ഒബതിനായിരതി തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് ചോദ്യഗളുമായി ഒരു പുസ്തകം ....
വായിക്കു വായിക്കു ....അറിവ് നേടു........"
അയാള്‍ പ്രസംഗിച്ചു കൊണ്ടേ ഇരുന്നു പക്ഷെ
അയാളെ ഒരു മനുഷ്യനും തിരിഞ്ഞു നോക്കിയില്ല ....
ഒരു ബുക്ക് പോലും അയാളുടെ കയ്യില്‍ നിന്ന് ആരും വേടിച്ചില്ല.....
എനിക്ക് ആ ബുക്ക് ഒന്ന് വായിച്ചു നോക്കാന്‍ തോന്നി ...
ഇത്രയും വായിട്ടലക്കാന്‍ മാത്രം എന്ത്തരം ചോധ്യഗലാണ് ആ
ബൂക്കിനകത് ഉള്ളത് ?
അയാള്‍പ്രസംഗം നിര്‍ത്തി ....
ആ ബൂക്കിനകത്തെ ഒരു ചോദ്യം യാത്രക്കാരോട് ചോദിച്ചു ...
"രാത്രി പത്തു മണിക്ക് ശേഷം മാത്രം ഭാര്യയെ തല്ലാന്‍അനുവാദമുള്ള രാജ്യംഏതാണ്????
എല്ലാവരും ആ ചോദ്യം കേട്ട് അയാളിലോട്ടു നോക്കി ......
അതെതാണ് അങ്ങനെ ഒരു രാജ്യം ??? ഞാന്‍ മനസ്സില്‍ ചോദിച്ചു ...
എന്നെ പോലെ തന്നെ പലര്‍ക്കും അതിനുത്തരം അറിയാന്‍ ആകാംഷ ഉണ്ടായിരുന്നു .....
"ചേട്ടാ ഒരു ബുക്ക് വേണം ...."
ചേട്ടാ ഇവിടെ ഒരു ബുക്ക്
ചേട്ടാ എനിക്കും ഒരു ബുക്ക് ....
ഞാന്‍ ഞെട്ടി ..പലരും അയാളുടെ കയ്യില്‍ നിന്ന് ആ ബുക്ക്‌മേടിച്ചു
ചേട്ടന്‍ ആളു കൊള്ളാലോ ...ഞാന്‍ മനസ്സില്‍ പറഞ്ഞു
ഒരൊറ്റ ചോദ്യം അയാളുടെ ഭാഗ്യം തെളിഞ്ഞു .......
മേടിച്ചവരൊക്കെ ആ ചോദ്യം ബുക്കില്‍ തിരഞ്ഞു ...
പെട്ടെന് ഒരു പ്രായമുള്ള ഒരാള്‍ പുസ്തകം വില്‍പ്പന കാരനെ വിളിച്ചു ...
"ഡോ...ആ ചോദ്യം എവിടെ.....?"
അതിലുണ്ട് ചേട്ടാ ....
ഞാന്‍ നോക്കിയിട്ട് കാണുനില്ല .......
അയാള്‍ അടുത്ത് വന്നു ....എന്നിട്ട് പറഞ്ഞു "ചേട്ടന്‍ ശരിക്കും നോക്ക് .."
അപ്പോള്‍ യാത്രക്കാരന്‍ " നീ ഇതു കാണിച്ചു തന്നിട്ട് പോയാല്‍ മതി ..."
അത് കഴിഞ്ഞു പുസ്തകം മേടിച്ചവരൊക്കെ പറഞ്ഞു ..
നീ ഇതു കാണിച്ചു തന്നിട്ട് പോയാല്‍ മതി
അയാള്‍ പെട്ടു.......
വണ്ടി കോട്ടയം എത്തി .....
അയാള്‍ പറഞ്ഞു "എന്‍റെ സ്ഥലം എത്തി ...ചേട്ടന്‍ തന്നെ നോക്ക് ..."
അതൊന്നും പറഞ്ഞാല്‍ പറ്റില്ല .."നീ ഇതു കാണിച്ചു തന്നിട്ട് പോയാല്‍ മതി "
ഞാന്‍ ചിരിച്ചു ,..ഇനി അങ്ങനെ ഒരു ചോദ്യം ഇതില്‍ ഇല്ലെ ??
വണ്ടി കോട്ടയം വിട്ടു ...
പുസ്തക വില്‍പ്പനക്കാരന്‍ അപ്പോഴു ബുക്കില്‍ ചോദ്യം തിരഞ്ഞു കൊണ്ടേ ഇരുന്നു .........
വണ്ടിവൈക്കം റോഡും പിറവം റോഡുംഎര്‍ണ്ണാകുളവുംകഴിഞ്ഞു തൃശൂര്‍ എത്തി ...ഞാന്‍അവിടെ ഇറങ ി അപ്പോഴും അയാള്‍ ചോദ്യം തിരഞ്ഞു കൊണ്ടേ ഇരുന്നു .....ഷോര്‍ണ്ണൂര്‍ എത്തുംബോഴെന്ഗ്ഗിലും ആ ചോദ്യം അയാള്‍ കണ്ടു പിടിക്കുമോ ?? <ശുഭം>
ലിജോ പാവറട്ടി
1 comment:
'Yaathrakaarude Sradaykku' ennu paranju thudanganamaayirunnu.....
Post a Comment