മഹാനായ "പാമ്പ് "
എനിക്കൊരു സുഹൃത്തുണ്ട്..."പാമ്പ്" എന്ന അപരനാമത്തില്‍ ആണ് അറിയപ്പെടുനത് .കാസിനോവ സിനിമയില്‍ ലാലേട്ടന്‍ പറഞ്ഞത് പോലെ "സ്വന്തം പേരല്ല .വീണ പേരാണ് "...ഒരു ദിവസം എസ്സ് .ബി കോളേജിനടുത്ത് ഞങള്‍ താമസിക്കുന്ന വീട്ടില്‍ വെച്ച് ഒരു "വെള്ളമടി പാര്‍ട്ടി " നടന്നു...പാമ്പ് രാവിലെ മുതല്‍ അടിച്ചു കിണ്ടിയായിരുനു ..കൂടാതെ ഞങളുടെ കൂടെ ഇരുന്നും മൂനെണ്ണം കീച്ചി ..മദ്യം അകത്തു ചെന്നാല്‍ ഈ ലോകം ശ കര്താവീശോമിശിക അവനു തീറെഴുതി കൊടുത്ത പോലാണ് .പിന്നെ പുള്ളിക്ക് എട്ടും എട്ടും പതിനാറല്ല...മുപ്പത്തിരണ്ടാണ് .
പാര്‍ട്ടി കഴിഞ്ഞു ഞാനും ആന്റപ്പനും ജോര്‍ജും കൂടെ ഭക്ഷണം കഴിച്ചു തിരിച്ചു വന്നു ..പിന്നെയും ഒരുപാട് പേരുണ്ടായിരുന്നു കഴിക്കാന്‍ ...കാന്തന്‍ എന്ന ശ്രീകാന്തും അരുണ്‍ എന്ന പൊടിമോനും കുടിയന്‍ നിധിന്‍ ജോസെഫും ഒന്നും കഴിക്കാതെ വിശനിരിക്കുവാണ് ....ഒടുവില്‍ അവര്‍ക്ക് പാഴ്സല്‍ വേടിച്ചു കൊണ്ടുവരുന്ന ചുമതല ദി ഗ്രേറ്റ് "പാമ്പ്" ഏറ്റെടുത്തു . പാമ്പ് ആരോ അവനു എഴുതിക്കൊടുത്ത ബൈക്കില്‍ ചങ്ങനാശേരിക്കു പാഞ്ഞു ...വരാന്‍ വൈകുംതോറും കാന്തന്റെ ഫോണില്‍ നിന് ഒരു പാട് കാളുകള്‍ പാമ്പിന്റെ ഫോണിലോട്ട് വന്നു .അവന്‍ എടുത്തില്ല ........................???............................കാരണമെന്താ ...............???.......................................................
വരുന്ന വഴിക്ക് വേഴാക്കട്ടു അമ്പലപരിസരത്ത് വെച്ച് രണ്ടു പട്ടികള്‍ അവന്റെ വഴി മുടക്കി റോഡിനു നടുവില്‍ നിന്നു .രണ്ടു പട്ടികളും പാമ്പിനെ കണ്ടു നിര്‍ത്താതെ കുരച്ചു.......
"പോടാ നായിന്റെ മക്കളെ .."...അവന്റെ വായില്‍ നിന് ആദ്യ വാചകം പുറത്തു വന്നു ...പട്ടികള്‍ കുര നിര്‍ത്തിയില്ല ...
പട്ടികള്‍ പാമ്പിന്റെ അടുതോട്ടു നീങി ...ഡുംഡും ....ഡിംഡിം ...ഡുംഡും............
ഒരിക്കലും പേടിചോടുന്നവനല്ല പാമ്പ്...ഭയം ഒട്ടും ഇല്ലാത്ത അവന്‍ കയ്യില്‍ ഉണ്ടായിരുന്ന പാഴ്സല്‍ പട്ടികള്‍ക്കു നേരെ ഒരൊറ്റ ഏറു കൊടുത്തു .........."ഏത് പട്ടിക്കും ഒരു ദിവസം വരും ".....അതിലൊരു പട്ടി പാഴ്സല്‍ കടിച്ചു പിടിച്ചു ഇരുട്ടിലേക്ക് ഓടി ...പിന്നാലെ മറ്റേ പട്ടിയും................ഇതെല്ലാം കണ്ടു നിന്ന പാമ്പ് "ooooooooooooooooooooooooooooo........"
തിരിച്ചു വീട്ടില്‍ വന്നു പാമ്പ് കാന്തനോട് ഒറ്റയ്ക്ക് നടനതെല്ലാം കുമ്പസാരിച്ചു ......കാന്തനല്ലേ ആള് എന്തെങ്കിലും മനസിലിരികുമോ ??? അവന്‍ എല്ലാരോടുമായി വിളിച്ചു പറഞ്ഞു "എടാ നമ്മുടെ പാഴ്സല്‍ പട്ടി കൊണ്ട് പോയടാ...........................................................................................................<ശുഭം>
ലിജോ പാവറട്ടി
No comments:
Post a Comment