കേരളത്തിലെ പ്രസിദ്ധമായ ഒരു കോളേജില്‍ നടന്ന സംഭവം ആണിത് ....
ഒരു ദിവസം ഞാന്‍ കുരുത്തക്കെട് കാണിച്ചതിന്റെ പേരില്‍ അപ്പോളജി യുമായി പ്രിന്‍സിപ്പാളിന്റെ അടുത്ത് ചെന്നു.......പ്രിന്‍സിപ്പാളിന്റെ ഇംഗ്ലീഷ് പറച്ചിലിനെ പറ്റി സീനിയര്‍സ് പറഞ്ഞത്അപ്പോള്‍ ഓര്‍മ്മ വന്നു ..."പറയുന്നത് എല്ലാം നമ്മുടെ ഒരു കോമണ്‍ സെന്‍സ് കൊണ്ട് മനസ്സിലാക്കണം ....."
രണ്ടും കല്പ്പിച്ചു ഞാന്‍ അകത്തു കേറി ...
ഞാന്‍ : മേ ഐ കമിംഗ് സര് .....
പ്രി : യെസ് കമിംഗ് ....
ഞാന്‍ : സര് അപ്പോളോജി ...
പ്രി :ഓള് ഈസ് വ്രയ്റ്റ് ?<എല്ലാം എഴുതിയോ എന്നാണ്ഉദ്ധേശിച്ചത്>
ഞാന്‍ :യെസ്
പ്രി :ഓക്കേ .......
ഞാന്‍ അത് കൊടുത്ത് തിരിഞ്ഞു നടന്നു ...
ഉടനെ ഒരു വിളി ....
പ്രി : സ്റ്റോപ്പ് .....ഷാരോണ്‍ യുവര്‍ ക്ലാസ്സ് ??< ഷാരോണ്‍ എന്ന വിദ്യാര്‍ഥി എന്റെ ക്ലാസ്സില്‍ ആണോ എന്നാണു ഉദ്ധേശിച്ചത് >
ഞാന്‍ :യെസ്
പ്രി :ഷാരോണ്‍ ഈസ് ഹി ഓര് ഷീ <ആണാണോ പെണ്ണാണോ എന്നാണ് ഉദ്ധേശിച്ചത് >
ഞാന്‍ : ഹി ഈസ് ഹി.....ഹി ..ഹി ഹി .."ഞാന്‍ ചിരിച്ചു "
അപ്പോള്‍ പ്രിന്‍സിപ്പാള്‍ : ഓ...യെസ് ..ഹി ഈസ് ഹി .യു ഗോ ..ആന്‍ഡ് ടെല്‍ ഹിം..ഐ കാള്‍ ഹിം ..
ഞാന്‍ :ഓക്കേ ....
ഞാന്‍ പുറത്തു കടന്നു ചിന്ധിച്ചു ... ഇത് ഏതു നാട്ടിലെ ഇംഗ്ലീഷ് ...??ഇനി സര് അദ്ധേഹത്തിനു പറയാന്‍ വേണ്ടി മാത്രം ഉണ്ടാക്കിയതാണോ ??
എന്തായാലും ഇതു മനസിലാക്കനമെന്ഗ്ഗില് മമ്മൂക്ക പറഞ്ഞത് പോലെ ..
"സെന്‍സ് വേണം
സെന്സിബിളിടി വേണം
സെന്സിറ്റീവിറ്റി വേണം "...........
പിന്നെ ഒരിക്കലും ഞാനൊരു കുറ്റം അവിടെ ചെയ്തിട്ടില്ല ...കാരണം എനിക്ക് വയ്യ ആ ഇംഗ്ലീഷ് കേള്‍ക്കാന്‍ ..<<ശുഭം >>
ലിജോ പാവറട്ടി
3 comments:
student:where is amminy teacher
principal:she just passed away
അമ്മിണി എന്നാ അദ്ധ്യാപിക എവിടെ എന്ന് വിദ്യാര്‍ത്ഥി ചോദിച്ചപ്പോള്‍ ഇപ്പോള്‍ ഇതുവഴി കടന്നു പോയി എന്നാണ് പ്രിന്‍സിപ്പല്‍ ഉദേശിച്ചത് ഇത് തൃശൂര്‍ ജില്ലയിലെ ഒരു പ്രസിദ്ധമായ എഞ്ചിനീയറിംഗ് collagil നടന്ന സംഭവം.
Put is put.No more put.....
samanamaya anubavangal anikum undayitund
Post a Comment