Thursday, 15 March 2012

മോനെ അച്ഛനൊരു പഫ്....?



അയാള്‍ കഥ പറയാന്‍ ഞങ്ങളെ എല്ലാവരെയും വിളിച്ചു വരുത്തി ...
ആരാണീ അയാള്‍ ????
ഞങ്ങളുടെ ഒരു സുഹൃത്താണ് ...
ഇടക്കൊക്കെ അയാള്‍ ഞങ്ങളുമായി ആഹാരവേട്ടക്ക് വരാറുണ്ട്
അങ്ങനെയാണ് ഞങ്ങളും {ചങ്ങനാശേരിയിലെ വീട്ടില്‍ ഒരുമിച്ചു താമസിക്കുന്നവര്‍)..അങ്ങനെയാണ് അയാളും ഞങ്ങളും തമ്മില്‍ കൂടുതല്‍ സുഹൃത്തുക്കള്‍ ആയത്..
അയാള്‍  എടുക്കുന്ന ഷോട്ട് ഫില്മിന്റെ കഥ കേള്‍ക്കാനാണ് ഞങ്ങളെ അയാള്‍ വിളിച്ചു വരുത്തിയത്‌...കഥ കേള്‍ക്കാനുള്ള ആകാംഷയില്‍ ഞങ്ങള്‍ ചെന്നു..
കഥ പറഞ്ഞു തുടങി
"ഈ കഥയുടെ പേരാണ് "മോനെ അച്ഛനൊരു പഫ് "
പേര് കേട്ടപ്പോള്‍ തന്നെ ആരോ സിംബല്‍ അടിച്ച ഒച്ച ....ഇനി തോനിയതാണോ ???
അയാള്‍ വീണ്ടും തുടങി ..
"ഒരു അമ്പത്‌ വയസ്സായ ആള്‍ ...
അയാള്‍ മരണ കിടക്കയില്‍ കിടക്കുകയാണ് ..
സിഗരറ്റ് വലിച്ചു വലിചാണ് അയാള്‍ ഈ അവസ്ഥയില്‍ ആയത് ....
അയാള്‍ക്കൊരു മകന്‍ ഉണ്ട് ....
ആ മകനൊരു സുഹൃത്തും ....
ആ സുഹൃത്ത്‌ മുടിഞ്ഞ വലിയനാണ് ...വലിച്ചു വലിച്ചു ചാകാന്‍ കിടക്കുന്ന അച്ഛന്റെ അവസ്ഥ കാണിക്കാന്‍ ഒരു ദിവസം ആ മകന്‍ തന്റെ സുഹൃത്തിനെ വീട്ടിലോട്ടു ക്ഷണിക്കുന്നു ..
സുഹൃത്ത് വീടിലോട്ടു വരുന്നു ...
അയാളുടെ പോക്കെറ്റില്‍ ഒരു പാക്ക്‌ ഗോള്‍ഡ്‌ ഫ്ലാക്ക് ഉണ്ട് {സിഗരറ്റ് }
അച്ഛന്റെ അവസ്ഥ കണ്ട സുഹൃത്തിന് അപ്പോള്‍ തന്നെ ഒരു സിഗരറ്റ് വലിക്കണം എന്ന് തോനുന്നു ...
അയാള്‍ പുറത്തു പോയി സിഗരറ്റ് കത്തിക്കുന്നു ...
കത്തിച്ച ഉടനെ ആ മണം മരണകിടക്കയില്‍ കിടക്കുന്ന ആളുടെ മൂക്കില്‍ അടിക്കുന്നു ...
അപ്പോള്‍ അയാള്‍ക്കൊരു മോഹം ...എന്താ ...?? അവസാനമായി ഒരു പഫ് എടുക്കണം ....അയാള്‍ തന്റെ മകനെ വിളിച്ചു കാര്യം പറഞ്ഞു ...
അച്ഛന്റെ ദാരുണമായ അവസ്ഥ കണ്ട മകന്‍ സ്വന്തം സുഹൃത്തിന്റെ പോക്കെറ്റില്‍ നിന്ന് ഒരു ഗോള്‍ഡ്‌ എടുത്ത് കത്തിച്ചു അച്ഛന്റെ കറുകറുത്ത ചുണ്ടില്‍ വെച്ച് കൊടുക്കുന്നു ...
അയാള്‍ സര്‍വ്വ ശക്തിയും ഉപയോഗിച്ച് അയാള്‍ പുക തന്റെ ആത്മാവിലോട്ടു വലിച്ചു വിടുന്നു ...അപ്പൊ ദാ പോകുന്നു അച്ഛന്റെ ആത്മാവ് പരലോകത്തേക്കു ...
ഡിം....
അച്ഛന്‍ ചത്തു......"
കഥ തീര്‍ന്നു ...എങ്ങനെ ഉണ്ട് ??അയാള്‍ അഭിപ്രായം ചോദിച്ചു തുടങി ...
കഥ  കേട്ടവര്‍ക്ക് എന്ത് പറയണം എന്നറിയില്ല ...

ഒരുത്തന്‍ ചോദിച്ചു ...
"എടാ വല്ല മക്കളും സ്വന്തം അച്ഛന് മരണ കിടക്കയില്‍ സിഗരറ്റ് കൊടുക്കുമോ ?
അപ്പോള്‍ അയാള്‍ .."പിന്നല്ലാതെ ..ഞാനാണേ കൊടുക്കും ......അങ്ങനെ കൊടുക്കാത്തവന്‍ ഒരു മകനാണോ ??ഈ കഥയുടെ അവസാനം കാണികള്‍ കരഞ്ഞു പോകും
ചോധിച്ചവന്‍ ചിരി അടക്കാന്‍ പറ്റാത്തതിനാല്‍ ബാത്ത് റൂമിലേക്ക്‌ ഓടി ...ആരും കാണാതെ മതിയാവോളം ചിരിച്ചു അയാള്‍ തിരിച്ചു വന്നു ...
എന്നിട്ട്  പറഞ്ഞു .."എന്നാ നമുക്ക്‌ ഷൂട്ട്‌ ചെയ്യാം .....?"

ഷൂട്ട്‌ തീര്‍ന്നു ...
എഡിറ്റിംഗ് കഴിഞ്ഞു ...ഔട്ട്‌ പുറത്തു വന്നു ...

കണ്ടവരെല്ലാം പറഞ്ഞു ..."അളിയാ അടിപൊളി ....സൂപ്പര്‍...ഇതു പോലെ കോമഡി ഉണ്ടാക്കാന്‍ നിനക്ക് മാത്രേ സാധിക്കു ..."
അയാള്‍  ആയ അഭിപ്രായ പ്രകടനം കേട്ട് മനസ്സില്‍ പറഞ്ഞു  
"ഞാനാരാ മൊതല് ......."  <ശുഭം >

                                                                                             ലിജോ പാവറട്ടി