മൂന്ന് വര്‍ഷം മുന്ന് ഒരു മഴക്കാലത്ത് ഞാന്‍ വീട്ടിലോട്ട് നനഞ്ഞു കുളിച്ചു കയറി വരുമ്പോഴാണ് എന്റെ അനുജത്തി ആ വാര്‍ത്ത എന്നോട് പറയുന്നത് ..
"ഏട്ടാ ലോഹിതദാസ് മരിച്ചു പോയി എന്ന് ..." കേട്ടപ്പോള്‍ ഒരു മരവിപ്പാണ് തോനിയത്ത്.....മഴയത്ത് കുളിച്ചു തണുത്തു വിറച്ച എന്റെ ശരീരം ചൂടുപിടിച്ചു .....
ടീവിവെച്ചപ്പോള് എല്ലാ ചാനലിലും അദ്ദേഹത്തിന്റെ മരണ വാര്‍ത്ത ആയിരുന്നു ...
വളരെ പെട്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വിടപറച്ചില്‍..പിറ്റേന്ന് തൃശൂര്‍ ടൌണ്‍ഹാളില്‍ ഹാളില്‍ അദ്ദേഹത്തിന്റെ മൃതദേഹം പൊതു ദര്‍ശനത്തിനു വെച്ചിരുന്നു ..."ഞാന്‍ പോകട്ടെ അമ്മേ" എന്ന് ഒരുപാട്കേണുനോക്കി പക്ഷെ സമ്മതിച്ചില്ല ....കോരിച്ചൊരിയുന്ന ആദിവസത്തെ നശിച്ച മഴ "എന്റെപോക്കിനെ വിലക്കി .....അന്ന് തീരുമാനിച്ചതാണ് ഞാന്‍ ...ഒരു ദിവസം ആ വീട്ടില്‍ പോണം ...പതിനാറുവര്‍ഷം മുന്ന് ലോഹി സര് വെടിച്ചആ മനയിലെലേക്ക്...
ആ ആഗ്രഹം സാധിച്ചത് ചങ്ങനാശ്ശേരിയില്‍ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ....ഞാനും എന്റെ സുഹൃത്തുക്കള്‍ ആയ സച്ചിന് അമ്പാടിയും കാര്‍ത്തികും കൂടി ഒരു ദിവസം പാലക്കാടിനു പോയപ്പോള്‍ "നമുക്ക് ലോഹി സര് ന്റെ വീട്ടിലും{അമരാവതി ഭവനം } പോണം "എന്ന് മുന്‍കൂട്ടി തീരുമാനിച്ചിരുന്നു....ആഗ്രഹം പോലെ പലയിടത്തും അന്ന് പോയി ....പാലക്കാടു ജില്ലയെ പ്രണയിക്കാന്‍ തുടങിയതു അന്ന് മുതലാണ് ....രായിനെല്ലൂര്‍ മല ,വരിക്കാശേരി മന ,കുന്ജ്ജന് നബ്യാരുടെ ഭവനം പിന്നെ അമരാവതിയിലും ....
വള്ളുവനാടന്‍ ഗ്രാമഭംഗി അവര്‍ണ്ണനീയം തന്നെ ... ഗ്രാമീണത എന്ന വാക്കിന്റെ അര്‍ഥം പൂര്‍ണ്ണമായും മനസ്സിലാകണമെന്ഗ്ഗില് ആ നാട്ടുവഴികളിലൂടെ സഞ്ചരിക്കണം എന്ന് അഭിപ്രായമുള്ള വ്യക്തിയാണ് ഞാന്‍...എന്തോ അവിടുത്തെ മണ്ണിനു വരെഎന്തോഒരു അപൂര്‍വ്വ ലാവണ്യം എനിക്ക് അനുഭവപെട്ടിട്ടുണ്ട് ..അത് കൊണ്ട്തന്നെ ആകണം അമരാവതി എന്ന വീടു ലോഹി സര് വേടിച്ചത്..തന്റെ സര്‍ഗ്ഗവാസനക്ക് കൂടുതല്‍ ഉണര്‍വ്വ് ആ നാട് അദ്ധേഹത്തിനു കൊടുത്തിരിക്കണം ......
ഞങ്ങള്‍ ആ വീടിനു മുന്നില്‍ എത്തിയപ്പോള്‍ ആരും അവിടെ ഉണ്ടായിരുന്നില്ല ....പടിവാതില്‍ അടച്ചു പൂട്ടിയിരിക്കുന്നു ... പലതരം മരഗളുടെ ചില്ലകള്‍ അമരാവതിയെ ആവരണം ചെയ്തു നില്ക്കുന്നു ...അതുകൊണ്ട് ചെറുതായി വീട് കാണാം ....ചുറ്റും നോക്കി ...അകലെ പാടവരമ്പിലൂടെ ഒരു സ്ത്രീ നടന്നു വരുന്നത് കണ്ടു ...ആ സ്ത്രീ നടന്നു വീടിനടുത്ത് എത്തിയപ്പോള്‍ ഞങ്ങള്‍ തിരക്കി .."ഇവിടെ ആരും താമസം ഇല്ലെ ?"....
അപ്പോഴാണ് അറിയുന്നത് ആ വീട് കുറെ നാളായിട്ട് ആളെനെക്കം ഒന്നും ഇല്ലാതെ കിടക്കുവാണെന്ന്....പിന്നെ ആ ചേച്ചി ഒരു കാര്യം പറഞ്ഞു .."തുറന്നുകാണാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ ആ പൊന്നന്നെ പോയി കണ്ടോളു കുട്ട്യോളെ ...ഓന ഇവടത്തെ കാര്യസ്ഥന് ...."
അത് പറയലും അടുത്തുള്ള ഷാപ്പില് നിന്ന് ഞങ്ങള്‍ പോന്നനെ പൊക്കി ....
ആളു വന്നു പടിവാതിലിന്റെ പൂട്ട് തുറന്നു ...
ഞങ്ങള്‍ അകത്തു കയറി ...
ആ മണ്ണിലൂടെ നടക്കുമ്പോള്‍ എനിക്ക്പണ്ട് ഗുരുവായൂര്‍ ടൌണ്‍ ഹാളില്‍നടന്ന ഒരു ചടങ്ങ്ല് സര് നടത്തിയ ഒരു പ്രഭാഷണം ഓര്‍മ്മ വന്നു ....
ഒരിക്കലും മറക്കാത്ത ആ വാക്കുകളുടെ ഓര്‍മ്മയോടെ അദ്ദേഹത്തെ അടക്കിയ ആ മണ്ണില്‍ കൈ ചേര്‍ത്തു....
അവിടെ എന്നും വിളക്ക് കത്തിക്കുന്നത് അമരാവതിയുടെ കാവല്‍ക്കാരനായ പൊന്നന് ആണ് ...
കഥയുടെ ബീജം വളര്‍ന്നു ശക്തമായ തിരക്കഥകള്‍ രൂപം കൊണ്ട ആ മണ്ണില്‍ എന്റെ സുഹൃത്തുക്കളുടെ ഒപ്പം ചുറ്റി നടക്കാന്‍ മോഹംതോന്നി
പടി വാതിലില്‍ വെറുതെ കുറെ നേരം ചാരി നില്ക്കാന് മോഹം തോന്നി ...
ആ വീട്ടുവളപ്പിലെ മാവിന് ചുവട്ടില്‍ ഇരുന്നു സര് ന്റെസിനിമകളെ പറ്റി സംസാരിക്കാന്‍ മോഹം തോന്നി ...
വീട്ടുവളപ്പിലെ ആ ചെറിയ കുളത്തില്‍ മുഖം നനക്കാന്‍ മോഹം തോന്നി ...
മനയുടെ ഉള്‍ഭാഗം കാണാന്‍ മോഹം തോന്നി ...
എല്ലാ മോഹവും പൊന്നന് ഞങള്‍ക്ക് നടത്തി തന്നു ....
പക്ഷെ മനയുടെ ഉള്‍ഭാഗം കാണാനുള്ള മോഹം എന്തിനാണ് മനസ്സില്‍ തോന്നിച്ചത് ??
എന്റെ കണ്ണുകളെ ന്നനയിക്കണോ ??
ഒരു കാലത്ത് സിനിമാകാരുടെ താവളമായിരുന്ന ആ വീടിനെ ഇന്നു പലരും മറന്ന മട്ടാണ് ...
എന്താണ് ഇവര്‍ ഇങ്ങനെ....
അവിടേക്ക് ഞങ്ങള്‍ കയറി ചെന്നപ്പോള്‍ മൊത്തം ഇരുട്ടായിരുന്നു ..എന്റെ കാല് എന്തിലോ തട്ടിയപ്പോള്‍ ഞാന്‍ മെല്ലെ എന്താനതെന്ന് എടുത്തു നോക്കി ...കൈയ്യിലെ മൊബൈലിന്റെ വെളിച്ചത്തില്‍ നോക്കി.അത് ഒരു ട്രോഫി ആയിരുന്നു . അതില്‍ എഴുതിയിരിക്കുന്നു " വീണ്ടും ചില വീട്ടുകാര്യങ്ങള്‍ നൂറാം ദിവസം " എന്ന് ...ഞാന്‍ ഞെട്ടി പോയി ....
എന്താണിത് ?
അതിനകത്ത് സൂക്ഷിച്ചിരിക്കുന്ന അവാര്‍ഡുകള്‍ക്ക് ഒരു വിലയും ഇല്ലെ ??
ഒരു അവാര്‍ഡിന് വേണ്ടി ഓടി നടക്കുന്ന ഇന്നത്തെ പല സിനിമാക്കാരും ആ വീടിനകത്ത് ചിന്നി ചിതറി കിടക്കുന്ന പല അവാര്‍ഡുകളും കാണണ്ട ഒരു കഴ്ച്ചയ്യാണ് .....കിരീടത്തിനും ഭരതത്തിനും തനിയാവര്തനതിനും അങ്ങനെ പല സിനിമകള്‍ക്കും കിട്ടിയ എണ്ണിയാല്‍ തീരാത്ത അവാര്‍ഡുകള്‍ പൊടി പിടിച്ചു കിടക്കുന്നുണ്ട് അമരാവതിയുടെ മച്ചിന് മുകളില്‍ ......അധികം നേരം ഞാന്‍ അത് കണ്ടു നിന്നില്ല ........ഞാനിറങ്ങി ...നെഞ്ചില്‍ അടക്കി പിടിച്ച നീറ്റലോടെ<ശുഭം >
ലിജോ പാവറട്ടി

2 comments:
Hai lijo...orupaadu nandi ee post cheythatinu.... njan innu lohi sir ne patti orthu.. athu udayanutharathile scene ayirunnu.. "ee kadha ezhutyiya rayappanu malayalathile number 1 thirakadhakrithakan pattumennu.".-aa dialog.. appol njan orthu lohi sir marichille..atho?entho adehathinte maranam njan marannupoyi...
deivanischayam pole njan ithri kayinju ippo ee post vaayichu...
njan palakkad poyittilla..pakshe valluvandu enikku priyapettathanu....
njan palakkadumayi pranayathilayathu.. varikkaseri manyum..lohi sirnte veedinem patti. kaettitum... cinemaklilum... tv lum okke kandumanu... pokanam..orikkal avide... :-(
Aa mana vangana.enu vare njan agrahichittundu ennathanu satyam...:-)
Awardukal chitarikidakkunathu kashtam thanne...
aa veedu samrakshikkendthanu... oppam aa awardukalum....
Once again tanx....
lohithadas sir awardukalekkal kooduthal cinemaye snehicha manushyanaanu....
aa nalla cinemakal ullidatholam kaalam adheham namukkidayil jeevikkum...
Post a Comment